Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ന്യൂസിലന്റിന്റെ കൈപൈറ്റി കോസ്റ്റ് - ഓക് ലന്റ് സർവ്വീസ് നിർത്തലാക്കുന്നു; ഏപ്രിൽ മൂന്ന് മുതൽ നിർത്തലാക്കുന്നത് കമ്പനി നടത്തിവന്നിരുന്ന പ്രതിദിന സർവ്വീസ്

എയർ ന്യൂസിലന്റിന്റെ കൈപൈറ്റി കോസ്റ്റ് - ഓക് ലന്റ് സർവ്വീസ് നിർത്തലാക്കുന്നു; ഏപ്രിൽ മൂന്ന് മുതൽ നിർത്തലാക്കുന്നത് കമ്പനി നടത്തിവന്നിരുന്ന പ്രതിദിന സർവ്വീസ്

യർ ന്യൂസിലന്റിന്റെ പ്രതിദിന സർവ്വീസുകളിലൊന്നായ കൈപൈറ്റി കോസ്റ്റ്- ഓക് ലന്റ് സർവ്വീസ് നിർത്തുന്നു. ഏപ്രിൽ മൂന്ന് മുതലാണ് ഈ സർവ്വീസ് നിർത്തലാക്കുന്നത്.

2011 മുതലാണ് ഈ കൈപൈറ്റി ൃ ഓക്ലന്റ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ എയർ ന്യൂസിലന്റിന്റെ ഇപ്പോഴത്തെ പിന്മാറ്റം നിരവധി പേർക്ക് വിശ്വസിക്കാനായിട്ടില്ല. ഉപഭോക്താക്കളുടെ കുറവാണ് സർവ്വീസ് നിർത്തലാക്കുന്നതിന്റെ പിന്നിലുള്ള കാരണമെന്നാണ് സൂചന. എന്തായാലും കമ്പനിയുടെ പിന്മാറ്റം മറ്റ് എയർലൈനുകൾക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.

ഏപ്രിൽ മൂന്നിന് ശേഷം ഈ സർവ്വീസിലേക്ക് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് മറ്റ് സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.2015 ൽ ക്രൈസ്റ്റ് ചർച്ച് കൈപിറ്റി സർവ്വീസ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ സർവ്വീസ് നിർത്തലാക്കൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP