Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രെയിൻ യാത്രക്കാർക്ക് വീണ്ടും ദുരിതദിനം; വെല്ലിങ്ടണിൽ വെള്ളിയാഴ്‌ച്ച ട്രെയിനുകൾ ഓടില്ല; 24 മണിക്കൂർ സമരം ഭീഷണിമുഴക്കി രംഗത്തെത്തിയത് റെയിൽ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് യൂണിയൻ

ട്രെയിൻ യാത്രക്കാർക്ക് വീണ്ടും ദുരിതദിനം; വെല്ലിങ്ടണിൽ വെള്ളിയാഴ്‌ച്ച ട്രെയിനുകൾ ഓടില്ല; 24 മണിക്കൂർ സമരം ഭീഷണിമുഴക്കി രംഗത്തെത്തിയത് റെയിൽ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് യൂണിയൻ

ട്രെയിൻ യാത്രക്കാർ ദുരിതം സമ്മാനിച്ച് വീണ്ടും റെയിൽവേ സമരവുമായി യൂണിയൻ രംഗത്ത്. ഡിസംബർ 1 ന് വെള്ളിയാഴ്‌ച്ചയാണ് റെയിൽ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 ന് നടന്ന സമരത്തിന് പിന്നാലെയാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് ഏകദേശം 30,000 ത്തോളം പേർ സമരം മൂലം വലഞ്ഞിരുന്നു.

വെല്ലിങ്ടണിൽ വെള്ളിയാഴ്‌ച്ച വെളുപ്പിന് 2 മുതൽ ആരംഭിക്കുന്ന സമരം ശനിയാഴ്‌ച്ചയോടെ അവസാനിക്കു. അതുവരെ ഉള്ള എല്ലാ സർവ്വീസുകളും റദ്ദാക്കുമെന്നും യാത്രക്കാർ പകരം സംവിധാനം കണ്ടെത്താനും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ പകരം ബസ് സർവ്വീസ് സംവിധാനം ഉണ്ടാകില്ലെന്നും സാധാരണ ഓടുന്ന ബസ്ുകൾ സർവ്വീസ് നടത്തുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജോലിയിലെ സേവന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാർ ആവശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ച പരാജയപ്പെട്ടതാണ് സമരത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP