Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനെതിരെ കേസെടുത്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പരാതിയിന്മേൽ പൂജപ്പുര പൊലീസാണ് ഇന്നലെ അർദ്ധരാത്രിയോടെ കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്, പത്തനംതിട്ട സ്വദേശിനിയായ കൃഷ്ണകുമാരിയെ ഭർത്താവ് ഉപേക്ഷിച്ച് പോയത് മകൾക്ക് മൂന്ന് വയസുള്ളപ്പോഴാണ്. ഇവർ പിന്നീട് നെടുമങ്ങാട് ആര്യനാട് പറണ്ടോട് സ്വദേശിയായ സുരേന്ദ്രനുമായി (58) പരിചയത്തിലായി. രണ്ട് വർഷം മുമ്പ് ഇവർ കിളിമാനൂരിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് താമസം.

ഇതിനിടെ ഇയാൾ കൃഷ്ണകുമാരിയുടെ ആദ്യഭർത്താവിലുള്ള പതിമൂന്നുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ അദ്ധ്യാപകരാണ് കുട്ടിയോട് വിഷയം ചോദിച്ചറിഞ്ഞത്. ഇവർ വിവരമറിയിച്ച പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയെ പൂജപ്പുരയിലെ നിർഭയയിൽ പാർപ്പിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. പൂജപ്പുര പൊലീസ് കേസെടുത്തുവെങ്കിലും തുടരന്വേഷണം നടത്തേണ്ടത് കിളിമാനൂർ പൊലീസ് ആയതിനാൽ കേസ് കിളിമാനൂരിലേയ്ക്ക് മാറ്റുമെന്ന് മ്യൂസിയം സി.ഐ അജിത് കുമാർ പറഞ്ഞു. പെൺകുട്ടി ഇപ്പോൾ 5 മാസം ഗർഭിണിയാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP