Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓക് ലന്റ് മോട്ടോർവെയിലെ വാട്ടർവ്യൂടണൽ പരിധിയിലെ വേഗപരിധി വീണ്ടും ഉയർത്തി; നിലവിലെ 80 കി.മീ വേഗതയിൽ നിന്നും മണിക്കൂറിൽ 100 കി.മി വേഗതയാക്കി ഉയർത്താൻ തീരുമാനം

ഓക് ലന്റ് മോട്ടോർവെയിലെ വാട്ടർവ്യൂടണൽ പരിധിയിലെ വേഗപരിധി വീണ്ടും ഉയർത്തി; നിലവിലെ 80 കി.മീ വേഗതയിൽ നിന്നും മണിക്കൂറിൽ 100 കി.മി വേഗതയാക്കി ഉയർത്താൻ തീരുമാനം

പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഓക് ലാന്റ് മോട്ടോർവെയിലെ വാട്ടർവ്യൂ പരിധിയിലെ വേഗപരിധി ഉയർത്താൻ തീരുമാനിച്ചു. നിലവിലെ 80 കി.മി വേഗപരിധി 100 കിമി ആക്കിയാണ് ഉയർത്തുക. ഇത് സംബന്ധിച്ച് ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് ഏജൻസി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചു.

വാട്ടർവ്യൂടണലിന് സമീപത്തുള്ള നോർത്ത് വെസ്‌റ്റേൺ മോട്ടോർവേ, സ്‌റ്റേറ്റ് ഹൈവേ 16, 20 എന്നി റോഡുകളിലാണ് വേഗപരിധി ഉയരുക. വളരെ തിരക്കേറിയ റോഡുകളായ ഇവിടെ വേഗപരിധി ഉയർത്തണമെന്നാവശ്യവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനായി ഒരു പെറ്റീഷൻ കൊണ്ടുവരുകയും ഏകദേശം 13, 950 ഓളം പേർ ഇതിൽ ഒപ്പിടുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിലാണ് ഈ റോഡുകളിലെ വേഗപരിധി 80 കിമി ആയി കുറച്ചത്. സ്പീഡ് കുറച്ചത് യാത്രതടസ്ലത്തിലും സുരക്ഷിതമായ യാത്രകൾക്കും കോട്ടംവരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP