ഡാവിഞ്ചിയുടെ പെയിന്റിങ്ങിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ നാണമില്ലേ? ഹനുമാൻ സ്വാമിയുടെ ലൈംഗികാവയവം വരച്ചാൽ മതനിന്ദ ആകുന്നതെങ്ങനെ? ഗുരുദേവന്റെ ഫോട്ടോഷോപ്പു ചെയ്ത ചിത്രം മാറ്റി വരച്ചാൽ ആരെയാണു മുറിവേൽപ്പിക്കുന്നത്? ദൈവങ്ങളുടെ പേരിൽ കുരു പൊട്ടുന്ന ഭീരുക്കളോടു ചില കാര്യങ്ങൾ
മത വികാരങ്ങൾ വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതു ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മതവികാരം പൊട്ടി ഒലിക്കാൻ തുടങ്ങുകയും ആ വികാരങ്ങളുടെ പേരിൽ ...
യുദ്ധം പ്രഖ്യാപിക്കുന്ന പോലെ നടത്തിയ നോട്ടു പിൻവലിക്കലിനെ കുറിച്ചു മറുപടി പറയാതിരുന്നതു ജനാധിപത്യത്തോടുള്ള അവഹേളനം; ഒരു സമ്മേളനം മുഴുവൻ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല; ജനങ്ങളുടെ ദുരിതം കേൾക്കേണ്ട ബാധ്യത സർക്കാരിനു തന്നെ
ഏതാണ്ട് ഒന്നര മാസത്തിലധികമായി രാജ്യം വലിയൊരു വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരുന്ന 85 ശതമാനം നോട്ടുകളും ഒറ്റയടിക്ക് പിൻവലിച്ചത് വഴി ഉണ്ടായ ദുരിതം ഓരോ ദിവസം ചെല്ലുന്തോറും വഷളായി വരികയാണ്. എടിഎമ്മുകളിലെയും ബാങ്കുകളിലെയും ക്യൂ കുറഞ്ഞത് പ്...
ഏതെങ്കിലും ഒരു കള്ളപ്പണക്കാരൻ ഇപ്പോൾ എവിടെയെങ്കിലും ക്യൂവിൽ നിൽക്കുന്നുണ്ടോ? നോട്ടു പിൻവലിക്കൽ നേരത്തെ പ്രഖ്യാപിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നുവോ? കഷ്ടപ്പെട്ടു സമ്പാദിച്ച പണം ബാങ്കിൽ കിടക്കവെ പട്ടിണി കിടക്കേണ്ടി വരുന്ന ഈ സാഹചര്യം സൃഷ്ടിച്ചതിനു മോദീ, താങ്കൾക്കു ചരിത്രം മാപ്പു നൽകുകയില്ല; ഒരു നല്ല കാര്യം ഇങ്ങനെ മോശമായി ചെയ്യരുത് എന്നു പഠിപ്പിച്ചതിനു മാത്രം നന്ദി
നാണയം പിൻവലിക്കൽ എന്ന വിവാദ തീരുമാനം പ്രഖ്യാപിച്ചിട്ടു ഒരാഴ്ച കഴിയുന്നു. രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിപ്പണത്തിനും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള മിന്നലാക്രമണം എന്ന നിലയിൽ അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി....
നിങ്ങൾ നാലാം തൂൺ ആണെങ്കിൽ അവർ മൂന്നാം തൂൺ ആണ്; ഇല്ലാത്ത അവകാശങ്ങൾക്ക് വേണ്ടി നുണ എഴുതി വിജയിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്; മാദ്ധ്യമ സുഹൃത്തുക്കളോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ കൂടി
അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് ഏതാണ്ട് നാലു മാസം പ്രായം ആകുന്നു. പ്രശ്നം കൂടുതൽ വഷളായത് അല്ലാതെ അണുവിട പോലും മുൻപോട്ട് പോയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും എന്താണോ ആദ്യം മുതൽ പറയുന്നത് അവിടെ തന്നെ രണ്ട് കൂട്ടരും ഉറച...
മലപ്പുറം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സർക്കാരിനും പ്രതിപക്ഷത്തിനും തന്നെ; മലപ്പുറത്തുകാർ ബേസ് മൂവ്മെന്റിനെ കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ട് ഭീകരത ഇല്ലാതാവുന്നില്ല; ഐസിസ് പടിവാതിൽക്കൽ എത്തിയിട്ടും എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കണ്ണടച്ചിരിക്കുന്നത്?
ലോകം എമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയിൽ നിന്നും മാറി നിൽക്കാൻ ബോധപൂർവ്വമായി ചില ഭരണകൂടങ്ങൾ എങ്കിലും ശ്രമിക്കുന്നത് തെറ്റല്ല. എന്നാൽ ഇസ്ലാമോഫോബിയ ഭയന്നോ, ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ശത്രുത ഭയന്നോ സത്യത്തിൽ നി...
അവതാരങ്ങളുടെ ആക്രമണത്തിൽ നിന്നും ഈ സർക്കാരിനെ കാക്കാൻ കരുതി ഇരിക്കുക; അഴിമതിക്കാർ അഴിയെണ്ണുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനാധിപത്യം ഉണ്ടിവിടെ; ജേക്കബ് തോമസിനെതിരെയുള്ള ഗൂഢാലോചന തന്റേടത്തോടെ നേരിടാൻ മിസ്റ്റർ പിണറായി താങ്കൾക്ക് കഴിയുമോ?
ഒരു ഐപിഎസ് ഓഫീസർ ചുമതല ഒഴിയണം എന്നാവശ്യപ്പെടുന്നതോ ഒരു ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റുന്നതോ ഒന്നും സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്ത ആവേണ്ട കാര്യമല്ല. എന്നാൽ ഇന്നലെ മുതൽ ഒരു മന്ത്രിയുടെ രാജിക്ക് തുല്ല്യമായ ചർച്ചയാണ് ജേക്കബ് തോമസ് എന്ന ഐപിഎസ് ഓഫീസറുടെ ഒരു ക...
വിവാദമായപ്പോൾ തിരുത്തി എന്നതുകൊണ്ട് മാത്രം സ്വജനപക്ഷപാതം എന്ന അഴിമതിയേക്കാൾ കടുത്ത രോഗം മാറുകയില്ല; ജയരാജന്റേത് അഞ്ജു ബോബി ജോർജ് ചെയ്തതിനേക്കാൾ ഗുരുതരമായ പിശക്; ഫണ്ട് പിരിക്കാനുള്ള യോഗ്യത കൊണ്ടു മാത്രം മന്ത്രിയായി തുടർന്നാൽ പിണറായി താങ്കൾ എത്ര പാൽപ്പായസം ഉണ്ടാക്കിയാലും അതിന്റെ രുചി കയ്പ്പ് തന്നെയാകും
അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, സമുദായ പ്രീണനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലൂടെ കേരളത്തെ ലോകത്തിന് മുൻപിൽ യുഡിഎഫ് സർക്കാർ നാണം കെടുത്തിയതിന്റെ പ്രതിഫലനമായിരുന്നു ഇടതുപക്ഷം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തോടെ ഇടത് സർക്കാരിനെ ജനങ്ങൾ ഏതാനും മാസങ്ങൾക്ക്...
വേണു ബാലകൃഷ്ണനു രാജ്യസുരക്ഷയെ സംബന്ധിച്ച അൽപ്പം സ്റ്റഡി ക്ലാസ്സ് ആവശ്യമാണ്; ശ്രീനാരായണ ഗുരു ദൈവം അല്ലെന്നു പറഞ്ഞ ജഡ്ജിക്കു ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സ് നൽകണം: മറുനാടൻ വിട്ടു പോയ രണ്ട് എഡിറ്റോറിയലുകൾ
എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങൾ അഭിപ്രായം പറയൂ. പലപ്പോഴും വാർത്തകളിൽ തന്നെ അഭിപ്...
ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും
കേരളം കണ്ട ഏറ്റവും വലിയ നാരദന്മാരിൽ ഒരാളായ ഗോവിന്ദചാമിയെ വെറും ഏഴ് വർഷം മാത്രം ശിക്ഷിച്ചു എന്ന നടുക്കത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞ കേരളീയ സമൂഹത്തിന് തെല്ലൊന്നുമല്ല വൈകുന്നേരത്തോടെ പുറത്ത് വന്ന വിധി പകർപ്പ് ആശ്വാസം നൽകുന്നത്. സൗമ്യ എന്ന പെൺകുട്ടിക്ക് നീ...
കെ മുരളീധരന്റെയും ബെന്നി ബഹന്നാന്റെയും ജോസഫ് വാഴയ്ക്കന്റെയും ഹൈബി ഈഡന്റെയും എം വിജയകുമാറിന്റെയും പി എസ് ശ്രീധരൻ പിള്ളയുടെയും ചെകിട്ടത്തടിക്കുക; പി ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും ചതിച്ചവരെ തിരിച്ചറിയുക; കേരളത്തിന് ഒളിമ്പിക്സ് മെഡൽ ലഭിക്കാത്തതിനു വിലപിക്കുന്ന ജിമ്മി ജയിംസുമാർ അറിയാൻ
ഇന്നലത്തെ മലയാളം പത്രങ്ങളുടെ ഒക്കെ എഡിറ്റോറിയൽ ഒരേ വിഷയമാണ്. ഇന്ത്യയുടെ ഒളമ്പിക്സിലെ നിരാശപ്പെടുത്തുന്ന പ്രകടനം. അതെഴുതിയവരല്ലാതെ ആരെങ്കിലും വായിച്ചിട്ടുണ്ടാവുമോ എന്നറിയണമെങ്കിൽ നിങ്ങൾക്ക് പരിചയം ഉള്ള പത്ത് പേരോട് ചോദിച്ചു നോക്കുക. എന്താണ് എഴുതി വച്ച...
20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ
ഒരു ഒളിമ്പിക്സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും, വെള്ളിയുമായി മടങ്ങുന്നത് എന്ന്. പലരും പല കാര്യങ്...
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരനെ രാജ്യദ്രോഹിയായേ കാണാൻ കഴിയു; മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെക്കുറിച്ചും പറഞ്ഞാൽ കുരുപൊട്ടുന്നവർ എന്തേ ചെമ്മണ്ണൂരിനെക്കുറിച്ചും രവി പിള്ളയെക്കുറിച്ചും എഴുതുന്നതു കാണുന്നില്ല? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന മാധ്യമത്തിലെ രാജ്യസ്നേഹികൾ അറിയാൻ...
മാധ്യമത്തിന്റെ സൗദി അറേബ്യൻ ലേഖകൻ ശ്രീ നജീം കൊച്ചുകലുങ്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്കിലൂടെ മറുനാടനെതിരെ ചില വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. മുൻ സിമി പ്രവർത്തകനായ നജീം മാധ്യമത്തിൽ ജോലിക്ക് കയറിയ ശേഷം മതേതരത്വത്തിന്റെ മുഖം മൂടി അണിയാൻ തീവ്രശ...
ഭയപ്പെടുത്തലുകളെ അവഗണിക്കുന്നത് പുതിയൊരു മാദ്ധ്യമ സംസ്കാരം പടുത്തുയർത്താൻ; പണത്തിന് വേണ്ടി നടുവളച്ചാൽ നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം; എന്നിട്ടും എന്തുകൊണ്ടാണ് ചിലരെങ്കിലും ഇങ്ങനെ കല്ലെറിഞ്ഞ് കൊണ്ടിരിക്കുന്നത്? മറുനാടന്റെ നാലാം പുനർജന്മ വാർഷികത്തിൽ വായനക്കാരോട് പറയാനുള്ളത്
നിങ്ങൾ മറുനാടൻ മലയാളി വായിക്കാൻ തുടങ്ങിയിട്ട് നാലു വർഷത്തിൽ ഏറെയായോ? എങ്കിൽ നിങ്ങൾക്ക് ഈ ദിവസം മറക്കാൻ കഴിയുകയില്ല. കൃത്യം രണ്ട് വർഷം മുൻപ് ഇതേ പോലെ ഒരു ഓഗസ്റ്റ് 15 ന് ആയിരുന്നു ശത്രുവിന്റെ ആക്രമണത്തിൽ പിടഞ്ഞു വീണ് മരണം കാത്ത് മറുനാടൻ മലയാളി ഒരു ദിവസ...
അമൃതാനന്ദമയിയെ എന്തും പറയാം; യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്നും പ്രചരിപ്പിക്കാം; പക്ഷേ യൂസഫലിയെ കുറിച്ചുപോലും ഒന്നും മിണ്ടരുത്; ഞങ്ങൾ സംഘടിതമായി ആക്രമിച്ചു സത്യത്തെ നുണയാക്കി മാറ്റും: തൊമ്മൻകുത്തു സംഭവത്തിന്റെ പിന്നിലെ തെറിവിളികൾ സൂചിപ്പിക്കുന്നത്
കാൾ മാക്സ് എന്ന ജർമൻ ഇതിഹാസ പുരുഷൻ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒരു വൻ പരാജയം ആയിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു. എന്നാൽ സാമൂഹ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ബോധ്യം എത്ര വിപുലവും ശാസ്ത്രീയവും ചരിത്രത്തെ പോലും തോല്പിക്കുന്നത്രയും ...
എഫ്ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ
കേരള മാദ്ധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതപ്പെടേണ്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ രണ്ട് തരത്തിലാണ് പ്രസക്തമാകുന്നത്. ഏത് അപകട സ്ഥലത്തും ഓടിയെത്തി വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എ...