Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് 2 സ്ത്രീകളുൾപ്പെടെ 12 മരണം; മരിച്ചത് രാജസ്ഥാനിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ

അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് 2 സ്ത്രീകളുൾപ്പെടെ 12 മരണം; മരിച്ചത് രാജസ്ഥാനിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ

മഥുര: നിയന്ത്രണം വിട്ടെത്തിയ രണ്ട് സ്ത്രീകളുൾപ്പടെ പന്ത്രണ്ട് തൊഴിലാളികൾ മരിച്ചു. എട്ട് പേർക്ക് ഗുരുതര പരിക്കേറ്റു. രാജസ്ഥാനിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്.

മഥുര ജില്ലയിലെ കോട്ട്ബൻ അതിർത്തിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിൽക്കുകയായിരുന്ന തൊഴിലാളികളെയാണ് അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് കേടായിരുന്നു. ഇത് നന്നാക്കാനായി റോഡരികിൽ നിൽക്കവെയാണ് അപകടം.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പന്ത്രണ്ട് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP