Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു ആർ അനന്തമൂർത്തി അന്തരിച്ചു; വിട പറഞ്ഞത് എംജിയുടെ മുൻ വിസിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ വിശ്രുത സാഹിത്യകാരൻ

യു ആർ അനന്തമൂർത്തി അന്തരിച്ചു; വിട പറഞ്ഞത് എംജിയുടെ മുൻ വിസിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ വിശ്രുത സാഹിത്യകാരൻ

ബംഗളൂരു: ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ യു ആർ അനന്തമൂർത്തി അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ഇന്നു രാവിലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എസ്തർ അനന്തമൂർത്തിയാണ് ഭാര്യ. ശരത്, അനുരാധ എന്നിവർ മക്കളാണ്.

കേരളവുമായി നല്ല ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് 1994ലാണ് ജ്ഞാനപീഠം ലഭിച്ചത്. എം ജി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായിരുന്നു അനന്തമൂർത്തി. 1998ൽ പത്മഭൂഷൻ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ കമ്മീഷൻ അംഗമായിരുന്ന അദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസ മാറ്റങ്ങൾക്ക് പുരോഗമനപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

1966ൽ പ്രസിദ്ധീകരിച്ച 'സംസ്‌കാര' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ബിജെപിയുടെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രസ്താവനയോടെ വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. മോദി എന്നെങ്കിലും പ്രധാനമന്ത്രിയായാൽ പിന്നെ താൻ രാജ്യത്തുണ്ടാകില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വൻ വിവാദമായിരുന്നു.

കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവാണ് അനന്തമൂർത്തി. കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം. കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിൽ മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21നാണ് അനന്തമൂർത്തി ജനിച്ചത്. ദൂർവസപുര എന്ന സ്ഥലത്തെ സംസ്‌കൃത വിദ്യാലയത്തിലാണ് ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അതിനു ശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഇംഗ്ലണ്ടിൽ നിന്നും തുടർ വിദ്യാഭ്യാസവും നേടി. യൂനിവേഴ്‌സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ നിന്നും ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.

'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാൻ ബുക്കർ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.

1984ൽ കർണാടക രാജ്യോത്സവ പുരസ്‌കാരവും 1995ൽ മാസ്തി പുരസ്‌കാരവും ലഭിച്ചു. കന്നഡ സർവ്വകലാശാല നൽകുന്ന നാഡോജ പുരസ്‌കാരം (2008), കൊൽക്കത്ത സർവ്വകലാശാല നൽകുന്ന ഹോണറിസ് കാസ ഡി. ലിറ്റ് എന്നിവയും അനന്തമൂർത്തിക്ക് ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP