Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദാചാര പൊലീസ് ചമഞ്ഞ് ബിജെപി പ്രവർത്തകരുടെ സദാചാര ആക്രമണം: കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ്; ഒരാളെ അറസ്റ്റു ചെയ്തു

സദാചാര പൊലീസ് ചമഞ്ഞ് ബിജെപി പ്രവർത്തകരുടെ സദാചാര ആക്രമണം: കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ്; ഒരാളെ അറസ്റ്റു ചെയ്തു

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞെത്തി പി.ടി. ഉഷ റോഡിലെ 'ഡൗൺ ടൗൺ' റെസ്റ്റോറന്റ് അടിച്ചു തകർത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. യുവമോർച്ച പ്രവർത്തകൻ നിവേദിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു ഉൾപ്പടെ കണ്ടാലറിയുന്ന 15ഓളം പേർക്കെതിരെയാണ് കേസെടുത്ത് വെള്ളയിൽ പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

യുവതീയുവാക്കൾക്ക് അടുത്തിഴപഴകാൻ ഇവിടെ അവസരമൊരുക്കുന്നുവെന്ന് ആരോപിച്ച് ഒരു സ്വകാര്യ ചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്നായിരുന്നു അക്രമം. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ പ്രകടനമായെത്തിയ യുവമോർച്ചാ പ്രവർത്തകരാണ് അക്രമം നടത്തിയത്. പയ്യോളി മണിയോത്ത് വീട്ടിൽ ബാസിൽ മൂസ, സഹോദരൻ ബെൻസിൽ മൂസ തുടങ്ങി അഞ്ചോളം പേരുടെ ഉടമസ്ഥതയിലുള്ളതാണ് റെസ്റ്റോറന്റ്. വെള്ളയിൽ പ്രിൻസിപ്പൽ എസ്.ഐ. സി.മോഹനദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP