Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്‌ളബ് ഡ്രഗ് നൽകി മാനഭംഗപ്പെടുത്തൽ കേരളത്തിലും വ്യാപകം; ഡേറ്റ് റേപ്പ് ഡ്രഗുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പ്രിസ്‌ക്രിപ്ഷനില്ലാതെ വാങ്ങാം; ഇരകളാകുന്നത് നിശാപാർട്ടികൾക്ക് പോകുന്ന വിദ്യാർത്ഥിനികളും യുവതികളും

ക്‌ളബ് ഡ്രഗ് നൽകി മാനഭംഗപ്പെടുത്തൽ കേരളത്തിലും വ്യാപകം; ഡേറ്റ് റേപ്പ് ഡ്രഗുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പ്രിസ്‌ക്രിപ്ഷനില്ലാതെ വാങ്ങാം; ഇരകളാകുന്നത് നിശാപാർട്ടികൾക്ക് പോകുന്ന വിദ്യാർത്ഥിനികളും യുവതികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാനീയങ്ങളിലും ഭക്ഷണത്തിലും മയക്കുമരുന്നു കലർത്തി നൽകി പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ക്‌ളബ് ഡ്രഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡേറ്റ് റേപ്പ് ഡ്രഗുകൾ കേരളത്തിലും വ്യാപകമാകുന്നു. കൊച്ചി, തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ പെൺകുട്ടികളെ വലയിൽ വീഴ്‌ത്താനും മാനഭംഗപ്പെടുത്താനും ജ്യൂസിലോ ആഹാരത്തിലോ കലർത്തി നൽകുന്ന മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായി ഈ രംഗത്ത് പഠനം നടത്തുന്നവർ വ്യക്തമാക്കുന്നു.

ഇരകൾക്ക് നൽകുന്ന ജ്യൂസിലോ കൂൾഡ്രിങ്ക്‌സിലോ ചേർത്തു നൽകുന്ന ഇത്തരം മയക്കുമരുന്നുകൾ നിറഭേദമോ രുചിവ്യത്യാസമോ മണമോ ഉണ്ടാക്കുന്നില്ല എന്നതിനാൽ നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ കുരുക്കില്പെടുന്നത്. ഇത്തരം മരുന്നുകൾ കേരളത്തിലെ മിക്ക മെഡിക്കൽ സ്റ്റോറുകളിൽ നിന്നും പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശാകൽബുകളിലും മറ്റും പോകുന്നവരും ആൺകുട്ടികൾക്കൊപ്പം ചുറ്റിക്കറങ്ങാനിറങ്ങുന്നവരുമാണ് പ്രധാനമായും ഡേറ്റ് റേപ്പ് ഡ്രഗിന് ഇരയാകുന്നത്.

പാശ്ചാത്യരാജ്യങ്ങളിൽ ഇത്തരം ഡ്രഗുകളുടെ ഉപയോഗം ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. ചിന്തകളെയും ഓർമ്മശക്തിയേയും മരവിപ്പിച്ചു നിർത്തുകയും പ്രതികരണശേഷി ഇല്ലാതാക്കുകയുമാണ് ഈ മരുന്നുകൾ ചെയ്യുതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ തനിക്ക് എന്തുസംഭവിച്ചെന്ന് കൃത്യമായി വിവരിക്കാൻ ഇത്തരത്തിൽ മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് കഴിയാതെവരുന്ന സാഹചര്യവുമുണ്ട്. അതിനാൽ ഇങ്ങനെ ഇരയെകുരുക്കുന്നതിന് ക്‌ളബ് ഡ്രഗുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായാണ് ഇവയുടെ വിൽപനയിൽ വർദ്ധനവുണ്ടായത് സൂചിപ്പിക്കുന്നതെന്ന് മെഡിക്കൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

പീഡനവീരന്മാർ ഇത്തരം തന്ത്രങ്ങളുമായി ഇറങ്ങുന്നത് വ്യാപകമായതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഡൽഹി വനിതാകമ്മീഷൻ ഇതിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിന് നടപടി തുടങ്ങിക്കഴിഞ്ഞു. സെഡേറ്റീവ്, ട്രാൻക്വിലൈസർ, ഹാലൂസിനോജെനിക് തുടങ്ങിയ മരുന്നുകളാണ് ഡേറ്റ് റേപ്പ് ഡ്രഗുകളായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. രാജ്യത്ത് നിരവധി പീഡനക്കേസുകളിൽ ഇത്തരം മരുന്നുകൾ ഉപയോഗിച്ചതായി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്തരം മരുന്നുകൾ സുലഭമായി ലഭിക്കുന്ന സ്ഥിതി ഇല്ലാതാക്കണമെന്നും ഇവയുടെ ദുരുപയോഗം തടയണമെന്നുമുള്ള ഡൽഹി സിറ്റി കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി വനിതാകമ്മീഷൻ ബോധവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഇത്തരം നിരവധി കേസുകൾ റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ടെങ്കിലും 72 മണിക്കൂറിനകം പരിശോധന നടത്തിയാലേ മയക്കുമരുന്ന് സാന്നിധ്യം സ്ഥിരീകരിക്കാനാകൂ. ഇത്തരം സംഭവങ്ങൾ മാനഹാനി ഭയന്ന് മിക്കവരും കേസാക്കാറില്ലെന്നും പൊലീസും വ്യക്തമാക്കുന്നു. സ്‌കൂൾ കോളേജ് വിദ്യാർത്ഥിനികളാണ് കൽബ്ഡ്രഗ് ഉപയോഗിച്ചുള്ള മാനഭംഗത്തിന് ഇരകളാകുന്നതെന്ന് ഡൽഹി വനിതാ കമ്മീഷൻ അധികൃതർ പറയുന്നു. ഇവർക്കിടയിലും രക്ഷിതാക്കൾക്കിടയിലും ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

അപരിചിതരിൽ നിന്ന് ഭക്ഷണമോ പാനീയമോ സ്വീകരിക്കരുതെന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നു. ഡേറ്റ് റേപ്പ് ഡ്രഗിനെതിരെ സ്വീകരിക്കേണ്ട നടപടികൾ അടങ്ങുന്ന മാർഗനിർദേശങ്ങൾ വനിതാ കമ്മീഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണിപ്പോൾ. ഡൽഹി എയിംസിലെ വിദഗ്ധരുടെയും മറ്റും സഹായത്തോടെയാണ് ഇവ തയ്യാറാക്കിയത്. ട്രെയിനുകളിലും മറ്റും യാത്രികരെ മയക്കി മോഷണം നടത്തുന്നതിനും ഇത്തരം മയക്കുമരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP