Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകടത്തിൽ തകർന്ന പാലം പുതുക്കി പണിയാനായി ഡേസേർട്ട് റോഡ് ഭാഗികമായി അടച്ചിടുന്നു; സ്റ്റേറ്റ് ഹൈവേ 1ലെ റോഡിൽ ഗാതഗാതക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് മൂന്ന് മാസത്തോളം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് ഏജൻസി

അപകടത്തിൽ തകർന്ന പാലം പുതുക്കി പണിയാനായി ഡേസേർട്ട് റോഡ് ഭാഗികമായി അടച്ചിടുന്നു; സ്റ്റേറ്റ് ഹൈവേ 1ലെ റോഡിൽ ഗാതഗാതക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് മൂന്ന് മാസത്തോളം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് ഏജൻസി

ഡെസേർട്ട് റോഡിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അപകടത്തിൽ തകർന്ന വൈയ്‌ഹോനും സ്്ട്രീം പാലം പണിയുന്നതിനായി റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ശനിയാഴ്‌ച്ച മുതൽ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി മൂന്ന് മാസത്തോളം റോഡുകൾ ഭാഗികമായി അടച്ചിടേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

നിർമ്മാണ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനയാത്രികർ ശ്രദ്ധ പുലർത്തണമെന്നും ഈ ഭാഗത്ത് യാത്രക്കായി സമയം കൂടുതൽ വേണ്ടിവരുമമെന്നും സ്പീഡ് ലിമിറ്റ് കുറച്ച് യാത്ര ചെയ്യണമെന്നും ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചിട്ടുണ്ട്്.

ഇപ്പോൾ ഭാഗികമായി അടക്കുന്ന റോഡ് മാർച്ച് ഏപ്രിൽ മാസത്തിൽ മുഴുവനായി അടച്ചിടും. അപ്പോൾ ബദൽ റൂട്ടുകളായ സ്‌റ്റേറ്റ് ഹൈവേ 46,47, 4, 19 എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഈ ഭാഗത്ത് കൂടിയ വാഹനങ്ങളുടെ യാത്രയ്ക്കും നിരോധനം ഉണ്ട്. അതിനാൽ ഈ ഭാഗത്ത് കൂടിയുള്ള യാത്രകൾ വളരെയേറെ സമയം ഉണ്ടാകാനുള്ള സാധ്യത ഇനിയുള്ള മാസങ്ങളിൽ കൂടുതലായിരിക്കും.

ഡ്രൈവർമാർക്കായി ഗതാഗത ക്രമീകരണത്തെക്കുറിച്ച് അറിയാനായി 0800 4 (0800 44 44 49) എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP