Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടും; ബാറുടമകൾക്ക് ലൈസൻസ് ഫീ തിരികെ നൽകും; ഒക്ടോബർ 5 മുതൽ ഡ്രൈ ഡേ; പുനരധിവാസത്തിനുള്ള ഫണ്ട് മദ്യം വാങ്ങൂന്നവർ നൽകണം; ഒക്ടോബർ രണ്ടിന് 39 ഔട്ട്‌ലെറ്റുകൾ പൂട്ടും

അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടും; ബാറുടമകൾക്ക് ലൈസൻസ് ഫീ തിരികെ നൽകും; ഒക്ടോബർ 5 മുതൽ ഡ്രൈ ഡേ; പുനരധിവാസത്തിനുള്ള ഫണ്ട് മദ്യം വാങ്ങൂന്നവർ നൽകണം; ഒക്ടോബർ രണ്ടിന് 39 ഔട്ട്‌ലെറ്റുകൾ പൂട്ടും

തിരുവനന്തപുരം: അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്നും അവയുടെ ലൈസൻസ് ഫീ തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തീരുമാനം ഈ മാസം 26ന് ഹൈക്കോടതിയെ അറിയിക്കും. ഒക്‌ടോബർ രണ്ടിനുശേഷം വരുന്ന ആദ്യ ഞായറാഴ്ചമുതൽ ഡ്രൈ ഡേ ആയിരിക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

39 വിദേശമദ്യശാലകൾ ഈ ഗാന്ധി ജയന്തി ദിനത്തിൽ പൂട്ടും. ബിവറേജസിന്റെ 34 ഔട്ട്‌ലെറ്റും കൺസ്യൂമർഫെഡിന്റെ അഞ്ച് ഔട്ട്‌ലെറ്റുമാണ് പൂട്ടുന്നത്. ബിവറേജസ് കോർപ്പറേഷന് 338 ഔട്ട്‌ലെറ്റുകളാണുള്ളത്. പത്ത് ശതമാനം വച്ച് പൂട്ടുമ്പോൾ ഒരു വർഷം 34 ഔട്ട്‌ലെറ്റുകൾ പൂട്ടേണ്ടിവരും. സർക്കാരിന്റെ പുതിയ തീരുമാനം കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകൾക്കും ബാധകമാണ്. 46 ഔട്ട്‌ലെറ്റുകളാണ് കൺസ്യൂമർ ഫെഡിനുള്ളത്. കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകൾ വർഷം അഞ്ചെണ്ണം വീതമാവും പൂട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബ്കാരി നയത്തിന് വിധേയമായാണ് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയത്. അതുകൊണ്ട് സർക്കാരിന് ഏതവസരത്തിലും ശേഷിക്കുന്ന കാലഘട്ടത്തിലെ തുക തിരിച്ചുകൊടുത്തുകൊണ്ട് നിർത്തലാക്കാം. ആ സാഹചര്യത്തിൽ ഈ വർഷം തന്നെ അവ നിർത്തലാക്കുന്നതിനുള്ള തീരുമാനം എടുക്കും. മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന തുക ബാർ തൊഴിലാളികളുടെ പുനരധിവാസത്തിനും മദ്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും ഉപയോഗിക്കും. മദ്യനിരോധനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിൽ പത്തുവർഷത്തിനകം പൂർണ മദ്യനിരോധനം നടപ്പിലാക്കും. ആരുവിചാരിച്ചാലും തന്നെ മദ്യലോബിയുടെ ആളാക്കാൻ പറ്റില്ല. താൻ ഒരു തുറന്ന പുസ്‌കമാണ്. സമൂഹം സ്വീകരിച്ച നയത്തെ ആർക്കും എതിർക്കാൻ കഴിയില്ല. മദ്യത്തിൽ നിന്നും ലഭിക്കുന്ന തുക അധിക വരുമാനമായി കണക്കാക്കാൻ കഴിയില്ലെന്നും ബാറുകൾ പൂട്ടുന്നത് ടൂറിസത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലാണ് ഉന്നതതലയോഗം നടന്നത്. എക്‌സൈസ് മന്ത്രി കെ ബാബു, എക്‌സൈസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ബാറുകൾ പൂട്ടുന്നതിൽ നിയമതടസമില്ലെന്ന് യോഗത്തിനുശേഷം രാവിലെ മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മദ്യനയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP