Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാരദ ചിട്ടി തട്ടിപ്പ്: ആരോപണവിധേയനായ അസം മുൻ ഡിജിപി ശങ്കർ ബറുവ ആത്മഹത്യ ചെയ്ത നിലയിൽ

ശാരദ ചിട്ടി തട്ടിപ്പ്: ആരോപണവിധേയനായ അസം മുൻ ഡിജിപി ശങ്കർ ബറുവ ആത്മഹത്യ ചെയ്ത നിലയിൽ

ഗ്വാഹത്തി: ശാരദ ചിട്ടി തട്ടിപ്പുകേസിൽ ആരോപണവിധേയനായ അസം മുൻ ഡിജിപി ശങ്കർ ബറുവ ആത്മഹത്യ ചെയ്ത നിലയിൽ. ഗ്വാഹത്തിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സിബിഐ ശങ്കർ ബറുവയെ ചോദ്യം ചെയ്തിരുന്നു.

കടുത്ത മാനസിക സമ്മർദ്ദത്തെതുടർന്ന് മൂന്ന് ദിവസമായി ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ശങ്കർ ബറുവ ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെത്തിയ അദ്ദേഹം റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിബിഐ ചോദ്യം ചെയ്തതിലുള്ള അപമാനം താങ്ങാനാവാതെയാണ് ബറുവ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. 74 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ബറുവ.

പശ്ചിമ ബംഗാളിലും ആസ്സാമിലുമായി സിബിഐ ഇരുപത് ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 48 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം മുൻ പശ്ചിമ ബംഗാൾ ഡിജിപി രജത് മജുംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP