Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേതന വർദ്ധനവ് തീരുമാനമായില്ല; ജൂലൈ ആദ്യ ആഴ്‌ച്ച തന്നെ സമരത്തിനൊരുങ്ങി നഴ്‌സുമാർ; ആദ്യ ഘട്ടമായി അഞ്ചിന് 24 മണിക്കൂർ സമരം; രണ്ടാം ഘട്ടം 12ന്; സമരത്തെ നേരിടാനൊരുങ്ങി ആശുപത്രികളും ക്ലിനിക്കുകകളും

വേതന വർദ്ധനവ് തീരുമാനമായില്ല; ജൂലൈ ആദ്യ ആഴ്‌ച്ച തന്നെ സമരത്തിനൊരുങ്ങി നഴ്‌സുമാർ; ആദ്യ ഘട്ടമായി അഞ്ചിന് 24 മണിക്കൂർ സമരം; രണ്ടാം ഘട്ടം 12ന്; സമരത്തെ നേരിടാനൊരുങ്ങി ആശുപത്രികളും ക്ലിനിക്കുകകളും

വേതന വർദ്ധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു. നഴ്സുമാരുടെ യൂണിയനും ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡും തമ്മിൽ നടക്കുന്ന വേതന വ്യവസ്ഥയിലെ തർക്കങ്ങൾ പരിഹാരമാകാത്തതാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണം. ബോർഡ് അവസാനമായി മുന്നോട്ട് വച്ച് അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ ഒമ്പത് ശതമാനം വേതനവർദ്ധനവ് എന്ന നിർദ്ദേശവും നഴസ് യൂണിയൻ അംഗീകരിക്കാഞ്ഞതോടെയാണ് സമരം പ്രഖ്യാപിക്കാൻ കാരണം.

സമരത്തിന്റെ ആദ്യ ഘട്ടം ജൂലൈ 5 ന് ആരംഭിക്കും. 24 മണിക്കൂറാണ് നഴ്‌സുമാർ സമരം നടത്തുക. പിന്നീട് രണ്ടാം ഘ്ട്ടം 12 ന് നടക്കും. ഇതോടെ രാജ്യത്തെ ആശുപത്രികളുടെയും ക്ലിനിക്കുകകളുടെയും പ്രവർത്തനം തടസ്സപ്പെടും. സമരത്തെ നേരിടാനായി ്അധികൃതർ നടപടികൾ കൈക്കൊള്ളുന്നുണ്ട്.

ഏകദേശം 27000 ത്തോളം നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുക. 30 വർഷത്തിന് ശേഷമാണ് നഴ്‌സുമാരുടെ സമരത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP