ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കാൻ ആരാണു മാദ്ധ്യമങ്ങൾക്ക് അവകാശം നൽകിയത്? കോടതിവളപ്പിൽ എന്തു തോന്ന്യാസവും കാണിക്കാൻ ആരാണ് അഭിഭാഷകരെ അനുവദിച്ചിരിക്കുന്നത്? വക്കീലന്മാർക്കും പത്രക്കാർക്കും ഭരണഘടനയിൽ എന്തു മുൻഗണനയാണു നൽകിയിരിക്കുന്നത്? ഹൈക്കോടതി വളപ്പിലെ സംഭവങ്ങൾ ജനാധിപത്യത്തെ ഓർമ്മിപ്പിക്കുന്നത്
ഇന്നലെ കേരള ഹൈക്കോടതി വളപ്പിൽ നടന്നതു വളരെ നിർഭാഗ്യകരമായ സംഭവങ്ങൾ ആയിരുന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണുകളായ അഭിഭാഷകരും നാലാം തൂണുകളായ മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും അതിൽ ഇടപെടേണ്ട കോടതി നിശബ്ദത പാലിക്കുകയും ചെയ്യുന്ന നിർഭാഗ്യകരമായ സ...
പത്തു കൊല്ലം ഭരിച്ചു എല്ലാം ശരിയാക്കാൻ ആണ് സഖാവേ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്; സാന്റിയാഗോ മാർട്ടിന്മാരുടെയും കശുവണ്ടി കള്ളന്മാരുടെയും വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പടിയടച്ച് പിണ്ഡം വച്ചില്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല മിസ്റ്റർ പിണറായി
വളരെ ഏറെ പ്രതീക്ഷയോടെയാണ് പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. അഴിമതിയും പെൺവിഷയങ്ങളും വർഗ്ഗീയ പ്രീണനവും വ്യാജ വികസന അവകാശവാദങ്ങളുമായി അഞ്ചു കൊല്ലം ഭരിച്ച യുഡിഎഫ് സർക്കാരിൽ നിന്നും ഒരു മോചനം മോഹിച്ചാണ് ജനങ്ങൾ ഇടത് പക്ഷത്തിന് വോട്ട് ചെയ്ത...
അമൃതയിൽ ബലാത്സംഗം നടന്നെങ്കിൽ അതു ആരോപിക്കുന്നവർ ഇരയെവിടെയെന്നു കൂടി പറയണം; അമൃതാനന്ദമയിയെ വിശേഷിപ്പിക്കാൻ കടപ്പുറത്തെ സുധാമണി എന്ന് പറയുന്നവർ നാടിന്റെ നാശം ആഗ്രഹിക്കുന്നവർ: നുണകൾ പടച്ച് വിട്ട് ലൈക്കും ഷെയറും നേടാൻ നടക്കുന്ന വ്യാജ വിപ്ലവകാരികളോട് ചില കാര്യങ്ങൾ
എല്ലാത്തരം ആൾ ദൈവങ്ങളെയും വിമർശന ബുദ്ധിയോടെ സമീപ്പിക്കാം എന്ന് ആഗ്രഹിക്കുകയും ആൾദൈവങ്ങൾക്കെതിരെ എന്തെങ്കിലുമൊക്കെ ലഭിച്ചാൽ അത് ഒട്ടും മറക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമ സ്ഥാപനമാണ് മറുനാടൻ മലയാളി. ആശ്രമത്തിലെ പൂർവ്വകാലത്തെക്കുറിച്ച് ...
നേമത്തെ വോട്ടർമാർ വകതിരിവുള്ളവരെന്ന് തെളിയിച്ച ആദ്യ നിയമസഭ സമ്മേളനം; പ്രതിപക്ഷത്തിന്റെ റോൾ ആത്മാർത്ഥതയില്ലാത്തത് എന്നു തെളിയിച്ചു ചെന്നിത്തല; പി ടി തോമസും വി ഡി സതീശനും ബൽറാമും ഉറക്കം വിട്ടില്ലെങ്കിൽ കോൺഗ്രസ്സിന്റെ സ്ഥാനം ചവറ്റുകുട്ടയിലും
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം സമാപിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തെരഞ്ഞെടുപ്പ് എന്നീ രണ്ട് കാര്യങ്ങൾ മാത്രം അജണ്ടയിലുള്ള ഈ സമ്മേളനം നിയമസഭയുടെ ചരിത്രത്തിൽ എന്തെങ്കിലും പ്രാധാന്യം ഉള്ള ഒന്നായിരുന്നില്ല. എന്നാൽ രണ്ട് ദിവസത്തെ യാന്ത്രികമായ...
മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ
'ഡോ. ശശികുമാറിന് സീനിയോറിറ്റി പ്രകാരം രണ്ട് വർഷം മുൻപ് തന്നെ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. ഇടത് യൂണിയൻ നേതാവ് എന്ന നിലയിൽ അത് രണ്ട് വർഷം വൈകിപ്പിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ...
മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിയുടെ നിശ്ചയദാർഢ്യത്തിന് കൈയടി നൽകാം; പക്ഷെ പ്രകടന പത്രിക ഒരു തമാശ ആയിരുന്നു എന്ന് പറഞ്ഞ് സത്യസന്ധത കാണിക്കണം; പരസ്യധൂർത്തും വിവാദവും അഴിമതിക്കാരന്റെ പുനർ നിയമനവും ഒഴിവാക്കേണ്ടതായിരുന്നു; പൊലീസിൽ രാഷ്ട്രീയം കലർത്തി ചെന്നിത്തല കളിക്കരുത്: ഒരാഴ്ച്ച കൊണ്ട് ഒരായിരം വിവാദങ്ങൾ ഉണ്ടായതെങ്ങനെ?
പിണറായി സർക്കാർ അധികാരമേറ്റിട്ട് ഒരു ആഴ്ച്ച തികയാൻ ഇനിയുമുണ്ട് രണ്ട് ദിവസങ്ങൾ കൂടി. അതിനിടയിൽ എന്തുകൊണ്ടാണ് ഇത്രയധികം വിവാദങ്ങൾ ഈ സർക്കാരിനെ തേടി എത്തിയത്? അത് പ്രതിപക്ഷത്തിന്റെ പ്രശ്നമാണ് എന്ന് പറയാൻ വയ്യ. അപ്പോൾ തീർച്ചയായും വിവാദങ്ങളുടെ ഉത്തരവാദി...
ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ
ഏറെ പ്രതീക്ഷയോടെയാണ് ഇന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരമേൽക്കുന്നത്. കൃത്യമായ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെ മത്സരിച്ചു എന്നത് മാത്രമല്ല വ്യക്തമായ പ്രവർത്ത പദ്ധതികളും ഈ സർക്കാരിനുണ്ട് എന്നു അറിയുമ്പോഴും അടിയന്തിരമായി ശ്രദ്ധ ...
ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?
കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഏറ്റ സാഹചര്യം ഓർക്കുന്നവർക്കറിയാം ആ തുടക്കം തന്നെ നാണക്കേടിന്റേതായിരുന്നു എന്ന്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ മന്ത്രിമാരാവുന്നത് നഗ്നമായ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു. ഈഴവന് രണ്ട്, നായർക്ക് രണ്ട്...
ഫ്രാൻസിസ് കോൺഗ്രസ്സിനെയും ഐഎൻഎല്ലിനെയും ജനം തോൽപ്പിച്ചത് എന്തു കൊണ്ട് തിരിച്ചറിയണം; വൻകിട പദ്ധതികൾക്ക് കമ്മീഷൻ വാങ്ങിയാലും താഴെ തട്ടിലെ അഴിമതി ഇല്ലാതാക്കണം; ചട്ടമ്പിത്തരം കാണിക്കാൻ പ്രാദേശിക നേതാക്കളെ അനുവദിക്കരുത്: ഉമ്മൻ ചാണ്ടിയുടെ ദുർവിധിയിൽ നിന്നും സിപിഎമ്മിനു പഠിക്കാനുള്ളത്
ഭരണ തുടർച്ച എന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് കടുത്ത ആത്മവിശ്വാസത്തോടെ ആയിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പറഞ്ഞാൽ അതിന് കാരണങ്ങൾ ഉണ്ടാവുമെന്ന് ചാണ്ടി ഭക്തരും പ്രചരിപ്പിച്ചു. ആ പ്രചാരണം ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയും അവസാന നിമിഷം എയർപോർട്ടും തുറമുഖവു...
മത നേതാക്കൾ പരസ്യമായി പിന്തുണച്ചവരെ തോൽപ്പിക്കുക; അഴിമതിക്കാരെയും എണീറ്റ് നിൽക്കാൻ വയ്യാത്തവരെയും തിരിച്ചറിയുക; തൊട്ടുകൂട്ടായ്മ അവസാനിപ്പിക്കുക; വികസനത്തിനും സഹിഷ്ണുതയ്ക്കും സമാധാനത്തിനും വോട്ടു ചെയ്യുക
ഇന്ന് കേരളം അതി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനായി പോളിംങ് ബൂത്തിലേക്ക് നീങ്ങുകയാണ്. രണ്ട് മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങൾ അവസാനിച്ച് ജനങ്ങൾ അവരുടെ തീരുമാനം പ്രകടിപ്പിക്കാൻ എത്തുമ്പോൾ കേരളത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് ചരിത്രത്തി...
പരസ്യക്കാരായാൽ ഏത് തെമ്മാടിയും ജനങ്ങൾക്ക് വേണ്ടി സേവ ചെയ്യുന്നവനാകും; കൊള്ളപ്പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞാലും ആരും വാർത്ത എഴുതില്ല; നിരാലംബരായ പെൺകുട്ടികളെ മോഹിപ്പിച്ച് ഗർഭിണിയാക്കിയാലും ബലാത്സംഗം ആകില്ല: ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന മഹാദുരന്തത്തിന്റെ പ്രതീകമാണ്
നന്മയുടെ പ്രതീകമായി കേരളത്തിലെ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു കച്ചവടക്കാരനാണ് ബോബി ചെമ്മണ്ണൂർ. മറ്റ് മുതലാളിമാർ എസി കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാത്തപ്പോൾ കേരളം മുഴുവൻ ഓടി വിയർത്ത് ഇവിടുത്തെ രോഗികൾക്ക് മുഴുവൻ രക്തം കൊടുക്കാൻ അക്ഷീണ പ്രയത്നം ചെയ്...
അപ്പനും അപ്പൻ ചത്താൽ മകനും മാത്രം മതിയോ ഇവിടെ എംഎൽഎമാരും മന്ത്രിമാരുമാകാൻ? പാരമ്പര്യങ്ങൾ പൊളിക്കാനുള്ള സുധീരന്റെ നീക്കത്തെ കണ്ടില്ലെന്നു നടിക്കരുത്: അടൂർ പ്രകാശിന് സീറ്റ് കൊടുക്കേണ്ടി വന്നാൽ സുധീരാ താങ്കൾ പൊതു പ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കുന്നതാവും നല്ലത്
പേരിൽ എല്ലാ പാർട്ടികളും ജനാധിപത്യപരമാണെങ്കിലും കോൺഗ്രസിൽ ചില സവിശേഷമായ ജനാധിപത്യ അനുഭവം ഉണ്ട്. സംഘടനയ്ക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചില മൂല്യങ്ങൾക്ക് വേണ്ടി വിട്ട് വീഴ്ച്ചയില്ലാതെ പോരാടാനുള്ള സ്വാതന്ത്ര്യം ആണ് അതിൽ പ്രധാനം. ഈ തെരഞ്ഞെടുപ്പ് കാലത്ത്...
നട്ടെല്ല് നിവർത്തി നിന്നാൽ അന്തസ്സായി ജയിക്കാമെന്നിരിക്കെ മത നേതാക്കളുടെ കാല് പിടിക്കുന്നത് എന്തിന് സഖാവേ? ക്രിസ്റ്റി ഫെർണാണ്ടസിന്റെയും ഫിലിപ്പോസ് തോമസിന്റെയും ബാധ ഒഴിക്കാൻ ഇനിയും നേരമായില്ലേ? എങ്ങനെയും മുഖ്യമന്ത്രിയാകാൻ സ്വത്വം നഷ്ടപ്പെടുത്തുന്ന പിണറായി വിജയനെ ഞങ്ങൾക്ക് കാണേണ്ട
തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. അവിടെ ധാർമ്മികതയ്ക്ക് പ്രസക്തിയില്ല. ആദർശങ്ങൾക്ക് പരിഗണന പോലുമില്ല. ജയിക്കാനുള്ള സ്ഥാനാർത്ഥികളെയും ജയിക്കാനുള്ള തന്ത്രങ്ങളുമാണ് അവിടെ പ്രധാനം. അതിൽ നിന്നും ഏതെങ്കിലും ഒരു പാർട്ടി മാറി നിൽക്കാൻ ശ്രമിച്ചാൽ അവർക്ക് തിരിച്ചടി...
ഗോഡ്സേയെ കുറിച്ചു ചർച്ച ചെയ്യുന്നത് രാജ്യദ്രോഹം അല്ലെങ്കിൽ അഫ്സൽ ഗുരുവിനെ കുറിച്ചു ചർച്ച ചെയ്യുന്നതും രാജ്യദ്രോഹമാവരുത്; കപട ദേശീയവാദികൾ അടിച്ചേൽപ്പിക്കുന്നത് ആവരുത് രാജ്യസ്നേഹം; രാജ്യദ്രോഹം വാദമുയർത്തി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരെ നിങ്ങൾക്ക് ജെഎൻയുവിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല
വളരെ ഏറെ പ്രതീക്ഷയോടെയാണ് മോദി സർക്കാർ ഒരു വർഷം മുൻപ് അധികാരം ഏറ്റത്. തൊട്ടുകൂട്ടായ്മ കൽപ്പിച്ച് മോദിയെ പലരും മാറ്റി നിർത്തിയപ്പോൾ നവ ഭാരതത്തെക്കുറിച്ച് വ്യക്തമായ ദർശനമുള്ള നേതാവായി കരുതി കയ്യടി നൽകാൻ മറുനാടൻ മലയാളി എക്കാലത്തും മുൻപിൽ ഉണ്ടായിരുന്നു. ...
ക്ഷേത്ര ആരാധനയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് ആരാണ് അനുമതി നൽകിയത്? ശബരിമലയിൽ സ്ത്രീകളെ കയറ്റാം എന്നു വീക്ഷിക്കുന്നതിന്റെ യുക്തി എന്ത്? ഭരണഘടനയുടെ കാവൽക്കാർക്ക് ഇതെന്തുപറ്റി?
ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും അധികാരമുള്ള സംവിധാനമാണ് സുപ്രീം കോടതി. ഭരണഘടന ഒരു സാധാരണ പൗരന് നൽകിയിരിക്കുന്ന മൗലികാവകാശങ്ങൾ കവർച്ച ചെയ്യപ്പെടാതിരിക്കാൻ ഭരണഘടന തന്നെയാണ് ഇവരെ കാവൽക്കാരായി നിയമിച്ചതും അതിന് തക്കതായ അധികാരങ്ങൾ നൽകിയതും. എന്നാൽ ചിലപ്പോൾ എ...