1 usd = 70.02 inr 1 gbp = 89.02 inr 1 eur = 79.66 inr 1 aed = 19.06 inr 1 sar = 18.67 inr 1 kwd = 230.69 inr

Aug / 2018
17
Friday

ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബുദ്ധിമാൻ; സമുദായ പ്രമാണിയായ ബിസിനസുകാരൻ; ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിന്റെ കേന്ദ്രബിന്ദു: കെ എം മാണിയെ വീഴ്‌ത്തിയ അബ്കാരി മുതലാളി ബിജു രമേശിനെ അറിയാം

November 10, 2015 | 08:39 PM IST | Permalink



ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബുദ്ധിമാൻ; സമുദായ പ്രമാണിയായ ബിസിനസുകാരൻ; ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിന്റെ കേന്ദ്രബിന്ദു: കെ എം മാണിയെ വീഴ്‌ത്തിയ അബ്കാരി മുതലാളി ബിജു രമേശിനെ അറിയാം

ബി രഘുരാജ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വ്യക്തിത്വമാണ് കെഎം മാണി. വളരും തോറും പിളരുമെന്ന സിദ്ധാന്തം ആവിഷ്‌കരിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ. രാഷ്ട്രീയത്തിൽ ഒപ്പം നിന്ന പലരും കൂടുമാറിയിട്ടും മാണിയെ ആർക്കും തൊടാനായില്ല. രാഷ്ട്രീയ എതിരാളികളെ കൊണ്ടു പോലും മാണി സാറെന്ന് വിളിപ്പിച്ച് പാലയിലെ മാണിക്യം ബജറ്റുകളിൽ റിക്കോർഡിട്ട ധനമന്ത്രിയായി. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനാണെന്ന് ചർച്ചകളിലൂടെ സ്ഥാപിച്ചെടുത്തു. ഇതിനിടെയിലാണ് ബാർ കോഴ ആരോപണം ഉയരുന്നു. ബാറുടമാ നേതാവായ ബിജു രമേശ് ചാനൽ ചർച്ചയ്ക്കിടെ വെടിപൊട്ടിക്കുമ്പോൾ ഇത്രയൊന്നും മാണി പ്രതീക്ഷിച്ചില്ല. ബാറുടമാ അസോസിയേഷനിലെ മുഴുൻ പേരെയും തനിക്കൊപ്പം ചേർത്ത് അന്വേഷണം അട്ടിമറിക്കാമെന്ന് കരുതിയ മാണി പക്ഷം പെട്ടു. ആരൊക്കെ വീണെങ്കിലും വീഴേണ്ട വ്യക്തി നിലപാടുമായി മുന്നോട്ട് പോയി. അങ്ങനെ അതികായകനെ വെട്ടി ബിജു രമേശ് താരമായി.

ധനമന്ത്രിസ്ഥാനത്ത് നിന്ന് മാണി പിടിയിറങ്ങുമ്പോൾ അതിൽ സന്തോഷിക്കുന്നവർ ഏറെ പേരുണ്ട്. പിസി ജോർജിൽ തുടങ്ങുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറാനായ ഇടതുപക്ഷത്തിനും മാണിയുടെ രാജി ആഹ്ലാദം നൽകുന്നു. പ്രതിപക്ഷ പോരാട്ടത്തിന്റെ കരുത്താണ് മാണിയെ പടിയിറക്കിയതെന്ന് അവർ പ്രഖ്യാപിക്കും. എന്നാൽ അതൊന്നുമല്ല സത്യം. സമ്മർദ്ദങ്ങൾക്കിടയിലും പതറാതെ മുന്നോട്ട് പോയ ബിജു രമേശ് തന്നെയാണ് മാണിയെ നിയമക്കുരുക്കിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ ബിജു രമേശാണ് താരം. ഇനി എക്‌സൈസ് മന്ത്രി കെ ബാബുവാണ് തന്റെ ലക്ഷ്യമെന്ന് ബിജു രമേശ് പ്രഖ്യാപിക്കുന്നുണ്ട്. ഹൈക്കോടതിയെ ഇടപെടലിലൂടെ ബാബുവിനും പണികൊടുക്കുകയാണ് ലക്ഷ്യം. ശാശ്വതീകാനന്ദയുടെ മരണത്തിലും ഇടുതുപക്ഷത്തിന് കരുത്തായത് വെള്ളാപ്പള്ളിക്ക് എതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ്. അങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ബിജു രമേശും സാന്നിധ്യമാവുകയാണ്. ബാർ കോഴയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും സർക്കാരിനേയും മുൾമുനയിൽ നിർത്തിയ വ്യവസായി എന്നാകും രേഖപ്പെടുത്തുക. സോളാർ കേസിൽ നടത്തിയ രക്ഷപ്പെടലിന്റെ മെയ് വഴക്കവും തന്ത്രങ്ങളുമൊന്നും വിജയിപ്പിക്കാൻ ബാർ കോഴയിൽ ബിജു രമേശിന്റെ നിരന്തര ഇടപെടലിലൂടെ യുഡിഎഫിന് കഴിയാതെയും പോയി.

കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ടി കെ ദിവാകരൻ എന്ന ആർഎസ്‌പി നേതാവിന്റെ തണലിൽ തലസ്ഥാനം പിടിച്ചെടുത്ത രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ എടുക്കുന്നതിലും ബിജു പ്രസിദ്ധനാണ്. ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തെറ്റി. പല പ്രലോഭനങ്ങളുണ്ടായിട്ടും വഴങ്ങിയില്ല. ഇന്നും വെള്ളാപ്പള്ളിക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. ബാർ കോഴയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഒപ്പമുള്ളവർ മുഴവൻ മറുകണ്ടം ചാടിയിട്ടും ബിജു രമേശ് കുലുങ്ങിയില്ല.

വിവാദങ്ങളാണ് ആദ്യകാലത്ത് ബിജുവിനെ വാർത്തകളിൽ നിറച്ചിരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ബാർ മുതലയാളിയെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടകളിലേയും വലിയ നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ ബിജു രമേശും റവന്യു മന്ത്രി അടൂർ പ്രകാശും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഇവരുടെ മക്കൾ വിവാഹിതരാകാൻ പോകുന്നതായണ് സൂചന.

പല വിവാദങ്ങളിലും ബിജു ചെന്ന് വീണിട്ടുണ്ട്. തിരുവനന്തപുരം മേയറായിരുന്നപ്പോൾ സിപിഐ(എം) നേതാവായ ശിവൻകുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പോലും സമർത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തിൽ കോർപ്പറേഷൻ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരൻ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കൾക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.

ആനയറയിലെ കുടുംബക്ഷേത്രം പുതുക്കി പണിത് ബിജു രമേശ് വലുതാക്കി. എന്നാൽ അതിലും ചില സംശയങ്ങളുണ്ട്. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വർണ്ണ കട്ടികൾ ആരുടേതെന്നതാണ് സംശയം. ബിജു രമേശിന് നേരെ ആദായനികുതി വകുപ്പ് സംശയങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും നടന്നില്ല. ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ക്ഷേത്ര സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റമായി അതിനെ ചിത്രീകരിച്ചു. സംഭവം വർഗ്ഗീയമായതോടെ ആദായനികുതി വകുപ്പും കണക്കിൽപ്പെടാത്ത സ്വർണ്ണത്തിലെ അന്വേഷണം ഉപേക്ഷിച്ചു. സംഘപരിവാർ സംഘടനകളാണ് അന്ന് ബിജുവിന് തുണയായത്.

തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്റ്റോ. റോഡ് വികസനത്തിലൂടെ പലർക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താൽ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വർഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട് ഇപ്പോഴെ കരുക്കൾ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികൾ നൽകി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബിൽഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീർത്ത് ചുറ്റുമതിലിന് പകരമുയർത്തി കൂറ്റൻ മറ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടി. കോടികൾ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നൽകുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാൻ ഇനി ആരെങ്കിലും വന്നാൽ ക്ഷേത്ര വിശ്വാസികൾ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി.

ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. തലസ്ഥാന നഗരിയുടെ പ്രധാന ഇടങ്ങൾ എല്ലാം രമേശൻ കോണ്ട്രാക്ടറുടേയും മക്കളുടേയും പേരിലാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. ആർഎസ്‌പി നേതാവായിരുന്ന ടികെ ദിവാകരനുമായുള്ള ചില ഇടപെടലുകളുമായി ബന്ധപ്പെട്ടാണ് ഈ ഭൂപ്രദേശം മുഴുവൻ രമേശൻ കോൺട്രാക്ടറുടെ കയ്യിലെത്തിയത്. ഇവിടങ്ങളിലെ കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിമാസ വാടക പോലും കോടികളാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് പൊലീസ് പറയുന്നു. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായത്തോടെയാണ് ഈ കെട്ടിടം ഇപ്പോഴും രമേശിന്റെ കയ്യിൽ തന്നെ തുടരുന്നത്.

ഉന്നത ബന്ധം മുതലാക്കി ടെക്‌നോ പാർക്ക് തുടങ്ങാൻ സ്ഥലം പ്രഖ്യാപിക്കും മുമ്പ് വിവരം അറിഞ്ഞ് ആർക്കും വേണ്ടാത്ത പരിസരത്തെ സ്ഥലങ്ങൾ മുഴുവൻ വാങ്ങി കൂട്ടുകയും ഉയർന്ന വിലയ്ക്ക് ഇവയെല്ലാം സർക്കാരിന് കൈമാറി ലാഭം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നിട്ട് വില കുറഞ്ഞ് പോയി എന്ന് പറഞ്ഞ് വീണ്ടും നഷ്ടപരിഹാരം വാങ്ങുകയും കേസ് നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. തലസ്ഥാനത്ത് രമേശൻ കോൺട്രാക്ടറുടെയും ബിജുവിന്റെയും പേരിൽ കണക്കറ്റ സ്വത്തുക്കൾ എത്തിച്ചേർന്നതിന്റെ പിന്നിലും ദുരൂഹത ഉണ്ടെന്നാണ് ശത്രുക്കൾ പറയുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അനേകം ഭൂമി പിടിച്ചെടുത്തെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ മാറി വരുന്ന സർക്കാരുകളുമായുള്ള അടുത്ത ബന്ധം മൂലം പരാതികൾ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല.

ഒട്ടേറെ വിവാദങ്ങളിലും ബിജു രമേശ് ഉൾപ്പെട്ടിട്ടുണ്ട്. എൺപതോളം പേരുടെ ജീവനെടുത്ത വൈപ്പിൻ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ ചന്ദ്രസേനന്റെ മകളെയാണ് ബിജു വിവാഹം കഴിച്ചിരിക്കുന്നത്. ചന്ദ്രശേഖരനെ ജയിലിൽ നിന്നിറങ്ങാതിരിക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന ആരോപണം ബിജുവിന്റെ അളിയൻ കൂടിയായ റിട്ടേഡ് ഡിജിപി പ്രേംശങ്കർ ആരോപിച്ചിരുന്നു. ബിജുവിന്റെ സഹോദരീ ഭർത്താവായിരുന്നു പ്രേംശങ്കർ. 1994ൽ പുറത്തിറങ്ങയി പക്ഷേയെന്ന സിനിമ പ്രേംശങ്കറിന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിലാണെന്നും അണിയറ സംസാരമുണ്ട്. കുടുംബത്തിന്റെ കീർത്തിക്കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഐപിസുകാരനെ മരുമകനാക്കാനായി പ്രേംശങ്കറെ മകളുടെ ഭർത്താവാക്കുകയായിരുന്നു രമേശൻ കോൺട്രാക്ടർ.

എന്നാൽ ഈ ബന്ധത്തിൽ വിള്ളൽ വന്നു. ബിജുവിന്റെ സഹോദരിയിൽ നിന്ന് വിവാഹ മോചനവും നേടി. ചന്ദ്രസേനന്റെ ജയിലിൽ ആയിരുന്ന സമയത്ത് പ്രേം ശങ്കറും ബിജു രമേശും തമ്മിലുള്ള വഴക്ക് തെരുവിൽ കിടന്നുള്ള തെറിവിളി വരെ എത്തി. അന്ന് ഐജി ആയിരുന്ന പ്രേം ശങ്കറെ പരസ്യമായി തല്ലിയതിന്റെ പേരിൽ കേസ് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ ആയിരുന്നു കുറച്ച് കാലം പ്രേം ശങ്കറിന്റെ യാത്രകൾ. ചന്ദ്രസേനന്റെ ചാരായ സാമ്രാജ്യം പിന്നീട് ബിജു രമേശ് ഏറ്റെടുത്തതായാണ് ആരോപണം. ചാരായ നിരോധനത്തിന് മുമ്പ് തലസ്ഥാനത്തെ ഏറ്റവും വലിയ ചാരായ കച്ചവടക്കാർ മണിച്ചനും ബിജു രമേശും ആയിരുന്നു. തന്നെ ജയിലിൽ അടയ്ക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന് മണിച്ചൻ പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വസ്തുതകൾ ഒരിക്കലും പുറം ലോകം അറിഞ്ഞിട്ടില്ല.

തലസ്ഥാനത്ത് മാത്രം ബിജു രമേശിന് ഒൻപത് ബാറുകൾ ഉണ്ട്. ഇവയിൽ ഏഴും ഇപ്പോൾ തന്നെ പൂട്ടിപോയി. സാധാരണ ബാറുകളിൽ റെയ്ഡുകൾ പതിവാണെങ്കിലും നിലവാരം ഇല്ലാത്തവയാണെങ്കിൽ പോലും ബിജു രമേശിന്റെ ബാറുകളിൽ പരിശോധന നടക്കാറില്ല. സെക്കൻഡ് വിൽപ്പന എന്ന ആരോപണവും ബിജുവിനെതിരെ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാലരാമപുരത്ത് വ്യാജ സീൽ അടിച്ച് നിർമ്മിക്കുന്ന വിദേശ മദ്യങ്ങൾ ഒരു ഗോഡൗണിൽ നിന്നും പിടിച്ചെടുക്കപ്പെട്ടപ്പോൾ ആരോപണം ഉയർന്നത് ഇത് ബിജു രമേശിന് വേണ്ടി ആണ് എന്നാണ്. എന്നാൽ ഇത് സ്ഥിരീകരിക്കുകയോ ഈ അന്വേഷണം എവിടെങ്കിലും എത്തുകയോ ചെയ്തിട്ടില്ല. മാണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതിന്റെ വിശദാംശങ്ങൾ തിരയുന്നതായാണ് സൂചന. തലസ്ഥാനത്തെ രാജധാനി ഗ്രൂപ്പിന്റെ മിക്ക കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങൾ മറികടന്ന് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് സൂചന. രണ്ട് നിലയിൽ കൂടുതൽ നിർമ്മിക്കാൻ അനുമതിയില്ലാത്ത ഹെറിറ്റേജ് സോണുകളിൽ ആറ് നില വരെ പണിതതായി ആരോപണം ഉണ്ട്. ആറ് നില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ല എന്ന പരാതി ഒരു കെട്ടിടത്തിന്റെ മേലുണ്ട്.

എന്നാൽ ഇത്തരം ആരോപണങ്ങൾ ഒക്കെ ഉന്നതമായ ബന്ധങ്ങളുടെ പേരിൽ ഒരിടത്തും എത്താതെ പോകുകയായിരുന്നു. മന്ത്രി അടൂർ പ്രകാശുമായി ആത്മബന്ധം ഉണ്ടെന്നത് ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിലും ബിജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഒട്ടേറെ മന്ത്രിമാരുമായി ബിജുവിന് അടുപ്പമുണ്ട്. കുടുംബ ക്ഷേത്രത്തിലൂടെ സാമൂഹികസേവന മേഖലയിലും ബിജു സജീവമാണ്. സമൂഹ വിവാഹം ഉൾപ്പെടെ പലതും നടത്തുന്നു. ഒപ്പമുള്ളവർക്ക് എന്തു സഹായവും നൽകും. അതുകൊണ്ട് തന്നെ കൂടെയുള്ളവർ ചതിക്കുകയുമില്ല. ഇതാണ് ബിജുവിന്റെ ആത്മധൈര്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ തലപ്പത്തും ബിജുവുണ്ട്. കായിക സംഘടാകനെന്ന നിലയിൽ കേരളാ സ്പോർട്സ് കൗൺസിലിലും അംഗമായി. എന്നാലും ബാറുടമാ നേതാവെന്ന നിലയിൽ മാണിക്കെതിരെ ആരോപണം ഉയർത്തിയതോടെയാണ് കേരളത്തിലാകെ ബിജു ശ്രദ്ധിക്കപ്പെടുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രളയജലം കൊച്ചിനഗരത്തിലേക്കും; നഗരത്തിൽ വെള്ളമെത്തിയത് പെരിയാർ ദിശ തെറ്റി ഒഴുകിയതോടെ; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനുള്ള നീക്കം ഉപേക്ഷിച്ചു; വെള്ളപൊക്കം ബാധിക്കുക വടുതല ചിറ്റൂർ ഇടപ്പള്ളി എളമക്കര പേരണ്ടൂർ മേഖലകളെ; ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു
വിനുവും വേണുവും ഷാനിയുമൊക്കെ തൊണ്ടകീറാനില്ലായിരുന്നെങ്കിൽ കേരളത്തിനുവേണ്ടി ശബ്ദിക്കാൻ ആര് ഉണ്ടാവുമായിരുന്നു; സമാനതകളില്ലാത്ത പ്രളയം കേരളം നേരിടുമ്പോൾ ഒരു കൊച്ചുവാർത്തയിലൊതുക്കി ദേശീയ ചാനലുകൾ; സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിഞ്ഞെങ്കിൽ ഞങ്ങളുടെ കാര്യം കൂടി കവർ ചെയ്യൂവെന്ന് ദേശീയ മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് അഭിലാഷ് മോഹൻ
താങ്കളുടെ വാക് ധോരണിയിൽ പൂർണമായും ലയിച്ചുപോയി.. അങ്ങയെപ്പോലെ പ്രസംഗിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ! മാത്രമല്ല, അങ്ങ് പറയുന്ന കാര്യങ്ങളോടെല്ലാം യോജിക്കാനും കഴിയുന്നില്ല; മനുഷ്യത്വവും ജനാധിപത്യവും വ്യക്തിത്വവും വാക്കുകളിൽ നിറച്ച് 'സാക്ഷാൽ ഇന്ദിരയുടേയും' പ്രശംസ നേടിയ രാഷ്ട്രീയ എതിരാളി; കാശ്മീരിനെ ചേർത്ത് പിടിച്ച നയതന്ത്രജ്ഞൻ; വാജ്പേയ് വിടവാങ്ങുമ്പോൾ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം