Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതുതരം അന്വേഷണത്തേയും സ്വാഗതം ചെയ്യും; പ്രതികളെ സംരക്ഷിക്കില്ല: ടി പി വധക്കേസിലെ അബദ്ധം ആവർത്തിക്കാതിരിക്കാൻ ഉറച്ച് സിപിഐ(എം)

ഏതുതരം അന്വേഷണത്തേയും സ്വാഗതം ചെയ്യും; പ്രതികളെ സംരക്ഷിക്കില്ല: ടി പി വധക്കേസിലെ അബദ്ധം ആവർത്തിക്കാതിരിക്കാൻ ഉറച്ച് സിപിഐ(എം)

ന്യൂ ഡൽഹി: ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തെ സിപിഐ(എം) എതിർക്കില്ല. സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മനോജ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഒരു സംഘം മനോജും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് ഇരുവരെയും വെട്ടിയത്. മനോജ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. ഈ വധത്തിൽ പാർട്ടിക്കു പങ്കില്ലെന്നു സംസ്ഥാനഘടകം വ്യക്തമാക്കിയിരുന്നതായി സിപിഐ(എം) കേന്ദ്രനേതൃത്വം അറിയിച്ചു. അതിനാൽ തന്നെ, ഏത് അന്വേഷണം ഏർപ്പാടാക്കുന്നതിലും എതിർപ്പില്ല. മനോജ് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതിനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പരോക്ഷമായി പിന്തുണച്ചിരുന്നു. സർക്കാർ വേറെ മാർഗ്ഗമില്ല എന്നായിരുന്നു, അദ്ദേഹം കൊച്ചിയിൽ വാർത്താലേഖകരോട് പറഞ്ഞത്.

ഇതിനിടെ പൊലീസിനോട് മൊഴിമാറ്റിപ്പറയുന്നത് പ്രതി വിക്രമൻ തുടരുകയാണ്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ചത് കതിരൂർ ചാടാലിപ്പുഴയിലാണെന്നാണ് വിക്രമന്റെ പുതിയ മൊഴി. നേരത്തെ കതിരൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കാട്ടിൽ ആയുധം ഉപേക്ഷിച്ചു എന്നായിരുന്നു മൊഴി. എന്നാൽ അന്വേഷണത്തിൽ തൊണ്ടിസാധനങ്ങൾ കണ്ടെത്താനായിരുന്നില്ല. കൂടാതെ, തന്നെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന ആറംഗസംഘത്തിന്റെ പേരുവിവരങ്ങളും വിക്രമൻ തിരുത്തിപ്പറഞ്ഞതായി അറിയുന്നു. കൊലപാതകം താനാണ് നടത്തിയത് എന്ന വിക്രമന്റെ കുറ്റസമ്മതവും ഏക ദൃൿസാക്ഷിയുടെ മൊഴിയും മാത്രമാണ് ഇപ്പോൾ കൊലപാതകത്തിൽ വിക്രമന്റെ പങ്ക് തെളിയിക്കാനായി ഉള്ള കണ്ണികൾ. ആയുധങ്ങൾ കൂടി കണ്ടെത്തിയാലേ, തെളിവ് മുറുകൂ. അതേ സമയം കൊലപാതകം തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്ന വാദത്തിൽ വിക്രമൻ ഉറച്ചുനിൽക്കുകയാണ്. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിക്രമന്റെ പക്ഷം. ഇതുകൊണ്ടുതന്നെ, ഗൂഡാലോചന തെളിയിക്കാനുള്ള ഒരു പഴുതും ക്രൈംബ്രാഞ്ചിന് ഇതുവരെ ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP