1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; എംഎ‍ൽഎയ്ക്ക് പരുക്കില്ല; അപകടമുണ്ടായത് നാലാഞ്ചിറയ്ക്ക് സമീപം

April 27, 2017

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയിൽ വച്ചാണ് എംഎൽയുടെ ഇന്നോവ ക്രിസ്റ്റ അപടകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയത്. അതേസമയം തിരുവഞ്ചൂ...

ശിശുഭവൻ അധികൃതരോട് തുറന്നു പറഞ്ഞത് പെൺമക്കൾ തന്നെ; പീഡനത്തിനിരയായത് പത്തുവർഷത്തിലേറെയായി ശിശുഭവനിൽ കഴിയുന്ന പെൺകുട്ടികൾ

April 27, 2017

കൊച്ചി: അഗതിമന്ദിരത്തിൽ അന്തേവാസികളായ പെൺകുട്ടികളെ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ പെൺകുട്ടിയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്തുവർഷത്...

രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡിൽ പ്രസവിച്ചു; പ്രസവിച്ചത് കരുവാരക്കുണ്ടിലെ ആദിവാസി പെൺകുട്ടി; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

April 27, 2017

മലപ്പുറം: മലപ്പുറത്ത് നടുറോഡിൽ യുവതി കുഞ്ഞിനു ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ ആദിവസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭർത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോ...

സ്‌കൂട്ടർ പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; വണ്ടിയിലിരുന്ന അമ്മയും മകനും ഒരുമിച്ച് കിണറ്റിലേക്ക് മറിഞ്ഞു; വണ്ടി മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്

April 27, 2017

പെരുമ്പാവൂർ: അമ്മയെ മകൻ സ്‌കൂട്ടറോടിക്കാൻ പഠിപ്പിക്കുന്നതിനിടെ ഇരുവരും സ്‌കൂട്ടറുൾപ്പെടെ കിണറ്റിൽ വീണു. ഫയർഫോഴ്സെത്തി ഇരുവരേയും രക്ഷപ്പെടുത്തി.കൂവപ്പടി പഞ്ചായത്ത് പത്താം വാർഡിൽ മാവേലിപ്പടിയിൽ ചൊവ്വാഴ്ച രാവിലെ 9.45-നാണ് സംഭവം. പാറപ്പുറം വീട്ടിൽ ജോസഫിന...

`എല്ലാ ദിവസവും അങ്ങ് മന്ത്രിയായിരിക്കില്ല` ; ജനകീയനിരീക്ഷണം നടപ്പാക്കാനുള്ള മന്ത്രി ജി.സുധാകരന്റെ തീരുമാനത്തിനെതിരെ കരാറുകാർ; മന്ത്രിയെ മാറ്റുമെന്ന ഭീഷണിയോടെ കരാറുകാരുടെ സംഘടന കത്തയച്ചു

April 27, 2017

തിരുവനന്തപുരം: മരാമത്തുപണികൾക്ക് ജനകീയനിരീക്ഷണം നടപ്പാക്കാനുള്ള മന്ത്രി ജി.സുധാകരന്റെ തീരുമാനത്തിനെതിേര കരാറുകാർ. മന്ത്രിയെ മാറ്റുമെന്ന ഭീഷണിയോടെ കരാറുകാരുടെ സംഘടന മന്ത്രിക്കു കത്തയച്ചു. 'ഈ വകുപ്പ് എന്നും അങ്ങയുടെ കീഴിലായിരിക്കില്ല എന്ന സത്യം മറക്കാത...

ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് കോടതി; ഇങ്ങനെയല്ല ആശുപത്രികൾ പ്രവർത്തിക്കേണ്ടത്; സുപ്രധാന ഉത്തവ് ഡൽഹി ഹൈക്കോടതിയുടേത്

April 27, 2017

ഡൽഹി: ചികിത്സാ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനവിധി. പൊലീസുകാരനായ പിതാവിനെ ബിൽ കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ സിർ ഗംഗാ റാം ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്നു കാട്ടി മകൻ ...

ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്; രവിശങ്കർ നടത്തിയത് നീതി നിർവ്വഹണത്തിൽ ഇടപെടുന്ന പ്രസ്താവന; മെയ് ഒൻപതിന് മുൻപ് മറുപടി നൽകണം

April 27, 2017

ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടർന്ന് യമുനാതീരം നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഹരിത ട്രിബ്യൂണലിനും സർക്കാരിനുമെതിരെ രവിശങ്കർ നട...

ഇനി ഡെൽഹിയിൽനിന്ന് 2500 രൂപയ്ക്ക് ഷിംലയിലേക്ക് പറക്കാം; കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാകുന്ന ഉഡാൻ സർവീസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; ആദ്യഘട്ടത്തിൽ ചെറുനഗരങ്ങളിലെ 43 വിമാനത്താവളങ്ങൾ; കേരളം പദ്ധതിക്ക് പുറത്ത്

April 27, 2017

ന്യൂഡൽഹി: ഒരു മണിക്കൂർ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള (ഉഡാൻ) ആദ്യ വിമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷിംല-ഡൽഹി വിമാനമാണ് ഉഡാൻ പദ്ധതിക്കു കീഴിൽ വരുന്ന ആദ്യസർവീസ്. കഡപ്പ ഹൈദരാബാദ്, നന്ദേദ് ഹൈദരാബാദ് വിമാനസർവീസു...

ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി; നിയമനത്തിന് പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ല; നിയമം പാസാക്കിയത് 2013-ൽ

April 27, 2017

ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി. ഇത് അംഗീകരിക്കാൻ കഴിയില്ല. ലോക്പാൽ നിയമനത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് നിയമനം ഉടൻ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോടാവശ്യപ...

കാർഷിക വരുമാനത്തിന് നികുതിയില്ല; കൃഷിയിൽനിന്നുള്ള വരുമാനത്തിനുമേൽ നികുതി ചുമത്താൻ നീതി ആയോഗ് ശുപാർശ നൽകിയിട്ടില്ല; ബിബേക് ദെബ്റോയിയുടെ പരാമർശം നിഷേധിച്ച് ധനമന്ത്രിയും നീതിആയോഗും

April 27, 2017

ന്യൂഡൽഹി: കാർഷിക വരുമാനത്തിനുമേൽ നികുതി ചുമത്താൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാരും നീതി ആയോഗും വ്യക്തമാക്കി. കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനുമേൽ നികുതി ചുമത്താൻ നീതി ആയോഗ് ശുപാർശ നൽകിയെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കി...

ആഡംബരത്തോടെ ജീവിക്കാൻ കൊതിച്ചു; എത്തിപ്പെട്ടത് ഐസിസ് മടയിൽ; ഭീകരന്റെ ഭാര്യയായി മൂന്നുവർഷം കഴിഞ്ഞ യുവതിയുടെ വെളിപ്പടുത്തൽ

April 27, 2017

ലണ്ടൻ: അഫ്ഗാനിസ്താൻകാരനായ വ്യവസായി ഖലീൽ അഹമ്മദിനെ 2014-ൽ വിവാഹം ചെയ്യുമ്പോൾ അത്യാഢംബരപൂർണമായ ജീവിതമായിരുന്നു ഇസ്ലാം മെയ്താതിന്റെ സ്വപ്നം. എന്നാൽ, വിവാഹശേഷം സിറിയയിലേക്ക് പോയ മെയ്താതിന്റെ പിന്നീടുള്ള ജീവിതം ഐസിസ് ഭീകരർക്ക് നടുവിലായിരുന്നു. ഭർത്താവ് ആക...

വസ്ത്രധാരണത്തിൽ അലംഭാവം തുടർന്നാണ് കല്ല്യാണമില്ലെന്ന് കാമുകൻ; അക്ഷരംപ്രതി അനുസരിച്ച് അഴകളവുകൾ പ്രദർശിപ്പിച്ച് അതിസുന്ദരിയായി അയിഷ; വിവാഹവേദിയിൽ കാമുകന്റെ ഡിമാൻഡുകൾക്ക് ചെലവാക്കിയത് 25ലക്ഷം രൂപ; ബ്രിട്ടണിൽ നിന്നൊരു വിവാഹക്കഥ ഇങ്ങനെ

April 27, 2017

ലണ്ടൻ: ഏഴുവർഷം മുമ്പ് പതിനാറാം വയസ്സിലാണ് അയിഷ അസീസ് ആദ്യമായി ടോം എല്ലിസിനെ കാണുന്നത്. പഠനത്തിനുശേഷം അയിഷ മാർക്കറ്റിങ് മാനേജറായി. ടോം നാവികസേനയിലും ചേർന്നു. ഇതിനിടെ ഇരുവരുടെയും പ്രണയം വളർന്നു. വിവാഹാഭ്യർഥനയുമായെത്തിയ ടോം അയിഷക്ക് മുന്നിൽ കുറേ നിർദേശങ...

ഇമാന്റെ ഇനിയുള്ള ചികിത്സ അബുദാബിയിലെ വി.പി എസ്. ഹെൽത്ത് കെയറിൽ; ആശുപത്രി മാറ്റം മുംബൈയിലെ ചികിത്സ വിവാദമായ സാഹചര്യത്തിൽ; ആരോഗ്യനില ഗുരുതരമെന്ന് ബന്ധുക്കൾ

April 27, 2017

മുംബൈ: വണ്ണം കുറയ്ക്കാൻ ഈജിപ്തിൽനിന്നെത്തിയ ഇമാൻ അഹമ്മദിന്റെ തുടർ ചികിൽസ അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിൽ. ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെൽത്ത് കെയർ ആശുപത്രിയിലേക്ക് ഇമാനെ മാറ്റാനാണ് തീരുമാനം. മുംബൈയിലെ ഇമാന്റെ ചികിത്സ വിവാദമാ...

കാലുകൾ പുഴുവരിച്ച് മുടികൾ കൊഴിഞ്ഞ് മഞ്ഞിൽ കുടങ്ങിക്കിടന്നത് 47 ദിവസം; ഒടുവിൽ തായ്‌വാൻ യുവാവിന് പുനർജന്മം; ഒപ്പമുണ്ടായിരുന്ന പെൺകുട്ടി മൂന്ന് ദിവസം മുൻപ് മരണമടഞ്ഞു

April 27, 2017

മൗണ്ട്എവറസ്റ്റ്: കാലുകൾ പുഴുവരിച്ച് മുടികൾ കൊഴിഞ്ഞ് ആരുമില്ലാത്തിടത്ത് ഒറ്റപ്പെട്ടുപോവുന്നവരുടെ കഥ ലിയാങ് ഷെംങ്യുവെന്ന തായ്വാൻകാരന് പണ്ട് മുത്തശ്ശിയാണ് പറഞ്ഞ് കൊടുത്തത്. അന്ന് കേട്ട കഥ തന്റെ ജീവിതത്തിൽ വന്നുഭവിച്ചത് ഭീതിയോടെ ഓർക്കുകയാണ് ആശുപത്രി കിടക...

സിറിയയിലും ഇറാഖിലും സഖ്യകക്ഷികളുടെ പിടിമുറുകിയതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഐസിസ്; അൽ ഖായിദയുമായി ലയനം നടത്തി കരുത്തുകാട്ടാനുറച്ച് ഭീകരസംഘടനകൾ

April 27, 2017

ഇസ്ലാമിക രാജ്യത്തിന്റെ സൃഷ്ടിക്കായി നിരപരാധികളെ കൊന്ന് മുന്നേറുകയായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയയിലും ഇറാഖിലും അവർ നടത്തിയ കൂട്ടക്കുരുതികൾ ഉസാമ ബിൻ ലാദന്റെ അൽ ഖായിദയെക്കാളും വലിയ പേടിസ്വപ്‌നമായി ഐസിസിനെ മാറ്റി. എന്നാൽ, അമേരിക്കയുടെ നേതൃത...

ജേക്കബ് തോമസ് തിരിച്ചെത്തുമോ എന്ന് അറിയില്ല; സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് നിയമോപദേശം; ബെഹ്‌റയെ എന്തു ചെയ്യണമെന്നാലോചന; ഡിജിപിമാരെ കുറിച്ച് തലപുകച്ച് സർക്കാർ; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം; സെൻകുമാറിനെ ഉടൻ നിയമിക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി

April 27, 2017

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മൂന്ന് ഐപിഎസുകാരാണ് ടിപി സെൻകുമാറും ലോക് നാഥ് ബെഹ്‌റയും പിന്നെ ജേക്കബ് തോമസും. ഇന്ന് സർക്കാരിന് ഏറ്റവും വലിയ തലവേദനയാണ് ഈ മൂന്ന് പേരും. ഇവർക്ക് എവിടെ എങ്ങനെ നിയമനം നൽകുമെന്നാണ് സർക്കാരിനെ കുഴക്കുന്നത്. പൊലീസ് മേധാവി...

ക്രിസോസ്റ്റത്തെ ആദരിക്കാൻ അദ്വാനിയെത്തുന്നത് കുര്യനെ ഉപരാഷ്ട്രപതിയാക്കാൻ അല്ല; തിരുമേനി നൂറുവയസ് വരെ ജീവിച്ചിരുന്നാൽ ആ ആഘോഷത്തിന് താനുമുണ്ടാകുമെന്ന് പത്തുകൊല്ലം മുമ്പ് കൊടുത്ത ഉറപ്പ് പാലിക്കാൻ; ബിജെപിയുടെ മുതിർന്ന നേതാവ് ഡൽഹിയിൽനിന്ന് പറന്നെത്തിയത് മെത്രോപ്പൊലീത്തയോടുള്ള സ്‌നേഹവായ്പിൽ

April 27, 2017

പത്തനംതിട്ട: അദ്വാനി 10 വർഷം മുൻപ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഒരു വാക്കു കൊടുത്തിരുന്നു. തിരുമേനി 100 വയസു വരെ ജീവിച്ചിരുന്നാൽ ആ പിറന്നാൾ ആഘോഷത്തിന് താൻ എത്തുമെന്നായിരുന്നു അത്. ഇന്ന് തിരുമേനി 100-ാം പിറന്നാൾ ആഘോഷിക്കു...

ലണ്ടൻ മേയറുടെ അധികാരങ്ങളോടെ ബർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടൻ മറ്റൊരു മേയറെ തെരഞ്ഞെടുക്കുന്നു; അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കണ്ടു ആവേശം കയറി യുകെയിലെ സിപിഎമ്മുകാർ; ചൂടില്ലാത്ത പ്രചരണത്തിന് ചൂടു പിടിപ്പിക്കാൻ മലയാളികളും

April 27, 2017

ലണ്ടൻ: ലോകത്തെ വൻകിട നഗരങ്ങൾക്കെല്ലാം മേയർമാരുണ്ട്. അവർക്കാണ് ആ രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനേക്കാളും ഒക്കെ ആ സ്ഥലത്തെ പ്രധാന തീരുമാനങ്ങളിൽ പങ്കുണ്ടാവും. ഉദാഹരണത്തിന് ഒളിംപിക്സ് ഒരു നഗരത്തിൽ നടന്നെന്നു വരിക. അവിടെ സ്റ്റേജിൽ സ്ഥാനം കിട്...

അവധി ആഘോഷിക്കാൻ ചുറ്റിക്കറങ്ങി നടക്കവേ മരണം വിളിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു; ഏറേയും അപരിചിത നദികളിലും വെള്ളക്കെട്ടുകളിലും മുങ്ങി മരിക്കുന്നവർ; നിങ്ങളുടെ കുട്ടികളെ ബന്ധുവീടുകളിൽ വിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 27, 2017

കൊല്ലം: അവധിക്കാലമായതോടെ കുട്ടികൾ നിയന്ത്രണമില്ലാതെ ആഘോഷത്തിലേക്ക് കടക്കുന്നു. നദികളിലും വെള്ളക്കെട്ടുകളിലും മുങ്ങി താഴ്ന്ന് പൊങ്ങി ആഹ്ലാദം കണ്ടെത്തുന്നു. അവധിക്ക് നാട്ടിലെത്തുന്ന കുട്ടികൾക്ക് നഗരത്തിന്റെ തിരക്കുകൾ നൽകുന്നതിന് അപ്പുറമുള്ള ജീവിതാനുഭവങ...

ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ വിവരങ്ങൾ നൽകിയതായി റിപ്പോർട്ട്; മൂന്നാർ കയ്യേറ്റ വിഷയത്തിൽ മന്ത്രി ആവേശത്തോടെ ഇടപെട്ടതിന് പിന്നിൽ ഏലംകച്ചവട ബന്ധങ്ങൾ തന്നെയെന്ന് സൂചനകൾ; പുലരി പ്‌ളാന്റേഷൻസ് ശ്രമിച്ചത് വ്യാജ വിവരം നൽകി ഇ-ലേലം നേടിയെടുക്കാനെന്ന് വ്യക്തമാക്കി സ്‌പൈസസ് ബോർഡിന്റെ റിപ്പോർട്ട്  

April 26, 2017

കൊച്ചി: മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള കമ്പനി സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വിവരങ്ങൾ നൽകിയും വാണിജ്യ നേട്ടമുണ്ടാക്കാൻ ശമം നടത്തിയതായ വിവരങ്ങൾ പുറത്തുവരുന്നു. ഇതോടെ മൂന്നാർ കയ്യേറ്റവിഷയത്തിൽ മന്ത...

ദുബായിൽ തൂങ്ങി മരിച്ചത് വിവാഹം കഴിഞ്ഞ് ഈയിടെ മാത്രം നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുവതി; പേടിച്ചുപോയ ഭർത്താവ് കൈമുറിച്ച് മരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ

April 25, 2017

ദുബായ്: ദുബായിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നവദമ്പതികളിൽ യുവതി മരിച്ചു. ഭർത്താവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഖിസൈസ് ഏരിയയിലെ ഷെയ്ഖ് റാഷിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ നഴ്‌സാണ് ആ...

വാഹനത്തിൽ നിന്ന് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞാൽ 17000 രൂപയ്ക്കുമേൽ പിഴ; വാഹനത്തിൽ നിന്ന് ചവറുകൾ പുറത്തേക്കിട്ടാലും കനത്ത ശിക്ഷ; ഡ്രൈവിങ് ലൈസൻസിൽ വീഴുന്നത് ആറു ബ്‌ളാക്ക് മാർക്ക്; പരിസ്ഥിതി നിയമങ്ങൾ കർശനമാക്കി യുഎഇ

April 24, 2017

അബുദാബി: വണ്ടിയിൽ പുകച്ചുതള്ളുന്ന സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് ആയിരം ദിർഹം പിഴശിക്ഷ നിശ്ചയിച്ച് യുഎഇ ഭരണകൂടം. ചവറുകൾ കാറിൽ നിന്ന് പുറത്തേക്ക വലിച്ചെറിഞ്ഞാലും കനത്ത പിഴയാണ് ചുമത്തുക ഇതു കൂടാതെ പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ...

വിസ നിയമങ്ങൾക്ക് പിന്നാലെ പൗരത്വ നിയമങ്ങളും ശക്തമാക്കി ഓസ്‌ട്രേലിയ; രാജ്യത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നവരേയും നാല് വർഷമായി ഓസ്‌ട്രേലിയയിൽ സ്ഥിരമായുള്ളവരേയും മാത്രമേ പൗരത്വത്തിനായി പരിഗണിക്കുകയുള്ളൂ

April 21, 2017

ഇന്ത്യാക്കരുൾപ്പെടെ 95000 ലേറെ വിദേശികളെ ആശങ്കയിലാക്കുന്ന വിസ നിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൗരത്വ നിയമങ്ങളും ഓസ്‌ട്രേലിയ ശക്തമാക്കിയത്. ഇഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്ഭ്യവും സ്ഥിര താമസത്തിനുള്ള സാധ്യതകളും പരിഗണിച്ചാവും ഇനി പൗരത്വം നൽകുക. നാല് വർഷമാ...

ഖത്തർ എയർവെയ്‌സിൽ ഇനി ബാഗേജ് നഷ്ടപ്പെട്ടില്ല; ബാഗേജ് എവിടെയെന്നറിയാൻ ട്രാക് മൈ ബാഗ്‌സ് ആപ്പുമായി ഖത്തർ എയർവേസ്‌

April 19, 2017

ദോഹ : ചെക്ക് ഇൻ ബാഗേജിന്റെ മുഴുവൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പുമായി ഖത്തർ എയർവെയ്‌സ്. ഈ സംവിധാനം സജ്ജമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്‌സിന്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പാക്കിയ പദ്ധതി പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പ...

കുടിയേറ്റക്കാരുടെ പുതിയ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന ഓസ്‌ട്രേലിയയും ഒടുവിൽ മുഖം തിരിക്കുന്നു; ഒട്ടേറെ ഇന്ത്യാക്കാരെ ഓസ്‌ട്രേലിയയിൽ എത്തിച്ച 457 വിസ റദ്ദാക്കിയതോടെ വാതിൽ അടഞ്ഞത് മലയാളികൾ അടങ്ങിയ അനേകർക്ക്

April 19, 2017

മെൽബൺ : ഗൾഫ് മേഖലയിലാകെ തൊഴിൽ രംഗത്ത് സ്വകാര്യവൽക്കരണമാണ്. അമേരിക്കയും വിസാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതോടെ പ്രവാസ ജീവിതം കരുപിടിപ്പിക്കാനൊരുങ്ങുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരുടെ മുമ്പിൽ വാതിലുകൾ അടയാൻ തുടങ്ങി. ഇതിനിടെയിലും നല്ല ജീവിത പ്ര...

സിമ്മിങ് പൂളുള്ള അത്യാഡംബര വീടുള്ളത് 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിൽ; വലതു വശത്തെ ആദ്യ ഇരുനില മാളിക അനുജന്റേത്; ചെറുത് മന്ത്രി എംഎം മണിയുടേതും; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ ലംബോധരൻ വീട് മറുനാടൻ ക്യാമറയിലാക്കിയത് അതിസാഹസികമായി

April 27, 2017

മൂന്നാർ: പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ എംഎം ലംബോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. ജീവിക്കാൻ വകയില്ലാതിരുന്ന ലംബോദരൻ കോടികളുടെ ആസ്തിയുള്ള മുതലാളിയായി മാറിയത് എങ്ങനെയെന്ന മൂക്കത്ത് വിരൽ വച്ച് ചിന്തിക്കുകയാണ് ഇടുക്കിക്കാർ. സിപിഎമ്മിന്റെ എല്ലാമെല്ലായ സഹോദ...

മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്

April 27, 2017

തിരുവനന്തപുരം . കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറന്ന് വിടാൻ നെയ്യാർ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാ...

ഒരു ബസിന്റെ വരുമാനം കൊണ്ട് ശമ്പളവും പെൻഷനും നൽകേണ്ടത് 18 പേർക്ക്; ദിവസം കിട്ടുന്ന അഞ്ചരക്കോടിയിൽ മൂന്നരക്കോടിയും ചെലവാക്കുന്നത് പലിശ അടയ്ക്കാൻ; വണ്ടി ഓടണമെങ്കിൽ ദിവസവും അധികം വേണ്ടത് രണ്ടു കോടി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ എംഡി എം ജി രാജമാണിക്യം മറുനാടൻ മലയാളിയോട്

April 26, 2017

തിരുവനന്തപുരം:കെഎസ്ആർടിസിയെന്നു കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുന്ന അവസ്ഥയാണ്. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും മുൻ ജീവനക്കാരെയും ദുരിതത്തിലാക്കുന്ന സ്ഥാപനമെന്ന ഒരു മുഖമുണ്ട് നമ്മുടെ ആനവണ്ടി കോർപറേഷന്. പ...

കോടികളുടെ ആഡംബരത്തിൽ താമസിച്ച് ബെൻസിൽ കറങ്ങുന്ന ലംബോദരന് പാവപ്പെട്ട കർഷകർക്കുള്ള കാർഷിക വായ്പാ ഇളവ് നൽകിയത് അഞ്ച് തവണ; എംഎം മണിയുടെ സഹോദരനും മക്കൾക്കും നൽകിയ കാർഷിക ലോണുകൾ എഴുതി തള്ളിയതിന്റെ രേഖകൾ മറുനാടൻ പുറത്തു വിടുന്നു

April 26, 2017

കൊച്ചി: ചെറിയ കാലയളവിലേക്ക് കാർഷിക, കാർഷികേതര സംരംഭങ്ങൾക്ക് പര്യാപ്തവും, സമയോചിതവുമായ ധനസഹായം കർഷകർക്ക് എത്തിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ള ഒരു വായ്പയാണ് കാർഷിക വായ്പ. ഇതെടുത്ത പാവപ്പെട്ടവരിൽ പലരും കർഷകർ തിരിച്ചടയ്ക്കാൻ പോലും പറ്റാത്തെ ബുദ്ധിമുട്ടുന്നവര...

അഞ്ചുകിലോയുള്ള ഇരയെ നിമിഷത്തിനുള്ള കഴുത്തിൽ കടിച്ച്‌ വരുതിയിലാക്കാനുള്ള ആദ്യ നീക്കം ഫലിച്ചില്ല; പ്രത്യാക്രമണത്തിൽ ചുറ്റിവരിഞ്ഞപ്പോൾ തലയകത്താക്കി ആധിപത്യം ഉറപ്പിച്ചു; രണ്ടര മണിക്കൂറെടുത്ത് മുഴുവനും വിഴുങ്ങി; പെരുമ്പാമ്പിനെ രാജവെമ്പാല അകത്താക്കുന്ന അപൂർവ്വ വിഡിയോ കാണാം

April 26, 2017

കോതമംഗലം : മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ തന്നോളം പോന്ന പെരുമ്പാമ്പിനെ രാജവെമ്പാല അകത്താക്കി. ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതത്തിത്തിൽ അതിഥിയായി എത്തിയ അഞ്ചുകിലോയിലേറെ തൂക്കം വരുന്ന പെരുമ്പാമ്പാണ് വിശന്നു അവശനായി ഇവിടുത്തെ സംരക്ഷണകേന്ദ്...

ചാനൽ ഓഫീസിൽ കയറാൻ പാടില്ലെന്നു മംഗളം സിഇഒ ആർ അജിത്കുമാറിനോടു കോടതി; എ കെ ശശീന്ദ്രന്റെ മന്ത്രിക്കസേര തെറിപ്പിച്ച തേൻ കണിയിൽ അജിത്തിനും റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും ഉപാധികളോടെ ഹൈക്കോടതിയിൽനിന്ന് ജാമ്യം

April 25, 2017

കൊച്ചി: എ കെ ശശീന്ദ്രന്റെ മന്ത്രിപ്പണി തെറിപ്പിച്ച തേൻകെണിക്കേസിൽ മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിനും റിപ്പോർട്ടർ ആർ അജിത്കുമാറിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനൽ ഓഫീസിൽ ഇരുവരും കയറരുതെന്നാണ് കോടതിയുടെ ഉപാധി....

സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ തിരുത്തൽ ഹർജി വ്യാഴാഴ്‌ച്ച പരിഗണിക്കും; ആറംഗ ബെഞ്ചിൽ ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാരും; ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ അവസാനവട്ട ശ്രമം ഫലം കാണുമോ?

April 25, 2017

ന്യൂഡൽഹി: കേരളം വധശിക്ഷ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേത്. കേസിലെ പ്രതിക്ക് വധശിക്ഷ പുനഃസ്ഥാപിക്കാൻ വേണ്ടി കേരളം നടത്തുന്ന നിയമപോരാട്ടങ്ങൾ വിജയം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. സൗമ്യ വധക്കേസിൽ വധശിക്ഷ റദ്ദാക്കിയ വിധി...

പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്‌ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്‌ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും

April 24, 2017

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നിയമപോരാട്ടങ്ങളിലൊന്നാണ് ടി.പി. സെൻകുമാർ എന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ ഇടതു സർക്കാരും തമ്മിൽ നടത്തിയത്. പുറ്റങ്ങൽ വെടിക്കെട്ടു ദുരന്തം, ജിഷവധം എന്നീ കേസുകളിലെ വ...

പിണറായിക്ക് തോൽവി; സെൻകുമാറിന് വിജയവും; ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്; ജിഷാ-പുറ്റിങ്ങൽ കേസുകൾ ഡിജിപിയെ മാറ്റാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷണം; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയുടെ വാദവും പിണറായി സർക്കാരിന് തുണയായില്ല

April 24, 2017

ന്യൂഡൽഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന നീക്കിയതിനെതിരെ ടിപി സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി. സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മതിയായ കാരണമില്ലാതെയാണ് സെൻകുമാറിനെ സ്ഥലം മാറ്റിയ...

വാട്‌സ് ഗ്രൂപ്പ് അഡ്‌മിന്മാർ കരുതൽ എടുക്കുക; നിയമവിരുദ്ധമായ എന്ത് ഗ്രൂപ്പിൽ വന്നാലും അഡ്‌മിനും പ്രതിയെന്ന് ഹൈക്കോടതി; നഗ്ന വീഡിയോ ഇട്ടാലും അളുകളെ അധിക്ഷേപിച്ചാലും ഇനി കോടതി കയറേണ്ടി വരും

April 22, 2017

ന്യൂഡൽഹി: വാട്‌സ് ആപ്പ് അഡ്‌മിന്മാർക്ക് ഇനിയുള്ളത് കരുതലിന്റെ കാലമാണ്. വാട്‌സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിർണായകമായ ഒരു ഉത്തരവ് പുറത്തിറങ്ങി. വാടസ് ആപ്പിൽ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങൾ പ്രചരിക്കുകയാണെങ്കൽ...

പത്ത് വയസ്സ് കൂടുതലുള്ള സ്ത്രീയെ പ്രണയിച്ചു കെട്ടി; ഭാര്യയ്ക്ക് അമ്പത് വയസ്സായപ്പോൾ എന്നും വീട്ടിൽ വഴക്ക്; ചന്ദ്രശേഖരന്റെ വീട്ടിലെ പൂട്ടിയിട്ട മുറികൾ കണ്ടത് രണ്ട് ശവക്കുഴികൾ; ഭാര്യയേയും ഭാര്യാ സഹോദരനേയും കൊന്ന് കുഴിച്ചു മൂടാനുള്ള ചെർക്കള പാടിയിലെ നീക്കം പൊളിഞ്ഞത് നാട്ടുകാരുടെ ഇടപെടൽ മൂലം

April 27, 2017

കാസർഗോഡ്: ചെർക്കള പാടിയിലെ ഒരു വീട്ടിൽ രണ്ടു ശവക്കുഴി ഒരുക്കിവെച്ചത് ഭാര്യയേയും ഭാര്യാ സഹോദരനേയും കൊലപ്പെടുത്തി സംസ്‌ക്കരിക്കാനാണെന്ന് സംശയം. കർണാടക സ്വദേശിയും പാടിയിൽ വിവാഹിതനുമായ നാല്പത്കാരനാണ് സംഭവത്തിലെ കഥാനായകൻ. മൂന്ന് വർഷം മുമ്പ് തന്നേക്കാൾ 10 ...

നിവർത്തിയില്ലാത്തതിനാൽ സഹായം തേടി ചിട്ടിക്കമ്പിനി മുതലാളിക്ക് അടുത്തെത്തി; അവഗണിച്ച് ഭക്തവൽസലൻ ബൈക്ക് എടുത്ത് പോയത് പ്രകോപനമായി; ദമ്പതികളെ തീയിട്ട് കൊന്നതെന്ന വാദം തള്ളി പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് സുരേഷ് അറസ്റ്റിൽ

April 27, 2017

അമ്പലപ്പുഴ: ചിട്ടി ഉടമയുടെ വീട്ടുമുറ്റത്തു ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിട്ടി ഉടമ തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന ദമ്പതികളുടെ മരണമൊഴി സ്ഥിരീകരിക്കാൻ അനുബന്ധ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്...

ഒന്നിച്ചു താമസിച്ചിരുന്ന ഭർത്താവ് അറിയാതെ ഭാര്യ ഗർഭിണിയായി; ശരീരം തടിച്ചത് തൈറോയ്ഡിന്റെ അസുഖം മൂലമെന്ന് ഭാര്യ പറഞ്ഞതായി ഭർത്താവിന്റെ മൊഴി; തൃപ്പൂണിത്തുറയിൽ യുവതി പ്രസവിക്കുകയും കുഞ്ഞിനെ കുഴിച്ചുമൂടുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

April 26, 2017

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ അമ്മ പ്രസവാനനന്തരം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രണ്ടുവർഷത്തോളമായി താനുമായി ശാരീരിക ബന്ധം ഇല്ലായിരുന്നെന്നാണ് ഭർത്താവ് മൊഴി നൽകിയിരിക്കുന്നത്. ശരീ...

സുനിൽസ്വാമിക്ക് ശബരിമലയിൽ ഒത്താശ ചെയ്തവരെല്ലാം കുടുങ്ങും; ദേവസ്വം ഗാർഡ് റൂമിൽ ദർശനദല്ലാൾക്ക് സ്ഥിരം താമസസൗകര്യം ഒരുക്കിയെന്നും നടൻ ജയറാം ആചാരംതെറ്റിച്ച് ഇടയ്ക്ക വായിച്ചെന്നും കണ്ടെത്തി വിജിലൻസ് റിപ്പോർട്ട്; പൂജകൾ വരെ കൊല്ലത്തെ വിവാദവ്യവസായിക്കു വേണ്ടി അയ്യപ്പസന്നിധിയിൽ മാറ്റിമറിച്ചെന്നും സ്ഥിരീകരണം; നാലുപേർക്കെതിരെ നടപടിക്ക് ശുപാർശ

April 26, 2017

തിരുവനന്തപുരം: സുനിൽസ്വാമിയെന്ന വിവാദ വ്യവസായിക്ക് ശബരിമലയിൽ ദേവസ്വംബോർഡും ക്ഷേത്രം അധികൃതരും ഉൾപ്പെടെ വഴിവിട്ട സഹായം ചെയ്യുന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ദർശനദല്ലാളായി വിലസുന്ന വിവരങ്ങളും ഇയാൾ കൊണ്ടുവന്ന സ്ത്രീകൾ ഉൾപ...

കേഡൽ ജിൻസൺ രാജയുടെ 'അന്ന്യൻ' കളിയുടെ ഉദ്ദേശ്യമെന്ത്? ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഊളമ്പാറയിലെത്തിയ കേഡലിന്റെ ഉദ്ദേശ്യം ശിക്ഷയിൽ നിന്നും രക്ഷപെടലും സ്വത്ത് സംരക്ഷിക്കലുമെന്ന് പൊലീസ് നിഗമനം; സാത്താൻ സേവക്കാരനായ കൊടുംകുറ്റവാളിയുടെ പണം വേണ്ടെന്ന് പറഞ്ഞ് വക്കാലത്ത് ഏറ്റെടുക്കാൻ മടിച്ച് അഭിഭാഷകരും

April 26, 2017

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊടും കൊലപാതകമായിരുന്നു തലസ്ഥാനമധ്യത്തിൽ മകൻ സ്വന്തം പിതാവിനെയും മാതാവിനെയും സഹോദരിയെയും അടക്കം നാല് പേരെ കൊലപ്പെടുത്തി കത്തിച്ച സംഭവം. ഈ കേസിൽ അറസ്റ്റിലായ മകൻ കേഡൽ ജിൻസൺ രാജയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് ഇനിയും ...

അനധികൃതമായി കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വീഴ്ചയായി മാറുന്നത്? കുരിശ് ഇരിക്കുന്ന മലകളിൽ എല്ലാം ഓരോ ശൂലം കൂടി സ്ഥാപിച്ചാലും ഇതു തന്നെയാവുമോ താങ്കളുടെ നിലപാട്? സഖാവ് പിണറായി വിജയൻ... ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്?

April 22, 2017

നട്ടെല്ലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും നട്ടെല്ലുള്ള ഭരണകർത്താക്കളും ഇന്ത്യ മഹാരാജ്യത്ത് മഷിയിട്ടു നോക്കിയാൽ കിട്ടുകയില്ല. ധീരവും ഭാവനപൂർണ്ണവുമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭരണാധികാരികൾ നമുക്ക് കുറവാണ്. അവിടെയും ഇവിടെയ...

മംഗളം കാണിച്ച തെമ്മാടിത്തരത്തെ മറ്റൊരു തെമ്മാടിത്തരം കൊണ്ടല്ല സർക്കാർ നേരിടേണ്ടത്; സഹപ്രവർത്തകർ പോലും കൈവിട്ടെന്നറിഞ്ഞപ്പോൾ നിയമവിരുദ്ധമായി എറിഞ്ഞു വീഴ്‌ത്താൻ ശ്രമിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്; ഇമ്മോറാലിറ്റിയും ഇല്ലീഗാലിറ്റിയും തമ്മിലുള്ള വ്യത്യാസം പൊലീസ് അറിഞ്ഞേ മതിയാവൂ

April 03, 2017

മംഗളം കാണിച്ചത് അധാർമ്മികവും തെമ്മാടിത്തരവും ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. എഡിറ്റിങ് പോലുമില്ലാതെ ലൈംഗിക സംഭാഷണം പുറത്ത് വിട്ടത് അധാർമ്മികവും സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒളിഞ്ഞു നോട്ടവും ആണ് എന്ന വിമർശനം അംഗീകരിച്ചു കൊണ്ടാണ...

നിയമത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെ നിരന്തരമായി അപമാനിക്കുകയും എന്തുകൊണ്ടു പുറത്താക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്ത ബഹുമാനപ്പെട്ട കോടതീ ഇതു സാധാരണക്കാരന്റെ ചോദ്യങ്ങളാണ്; ജേക്കബ് തോമസിന്റെ പുറത്താക്കൽ ഉയർത്തിയ സംശയങ്ങൾ നീതീപീഠം പരിഹരിക്കുമോ?

April 02, 2017

സാംസ്‌കാരിക കേരളത്തെ സംബന്ധിച്ചടുത്തോളം ഒരു ഇരുണ്ട ദിവസമായിരുന്നു പെട്ടന്ന് കടന്നു പോയ ഈ വെള്ളിയാഴ്ച. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിച്ച അതേദിവസം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനും തീരുമാനം ആയത് യാദൃശ്ചികമായിരുന്നെങ്കിലും രണ്ടും ജന...

ലൈംഗിക ആരോപണം ഉയർന്നവർക്കെതിരെ ഇനിയെങ്കിലും അന്വേഷണം നടത്തുമോ? ബാലപീഡകരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ ഇട്ടു കൊടുക്കാമോ? സിസ്റ്റർ ജെസ്മിയെ പോലെ സത്യം പറഞ്ഞവരെ മോശക്കാരാക്കുന്നത് അവസാനിപ്പിക്കുമോ? അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കുന്ന റോബിൻ അച്ചന്മാരെ തളയ്ക്കാൻ ഇനിയെങ്കിലും സഭ ചെയ്യേണ്ടത്

March 09, 2017

റോബിൻ എന്ന ബാലപീഡകനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്‌ച്ചയിൽ അധികം മറ്റൊരു വിഷയത്തിലും ഇല്ലാത്ത താൽപ്പര്യത്തോടെ എന്തുകൊണ്ടാണ് ഇങ്ങനെ പിന്നാലെ നടക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. അതിനു പല കാരണങ്ങൾ ഉണ്ട്. ഒരു ക്ഷേത്രത്തിലെ പൂജാരിയോ മോസ്‌ക്കിലെ ...

റോബിൻ എന്ന നരാധമൻ പുറത്ത് ചാടിയത് ആ കുരുന്നു പ്രസവിച്ചതുകൊണ്ടു മാത്രം; പുറം ലോകം അറിയാത്ത എത്രയോ തെണ്ടികൾ ഇപ്പോഴും ളോഹയിട്ട് പീഡന കൃഷി തുടരുന്നു; കടുക്കാ വെള്ളം കുടിക്കുന്നതുകൊണ്ടും പെണ്ണു കെട്ടുന്നതുകൊണ്ടും തീരുകയില്ല ഈ രോഗം; വിശ്വാസികൾ അനുഭവിക്കുന്ന ഈ നാണക്കേടിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുമേനിമാരെ നിങ്ങൾക്ക് മാത്രമാണ്

March 02, 2017

കേരളത്തിലെ ക്രിസ്ത്യാനികൾക്ക് വിശിഷ്യാ സീറോ മലബാർ കത്തോലിക്കർക്ക് ഏറ്റവും വലിയ നാണക്കേടിന്റെ ദിനങ്ങളാണ് കടന്നു പോകുന്നത്. വഴിയെ പോകുന്നവരെല്ലാം കാർക്കിച്ചു തപ്പുകയും കല്ലെടുത്ത് എറിയുകയും ചെയ്യുമ്പോൾ തല തിരിക്കാൻ പോലും കഴിയാതെ അപമാന ഭാരത്താൽ മുഖം താഴ...

കൃഷിക്കും വീടിനും മാത്രം നൽകുന്ന ഭൂമിയിൽ എങ്ങനെ റിസോർട്ടുകൾ ഉയർന്നു? ടാറ്റയുടെ 49,000 ഏക്കറിനെ തൊടാൻ ആർക്കാണ് പേടി? കറിയാച്ചൻ മുതലാളിമാർക്ക് എങ്ങനെ നൂറ് കണക്കിന് ഏക്കർ തോട്ടം ഉണ്ടായി? യൂക്കാലിയെന്ന രാക്ഷസനെ പമ്പ കടത്താൻ ആരാണ് തടസ്സം നിൽക്കുന്നത്? പാറമട ലോബിയെ അടിച്ചോടിക്കാൻ താമസം എന്ത്? ഇടുക്കിയെ രക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് ജിജോ കുര്യൻ എഴുതുന്നു

April 21, 2017

ഇടുക്കിയിലെ പ്രദേശങ്ങൾ തിരിച്ചുള്ള പ്രശ്‌നപരിഹാരമാർഗ്ഗങ്ങളുടെ അന്വേഷണം തുടരുകയാണ്. ഏലപ്പട്ടയയിടമായ CHRനും തോട്ടംതൊഴിലാളി മേഖലയ്ക്കുമുള്ള നിർദ്ദേശങ്ങൾ വെച്ചുകഴിഞ്ഞു. ശേഷം വരുന്ന പ്രദേശങ്ങളെയാണ് ഈ ഖണ്ഡത്തിൽ പരാമർശിക്കുന്നത്. കൂടാതെ പശ്ചിമഘട്ടത്തിൽ നിന്...

സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിയും ഇടുക്കിയുടെ അന്ത്യം കുറിക്കും; 'ഉപാധിരഹിത പട്ടയം' എന്നത് രാഷ്ട്രീയക്കാരുടെ പൊള്ളയായ വാദം; സ്വയം കുടിയിറങ്ങും മുൻപ് ഏലമലക്കാടുവാസികളോട് ചില കാര്യങ്ങൾ; അനധികൃത റിസോർട്ടുകൾ ജെസിബി കൊണ്ട് തച്ചുടക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ചർച്ച ചെയ്യണം; മൂന്നാറിനെ കുറിച്ച് ജിജോ കുര്യൻ തുടരുന്നു..

April 20, 2017

സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിക്ക് വേണ്ടി സർക്കാർ തയ്യാറാക്കിയ ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം ഇടുക്കിയിലെ ഭവനരഹിതരുടെ എണ്ണം 24628 ആണ്. ഇത് ഒട്ടും ശാസ്ത്രീയമായി തയ്യാറാക്കാത്ത ലിസ്റ്റാണെന്ന് എണ്ണം കാണുമ്പോൾ തന്നെ നിസ്സംശയം പറയാം. ഇടുക്കിയിൽ ലയങ്ങളിൽ താമ...

ആദ്യം റിസോർട്ട് മാഫിയകളെ ഇറക്കണം; പിന്നാലെ അതേ മാനദണ്ഡം വെച്ച് പാവപ്പെട്ട കർഷകരെയും; ഇടുക്കിയെ രക്ഷിക്കാൻ ഇങ്ങനെ ഇറങ്ങിയാൽ അത് ചെന്നെത്തുക കേരളം താങ്ങാത്ത കലാപത്തിലേക്കാവും; ഇടുക്കിയെ കുറിച്ച് ഒന്നും അറിയാതെ മൂന്നാറിനെ രക്ഷിക്കാൻ ഇറങ്ങുന്നവർ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ജിജോ കുര്യൻ എഴുതുന്നു..

April 19, 2017

മൂന്നാറിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവികുളം സബ്കളക്ടർ ശ്രീരാമും മറുനാടൻ അടക്കം ഒരു വിഭാഗം മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും. എന്നാൽ ഭൂമാഫിയയുടെ പേരിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീ...

ഇടുക്കിയിൽ റിസോർട്ടുകളും പാറമടകളും ഗ്രാൻഡീസ് മരവ്യവസായ കൃഷിയും നടത്തുന്നത് ആരാണ്? എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും വന്നവർ ഇടുക്കിയെ കൊള്ളയടിക്കുമ്പോൾ ഗവൺമെന്റും മറ്റു ജില്ലക്കാരും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്; മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ല; വസ്തുതകൾ വെട്ടിത്തുറന്ന് പറഞ്ഞ് ജിജോ കുര്യൻ എഴുതുന്നു

April 18, 2017

മൂന്നാറിന്റെ മലമുകളിൽ ജെസിബിയുമായി പൊളിച്ചടുക്കാൻ എത്തും മുൻപ് ഗവണ്മെന്റും രാഷ്ട്രീയപ്പാർട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകൾക്കും കാടുകൾക്കും അവയുടെ മനുഷ്യക്കയ്യേറ്റത്തിനും അപ്പുറം ഇടുക്കിയുടെ ജനകീയപ്രശ്നത്തെ പുറമേ...

വിചാരണ ചെയ്യപ്പെടേണ്ട മാദ്ധ്യമ വിചാരണ

September 27, 2016

മാധ്യമങ്ങൾക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള ചില അവകാശങ്ങളുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം. അതിനെയാണ് മാദ്ധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്. ഏതൊരു ഭരണസംവിധാനത്തിലും മാദ്ധ്യമ സ്വാതന്ത്ര്യം തടയുകയോ നിഷേധിക്കുകയോ ചെയ്യുവാൻ പാടില്ല. ...

എട്ടുമാസം കൊണ്ട് ഒന്നരക്കോടി പേർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി മോദി സർക്കാർ; ഒരു പാവപ്പെട്ടവനും ഇനി വിറകടുപ്പിൽ ഊതിയും മണ്ണെണ്ണ വിളക്കു കത്തിച്ചും ജീവിതം കളയരുത്; പ്രധാനമന്ത്രി ഉജ്വല യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം

January 10, 2017

ന്യൂഡൽഹി: പാചകവാതക സിലിണ്ടർ സമ്പന്നരുടേയും ഇടത്തരക്കാരുടേയും സാധാരണക്കാരിൽ തന്നെ അൽപസ്വൽപം സാമ്പത്തികമുള്ളവരുടേയും ഒക്കെ അടുക്കളയിൽ എത്തിയിട്ട് ഏറെക്കാലമായി. പത്തുപതിനഞ്ച് കൊല്ലം മുമ്പൊക്കെ പാചകവാതക കണക്ഷൻ കിട്ടാൻ അപേക്ഷിച്ച് ഏറെക്കാലം കാത്തിരിക്കേണ്...

2000 രൂപ നോട്ടിന്റെ പകിട്ടും കറൻസി നിരോധനത്തിന്റെ കയ്പും; പിണറായിയുടെ വിജയവും സഭയിലെ ആദ്യ താമരയും; തലവേദനയായി ഐസിസും പ്രകൃതിയെ സ്‌നേഹിക്കാൻ പഠിപ്പിച്ച് പോപ്പും; കൽപനയും മണിയും ഓഎൻവിയും കാവാലവും കണ്ണീരോർമകൾ; അവസാന ഇലയും കൊഴിയുമ്പോൾ പിന്നിട്ടവർഷം പങ്കിടുന്ന കാഴ്ചകൾ ഇങ്ങനെ

December 31, 2016

'ഡിസംബറിൻ ചുവന്ന ലിപിക്കുറി ചാർത്തിയ കലണ്ടറിൻ കടശിത്താളും ആണിക്കുറ്റിയിൽ കിടന്ന് ആത്മമുക്തിക്കായി പിടയുന്നു' എന്നും 'മൃതമീയബ്ധം.. ഇതു നമ്മുടെ വാഴ്‌വിൽ നിന്നും.. ക്ഷതമായ് വ്രണിതമായ് അറ്റുപോം അവയവം' എന്നുമെല്ലാം പാടിയ മലയാളത്തിന്റെ പ്രിയകവി ഒഎൻവി എന്ന ...

സൈബർ ക്രിമിനലുകൾ നിങ്ങൾ അറിയാതെ കൊള്ള നടത്തും; നിങ്ങളുടെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും; കാർഡ് കൊടുക്കുന്ന സ്ഥാപനങ്ങൾ അറിഞ്ഞോ ജീവനക്കാരുടെ കയ്യബദ്ധം മൂലമോ ഡബിൾ പെയ്‌മെന്റ് വരാം; കാശിനെ കൈവിട്ട് ഡിജിറ്റൽ ആകുന്നവർ എന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്

December 12, 2016

കറൻസിക്കു പകരം പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു. എന്താണീ പഌസ്റ്റിക് മണിയെന്ന് അറിയാത്തവരുടെ എണ്ണം ഒരുപക്ഷേ കേരളത്തിൽ കുറവായിരിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനവി...

ഏകാധിപതിയായി ജയലളിത ഭരിച്ചപ്പോൾ സുപ്രധാന പോസ്റ്റുകളിൽ ഇഷ്ടക്കാരെ നിയമിച്ചത് തോഴി ശശികല; ജയ പോലും അറിയാതെ രാഷ്ട്രീയ ബിസിനസ് ഇടപാടുകൾ നിയന്ത്രിച്ച് അതിസമ്പന്നയായി; ഇഷ്ടക്കാരെ എംഎൽഎമാരാക്കി പാർട്ടിയെയും കൈപ്പിടിയിലാക്കി; രാഷ്ട്രീയ ചാണക്യന്റെ റോളിൽ ഭർത്താവ് നടരാജൻ; തലൈവിയില്ലാത്ത തമിഴകം ഇനി മന്നാർഗുഡി മാഫിയയുടെ പൂർണ ചൊൽപ്പടിയിൽ

December 11, 2016

തിരുവനന്തപുരം: ശശികലയ്ക്ക് മറ്റൊരു ജയലളിതയാകാൻ കഴിയുമോ? എഐഎഡിഎംകെ എന്ന, ഒന്നരക്കോടിയോളം അംഗബലമുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്ന ദ്രാവിഡപാർട്ടിയുടെ അമരത്തേക്ക് പുതിയ ഇളവരശിയായി ശശികലയെന്ന മന്നാർഗുഡിക്കാരി എത്തുമെന്ന രീതിയിൽ കാര്യങ്ങൾ നീങ്ങുമ്പോൾ തമിഴക...

ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?

December 07, 2016

തിരുവനന്തപുരം: ലോകത്ത് തമിഴരെ പോലെ സ്വന്തം വ്യക്തിത്വം ഉള്ള മറ്റൊരു ദേശക്കാർ ഉണ്ടാവില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആദി ദ്രാവിഡ ഭാഷയുടെ പിന്തുടർച്ചക്കാർ. സാംസ്‌കാരികമായി ചരിത്രാതീത കാലം മുതൽ ലോകത്തിനു മാതൃകയാണിവർ. മലയാളികളെ പോലെ തന്നെ ലോകം എമ്പാട...

MNM Recommends