Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി`; ഭഗത് സിങിന്റെ കടുത്ത ആരാധകന് സൈന്യത്തിൽ ചേരാൻ അടങ്ങാത്ത ആഗ്രഹം; അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തിൽ ചേരാൻ സാധിക്കാത്തത് സഹിക്കാനായില്ല; ഫേസ്‌ബുക്ക് ലൈവിൽ മുന്ന കുമാർ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്തു

`എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി`; ഭഗത് സിങിന്റെ കടുത്ത ആരാധകന് സൈന്യത്തിൽ ചേരാൻ അടങ്ങാത്ത ആഗ്രഹം; അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തിൽ ചേരാൻ സാധിക്കാത്തത് സഹിക്കാനായില്ല; ഫേസ്‌ബുക്ക് ലൈവിൽ മുന്ന കുമാർ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്തു

ആഗ്ര:ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ കഴിയാതെ വന്ന യുവാവ് ആത്ഹത്യ ചെയ്തു. സൈന്യത്തിൽ ചേരാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ഫേസ്‌ബുക്കിൽ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് ആഗ്ര സ്വദേശിയായ 24കാരൻ ആത്മഹത്യ ചെയ്തത്. 1:09 മിനുട്ട് ദൈർഘ്യമുള്ള ലൈവ് വീഡിയോ 2750 പേർ തൽസമയം കണ്ടെങ്കിലും ആരും പൊലീസിനെയോ ഇയാളുടെ കുടുംബത്തേയോ വിവരമറിയിച്ചില്ല.

ആഗ്രയിലെ ശാന്തി നഗറിലുള്ള മുന്ന കുമാർ ആണ് ആത്മഹത്യ ചെയ്തത്. ബി.എസ്.സി ബിരുദധാരിയാണ് മുന്ന. ബുധനാഴ്‌ച്ച അതിരാവിലെയാണ് ഇയാൾ ഫേസ്‌ബുക്കിൽ ലൈവ് ചെയ്തുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും ഇയാളുടേതായി കണ്ടെടുത്തിട്ടുണ്ട്. ഇതിൽ തന്റെ മരണത്തിൽ താൻ തന്നെയാണ് ഉത്തരവാദിയെന്നും അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തിൽ ചേരാൻ സാധിക്കാത്തതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും മുന്ന കുറിച്ചിട്ടുണ്ട്.

മുന്ന ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്നെന്നും സൈന്യത്തിൽ ചേരാൻ തീവ്രമായി ആഗ്രഹിച്ചിരുന്നെന്നും മുന്നയുടെ സഹോദരൻ വികാസ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ താനും മുന്നയും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നെന്നും അപ്പോൾ മുന്ന സാധാരണ നിലയിലായിരുന്നെന്നും വികാസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP