Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനിമേഷൻ ലോകത്തിന് സാജൻ സ്‌കറിയ അത്യാവശ്യം; ലോകം കൈയടിച്ച ചിത്രങ്ങളുടെ പിന്നണി നായകൻ; റസൂൽ പൂക്കുട്ടിക്ക് പിന്നാലെ ഓസ്‌കർ ചരിത്രത്തിൽ ഇടം നേടിയ മലയാളിയുടെ കഥ

ആനിമേഷൻ ലോകത്തിന് സാജൻ സ്‌കറിയ അത്യാവശ്യം; ലോകം കൈയടിച്ച ചിത്രങ്ങളുടെ പിന്നണി നായകൻ; റസൂൽ പൂക്കുട്ടിക്ക് പിന്നാലെ ഓസ്‌കർ ചരിത്രത്തിൽ ഇടം നേടിയ മലയാളിയുടെ കഥ

ക്കാദമി അവാർഡിന്റെ ചുവപ്പുപരവതാനിയേറി ഓസ്‌കർ കൈയിലേന്താനുള്ള ഭാഗ്യം ഇതേവരെ ഒരു മലയാളിക്കേ ലഭിച്ചിട്ടുള്ളൂ. അത് റസൂൽ പൂക്കുട്ടിക്കാണ്. സ്ലംഡോഗ് മില്ലണയറുടെ ശബ്ദലേഖനത്തിനാണ് റസൂൽ പുരസ്‌കാര ജേതാവായത്. എന്നാൽ, ഇക്കുറി ഓസ്‌കർ പുരസ്‌കാര നേട്ടത്തിന് പിന്നിൽ അദൃശ്യമായൊരു മലയാളി സാന്നിധ്യമുണ്ട്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി സാജൻ സ്‌കറിയ.

മികച്ച ആനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇൻസൈഡ് ഔട്ട് എന്ന സിനിമയുടെ അണിയറ ശില്പികളിൽ ഒരാളാണ് സാജൻ. പീറ്റർ ഡോക്ടർ സംവിധാനം ചെയ്ത സിനിമയുടെ ക്യാരക്ടർ സൂപ്പർവൈസർ. രൂപഭാവങ്ങളുൾപ്പെടെ നിർണയിച്ച് ആനിമേഷൻ കഥാപാത്രങ്ങൾക്ക് മിഴിവേകുന്നത് ക്യാരക്ടർ സൂപ്പർവൈസറാണ്. ഒരർഥത്തിൽ ഇൻസൈഡ് ഔട്ടിലെ കഥാപാത്രങ്ങളുടെ ശില്പി.

സിഡ്‌നി പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോയിൽ ക്യാരക്ടർ സൂപ്പർവൈസറായാണ് സാജൻ ജോലി ചെയ്യുന്നത്. ഇൻസൈഡ് ഔട്ടിനുവേണ്ടി സാജനും സംഘവും പ്രവർത്തിച്ചത് മൂന്നരവർഷമാണ്. നാലാഞ്ചിറ കണ്ടത്തിൽ പ്രൊഫ. സ്‌കറിയയുടെയും തങ്കമ്മയുടെയും മൂന്നുമക്കളിൽ ഇളയയാൾ. ചിത്രകാരി കൂടിയായ മേരി ആനാണ് ഭാര്യ. ഒമ്പതുവയസ്സുകാരി ഇഷയും അഞ്ചുവയസ്സുകാരൻ സാക്കുമാണ് മക്കൾ.

കോഴിക്കോട് ആർ.ഇ.സിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സാജൻ ടെക്‌സസിലെ എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡിസ്‌നിയിൽ ജോലി നേടുക എന്ന സ്വപ്‌നം ചെറുപ്പം മുതലേ കാത്തുസൂക്ഷിച്ച സാജൻ അതിലേക്ക് എത്താൻ ഏറെ കാത്തിരിക്കേണ്ടിവന്നു. 2001 മുതൽ ഡിസ്‌നി പിക്‌സാറിലെ ക്യാരക്ടർ സൂപ്പർവൈസറാണ് സാജൻ.

ഇൻഡൈഡ് ഔട്ടിലെ എല്ലാ കഥാപാത്രങ്ങൾക്കും ജീവൻ നൽകിയത് സാജനും സംഘവുമാണ്. 30-ഓളം ടെക്‌നിക്കൽ ഡയറക്ടർമാരാണ് സാജനൊപ്പം ജോലി ചെയ്യുന്നത്. സംവിധായകന്റെ മനസ്സിലുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇവരുടേത്. സംവിധായകൻ പീറ്റർ ഡോക്ടറുടെയും നിർമ്മാതാവ് ജോനാസ് റിവേറയുടെയും ചോദ്യങ്ങൾ നേരിട്ടെത്തുക സാജനിലേക്കാണ്.

ലോകപ്രശസ്തമായ ആനിമേഷൻ സിനിമകളുടെ ഭാഗമായി പ്രവർത്തിക്കാൻ ഇതിന് മുമ്പും സാജന് അവസരം ലഭിച്ചിട്ടുണ്ട്. ഫൈൻഡിങ് നിമോ, കാർസ്, ടോയ് സ്‌റ്റോറി 3 തുടങ്ങിയ സിനിമകൾ അതിൽ ചിലതാണ്. ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 4-ൽ പ്രവർത്തിക്കുകയാണ് സാജൻ ഇപ്പോൾ.

ദൂരദർശനിൽ കാർട്ടൂൺ കണ്ടുവളർന്ന കുട്ടിക്കാലത്തുതന്നെ തുടങ്ങിയ ആഗ്രഹമാണ് സാജനെ ഈ നിലയിലെത്തിച്ചത്. ടോം ആൻഡ് ജെറിയും സ്റ്റാർ ട്രെക്കുമായിരുന്നു ഇഷ്ട കാർ്ടടൂണുകൾ. മാൽഗുഡി ഡെയ്‌സും സാജനിൽ ഏറെ സ്വാധീനം ചെലുത്തി. ഒല്ലെ ജോൺസ്റ്റണും ഫ്രാങ്ക് തോമസും ചേർന്നെഴുതിയ ഇല്യൂഷൻ ഓഫ് ലൈഫ് എന്ന പുസ്തകം വായിച്ചതോടെ ആനിമേഷൻ തീവ്രമായ ആഗ്രഹമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP