Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിച മാത്രമല്ല ഇന്ത്യയുടെ കൈയിൽ വാളുമുണ്ട്; കരാർ ലംഘിച്ചാൽ പാക്കിസ്ഥാൻ വേദനിക്കേണ്ടിവരും; അതിർത്തിയിൽ വെടിയുതിർത്ത പാക്കിസ്ഥാന് കനത്ത താക്കീതുമായി ഇന്ത്യ

പരിച മാത്രമല്ല ഇന്ത്യയുടെ കൈയിൽ വാളുമുണ്ട്; കരാർ ലംഘിച്ചാൽ പാക്കിസ്ഥാൻ വേദനിക്കേണ്ടിവരും; അതിർത്തിയിൽ വെടിയുതിർത്ത പാക്കിസ്ഥാന് കനത്ത താക്കീതുമായി ഇന്ത്യ

ന്യൂഡൽഹി: വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാൻ വേദനിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. ചർച്ചകൾ പുനഃസ്ഥാപിക്കേണ്ടത് പാക്കിസ്ഥാനാണ്. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് തക്ക മറുപടി നൽകാൻ കഴിയാത്തതുകൊണ്ടല്ല സംയമനം പാലിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

അതിനിടെ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ ആക്രമണം നടത്തി. ജമ്മു കശ്മീർ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേയാണ് അതിർത്തിയിൽ വീണ്ടും ആക്രമണം. റാംഗഡ് മേഖലയിലാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. രാവിലെ പത്തോടെയാണ് വെടിവയ്‌പ്പുണ്ടായത്. പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്റെ വെടിവെയ്പ്.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് പ്രധാനമന്ത്രി വ്യാഴാഴ്ച കശ്മീരിലെത്തുന്നത്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് പാക്കിസ്ഥാന്റെ പ്രകോപനം. പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ ഉന്നതോദ്യോഗസ്ഥരുടെയും സേനാമേധാവികളുടെയും യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. വീണ്ടും പാക് വെടിവയ്പുണ്ടായതോടെ ഏതുനിമിഷവും ഇന്ത്യൻ സൈന്യം തിരിച്ചടിക്കാനുള്ള സാധ്യത ഏറെയാണ്.

വെടിനിർത്തൽ കരാറുമായി മുന്നോട്ടുപോയാൽ അതിനുള്ള വേദന അവർ മനസിലാക്കുമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഇതുവരെ പ്രതിരോധിക്കുക മാത്രമായിരുന്നു ഇന്ത്യ. എന്നാൽ ഇനി ശക്തമായി തിരിച്ചടിക്കും. പരിച മാത്രമല്ല വാളും ഇന്ത്യയുടെ കൈയിലുണ്ടെന്ന് പാക്കിസ്ഥാൻ മനസിലാക്കണം. പാക്കിസ്ഥാന്റെ ഏതാക്രമണവും ചെറുക്കാനും ശക്തമായി തിരിച്ചടിക്കാനും അതിർത്തി രക്ഷാസേന സജ്ജമാണെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്ത്യപാക് അതിർത്തിയിലെ വെടിവയ്‌പ്പിൽ ഇതിനകം ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാൾക്കാർക്ക് പരിക്കേറ്റു. പ്രശ്‌നത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സേനാമേധാവികളുമായും ഉന്നതോദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. അതിർത്തിയിലുണ്ടാകുന്ന വെടിവെയ്‌പ്പിന് ശക്തമായ തിരിച്ചടി നൽകാൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP