Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെല്ലിങ്ടൺ നഗരത്തിലെ സൗജന്യ വീക്കെൻഡ് പാർക്കിങ് നിർത്തലാക്കിയേക്കും; കൗൺസിലിന്റെ പത്ത്‌വർഷ പദ്ധതികളിൽ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതൊപ്പം നിരക്കുകൾ കുറയ്ക്കുന്ന കാര്യവും പരിഗണനയിൽ

വെല്ലിങ്ടൺ നഗരത്തിലെ സൗജന്യ വീക്കെൻഡ് പാർക്കിങ് നിർത്തലാക്കിയേക്കും; കൗൺസിലിന്റെ പത്ത്‌വർഷ പദ്ധതികളിൽ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതൊപ്പം നിരക്കുകൾ കുറയ്ക്കുന്ന കാര്യവും പരിഗണനയിൽ

വെല്ലിങ്ടൺ സിറ്റി കൗൺസിലിന്റെ പത്ത് വർഷ പദ്ധതികളുടെ ഭാഗമായുള്ള പൊളിച്ചെഴുത്തുകൾ മേയർ ജസ്റ്റിൻ ലെസ്റ്റർ പുറത്ത് വിട്ടു. പദ്ധതികളിലെ പ്രധാന നിർദ്ദേശങ്ങളിലൊന്നായി വീക്കെൻഡ് പാർക്കിങ് നിർത്തലാക്കുകയെന്നതാണ്. വീക്കെൻഡ് പാർക്കിങ് പണം ഈടാക്കുമ്പോൾ ഒരു തുക സമ്പാദിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതിനൊപ്പം പാർക്കിങ് നിരക്കിലെ നിലവിലെ തുക കുറയ്ക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ട്. നിലവിലെ 4.3 ശതമാനത്തിൽ നിന്നും 3.9 ശതമാനത്തിലേക്ക് പാർക്കിങ് നിരക്ക് താഴ്‌ത്തുന്ന കാര്യമാണ് നിർദ്ദേശത്തിലുള്ളത്.

മണിക്കൂറിന് 2.50 ഡോളർ നിരക്കിൽ് പാർക്കിങിന് ഈടാക്കണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതോടെ നഗരത്തിലെ വീക്കെൻഡുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നും മേയർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP