Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു; വിടപറഞ്ഞത് വിക്രംസാരാഭായിയുടെ ഭാര്യയും ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയുമായി വ്യക്തിത്വം

നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു; വിടപറഞ്ഞത് വിക്രംസാരാഭായിയുടെ ഭാര്യയും ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയുമായി വ്യക്തിത്വം

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് (96) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. മരണ വിവരം മകൾ മല്ലികാ സാരാഭായി ട്വിറ്ററിലൂടെ അറിയിച്ചു. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിൽസയിലായിരുന്നു അവർ. ഇന്ത്യൻ ശാസ്ത്രീയ നൃത്തകലയെ ലോകത്തിനു മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. ലോക പ്രശസ്തിയാർജ്ജിച്ച 'ദർപ്പണ' എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. 1949 ൽ അഹമ്മദാബാദിലാണ് ഇത് സ്ഥാപിച്ചത്. 2014ലെ പ്രവാസി രത്‌ന അവാർഡ് നേടിയിട്ടുണ്ട്.

അഹമ്മദാബാദിലെ വസതിയിൽ രാവിലെ പത്തരയോടെയായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മെയ് 11 നാണ് മൃണാളിനി ജനിച്ചത്. സ്വിറ്റ്‌സർലൻഡിലായിരുന്നു ബാല്യകാലം. പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ കീഴിൽ കൊൽക്കത്തയിലെ ശാന്തിനികേതനിൽ വിദ്യാഭ്യാസം നടത്തി. പിന്നീട് കുറച്ച് കാലം അമേരിക്കൻ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്‌സിലും പഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് നൃത്തപഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്.

മീനാക്ഷി സുന്ദരം പിള്ളയുടെ കീഴിൽ ഭരതനാട്യവും ഗുരു തകഴി കുഞ്ചു കുറുപ്പിന്റെ കീഴിൽ കഥകളിയും അഭ്യസിച്ചു. പ്രശസ്ത നടിയും നർത്തകിയുമായ മല്ലികാ സാരാഭായ് മകളാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്. വടക്കത്ത് തറവാട്ടിലെ മൃണാളിനിയെന്ന യുവനർത്തകി ഭാരതത്തിന്റെ മഹാനായ ആണവശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് യാദൃശ്ചികമായായിരുന്നു. ബാംഗ്ലൂരിൽ വച്ചാണ് മൃണാളിനിയുടെ നൃത്തം വിക്രംസാരാഭായി കാണാനിടയായത്. തുടർന്ന് ഇരുവരും വിവാഹിതരായി.

നൃത്തവും ശാസ്ത്രവും ശ്രുതിയും ലയവും പോലെ ചേർന്നപ്പോൾ വടക്കത് മൃണാളിനി മൃണാളിനി സാരാഭായിയായി. വിക്രം സാരാഭായിയുടെ ജന്മനാടായ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ അവർ അവിടെ ദർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങി. ദർപ്പണ പിൽക്കാലത്ത് ലോകം മുഴുവൻ ഭാരതീയ നൃത്തകലയുടെ സുഗന്ധം പരത്തി. പത്മശ്രീ (1965), പത്മഭൂഷൺ(1992) പുരസ്‌ക്കാരങ്ങൾ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

യു.കെയിലെ നോർവിച്ച് സർവലാശാലയുടെ ഡി.ലിറ്റ്, ഫ്രഞ്ച് ആർക്കൈ വ്‌സ് ഇന്റർനാഷണലെസ് ദെ ലാ ഡാൻസെ അവാർഡ്, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മെക്‌സിക്കൻ സർക്കാരിന്റെ ഗോൾഡ് മെഡൽ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്‌ക്കാരം വൈകിട്ട് അഞ്ചു മണിക്ക് ഗാന്ധിനഗറിലെ പേട്ടാപ്പുർ ഫാംഹൗസിൽ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP