Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗീസ് വധം: ലക്ഷ്മണയെ മോചിതനാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ; സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യം

വർഗീസ് വധം: ലക്ഷ്മണയെ മോചിതനാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ; സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യം

ന്യൂഡൽഹി: നക്‌സൽ വർഗീസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഐ.ജി ലക്ഷ്മണയെ ജയിൽമോചിതനാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിയ്‌ക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷ്മണയെ ജയിൽ മോചിതനാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ലക്ഷ്മണയെ ആരോഗ്യപ്രശ്‌നങ്ങളും പ്രായവും കണക്കിലെടുത്ത് രണ്ട് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.

കേന്ദ്ര ഏജൻസി അന്വേഷിച്ച കേസിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന് സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്ര ഏജൻസി അന്വേഷിച്ച കേസിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തതെന്നും സിബിഐ ആരോപിച്ചു. ശിക്ഷയുടെ പകുതി പോലും അനുഭവിക്കുന്നുതിനു മുൻപാണ് മോചിപ്പിച്ചതെന്നും സിബിഐ സുപ്രീംകോടതിയെ ധരിപ്പിച്ചു.

നക്‌സൽ വർഗീസ് വധക്കേസിലെ രണ്ടാം പ്രതിയാണ് മുൻ ഐ.ജി ലക്ഷ്മണ. 2011 ൽ ഹൈക്കോടതി ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ ലക്ഷ്മണ നൽകിയ അപ്പീൽ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടയിലാണ് തടവിലായിരുന്ന ലക്ഷ്മണയെ സർക്കാർ മോചിപ്പിച്ചത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP