Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകാലത്ത് അറബിനാട്ടിൽ കൈയൊപ്പു പതിപ്പിച്ച 100 പത്തു മലയാളികളിൽ ഒരാൾ; സിനിമാക്കാരും നേതാക്കളും ഉള്ളംകൈയിൽ; റഫ്രിജറേഷൻ കമ്പനി ജീവനക്കാരനിൽനിന്നു പിണറായിയെ കുടുക്കിയ ലാവലിൻ കമ്പനിയുടെ ഡയറക്ടറായി വളർച്ച; അടിതെറ്റിയപ്പോൾ ഗൾഫാറിനെയോ അറ്റ്‌ലസിനെയോ പോലെ പിടികൊടുക്കാതെ നാടുവിടലും; ദുബായിൽ തടവിനു ശിക്ഷിക്കപ്പെട്ട ദിലീപ് രാഹുലന്റെ ജീവിതം ഇങ്ങനെ

ഒരുകാലത്ത് അറബിനാട്ടിൽ കൈയൊപ്പു പതിപ്പിച്ച 100 പത്തു മലയാളികളിൽ ഒരാൾ; സിനിമാക്കാരും നേതാക്കളും ഉള്ളംകൈയിൽ; റഫ്രിജറേഷൻ കമ്പനി ജീവനക്കാരനിൽനിന്നു പിണറായിയെ കുടുക്കിയ ലാവലിൻ കമ്പനിയുടെ ഡയറക്ടറായി വളർച്ച; അടിതെറ്റിയപ്പോൾ ഗൾഫാറിനെയോ അറ്റ്‌ലസിനെയോ പോലെ പിടികൊടുക്കാതെ നാടുവിടലും; ദുബായിൽ തടവിനു ശിക്ഷിക്കപ്പെട്ട ദിലീപ് രാഹുലന്റെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

രുകാലത്ത് അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. അറബ് ലോകത്തെ പ്രബലനായ മലയാളിയായി അറിയപ്പെടുന്ന ദിലീപ് രാഹുലന് സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവരുമായി നല്ല അടുപ്പവും. എറണാകുളത്ത് വിദ്യാദ്യാസം നടത്തിയ രാഹുലൻ ഒരു റഫ്രിജറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ആരേയും അൽഭുതപ്പെടുത്തുന്നതായിരുന്നു രാഹുലന്റെ വളർച്ച. ഇതിനാണ് എണ്ണ വില ഇടിവുണ്ടാക്കിയ പ്രശ്‌നങ്ങൾ അവസാനമിട്ടത്. എന്നാൽ അറ്റ്‌ലസ് രാമചന്ദ്രനേയും ഗൾഫാർ മുഹമ്മദലിയേയും പോലെ പിടികൊടുക്കാൻ രാഹുലൻ തയ്യാറായിരുന്നില്ല. തന്ത്രപരമായി അറബ് ലോകത്ത് നിന്ന് രാഹുലൻ മറഞ്ഞു.

60,000ത്തോളം വരുന്ന ദുബായിലെ കെട്ടിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പസഫിക് കൺട്രോൾസ്. 2000ത്തിലാണ് ഈ സ്ഥാപനം രാഹുലൻ തുടങ്ങിയത്. തുടർന്ന് ദുബായ് സർക്കാറുമായി ചേർന്നുള്ള പ്രവർത്തനങ്ങളെല്ലാം വിജയം കൊയ്യുകയായിരുന്നു. ഗൾഫിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവരുടെ ഡേറ്റകൾ സൂക്ഷിക്കുന്നതും പെസഫിക് കൺട്രോൾസിലാണ്. ഊർജ്ജലാഭം ലഭ്യമിട്ടുള്ള പദ്ധതികളും ഈ ഐടി സ്ഥാപനം നടത്തിവന്നിരുന്നു. മിഡിൽ ഈസ്റ്റിലെ ഗ്രീൻ ബിൽഡിംഗുമായി ചേർന്നും ഈ കമ്പനി പ്രവർത്തിച്ചു. എസ്എൻസി ലാവലിൻ ഇടപാടിലെ പ്രധാന ഇടനിലക്കാരനെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞതോടെയാണ് കേരളത്തിൽ ദിലീപ് രാഹുലന്റെ പേര് സുപരിചിതമായത്. ദിലീപ് രാഹുലനെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി വന്നിരുന്നു. അക്കാലത്ത് പിണറായി വിജയന്റെ മകന് ലണ്ടനിൽ പഠിക്കാൻ അവസരം ഒരുക്കിയത് വരെ ദിലീപ് രാഹുലനാണെന്ന വിധത്തിലായിരുന്നു വാർത്തകൾ.

ഇത് ശരിവയ്ക്കുന്ന തരത്തിലാണ് രാഹുലനു ചെക്കുകേസിൽ ദുബായ് പ്രാഥമിക കോടതി തടവുശിക്ഷ വിധിച്ചത്. ചെക്കുകേസിലാണ് മൂന്നുവർഷം തടവുശിക്ഷ. ഇന്ത്യക്കാരനായ എസ് ടി വിനോദ് ചന്ദ്രയുടെ പരാതിയിലാണ് ദിലീപ് രാഹുലനെതിരായ വിധി. വിനോദ് ചന്ദ്രയ്ക്കു നൽകിയ 38 കോടിയുടെ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെത്തുടർന്നു മടങ്ങുകയായിരുന്നു. ഈ കേസുമായി പെസഫിക് കമ്പനിക്കു ബന്ധമില്ലെന്നു കമ്പനിവൃത്തങ്ങൾ കോടതിയിൽ അറിയിച്ചതായാണു സൂചന. ദിലീപ് രാഹുലൻ നൽകിയ ചെക്ക് വ്യക്തിപരമായിരുന്നെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനിക്കാവില്ലെന്നുമാണ് നിലപാട്. ദിലീപ് രാഹുലൻ വിധി കേൾക്കാൻ എത്തിയിരുന്നില്ല. അസാന്നിധ്യത്തിൽ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിക്കുകയായിരുന്നു. ദിലീപ് രാഹുലനായി ദുബായ് പൊലീസ് ഇന്റർപോൾ മുഖാന്തിരം രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് കാനഡ ആസ്ഥാനമായുള്ള എസ്എൻസി ലാവലിൻ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായിരുന്നു ദിലീപ് രാഹുലൻ. അക്കാലത്താണ് പിണറായി വിജയനെ ഇന്നോളം പിന്തുടരുന്ന തെൽയക്കപ്പെടാത്ത കളങ്കമായ ലാവലിൻ ഇടപാടു നടക്കുന്നത്. ഇടപാടിലെ വിവരങ്ങൾ അറിയാനായി ദിലീപ് രാഹുലനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.

ദുബായ് വിട്ടശേഷം ലോകമാകെ കമ്പനികൾതുടങ്ങി വളർച്ച

റഫ്രിജറേഷൻ കമ്പനിയിലെ ജോലി വിട്ട് സാംബിയയിലും പിന്നീട് ഓസ്‌ട്രേലിയയിലുമെത്തിയ രാഹുലൻ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങൾ തുടങ്ങി. അവ വളർന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്‌സർലൻഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ദുബായിൽ കമ്പനി വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ രാഹുലന്റെ വേരുകൾ വലുതായിരുന്നു. തന്ത്രപരമായി മുങ്ങാൻ സാധിച്ചതും ഇതു കൊണ്ടു മാത്രമാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്യാമ്പസ് ആയ പസഫിക് കൺട്രോൾസിന്റെ ഉടമയായ ദിലീപ് രാഹുലൻ മുങ്ങിയത് 381 ദശലക്ഷം ഡോളറിന്റെ ബാങ്ക് കടം തിരിച്ചടയ്ക്കാൻ നിർവാഹമില്ലാത്തതിനെ തുടർന്നാണ്. 2500 കോടിയിൽപ്പരം രൂപയുടെ കടബാധ്യത വന്നതോടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതാകുന്ന സ്ഥാപനങ്ങളെ പറ്റി പഠിക്കുന്ന റിസ്‌ക് അവലോകന സ്ഥാപനമായ കൊഫെയ്‌സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നെ ആരും രാഹുലനെ കണ്ടില്ല.

  • യുഎഇയിൽ വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യക്കാരിൽ ഒരാളായി ഫോർബ്‌സ് മാസിക തെരഞ്ഞെടുത്ത് ആദരിച്ചപ്പോൾ

എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് ഗൾഫ് മേഖലയിൽ 239 സ്ഥാപനങ്ങളാണ് ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഇതിൽ പലതിന്റെയും ഉടമകൾ ബാങ്കുകളുടെ നടപടിയും അറസ്റ്റും ഭയന്ന് മുങ്ങിനടക്കുകയാണെന്നും കൊഫെയ്‌സ് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ മുൻനിരയിലാണ് പസഫിക് കൺട്രോൾസ്. കൈക്കൂലി നൽകിയതിന്റെ പേരിൽ മലയാളി വ്യവസായികളായ ഗൾഫാർ മുഹമ്മദലിക്കും വായ്പകൾ തിരിച്ചടയ്ക്കാനാവാകെ അറ്റ്‌ലസ് രാമചന്ദ്രനും ജയിൽശിക്ഷ നേരിടേണ്ടിവന്നിരുന്നു. മുഹമ്മദാലി അടുത്തിടെ ശിക്ഷകഴിഞ്ഞ പുറത്തിറങ്ങിയെങ്കിലും രാമചന്ദ്രനും ഇപ്പോഴും ജയിലിലാണ്. ഇതിനു പിന്നാലെയാണ് ദിലീപ് രാഹുലനും അദ്ദേഹത്തിന്റെ സ്ഥാപനമായ പെസഫിക് കൺട്രോൾസിനുമെതിരെ വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കുകൾ നടപടി സ്വീകരിക്കാൻ തുടങ്ങിയത്്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പിണറായി വിജയനുൾപ്പെട്ട ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളിലൊന്നായിരുന്നു ദിലീപ് രാഹുലന്റേത്.

യുഎഇയുടെ സുരക്ഷയും ട്രാഫിക് നിയന്ത്രണവും എല്ലാം ദിലീപിന്റെ കമ്പനിയിൽ

യുഎഇ സർക്കാറിന്റെ സുരക്ഷയും ട്രാഫിക്ക് കൺട്രോളും ദുരന്ത നിവാരണവും അടക്കം നിരവധി ഡാറ്റകൾ സൂക്ഷിക്കുന്ന പെസഫിക് കൺട്രോൾസ് എന്ന ഐടി സ്ഥാപനം ദുബായിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്നാണ്. ദുബായ് നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സൂക്ഷിക്കുന്ന ഈ ഐടി കമ്പനിയിൽ മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് ജോലിചെയ്യുന്നത്. ദിലീപ് രാഹുലൻ കഴിഞ്ഞ ഒന്നരവർഷമായി ദുബായിൽ കമ്പനിയിൽ എത്തിയിട്ടില്ലെന്നതാണ് വസ്തുത. ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് ഒട്ടേറെ ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. വിലക്കുറവ് അനിശ്ചിതമായി തുടർന്നതോടെ ഒട്ടേറെ വൻകിട സ്ഥാപനങ്ങളും കടക്കെണിയിലാണെന്നും കൊഫെയ്‌സ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പ്രൊഫഷണൽ സർവീസ് കമ്പനിയായ കെപിഎംജിയെ വാടകയ്‌ക്കെടുത്ത് തങ്ങളുടെ നിലമെച്ചപ്പെടുത്തുമെന്ന് ക പസഫിക് കൺട്രോൾസ് അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളുടെ കടം തിരിച്ചടയ്ക്കാൻ സമയം കൂട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് പസഫിക് കൺട്രോൾസ് ബാങ്കുകളെ സമീപിച്ചു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. ഈ വർഷാരംഭംവരെ യുഎഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു പസഫിക് കൺട്രോൾസ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാസെന്റർ ക്യാമ്പസ് ആയി വളർന്ന പസഫിക് കൺട്രോൾസ് ജബേൽ അലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 85 ദശലക്ഷം ഡോളർ മുടക്കുമുതലിൽ പണിതുയർത്തിയ സ്ഥാപനമാണ് ഇപ്പോൾ വൻ കടക്കെണിയിൽ ചാടിയിരിക്കുന്നത്. കൽഡ് കമ്പ്യൂട്ടിംഗിലേക്കും മറ്റും ചുവടുറപ്പിച്ച് മുന്നേറുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഐടി ഭീമൻ മൈക്രോസോഫ്റ്റുമായും കമ്പനി കൈകോർത്തിരുന്നു.

കമ്പനി കടുത്ത വെല്ലുവിളികൾ നേരിടുന്നതായും ഇതിനെ മറികടക്കാൻ 'അധികഭാരം ഒഴിവാക്കാൻ' നടപടികൾ സ്വീകരിക്കുന്നതായും 2016 മെയ്മാസത്തിൽ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ദിലീപ് രാഹുലൻ ഒരു ബാങ്കിനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഞങ്ങൾക്ക് കഴിഞ്ഞ കുറച്ചുവർഷമായി അസാധാരണ വളർച്ചയാണ് ഉണ്ടായത്. സർക്കാർ, സ്വകാര്യ മേഖലയിലെ ബിസിനസിൽ കമ്പനിക്ക് വലിയ മാർക്കറ്റ് ഷെയർ ഉണ്ടായി. മറ്റുള്ളവർക്ക് അസൂയയുണ്ടാക്കും വിധമായിരുന്നു ഞങ്ങളുടെ വളർച്ച. ഇപ്പോൾ ഞങ്ങൾ നേരിടുന്ന വെല്ലുവിളിയും ഇത്തരമൊരു സാഹചര്യത്തിലുണ്ടായതാണ്. ദിലീപ് രാഹുലൻ കത്തിൽ വിശദീകരിച്ചിരുന്നു.

നഷ്ടക്കണക്കുണ്ടാക്കുമ്പോഴും ദിലീപ് രാഹുലൻ പനപോലെ വളർന്നു

അതേസമയം, കമ്പനി അപ്രതീക്ഷിത ലാഭം നേടി വളർന്നതോടെ ദിലീപ് രാഹുലൻ കോടികളുടെ ആസ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എമിറേറ്റ്‌സ് ഹിൽസിൽ ആഡംബര വില്ലയും കുറച്ചുവർഷങ്ങൾക്കുമുമ്പ് ന്യൂമാർക്കറ്റിന് പുറത്തായി സ്വന്തമാക്കിയ 120 ഏക്കറുമെല്ലാം ഇതിൽ ചിലതുമാത്രം. ഇത്തരത്തിൽ ദിലീപ് രാഹുലന്റെ പേരിലുള്ള ആസ്തിയെപ്പറ്റി പണം കിട്ടാനുള്ള ബാങ്കുകളും അധികൃതരും വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിരുന്നു്.

ദുബായിലെ വൻനിര കെട്ടിടങ്ങളിൽ തീടിപിച്ചാൽ അടക്കം പെട്ടന്ന് അറിയിക്കുന്നിതിനായുള്ള കമ്മ്യൂണിക്കേഷൻ ഒരുക്കുകയും ചെയ്യുന്ന ഐടി സ്ഥാപനമാണ് പസഫിക് കൺട്രോൾസ്. കമ്പനി ഉടമയായ ദിലീപിന് ദുബായ് ഷേഖുമാരുമായുള്ള അടുപ്പം കൂടിയായപ്പോൾ സർക്കാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റകൾ സൂക്ഷിക്കുന്ന സ്ഥാപനമായും ഈ കമ്പനി മാറി. സ്ഥാപനം തന്നെ ഈടു നൽകിയാണ് ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്തത്. അതേസമയം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണത്തിനെതിരെ രംഗത്തെത്തിയ അധികൃതർ കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി 2016 ജൂൺ 19ന് വ്യക്തമാക്കിയിരുന്നു. നിരന്തരമായ മെഡിക്കൽ അറ്റൻഷൻ ആവശ്യമുള്ളതിനാലാണ് അദ്ദേഹം കമ്പനിയിൽ എത്താത്തത് എന്നുമാണ് പെസഫിക് കൺട്രോൾസ് ഔദ്യോഗികമായി വിശദീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP