Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോ അക്കാദമി സമരത്തിന് ഒരു രക്തസാക്ഷി; സമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു; മരിച്ചത് മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ

ലോ അക്കാദമി സമരത്തിന് ഒരു രക്തസാക്ഷി; സമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു; മരിച്ചത് മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെയിൽ മരണം. സമരവുമായി ബന്ധപ്പെട്ട് ഇന്നുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ(73)ആണ് മരിച്ചത്. മൃതദേഹം പേരൂർക്കട പുനർജനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

ഇന്ന് വൈകീട്ടുണ്ടായ സംഘർഷത്തിനിടെയാണ് അബ്ദുൽ ജബ്ബാർ കുഴഞ്ഞു വീണത്. ഇന്ന് രാവിലെ മുതൽ എബിവിപി പ്രവർത്തകൻ മരത്തിയിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ പ്രവർത്തകനെ പുറത്തിറങ്ങാൻ പൊലീസും ഫയർഫോഴ്‌സും ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ഇതിനിടെ വിദ്യാർത്ഥികളിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് അഗ്‌നിശമന സേന വെള്ളം ചീറ്റിക്കുകയും ചെയ്തിരുന്നു. ജലപീരങ്കി പ്രയോഗിച്ചതെന്ന് തെറ്റിദ്ധരിച്ച് സമരക്കാർ പൊലീസുമായി ഏറ്റുമുട്ടവേയാണ് സംഭവം.

വെള്ളം ചീറ്റയതിനെത്തുടർന്ന് ചിതറിയോടിയവരിൽ ഒരാളായ ജബ്ബാർ കുഴഞ്ഞുവീഴുകയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ച് അധികസമയം കഴിയും മുമ്പേ മരണം സംഭവിച്ചിരുന്നു.

കോൺഗ്രസ് നേതാവ് വി എം. സുധീരൻ ഉൾപ്പെടെയുള്ള രാഷ്ട്രീയപ്രവർത്തകർ ആശുപത്രിയിൽ എത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP