Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് അടുത്തവർഷം ഉയരും; ഡിഗ്രി കോഴ്‌സുകളടക്കമുള്ളവയ്ക്ക് രണ്ട് ശതമാനം വരെ ഫീസ് വർദ്ധനവ്

ഓക്ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് അടുത്തവർഷം ഉയരും; ഡിഗ്രി കോഴ്‌സുകളടക്കമുള്ളവയ്ക്ക് രണ്ട് ശതമാനം വരെ ഫീസ് വർദ്ധനവ്

ക് ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനം. ഡിഗ്രി കോഴ്‌സുകളടക്കമുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്കിൽ കാര്യമായ വർദ്ധനവ് വരുത്താനാണ് തീരുമാനം. രണ്ട് ശതമാനം വരെ നിരക്ക് വർദ്ധനവ് നടപ്പിലാക്കാനാണ് പദ്ധതി.

ഏറ്റവും ചെലവ് കുറഞ്ഞ ഡിഗ്രി കോഴ്‌സുകളായ ആർട്‌സ്, ഹെൽത്ത് സയൻസ്, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ പീസ് 5882.40 ഡോളറിൽ നിന്ന് 6000ത്തിലേക്ക് ഉയരും. ചെലവ് കൂടിയ ഡിഗ്രി കോഴ്‌സുകളായ മെഡിസിന്റെ ഫീസ് 15.083 ഡോളറിൽ നിന്ന് 15385 ഡോളറിലേക്കുമാണ് ഉയരുക.

നിരക്ക് വർദ്ധനവിനെ ചിലർ എതിർത്തുണ്ടെങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ ഫീസാണ് ഓക് ലന്റ് യൂണിവേഴ്‌സിറ്റി ഈടാക്കുന്നതെന്നാണ് മിക്കവരും അവകാശപ്പെടുത്ത്. ഓക് ലന്റിനെ കൂടാതെ മാസി, ഒറ്റാഗോ എന്നിവയാണ് ഫീസ് നിരക്കിൽ കുറവുള്ള യൂണിവേഴ്‌സിറ്റികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP