Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ 30 000 ത്തോളം വരുന്ന നഴ്‌സുമാരടക്കമുള്ള ഹെൽത്ത് കെയർ ജോലിക്കാർ വ്യാഴാഴ്‌ച്ച സമരത്തിന്; 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത് 30 വർഷത്തിന് ശേഷം ഇതാദ്യം; 8000 ത്തിലധികം ആളുകളുടെ ചികിത്സ മാറ്റിവച്ചു

രാജ്യത്തെ 30 000 ത്തോളം വരുന്ന നഴ്‌സുമാരടക്കമുള്ള ഹെൽത്ത് കെയർ ജോലിക്കാർ വ്യാഴാഴ്‌ച്ച സമരത്തിന്; 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത് 30 വർഷത്തിന് ശേഷം ഇതാദ്യം; 8000 ത്തിലധികം ആളുകളുടെ ചികിത്സ മാറ്റിവച്ചു

വേതന വർദ്ധനവ് സംബന്ധിച്ച അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ വരുന്ന വ്യാഴാഴ്‌ച്ച 24 മണിക്കൂർ സമരവുമായി രംഗത്തിറങ്ങാൻ ന്യൂസിലന്റ് നഴസുമാരുടെ യൂണിയൻ തീരുമാനിച്ചിരിക്കുകയാണ്. മുപ്പത് വർഷത്തിന് ശേഷമാണ് രാജ്യത്തെ ആശുപത്രികൾ നഴ്‌സുമാരുടെ സമരം മൂലം വലയാൻ പോകുന്നത്.

ഏകദേശം 30,000 ത്തിലധികം നഴ്‌സുമാരാണ് വ്യാഴാഴ്‌ച്ച ജോലിക്ക് ഹാജരാകാതെ സമരത്തിനിറങ്ങുക. ഏതാനും മാസങ്ങളായി നഴ്‌സുമാരുടെ യൂണിയനും ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡും തമ്മിൽ നടക്കുന്ന വേതന വ്യവസ്ഥയിലെ തർക്കങ്ങൾ പരിഹാരമാകാത്തതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണം.വ്യാഴാഴ്‌ച്ച രാവിലെ 7 മണി മുതലാണ് സമരം ആരംഭിക്കുക.

സമരം ആശുപത്രികളെ ബാധിക്കുമെന്ന് ഉറപ്പായതോടെ അടിയന്തരമല്ലാത്ത ചികിത്സകൾ പിന്നത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. 8000 ത്തോളം പേരുടെ ചികിത്സകളാണ് മാറ്റിവയ്ക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP