1 aed = 17.58 inr 1 eur = 69.26 inr 1 gbp = 82.94 inr 1 kwd = 211.99 inr 1 sar = 17.22 inr 1 usd = 64.57 inr
Apr / 2017
24
Monday

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ കോളേജിലേക്ക്‌ വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു; നടപടി ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളുടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ

സ്വന്തം ലേഖകൻ
April 17, 2017 | 12:23 pm

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ ഇന്റസ്റ്റിറ്റിയൂറ്റിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു.ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് വിസ പുതിയതായി നല്കുന്നത് നിർത്തലാക്കിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ന്യൂസിലന്റ് ക്വാളിഫിക്കേഷൻ അഥോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വിസ ലഭിച്ചിരിക്കുന്ന കുട്ടികൾക്ക് പഠനം തുടരാവുന്നതാണ്. കഴിഞ്ഞ മാസം മറ്റൊരു കോളേജായ ഇന്റർനാഷണൽ കോളേജിലും എന്ററോമെന്റ് നടത്തുന്നതിന് തടസം നേര...

ന്യൂസിലന്റ് ജനതയെ വലച്ച് ഡെബ്ബി ചുഴലിക്കാറ്റെത്തി; ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; സ്‌കൂളുകൾ അടച്ചു; പലയിടങ്ങളും വെള്ളത്തിൽ മുങ്ങി

April 06 / 2017

ആസ്‌ട്രേലിയയിൽ വീശിയടിച്ച് ദുരിതം വിതച്ച ഡെബ്ലി ചുഴലിക്കാറ്റ് ന്യൂസിലന്റിലും ആഞ്ഞുവീശ. ശക്തമായ ഡെബ്ബിചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്ക ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ സ്വയമേ ഒഴിഞ്ഞു പോകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ന്യൂസിലൻഡിൽ ഡെബ്ബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശാനുള്ള സാഹചര്യം മുന്നിൽ്ക്കണ്ട് നോർത്ത് ഐലൻഡിലെ രണ്ടു കൗൺസിലുകൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 2015ൽ ഉണ്ടായ പോലെ തന്നെ ഈ പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്ക...

ഓക് ലന്റിൽ ടൈഫോയ്ഡ് പടരുന്നു; പത്തോളം പേർ ചികിത്സയിൽ; മുൻകരുതലെടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

April 01 / 2017

ഓക്ലാന്റിൽ ഭീതിപടർത്തി ടൈഫോയ്ഡ് പടരുന്നു. ഇതിനകം അസുഖം പിടിപെട്ട് പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓക് ലന്റ് റിജിയൻ പബ്ലിക് ഹെൽത്ത് സർവ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. അസുഖം പടരുന്നതിനാൽ ജനങ്ങൾ അല്പം മുൻകരുതലെടുക്കണെന്നും പടർന്ന് പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. വളരെപ്പെട്ടെന്ന് ംഅസുഖം പടരുമെന്നും മാരകമായ അസുഖമാണിതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. തൈറോയ്ഡ് പടരാതിരിക്കാനായി എപ്പോഴും ാ കൈകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നും. വെ...

ഹാമിൽട്ടണിൽ ഷോപ്പിങിനിറങ്ങുന്നവർക്ക് കാർ പാർക്കിങ് സൗജന്യമായേക്കും; രാവിലെ 9 ന് മുമ്പും ഉച്ചയ്ക്ക് 3 ന് ശേഷവും രണ്ട് മണിക്കൂർ വരെ ഫ്രീ പാർക്കിങ് അനുവദിക്കാൻ നീക്കം

March 28 / 2017

ഹാമിൽട്ടണിൽ ഷോപ്പിങ്ങിനായി ഇറങ്ങുന്നവർക്ക് ഫ്രീയായി കാർ പാർക്കിങ് നടത്തി ഷോപ്പിങ്ങിനിറങ്ങുന്ന കാലം അരികിലെന്ന് സൂചന. ഈ പ്രദേശത്ത് രണ്ട് മണിക്കൂർ വരെ സൗജന്യ പാർക്കിങ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ താമസക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഹാമിൽട്ടൺ കൗൺസിൽ പ്രോപ്പോസൽ മുമ്പോട്ട് വച്ചിട്ടുണ്ട്. തീരുമാനത്തിന് അംഗീകാരം ലഭിച്ചാൽ ഒക്ടോബർ മുതൽ നടപ്പിലാക്കനാണ് പദ്ധതി. ഏപ്രിൽ ആറിനാണ് ഈ നിർദ്ദേശം കൗൺസിലേഴ്‌സിന് മുന്നിലെത്തുക. തുടർന്ന് അംഗീകാരം ലഭിച്ചാൽ കൗൺസിൽ ഡ്രാഫ...

കത്തുകളും പാഴ്‌സലും അയക്കാൻ ഇനിയും ചിലവേറും; ന്യൂസിലന്റിൽ ഫാസ്റ്റ് പോസ്റ്റ് പോസ്റ്റൽ ചാർജ് വീണ്ടും കൂട്ടി; 50 സെന്റ് വരെ വർദ്ധനവ്

March 23 / 2017

ന്യൂസിലന്റിലെ പോസ്റ്റൽ സർവ്വീസായ ഫാസ്റ്റ് പോസ്റ്റ് നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 50 സെന്റ് വരെ വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷം നടക്കുന്ന കത്തിടപാടുകളുടെ എണ്ണം കുറഞ്ഞ് വരുന്നതാണ് നിരക്ക് വർദ്ധനവിന് പിന്നിലുള്ള കാരണം. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിരക്ക് വർദ്ധനവും കൊണ്ടുവന്നാൽ മാത്രമ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ. എന്നാൽ സ്റ്റാൻഡേഡ് പോസ്റ്റിൽ കത്തയക്കുന്നവർക്ക് വില വർദ്ധനവ് ബാധകമല്ല. എന്നാൽ മറ്റ് സർവ്വീസുകൾക്കൊക്കെ നിരക്ക് വർദ്ദിപ്പിച്ചിട്ടുണ്ട്. കൊറ...

ന്യൂസിലാൻഡിൽ സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളും 17 മുതൽ

March 11 / 2017

ഓക്ക്‌ലാൻഡ്: വലിയ നോമ്പിനോടനുബന്ധിച്ച് സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളിലും ന്യൂസിലാൻഡിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. മാർച്ച് 17 മുതൽ 20 വരെ ക്രൈസ്റ്റ് ച ർച്ച്, പാമേഴ്‌സ്റ്റൺ നോർത്ത്, ഓക്ക്‌ലാൻഡ്, ഹേസ്റ്റിങ്‌സ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ശുശ്രൂഷകളുടെ സമയം, സ്ഥലം, കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ ചേർക്കുന്നു. മാർച്ച് 17 വൈകുന്നേരം 6.30ന് ആംഗ്ലിക്കൻ റെസ്റ്റ് ഹോം ചാപ്പൽ, 168 സ്റ്റാന്മോർ റോഡ്, ക്രൈസ്റ്റ് ചർച്ച്, രഞ്ജിത്ത്- 0224265843, 18 വൈകുന്നേരം 5...

ഓക് ലാന്റും പരിസര പ്രദേശങ്ങളും മഴയിൽ മുങ്ങി; ആയിരത്തോളം വീടുകളിൽ വൈദ്യുതി ഇല്ല; എങ്ങും ഗതാഗത കുരുക്ക്; ട്രെയിൻ സർവ്വീസ് പലതും സമയം തെറ്റി ഓടുന്നു; ജനങ്ങൾ ദുരിതത്തിൽ

March 10 / 2017

ഓക് ലാന്റിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി രിക്കുകയാണ്. ആയിരത്തോളം വീടുകളിൽ വൈദ്യുതിയില്ലാതയെും വെള്ളം കയറിയ അവസഥയും ജനങ്ങളെ ദുരതത്തിലാഴ്‌ത്തിയിരിക്കുകയാണ്. നോർത്ത് ലാന്റ്, ക്രോമാൻഡേൽ പെനിൻസ്വല, ബെ ഓഫ് പ്ലെന്റി, ഓക്ലാന്റ് തുടങ്ങിയ സ്ഥങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഓക്ലാന്റിൽ മണിക്കൂറിൽ 25 മില്ലിമീറ്റർ കനത്തിൽ മഴ വീണതോടെ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളിലും വെള്ള...

Latest News