Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് അദ്ധരാത്രിയിൽ ചാവേറുകൾ കൊച്ചി എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുമെന്ന് ഇമെയിൽ സന്ദേശം; ഭീഷണി സന്ദേശത്തിന് പിന്നിൽ ഐസിസും അൽഖൈയ്ദയുമെന്ന് രഹസ്യാന്വേഷണ വിഭാഗം; വിമാനങ്ങളിൽ സുരക്ഷാ ഗാർഡുകളെ നിയോഗിച്ച് മുൻകരുതൽ

ഇന്ന് അദ്ധരാത്രിയിൽ ചാവേറുകൾ കൊച്ചി എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുമെന്ന് ഇമെയിൽ സന്ദേശം; ഭീഷണി സന്ദേശത്തിന് പിന്നിൽ ഐസിസും അൽഖൈയ്ദയുമെന്ന് രഹസ്യാന്വേഷണ വിഭാഗം; വിമാനങ്ങളിൽ സുരക്ഷാ ഗാർഡുകളെ നിയോഗിച്ച് മുൻകരുതൽ

കൊച്ചി: കൊച്ചിയിലേക്ക് അഹമ്മദാബിദിൽ നിന്നും വരുന്ന എയർ ഇന്ത്യാ വിമാനത്തിലെ ചാവേർ ആക്രമണ ഭീഷണിക്ക് പിന്നിൽ ഐസിസും അൽഖൈയ്ദയുമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ മുഴുവൻ വിമാനത്താളങ്ങളിലും സുരക്ഷ കർശനമാക്കുന്നത്. കൊച്ചി, മുബൈ, അഹമ്മദാബാദ് വിമാനത്താളങ്ങളിൽ അതീവ ജാഗ്രതയും പുലർത്തും.

അഹമ്മദാബാദ്-മുബൈ, മുബൈ-കൊച്ചി വിമാനങ്ങളിൽ ചാവേർ ബോംബുകളെത്തുമെന്നാണ് കേന്ദ്ര വ്യോമഗതാഗത മന്ത്രാലയത്തിന് ലഭിച്ച വിവരം. കൊൽക്കത്ത വിമാനത്താവളത്തിലെ എയർ പോർട്ട് അഥോറിറ്റി ഡയറക്ടർക്ക് ഇമെയിൽ ലഭിച്ചതിനെ തുടർന്നാണ് ജാഗ്രതാനിർദ്ദേശം നൽകിയതെന്നാണ് സൂചന. ഈ സാധ്യതയെ രഹസ്യാന്വേഷണ വിഭാഗങ്ങളും തള്ളിക്കളഞ്ഞില്ല. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങളായതിനാൽ ഊമക്കത്തിനെ ഗൗരവത്തോടെ കാണണമെന്ന് ഐബിയും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇമെയിലിൽ പരാമർശിക്കുന്ന വിമാനത്തിൽ ദേശീയ സുരക്ഷാ ഗാർഡുകളെ വിന്യസിക്കും. കൊച്ചിയിൽ വിമാനത്തെ ബോംബ് വച്ച് തകർക്കുമെന്നാണ് ഇ-മെയിലിലുള്ളതെന്നാണ് സൂചന. അതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൗവരത്തോടെയുള്ള പരിശോധന നടത്തും. അടിയന്ത സാഹര്യങ്ങലെ നേരിടാൻ സജ്ജമാകാൻ സംസ്ഥാന സർക്കാരിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും നിർദ്ദേശവും നൽകി. ഭീഷണി ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ ചാവേർ ആക്രമണത്തിനെ കുറിച്ചുള്ള മെയിലിലെ വിവരങ്ങൾ ഡൽഹിയിൽ പിടിയിലായ ഭീകര പ്രവർത്തകരിൽ നിന്നും രഹസ്യാന്വേഷണ ഏജൻസി സ്ഥിരീകരിച്ചതായാണ് സൂചന. ഇന്നലെയാണ് ഇവർപിടിയിലായത്. അൽഖൈയ്ദയിൽ

ഇന്ത്യയിൽ പ്രവർത്തനം സജീവമാക്കാൻ അൽഖൈയ്ദ നേതാവ് അയ്മാൻ അൽ സവാഹരി ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവർത്തനത്തിലൂടെ ബർമ്മയിലേയും ബംഗ്ലാദേശിലേയും ആസമിലേയും ഗുജറാത്തിലേയും അഹമ്മദാബാദിലേയും കാശ്മീരിലേയും മുസ്ലീങ്ങൾക്ക് സന്തോഷമെത്തിക്കണമെന്നായിരുന്നു ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായതിനാലാണ് ഗുജറാത്തിനെ ഈ പട്ടികയിൽ അൽഖൈയ്ദ ഉൾപ്പെടുത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. അഹമ്മദാബാദിൽ ഭീകരാക്രമണമാണ് പ്രധാനമായും ഇവർ ലക്ഷ്യമിടുന്നത്. അതിനാൽ പുതിയ ഭീഷണിയെ അതീവ ജാഗ്രതയോടെ കണക്കിലെടുക്കണമെന്നാണ് ആവശ്യം.

കൊച്ചി വിമാനത്താവളത്തിലെ സുരക്ഷ കർശനമാക്കാൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് വ്യോമയാന മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും നിർദ്ദേശം നൽകിയത്. ഇതുകൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് ആഭ്യന്തര സെക്രട്ടറി കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാവിലെ 10.30ന് എയർപോർട് ഡയറക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

നാളെ പുലർച്ചെ അഹമ്മദാബാദിൽ നിന്ന് മുബൈയിലേക്ക് വിമാനം പുറപ്പെടും. ഇത് മുബൈയിൽ നിന്ന് കൊച്ചിയിലുമെത്തും. ഈ വിമാനത്തെ ലക്ഷ്യമിടുന്നതിന് കാരണവും രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട് വയക്കുന്നുണ്ട്. ദീപാവലി ആഘോഷങ്ങളുടെ അവസാന ദിനമാണ് നാളെ. ബായി ബീജ് എന്ന ദിവസമായി ആഘോഷത്തിലേക്ക് ഗുജറാത്ത് മാറുന്ന ദിനം. ദീപാവലിയുടെ ആഘോഷമില്ലാതാക്കി കറുത്ത പ്രഭാതം സമ്മാനിക്കാനാണേ്രത ഇത്. അതുകൊണ്ട് തന്നെ ജാഗ്രത ശക്തമാക്കണമെന്നാണ് നിർദ്ദേശം.

കൊച്ചി, മുബൈ, അഹമ്മദാബാദ് എന്നിവടങ്ങളിലെത്തുന്ന വിമാനമെല്ലാം പരിശോധിക്കുകയാണ്. സിഐഎസ്എഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ വിമാനത്താവളങ്ങൾ. വിമാനത്താവളത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും രണ്ട് തവണയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വിമാനത്താവളങ്ങളുടെ പരിസരവും നിരീക്ഷണത്തിലാണ്. മുക്കും മൂലയും ഡോഗ് സ്‌ക്വാഡും പിരശോധിക്കുന്നുണ്ട്. ബോംബ് ഡിക്റ്റഷൻ സ്‌ക്വാഡും സജീവമാണ്.

നെടുമ്പാശ്ശേരിയിൽ സി.എസ്.ഐ.എഫ് ഡിഐജി ആനന്ദ് മോഹൻ നേരിട്ട് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്. സംശയകരമായ എന്തും പരിശോധിക്കണമെന്നാണ് നിർദ്ദേശമുള്ളത്. അസ്വാഭാവിക തോന്നിപ്പിക്കുന്ന വ്യക്തികളേയും നിരീക്ഷിക്കും. നെടുമ്പാശ്ശിരി വിമാനത്താവളം ഏത് വെല്ലുവിളിയേയും നേരിടാൻ സജ്ജമാണെന്ന് സിയാലും വ്യക്തമാക്കി. പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പുവരുത്തുമെന്നും അറിയിച്ചു. വിമാനങ്ങളുടെ സമയക്രമത്തെ ബാധിക്കാതെയാകും പരിശോധനകൾ നടത്തുക. ഇതുവരെ ഒരു വിമാനസമയത്തേയും ഇത് ബാധിച്ചിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP