Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർമാരുടെ പരിശ്രമങ്ങൾ വിഫലമായി; വൈറൽപ്പനി ബാധിച്ച് നടി താരാകല്ല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു; വിട പറഞ്ഞത് നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച വ്യക്തിത്വം

ഡോക്ടർമാരുടെ പരിശ്രമങ്ങൾ വിഫലമായി; വൈറൽപ്പനി ബാധിച്ച് നടി താരാകല്ല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു; വിട പറഞ്ഞത് നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച വ്യക്തിത്വം

കൊച്ചി: നടി താരാകല്ല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. വൈറൽപ്പനി  ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വൈറൽപ്പനി  ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടർന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.

സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. പ്രശസ്ത ഡാൻസ് അദ്ധ്യാപകനുമാണ്. ലസീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. ഡാൻസ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതൽ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളിൽ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിർത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.

വൈറൽപ്പനി  ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്‌സിൽ അണുബാധ ബാധിച്ചതിനെ തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടർന്ന് ലെങ്ക്‌സിന്റെ നില വഷളായതിനെത്തുടർന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നടത്തിയിരുന്നത്.

കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ വർമ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിച്ചത്. വെന്റിലേറ്ററിന്റെ ഉയർന്ന സഹായത്തോടെയാണ് ഇപ്പോൾ രാജാറാമിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വെറുതേ ആകുകയായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫർ, ചാനൽ അവതാരകൻ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP