Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മലപ്പുറത്തെ ഞെട്ടിച്ച് രണ്ട് പിഞ്ചോമനകളുടെ മുങ്ങിമരണം; ആപത്ത് സംഭവിച്ചത് പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപത്തെ കുളത്തിൽ; സ്‌കൂൾ വിട്ടുവന്ന് കളിക്കാനിറങ്ങിയ ഒന്നാംക്‌ളാസുകാർ ആപത്തിൽ പെട്ടത് ആരും കണ്ടില്ല; മരണമടഞ്ഞത് വാഴക്കാട് ജിയുപി സ്‌കൂൾ വിദ്യാർത്ഥികൾ

മലപ്പുറത്തെ ഞെട്ടിച്ച് രണ്ട് പിഞ്ചോമനകളുടെ മുങ്ങിമരണം; ആപത്ത് സംഭവിച്ചത് പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപത്തെ കുളത്തിൽ; സ്‌കൂൾ വിട്ടുവന്ന് കളിക്കാനിറങ്ങിയ ഒന്നാംക്‌ളാസുകാർ ആപത്തിൽ പെട്ടത് ആരും കണ്ടില്ല; മരണമടഞ്ഞത് വാഴക്കാട് ജിയുപി സ്‌കൂൾ വിദ്യാർത്ഥികൾ

ജാസിം മൊയ്ദീൻ

മലപ്പുറം: വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാനായി ഇറങ്ങിയ രണ്ട് കൊച്ചു കുഞ്ഞുങ്ങൾ മുങ്ങിമരിച്ചു. കുഞ്ഞുങ്ങൾ കളിക്കുന്നതിനിടെ കുഞ്ഞുങ്ങൾ പള്ളിക്ക് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. വാഴക്കാട് തിരുവാലൂർ പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപമുള്ള കുളത്തിലാണ് വാഴക്കാട് ചിറ്റൻ കക്കാട്ടീരി റിയാസിന്റെ മകൻ മുഹമ്മദ് റിഷാൻ (ഏഴ്), വേലീറിപെറ്റ റഷീദിന്റെ മകൻ വി പി അഷ്വാൻ (06) എന്നിവർ വീണ് മരിച്ചത്. മൃതദേഹങ്ങൾ വാഴക്കാട് ഇഖ്‌റ ആശുപത്രിയിൽ.

വൈകിട്ട് 6.30നായിരുന്നു അപകടം. ഇരുവരും വാഴക്കാട് ജി യു പി സ്‌കൂൾ വിദ്യാർത്ഥികളാണ്. ഒന്നാം ക്‌ളാസ് വിദ്യാർത്ഥികളാണ് രണ്ടുപേരും. കുഞ്ഞുങ്ങൾ സ്‌കൂൾവിട്ട് വന്നതിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെയാകും ആപത്തുപിണഞ്ഞതെന്നാണ് നിഗമനം. ഇരുവരും കുളത്തിൽ വീണത് ആരും കണ്ടതുമില്ല. കളിക്കുന്നതിനിടെ കാൽതെറ്റി വീണതാണെന്നാണ് സംശയം. റോഡരികിലാണ് ഇത്തരമൊരു ആപത്ത് പിണഞ്ഞത്. കുട്ടികൾ കുളത്തിൽ വീണത് കണ്ടവർ ഉടൻ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു.

ഇന്നലെ ഇതേപോലെ വൈകുന്നേരും കുട്ടികൾ രണ്ടുപേരും റോഡരികിലെ ഇതേ കുളത്തിന്റെ കരയിൽ സൈക്കിളിൽ എത്തിയിരുന്നു. ഇന്നലെ ഇവർ കുളത്തിൽ ഇറങ്ങാൻ നോക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ അവരെ തിരിച്ചയച്ചിരുന്നു. നല്ല തെളിഞ്ഞ വെള്ളമായതിനാൽ കുളത്തിന് ഒറ്റ നോട്ടത്തിൽ ആഴമില്ലെന്ന് തോന്നും. ഇതു കുട്ടികൾ ആകൃഷ്ടരായതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്ന് കുളത്തിനരികെ കുട്ടികളുടെ സൈക്കിൾ മാത്രം നിർത്തിയതു കണ്ട് അവരെ തിരക്കിയപ്പോൾ കണ്ടില്ല. സംശയംതോന്നി കുളത്തിൽ പരിശോധിച്ചപ്പോഴാണ് ഇരുവരും അകപ്പെട്ട കാര്യം നാട്ടുകാരിൽ ഒരാൾ മനസ്സിലാക്കുന്നത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടം കൂടാതെ സംസ്‌കാരം നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP