Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി നിർത്തിവച്ച് രാജ്യത്തെ നഴ്‌സുമാർ പ്ലക്കാർഡുകളും പിടിച്ച് തെരുവ് കീഴടക്കി; സമരത്തിന് മുമ്പുള്ള റാലിയുമായി നഴസസ് അസോസിയേഷൻ; നാളെ രാവിലെ മുതൽ ആശുപത്രികൾ സ്തംഭിക്കും

ജോലി നിർത്തിവച്ച് രാജ്യത്തെ നഴ്‌സുമാർ പ്ലക്കാർഡുകളും പിടിച്ച് തെരുവ് കീഴടക്കി; സമരത്തിന് മുമ്പുള്ള റാലിയുമായി നഴസസ് അസോസിയേഷൻ; നാളെ രാവിലെ മുതൽ ആശുപത്രികൾ സ്തംഭിക്കും

വേതന വർദ്ധനവ് സംബന്ധിച്ച അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ നാളെ നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങുകയാണ്. അവസാന ഘട്ടമെന്ന രീതിയിൽ സമരം ഒഴുവാക്കുവാൻ ഇന്നലെയും നഴ്‌സസ് അസോസിയേഷനുമായി ഹെൽത്ത് ബോർഡ് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

മുപ്പത് വർഷത്തിന് ശേഷമാണ് രാജ്യത്തെ ആശുപത്രികൾ നഴ്സുമാരുടെ സമരം മൂലം വലയാൻ പോകുന്നത്.സമരത്തിന് മുമ്പായുള്ള റാലി ഇന്ന് രാ്ജ്യമെമ്പാടും നടന്ന് വരുകയാണ്. ആയിരക്കണക്കിന് നഴ്‌സുമാരാണ് റാലിയിൽ പങ്കെടുക്കുന്നത്.

ഏകദേശം 30,000 ത്തിലധികം നഴ്സുമാരാണ് വ്യാഴാഴ്‌ച്ച ജോലിക്ക് ഹാജരാകാതെ സമരത്തിനിറങ്ങുക. ഏതാനും മാസങ്ങളായി നഴ്സുമാരുടെ യൂണിയനും ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡും തമ്മിൽ നടക്കുന്ന വേതന വ്യവസ്ഥയിലെ തർക്കങ്ങൾ പരിഹാരമാകാത്തതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണം.വ്യാഴാഴ്‌ച്ച രാവിലെ 7 മണി മുതലാണ് സമരം ആരംഭിക്കുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP