Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയ്ക്ക് പിന്നാലെ ബി എസ് യെദ്യൂരപ്പയും; അനധികൃത സ്വത്തു സമ്പാദനക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി

ജയലളിതയ്ക്ക് പിന്നാലെ ബി എസ് യെദ്യൂരപ്പയും; അനധികൃത സ്വത്തു സമ്പാദനക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക മുന്മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ കേസ് തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. യെദ്യൂരപ്പയ്‌ക്കെതിരായ കേസിൽ പുരനന്വേഷണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് തള്ളിയ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്താണ് ഹൈക്കോടതിയുടെ ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയെ ശിക്ഷിച്ച പശ്ചാത്തലത്തിൽ യെദ്യൂരപ്പക്കെതിരായ ഹൈക്കോടതി ഉത്തരവിന് പ്രാധാന്യമേറെയാണ്.

ശിവമോഗ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പയ്‌ക്കെതിരെ ഒരു സംഘം അഭിഭാഷകർ കോടതിയെ സമീപിച്ചത്. പലയിടത്തും ബിനാമി പേരുകളിൽ സ്വത്ത് സമ്പാദിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ലോകായുക്ത പൊലീസിന്റെ അന്വേഷണം തുടരാമെന്നാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. യെദ്യൂരപ്പയെ കൂടാതെ മകനും ശിവമോഗ എംപിയുമായ ബി വൈ രാഘവേന്ദ്രയും കേസിൽ പ്രതിയാണ്. അനധികൃതമായി ഭൂമി നൽകിയതിലൂടെ 6000 കോടി രൂപ സമ്പാദിച്ചു എന്നാണ് കേസ്. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് കീഴ്‌ക്കോടതി കേസ് തള്ളിയത്. വിധിക്കെതിരായി ശിവമോഗയിൽ നിന്നുള്ള അഭിഭാഷകൻ വിനോദ് നൽകിയ അപ്പീലിലാണ് അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്.

യെദിയൂരപ്പയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ദാവണഗിരി പ്രോപ്പർട്ടീസ് 69 ഏക്കർ ബിനാമി പേരിൽ സ്വന്തമാക്കിയതായും ഹർജിയിൽ ആരോപിച്ചിരുന്നു. ദബാസ്‌പേട്ടിൽ നൂറ് ഏക്കർ ചട്ടം ലംഘിച്ച് പുനർവിജ്ഞാപനം ചെയ്തു, ദേവനഹള്ളിയിൽ 20 ഏക്കർ സ്വന്തമാക്കി എന്നും ആരോപണമുണ്ട്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ യെദ്യൂരപ്പയ്‌ക്കെതിരായ ഉത്തരവ് ബിജെപിക്കും തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP