Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ വർഗീയ ലഹള; കല്ലെറിയലിലും തീവെപ്പിലും അനേകം വീടുകൾ തകർന്നു; നിരോധനാജ്ഞയും അറസ്റ്റുമായി പൊലീസ് വൻ ജാഗ്രതയിൽ

ഡൽഹിയിൽ വർഗീയ ലഹള; കല്ലെറിയലിലും തീവെപ്പിലും അനേകം വീടുകൾ തകർന്നു; നിരോധനാജ്ഞയും അറസ്റ്റുമായി പൊലീസ് വൻ ജാഗ്രതയിൽ

രുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ കലാപം മൂന്നാം ദിവസത്തേയ്ക്കും കടന്ന കിഴക്കൻ ഡൽഹിയിലെ തിലോക് പുരിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തിൽ ഇതേവരെ അനേകം വീടുകൾ തകർന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒട്ടേറെ കടകളും വാഹനങ്ങളും തീവച്ച് നശിപ്പിച്ചു.

അക്രമത്തിൽ 14-ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേർ പൊലീസുകാരാണ്. പരിക്കേറ്റ അഞ്ചുപേർക്ക് വെടിയേറ്റതാണ്. അറുപതിലേറെ ആളുകളെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ദ്രുത കർമ സേനയെ നിയോഗിച്ചിട്ടുണ്ട്.

കലാപത്തിന് കാരണമായ സംഗതിയെന്തെന്ന് കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ദീപാവലി ആഘോഷത്തിനിടെ ബ്ലോക്ക് നമ്പർ 27-ൽ താമസിക്കുന്ന ഇരുവിഭാഗങ്ങൾക്കിടയിലുണ്ടായ വാക്കുതർക്കമാണ് പ്രദേശത്തെയാകെ സംഘർഷ ഭൂമിയാക്കിയത്. വെള്ളിയാഴ്ച രാത്രിയും പല ഭാഗങ്ങളിലും അക്രമമുണ്ടായി. ശനിയാഴ്ച രാവിലെ ശക്തമായ കല്ലേറും നടന്നു. ആസിഡ് നിറച്ച കുപ്പികൾ എറിഞ്ഞും അക്രമം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയോടെ പ്രദേശം പൊലീസ് നിയന്ത്രണത്തിലായി. വീടുകളുടെ മേൽക്കൂരയിൽ സ്ഥാനം പിടിച്ച പൊലീസ് അക്രമികളെ തുരത്തുന്നുണ്ട്. ഇടുങ്ങിയ വഴികളും ഫ്‌ളാറ്റുകളും നിറഞ്ഞ മേഖലയാണിത്. 15 മുതൽ 29 വരെയുള്ള ബ്ലോക്കുകളിലാണ് സംഘർഷം കൂടുതലായി നടന്നത്. ഈ മേഖലയിൽ പൊലീസ് മാർച്ച് നടത്തുകയും അക്രമികളെ തുരത്തുകയും ചെയ്തു.

പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തതിനുശേഷവും കല്ലേറുനടന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സമീപ ജില്ലകളിൽനിന്ന് കൂടുതൽ പൊലീസിനെ ഇവിടേയ്ക്ക് നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിലോക്പുരിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP