Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ചെറിയ ബലാത്സംഗം മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ചതോടെ ഇന്ത്യൻ ടൂറിസത്തിനു കോടികളുടെ നഷ്ടമെന്ന് ജയ്റ്റ്‌ലി; പരാമർശത്തിനെതിരെ നിർഭയയുടെ മാതാവും മഹിളാ സംഘടനകളും

ഒരു ചെറിയ ബലാത്സംഗം മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ചതോടെ ഇന്ത്യൻ ടൂറിസത്തിനു കോടികളുടെ നഷ്ടമെന്ന് ജയ്റ്റ്‌ലി; പരാമർശത്തിനെതിരെ നിർഭയയുടെ മാതാവും മഹിളാ സംഘടനകളും

ന്യൂഡൽഹി: ഡൽഹിയിൽ ഓടുന്ന ബസിൽ കാമുകനെ ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുപേക്ഷിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്ത സംഭവത്തെ നിസ്സാരമാക്കി ചിത്രീകരിച്ച കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പരാമർശം വിവാദമായി. ഡൽഹി കൂട്ടബലാൽസംഗം പോലെ ഒരു ചെറിയ സംഭവം മാദ്ധ്യമങ്ങൾ ഊതിവീർപ്പിക്കുകയും ലോകമെങ്ങും എത്തിക്കുകയും ചെയ്തതോടെ വിദേശ വിനോദ സഞ്ചാരികൾ പലരും ഇന്ത്യയിലേക്കുള്ള വരവ് വേണ്ടെന്നു വച്ചെന്നും ഇതിലൂടെ രാഷ്ട്രത്തിന്റെ ടൂറിസം മേഖലയ്ക്ക് ദളലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായുമാണ് ജയ്റ്റ്‌ലി പറഞ്ഞത്. വ്യാഴാഴ്ച സംസ്ഥാന ടൂറിസം മന്ത്രിമാരുടെ സമ്മേളത്തിൽ സംസാരിക്കവേയാണ്, ജയ്റ്റ്‌ലി വിവാദ പരാമർശം നടത്തിയത്.

മന്ത്രിയുടെ പരാമർശം വാർത്തയായതോടെ വിവിധ മഹിളാ സംഘടനകൾ അരുൺ ജയ്റ്റ്‌ലി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഡൽഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ 'നിർഭയ' എന്ന പേരിൽ ലോകമറിയുന്ന പെൺകുട്ടിയുടെ മാതാവും മന്ത്രിയുടെ പരാമർശത്തോടു വിയോജിച്ചു. ജയ്റ്റ്‌ലിയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. "അവർക്ക് ആവശ്യമായിരുന്നപ്പോൾ, അവർ നിർഭയയുടെ പേര് രാഷ്ട്രീയമായി ഉപയോഗിച്ചു; ഇപ്പോൾ അവർ അധികാരത്തിലെത്തിയപ്പോൾ അതിനെ ചെറുതെന്ന് വിശേഷിപ്പിക്കുന്നു," അവർ കുറ്റപ്പെടുത്തി. തുടർന്ന് ടൂറിസം മേഖലയെ ബാധിക്കുന്ന പ്രശ്നത്തെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും അതിൽ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു. ‌ഡൽഹി സംഭവത്തെ കുറച്ചു കാണിക്കാൻ വേണ്ടിയല്ല താൻ അങ്ങനെ പറഞ്ഞതെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ താൻ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP