Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഓസ്‌കർ പിസ്റ്റോറിയസിന് 5 വർഷം തടവ്; ബ്ലേഡ് റണ്ണറെ ശിക്ഷിച്ചത് മനഃപൂർവമല്ലാത്ത നരഹത്യക്ക്‌

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഓസ്‌കർ പിസ്റ്റോറിയസിന് 5 വർഷം തടവ്; ബ്ലേഡ് റണ്ണറെ ശിക്ഷിച്ചത് മനഃപൂർവമല്ലാത്ത നരഹത്യക്ക്‌

പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ദക്ഷിണാഫ്രിക്കൻ കായികതാരം ഓസ്‌കർ പിസ്റ്റോറിയസിന് അഞ്ചു വർഷം തടവ്. കൃത്രിമക്കാലുമായി ഒളിമ്പിക്‌സിൽ മത്സരിച്ച് ചരിത്രം സൃഷ്ടിച്ച 'ബ്ലേഡ് റണ്ണർ' എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് 2013ലെ വാലന്റൈൻ ദിനത്തിലാണ് കാമുകി റീവ സ്റ്റീൻക്യാമ്പിനെ കൊലപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ നടത്തിയതിനാണ് പിസ്റ്റോറിയസിന് ദക്ഷിണാഫ്രിക്കൻ കോടതി ശിക്ഷ വിധിച്ചത്.

രക്ഷപെടാൻ അനുവദിക്കാതെ കാമുകി റീവ സ്റ്റീവ് കാംപിനെ വെടിവച്ചത് ക്രൂരമെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ പൊതു സമൂഹത്തിനാകമാനം മാതൃകയാണെന്ന് വിധിപ്രസ്താവനയിൽ ജഡ്ജി ചൂണ്ടിക്കാട്ടി. ശാരീരിക വൈകല്യമോ പണമുള്ളവൻ ഇല്ലാത്തവൻ എന്നിങ്ങനെയുള്ള വേർതിരിവോ കുറ്റം ചെറുതാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വൈകല്യത്തിന്റെ പേരിൽ കുറ്റവാളിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. പത്തുവർഷം വരെ തടവു നൽകണമെന്ന് പ്രോസ്‌ക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.

കാമുകി റീവ സ്റ്റീവ്കാമ്പിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ബ്ലേഡ് റണ്ണർ ഓസ്‌കർ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് ദക്ഷിണാഫ്രിക്കൻ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് പിസ്റ്റോറിയസിനു മേൽ കോടതി ചുമത്തിയത്. ആസൂത്രിത കൊലപാതകമെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പ്രിട്ടോറിയ കോടതി കണ്ടെത്തി.

ദക്ഷിണാഫ്രിക്കയിലെ നിയമം അനുസരിച്ച് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ അഞ്ചുവർഷം മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. അശ്രദ്ധമായി ആയുധം ഉപയോഗിച്ചു എന്ന കുറ്റവും പിസ്റ്റോറിയസിനു മേൽ ചുമത്തിയിരുന്നു. കൊലക്കുറ്റത്തിൽ നിന്ന് ഒഴിവായതോടെ ജീവപര്യന്തം തടവ് ശിക്ഷയിൽ നിന്ന് പിസ്റ്റോറിയസ് രക്ഷപ്പെട്ടിരുന്നു.

2013 ഫെബ്രുവരി 14നാണ് പിസ്റ്റോറസ് കാമുകി റീവ(29)യെ വെടിവച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ ആളെന്ന് കരുതിയാണ് പിസ്റ്റോറിയസ് വെടിയുതിർത്തത്. കൃത്രിമക്കാലുകളിൽ ഒളിമ്പിക്‌സിൽ മത്സരിച്ച് ചരിത്രം സൃഷ്ടിച്ച അത്‌ലറ്റാണ് ഓസ്‌കാർ പിസ്റ്റോറിയസ്. ദക്ഷിണാഫ്രിക്കയുടെ പാരാലിംപിക്‌സ് ഇതിഹാസമാണ് പിസ്റ്റോറിയസ്. ടെലിവിഷൻ താരവും മോഡലുമായിരുന്നു കൊല്ലപ്പെട്ട റീവ.

കേസിന്റെ വിചാരണ മാസങ്ങൾ നീണ്ടിരുന്നു. മാർച്ച് മൂന്നിന് ആരംഭിച്ച വിചാരണ ഓഗസ്റ്റ് എട്ടിനാണ് അവസാനിച്ചത്. വിചാരണ സമയത്ത് റീവയുടെ കുടുംബാംഗങ്ങളോട് ക്ഷമാപണം നടത്തിയ പിസ്‌റ്റോറിയസ് വക്കീൽ മുഖേന കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP