Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒക്‌ലൻഡിൽ കാവാലം അനുസ്മരണ സന്ധ്യ 27ന്; പ്രവേശനം സൗജന്യം

ഒക്‌ലൻഡിൽ കാവാലം അനുസ്മരണ സന്ധ്യ 27ന്; പ്രവേശനം സൗജന്യം

ഒക്‌ലൻഡ്: കാവാലം നാരായണപ്പണിക്കർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കിവി ഇന്ത്യൻസ് തിയേറ്റർ കാവാലം സന്ധ്യ അവതരിപ്പിക്കുന്നു. 27നു ഒക്‌ലൻഡിലെ പാപ്പറോയിറ്റോയിലുള്ള സെന്റ് ജോർജ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ വൈകുന്നേരം ആറിനാണ് സന്ധ്യ അരങ്ങേറുക.

ഒക്‌ലൻഡിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന അനുസ്മരണ സന്ധ്യയിൽ കാവാലം ഗാനങ്ങൾ, കാവാലം സാഹിത്യം, കാവാലം നാടക സംഗ്രഹം, നാടകരംഗങ്ങൾ, നാടക കളരി സമർപ്പണം തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്.

പത്തുവർഷത്തിലധികമായി ആറു മലയാള നാടകങ്ങൾ ന്യൂസിലൻഡിലെ വിവിധ വേദികളിൽ അവതരിപ്പിച്ച കിവി ഇന്ത്യൻസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബാണ് സംരംഭത്തിനു പിന്നിൽ. ചടങ്ങിൽ കിവി ഇന്ത്യൻസ് തിയേറ്റർ അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ സമർപ്പണവും നടക്കും.

പ്രവേശനം സൗജന്യമായ കലാസന്ധ്യയിൽ കേരള വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും ഒരുക്കിയിട്ടുണെ്ടന്നു കിവി ഇന്ത്യൻസ് ചെയർമാൻ ജോസഫ് ജോർജ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP