1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
20
Friday

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു; ഈജിപ്തുകാരി ഇമാന്റെ ജീവൻ നഷ്ടമായത് മലയാളി വ്യവസായി യൂസഫലിയുടെ മരുമകന്റെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചെന്ന് ഡോക്ടർമാർ; 20തോളം ഡോക്ടർമാരുടെ അക്ഷീണ പരിശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിൽ അബുദാബി ബുർജീൽ ആശുപത്രി

September 25, 2017 | 12:57 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അബ്ദുൽ അത്തി തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു. തടി കുറയ്ക്കാനുള്ള ചികിത്സക്കിടെയാണ് അവരുടെ മരണം സംഭവിച്ചത്. പ്രമുഖ മലയാളി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ മരുമകൻ ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ബുർജീൽ ആശുപത്രിയിലാണ് ഈജിപ്ഷ്യൻ സ്വദേശിനിയായ ഇവർ ചികിത്സയിൽ കഴിഞ്ഞത്. തടി കുറയ്കാനുള്ള ചികിത്സക്കിടെ ഇവരുടെ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചതാണ് ഇമാന്റെ മരണത്തിലേക്ക് നയിച്ചത്.

രക്തത്തിന്റെ അളവു കുറഞ്ഞതും ഹൃദയത്തിന്റെയും വൃക്കയുടെ പ്രവർത്തനം നിലച്ചതും മരണത്തിനിടയാക്കിയെന്നാണ് ആശുപത്രി വാർത്താക്കുറിപ്പിൽ വിശദീകരിച്ചത്. ഇന്ന് പുലർച്ചെ 4.35ഓടെയാണ് ഇമാന്റെ മരണം സംഭവിച്ചത്. ആശുപത്രിയിൽ 20ലേറെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഇമാനെ പരിചരിച്ചിരുന്നത്. ഈ വിദഗ്ധ സംഘം ഇവർ അബുദാബി ആശുപത്രിയിൽ എത്തിയത് മുതൽ സമയാസമയങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ആശുപത്രിയിലെ ചികിത്സയിൽ ഇമാനും അവരുടെ കുടുംബാംഗങ്ങളും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തങ്ങളുടെ തീവ്രമായ പരിശ്രമങ്ങളും പരാജയപ്പെട്ടതിൽ ആശുപത്രി അധികാരികളും ദുഃഖിതരാണ്. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ പങ്കു ചേരുന്നതായി ബുർജീൽ ആശുപത്രി അധികാരികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

നേരത്തെ ഇമാനെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലാണ് എത്തിച്ചത്. സൈഫി ആശുപത്രി അധികൃതരുമായി ഒത്തുപോകാൻ സാധിരക്കാത്തതിനെ തുടർന്നാണ് ഇവരെ അബുദാബിയിലെ ആസുപത്രിയിൽ എത്തിച്ചത്. മുംബൈ ആശുപത്രിയിൽ വെച്ച് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കും ഇമാനെ വിധേയ ആക്കിയിരുന്നു. മെയ് ആദ്യവാരമാണ് ഇമാന്റെ ചികിത്സ ബുർജീൽ ആശുപത്രി അധികൃതർ തുടങ്ങിയത്.

ജൂൺ മൂന്നാം ആഴ്ചയിൽ ചികിത്സയുടെ ആദ്യഘട്ടം പൂർത്തിയായിരുന്നു. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സ്ത്രീയായിരുന്ന ഇമാൻ അബ്ദുൽ അത്തിയുടെ ചികിത്സാ വിവരങ്ങൾ ഷംസീർ വയലിൽ തന്നെ പങ്കുവെച്ചിരുന്നു. ചികിത്സയുടെ ഫലമായി കൈയുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കാനും കുപ്പി തുറന്ന് വെള്ളംകുടിക്കാനും ഇമാന് കഴിഞ്ഞിരുന്നു.

ഇമാന്റെ ഭാരത്തെക്കുറിച്ച് വിശദീകരിച്ചില്ലെങ്കിലും ഭാരം നൂറുകിലോയിൽ താഴെയെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആശുപത്രി ഗ്രൂപ്പ് മേധാവി ഡോ. ഷംസീർ വയലിൽ വിശദമാക്കിയിരുന്നു. ശ്വാസം വിടാനോ കൈകൾ ചലിപ്പിക്കാനോ പോലുമാവാതെ കട്ടിലിൽ അനങ്ങാതെ അവസ്ഥയിലായിരുന്നു ഇമാൻ. അബുദാബി ആശുപത്രിയിടെ ചികിത്സാഫലമായി 500 കിലോയിലേറെ ഉണ്ടായിരുന്ന ഭാരം നന്നേ കുറഞ്ഞിരന്നു എന്നും കൈകൾ അനക്കാനും സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയിരിക്കുന്നുവെന്നും വിപിഎസ് ഹെൽത്ത് കെയർ എം.ഡി ഡോ. ഷംസീർ വയലിൽ വ്യക്താമാക്കിയിരുന്നു.

ദീർഘകാലത്തെ കിടപ്പുകൊണ്ട് ശരീരത്തിലുണ്ടായ വ്രണങ്ങൾ കരിച്ചുകളയുക, കൈകളുടെ ചലനം അയവുള്ളതാക്കുക, ഭക്ഷണം കഴിക്കാൻ പ്രാപ്തയാക്കുക എന്നിവയെല്ലാമാണ് ഇത്തവണ ചികിത്സയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇമാന്റെ ശരീരത്തിലെ വ്രണങ്ങൾ 95 ശതമാനത്തോളം കരിഞ്ഞതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. തീവ്രവിഷാദത്തിൽനിന്ന് മുക്തയായി സാമൂഹിക ചുറ്റുപാടുകളോട് ഇമാൻ നന്നായി പ്രതികരിക്കാൻ തുടങ്ങിയെങ്കിലും വൃക്കയിൽ അണുബാധ ഉണ്ടായത് ചികിത്സയെ താളം തെറ്റിച്ചിരുന്നു. വൃക്കയുടെ പ്രവർത്തനം നിലച്ചതാണ് ഇമാന്റെ ജീവനെടുത്തതും.

മുംബൈയിൽ സൗജന്യചികിത്സ നൽകിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ ഭിന്നതകളെത്തുടർന്നാണ് ഇമാന്റെ ബന്ധുക്കൾ വേറെ ചികിത്സ തേടിയത്. കയ്‌റോയിൽനിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തുമ്പോൾ ഇമാന് 500 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. അന്ന് ക്രെയിനിലാണ് ഇവരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയത്. മുംബൈയിലെ സൈഫി ആശുപത്രിയിൽ ബാരിയാട്രിക് സർജൻ ഡോ. മുഫാസൽ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ഇമാന്റെ ശരീരഭാരം 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങളുടെ അവകാശവാദം ബന്ധുക്കൾ തള്ളിയിരുന്നു. ഇമാന്റെ ആരോഗ്യനില തീർത്തും മോശമാണെന്നും ആശുപത്രി അധികൃതർ വഞ്ചിക്കുകയായിരുന്നെന്നുമാണ് സഹോദരി ഷൈമാ സെലിം ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവർ അബുദാബി ആശുപത്രിയിൽ എത്തിയതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഷെറിൻ മാത്യൂസിനെ കൊണ്ടു പോയത് കുറുക്കനല്ല! മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം; ഗയയിലെ 'സരസ്വതി'യെ കാണാതയതിൽ തെളിവ് കിട്ടിയത് വളർത്തച്ഛന്റെ കാറിൽ നിന്ന്; ലാപ്‌ടോപ്പിലും സൂചനകൾ; വെസ്ലി മാത്യുവിന് 20 കൊല്ലം തടവ് ഉറപ്പെന്നും സൂചന; തുമ്പൊന്നും പുറത്തുവിടാതെ എഫ് ബി ഐ അന്വേഷണം
ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും
ഐഎംജി കൂട്ടിലിരുന്ന് പുസ്തകമെഴുതി വിജിലൻസ് തത്ത; വെറുതെ ഇറക്കി വിട്ടപ്പോൾ സിനിമ പടിക്കാൻ പോയ കളക്ടർ ബ്രോ ഇതുവരെ മടങ്ങിയെത്തിയില്ല; ഭൂമാഫിയെ വിറപ്പിച്ച ശ്രീറാമും പല്ലുകുത്തി മടുത്തു; ഇനിയും പോസ്റ്റിങ് കിട്ടാതെ രാജു നാരായണ സ്വാമി; സ്ഥാനം തെറിക്കാതിരിക്കാൻ ഷൈനിങ് നിർത്തി സിങ്കം; നീതിക്ക് വേണ്ടി നിലകൊണ്ട ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി രാജമാണ്യത്തേയും കൂട്ടിൽ അടച്ച് പിണറായി സർക്കാർ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു