നട്ടെല്ല് നിവർത്തി നിന്നാൽ അന്തസ്സായി ജയിക്കാമെന്നിരിക്കെ മത നേതാക്കളുടെ കാല് പിടിക്കുന്നത് എന്തിന് സഖാവേ? ക്രിസ്റ്റി ഫെർണാണ്ടസിന്റെയും ഫിലിപ്പോസ് തോമസിന്റെയും ബാധ ഒഴിക്കാൻ ഇനിയും നേരമായില്ലേ? എങ്ങനെയും മുഖ്യമന്ത്രിയാകാൻ സ്വത്വം നഷ്ടപ്പെടുത്തുന്ന പിണറായി വിജയനെ ഞങ്ങൾക്ക് കാണേണ്ട
എഡിറ്റോറിയൽ
തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. അവിടെ ധാർമ്മികതയ്ക്ക് പ്രസക്തിയില്ല. ആദർശങ്ങൾക്ക് പരിഗണന പോലുമില്ല. ജയിക്കാനുള്ള സ്ഥാനാർത്ഥികളെയും ജയിക്കാനുള്ള തന്ത്രങ്ങളുമാണ് അവിടെ പ്രധാനം. അതിൽ നിന്നും ഏതെങ്കിലും ഒരു പാർട്ടി മാറി നിൽക്കാൻ ശ്രമിച്ചാൽ അവർക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് എടുക്കുന്ന അടവ് തന്ത്രങ്ങളെ ആർക്കും പഴി പറയാൻ സാധിക്കില്ല. സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ ഏത് പാർട്ടിയാണെങ്കിലും ജാതിയും മതവും ഒക്കെ ചിലപ്പോൾ പരിഗണിച്ചെന്ന് വരും. മുസ്ലീമുകൾ നിറഞ്ഞ് നിൽക്കുന്ന ഒരു മണ്ഡലത്തിൽ ഒരു ഹിന്ദു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാം എന്ന് ബിജെപിക്കാർ പോലും ആലോചിക്കില്ല. അതുകൊണ്ടാണല്ലോ മലപ്പുറത്ത് ഒരു തങ്ങളെ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഒരു മണ്ഡലത്തിൽ ജാതീയ സമവാക്യം നോക്കി തന്നെയാണ് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നത് എന്ന സത്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ.
ജാതീയ പരിഗണനകൾ വച്ച് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നു എന്ന ആരോപണം സിപിഎമ്മിനെതിരെ മാത്രം വരുത്തുന്നതിലെ യുക്തി രാഷ്ട്രീയം ചൂണ്ടിക്കാട്ടാൻ ആണ് ഈ സത്യം വ്യക്തമാക്കിയത്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും അങ്ങനെയാണ്. ലീഗും കേരള കോൺഗ്രസ്സും ബിജെപിയുമാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ ഉദാഹരണം. എന്നാൽ ഈ മൂന്ന് പാർട്ടികളും അവരുടെ ലക്ഷ്യം ഒരു പരിധിവരെ ജാതീയം ആണ് എന്ന് തുറന്ന് പറയുന്നതുകൊണ്ട് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കോൺഗ്രസ്സും സിപിഎമ്മും പോലും ഇങ്ങനെ തന്നെ ആയിരിക്കുന്നത് കേരളത്തിൽ ഇതല്ലാതെ മറ്റൊരു പരീക്ഷണവും വിജയിക്കാത്തതുകൊണ്ടാണ്. ഒരുപരിധി വരെ അത് അംഗീകരിക്കുമ്പോഴും ജാതി മാത്രം പരിഗണിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സും സിപിഎമ്മും കടന്ന് പോകുന്നു എന്ന് തോന്നിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് സിപിഐ(എം). ഒരു മണ്ഡലത്തിലെ സമുദായിക സമവാക്യം പരിഗണിക്കുന്നതിനോട് യോജിക്കുമ്പോൾ തന്നെ സമുദായം മാത്രം പ്രധാന ഘടകം ആവുന്ന അവസ്ഥ ചിലപ്പോൾ എങ്കിലും ഉണ്ടാകുന്നില്ലേ എന്ന് സിപിഐ(എം) അലോചിക്കണം. സ്ഥാനാർത്ഥിപ്പട്ടിക അന്തിമമായി പ്രഖ്യാപിക്കാൻ ഇരിക്കെ അത്തരം ഒരു ഓഡിറ്റിന് സമയം ആയിരിക്കുന്നു.
സിപിഐ(എം) സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുന്നതിന് മുൻപ് ഇത്തരം ഒരു നിഗമനത്തിൽ എത്തുന്നതിന്റെ ഔചിത്യം തുറന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. ഇതുവരെ വ്യക്തമായ വിവരം അനുസരിച്ച് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കൽ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി ഒരുക്കിയ ഒരു കെണിയിൽ സഖാവ് പിണറായി വിജയൻ വീണു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. എന്നും അധികാരത്തോടൊപ്പം നിലയുറപ്പിക്കാൻ മോഹിച്ചിരുന്ന ഒരു മാന്യ ദേഹമാണ് കാഞ്ഞിരപ്പള്ളി മെത്രാൻ. വാജ്പേയ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് കേന്ദ്ര സർക്കാരിന്റെ പദവി വരെ അദ്ദേഹം സ്വന്തം ആക്കിയിരുന്നു.ഫാരിസ് അബൂബക്കർ എന്ന വിവാദ വ്യവസായമുള്ള ബന്ധത്തിന്റെ പേരിലും അദ്ദേഹം വിവാദ നായകനായിരുന്നു. സ്വന്തം രൂപതയിലെ വിശ്വാസികളടക്കം വൈദികർക്ക് ഇടയിലും മറ്റ് മെത്രാൻ മാർക്കിടയിലൂടെയും യാതൊരു സ്വാധീനവുമില്ലാത്ത ഈ മെത്രാൻ രാഷ്ട്രീയ സ്വാധിനത്തിന്റെ കാര്യത്തിൽ സഭാ തലവനായ മാർ ആലഞ്ചേരിയെ പോലും കടത്തി വെട്ടും.ഈ മെത്രാൻ ഒരുക്കിയ കെണിയിൽ പെട്ട് ശ്വാസം മുട്ടിയ ദീപിക ദിനപത്രത്തെ രക്ഷിക്കാൻ സഭാ നേതാക്കൾ അനുഭവിച്ച പങ്കപാട് ആരും മറന്നിട്ടില്ല. മലങ്കര കത്തോലിക്ക സഭയുടെ വലിയ പിതാവ് മാർ ക്ലീമ്മീസ് ആണ് ആ ഊരാക്കുരുക്കിൽ നിന്നും ദീപികയെ അഴിച്ചെടുത്തത്.
നിർഭാഗ്യവശാൽ ഈ മെത്രാന്റെ സ്വാധീനത്തെ കുറിച്ച് ആരോ പറഞ്ഞ് കൊടുത്ത നുണ വിശ്വസിച്ച് കേരളത്തിലെ കത്തോലിക്കാ വിശ്വാസികളുടെ വോട്ട് നേടാൻ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐ(എം) നേതാക്കൾ മെത്രാനുമായി ധാരണയിൽ എത്തി എന്നാണ് മറുനാടൻ പുറത്തുവിട്ട രേഖകൾ തെളിയിക്കുന്നത്. തിരുവനന്തപുരം മുതൽ ഇരിക്കൂർ വരെയുള്ള കേരളത്തിലെ ഹാജരാക്കപ്പെട്ട 23 മണ്ഡലങ്ങൾ സഭയുടെ പിന്തുണ ഉറപ്പ് നൽകി കൊണ്ടുള്ള ഇടപാടിന്റെ ഭാഗമായി പാതിയോളം സ്ഥലങ്ങളിൽ മെത്രാൻ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകണം എന്നാണ് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ഇങ്ങനെ ഒരു ശ്രമം നടത്തുകയാണെങ്കിൽ സിപിഐ(എം) അതിനോട് സഹകരിക്കുന്നതിൽ തെറ്റൊന്നും പറായാൻ കഴിയില്ല. യുഡിഎഫിനൊപ്പം ഉറച്ചു നിന്ന ഒരു സമൂഹം അവരുടെ നിലപാട് മാറ്റി ഇടതു പക്ഷത്തോട് ചേരാൻ ശ്രമിക്കുമ്പോൾ അടവ് നയം എന്ന നിലയിൽ ചില വിട്ടുവീഴച്ചകൾ ഒക്കെയാക്കാം.ഇതുവരെ വ്യക്തമായ വിവരം അനുസരിച്ച് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കൽ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി ഒരുക്കിയ ഒരു കെണിയിൽ സഖാവ് പിണറായി വിജയൻ വീണു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. എന്നും അധികാരത്തോടൊപ്പം നിലയുറപ്പിക്കാൻ മോഹിച്ചിരുന്ന ഒരു മാന്യ ദേഹമാണ് കാഞ്ഞിരപ്പള്ളി മെത്രാൻ. വാജ്പേയ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് കേന്ദ്ര സർക്കാരിന്റെ പദവി വരെ അദ്ദേഹം സ്വന്തം ആക്കിയിരുന്നു.
അടിസ്ഥാനപരമായ പാർട്ടി നയത്തിൽ വിട്ടു വീഴ്ച്ച ചെയ്യാതെ വേണം ഇത്തരം ഒരു ധാരണയിൽ എത്താൻ. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇങ്ങനെ സഖ്യത്തിന് എത്തുന്ന മെത്രന്മാർ സഭയുടെ ഔദ്യോഗിക അറിവോടെയാണോ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഞങ്ങൾ മനസ്സിലാക്കുന്നിടത്തോളം കാലം കേരളത്തിലെ കത്തോലിക്ക സഭയും അതിന്റെ മെത്രാന്മാരും വിശ്വാസികളും രാഷ്ട്രീയപരമായ ഒരു അണു പോലും ഇതുവരെ മാറി ചിന്തിച്ചിട്ടില്ല. ഈ സഖ്യം ശ്രമം നടത്തിയ മെത്രാൻ പറഞ്ഞാൽ അദ്ദേഹം മെത്രാനായിരിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ആ വിശ്വാസികൾ പോലും വോട്ടു ചെയ്യുകയുമില്ല. എന്ന് മാത്രമല്ല സഭയുടെ പേര് പറഞ്ഞ് കമ്മ്യൂണിസ്റ്റുകളുമായി സഖ്യം ഉണ്ടാക്കുന്നതിൽ സഭ നേതൃത്വത്തിന് കടുത്ത അതൃപ്തിയുമുണ്ട്. എന്നാൽ സഭയുടെ സംവിധാനം അനുസരിച്ച് ഒരു മെത്രാനെ പുറത്താക്കാനോ ശാസിക്കാനോ
സാധിക്കാത്തതിനാൽ ഇതൊന്നും ആരും അറിയുന്നില്ല എന്ന് മാത്രം.
ഈ മെത്രാനെയും മെത്രാൻ പറയുന്ന കർഷക സംഘത്തെയും മനസ്സിലാക്കിയ ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ തീർത്തു പറയാം- ഇതു കൊണ്ട് ലാഭം മെത്രാനു മെത്രാന്റെ കുറച്ച് ശിങ്കിടികൾക്കും മാത്രമാണ്. സഭക്കോ സഭാ വിശ്വാസികൾക്കോ നേട്ടമില്ല എന്നത് പോട്ടെ സിപിഎമ്മിന് വലിയ നഷ്ടവും ഈ ദുഷിച്ച കൂട്ടുകെട്ട് ഉണ്ടാക്കും. മെത്രാൻ സ്ഥാനാർത്ഥികളായി മുൻപോട്ട് വച്ചിരിക്കുന്നവരുടെ ഒക്കെ പിന്നാമ്പുറം ചികഞ്ഞാൽ അവരെയൊക്കെ ചുമക്കേണ്ടി വരുന്ന സിപിഐ(എം) അണികളുടെ അവസ്ഥ ഓർത്ത് പൊട്ടിക്കരയാൻ മാത്രമേ പറ്റൂ. ചുരുക്കി പറഞ്ഞാൽ സഭയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു ഇടപാടിന് വേണ്ടി സിപിഐ(എം) നേതാക്കൾ ആദർശം പണയം വയ്ക്കുകയും വിലപ്പെട്ട സീറ്റുകൾ വിട്ടു കൊടുക്കുകയും ഈ സഖ്യത്തിന്റെ പേരിൽ കിട്ടാവുന്ന മറ്റ് ചില ഹിന്ദു - മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ മെത്രാനെയും മെത്രാൻ പറയുന്ന കർഷക സംഘത്തെയും മനസ്സിലാക്കിയ ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ തീർത്തു പറയാം- ഇതു കൊണ്ട് ലാഭം മെത്രാനു മെത്രാന്റെ കുറച്ച് ശിങ്കിടികൾക്കും മാത്രമാണ്. സഭക്കോ സഭാ വിശ്വാസികൾക്കോ നേട്ടമില്ല എന്നത് പോട്ടെ സിപിഎമ്മിന് വലിയ നഷ്ടവും ഈ ദുഷിച്ച കൂട്ടുകെട്ട് ഉണ്ടാക്കും. മെത്രാൻ സ്ഥാനാർത്ഥികളായി മുൻപോട്ട് വച്ചിരിക്കുന്നവരുടെ ഒക്കെ പിന്നാമ്പുറം ചികഞ്ഞാൽ അവരെയൊക്കെ ചുമക്കേണ്ടി വരുന്ന സിപിഐ(എം) അണികളുടെ അവസ്ഥ ഓർത്ത് പൊട്ടിക്കരയാൻ മാത്രമേ പറ്റൂ. എട്ടോ പത്തോ സ്ഥാനാർത്ഥികൾ മുൻപോട്ട് വയ്ക്കുമ്പോഴും മെത്രാൻ പിടി വാശി കാട്ടുന്നത് പൂഞ്ഞാർ മണ്ഡലത്തിലെ ജോർജ് ജെ മാത്യു എന്ന ഒരു മുൻകാല കോൺഗ്രസ്- കേരള കോൺഗ്രസ്സ് നേതാവിന്റെ പേരാണ്. കോടീശ്വരനായ ഈ നേതാവിന്റെ വീട്ടു പടിക്കൽ പോലും ചെല്ലാൻ ഒരു സാധാരണ വോട്ടർക്ക് സാധിക്കില്ല.
മാടമ്പി രാഷ്ട്രിയത്തിന്റെ പ്രതീകമായി മണ്ടലം വാണ ഇയാളെ കോൺഗ്രസ് മാറ്റി പ്രതിഷ്ടിച്ചത് ഇവിടുത്തെ സിപിഐഎം പ്രവർത്തകൻ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി ആയിരുന്നു. സീറ്റ് കിട്ടാത്തപ്പോഴൊക്കെ റിബലായി നിന്ന് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് സീറ്റ് ഉറപ്പിച്ച ജോർജ് ജെ മാത്യു എന്ന ഭൂപ്രഭുവിന്റെ പ്രസക്തി ഏതാണ്ട് നഷ്ടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് മെത്രാന്റെ സഹായത്തോടെ ഇടത് സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്യാൻ ശ്രമിക്കുന്നത്. സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും അവകാശ വാദങ്ങളും പതിവാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഒരു മണ്ഡലത്തിലെ എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ എതിർക്കുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുന്നതിലെ അനൗചിത്യം ആണ് സിപിഐ(എം) മനസ്സിലാക്കാതെ പോകുന്നത്. പാർട്ടിയുടെ ജില്ലാ നേതാക്കൾ ഈ മാരണം ഒഴിവാക്കാൻ മെത്രാന്റെ വരെ കാല് പിടിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിട്ടു വീഴ്ച്ചയ്ക്ക് മെത്രാനോ മെത്രാന് വാക്ക് കൊടുത്ത നേതാവോ ഒരുക്കമല്ലായിരുന്നത്രേ.
ഇവിടുത്തെ പാർട്ടി പ്രവർത്തകരുടെ എതിർപ്പ് പരിഗണിച്ച് ജോർജ്ജ് ജെ മാത്യുവിനെ ഒഴിവാക്കായാൽ പിന്നെ പാർട്ടി പരിഗണിക്കുന്നത് മുൻ ചീഫ് വിപ്പ് കൂടിയായ പി സി ജോർജ്ജിനെ ആണെന്നതാണ് രണ്ടാമത്തെ വലിയ ദുരന്തം. രണ്ട് ജോർജ്ജുമാരെയും പരിഗണിക്കുന്നത്
വിജയസാധ്യത കണക്കിലെടുത്തായിരുന്നു എങ്കിൽ അംഗീകരിക്കാമായിരുന്നു. മെത്രാന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ജോർജ്ജ് ജെ മാത്യുവിനെ പരിഗണിക്കുന്നതെങ്കിൽ
പി സി ജോർജ്ജിന്റെ മകനുമായി സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെ മകനുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പി സി ജോർജ്ജിനെ പരിഗണിക്കുന്നത്. ഇതാണ് ഏറ്റവും ലജ്ജാകരമായ അവസ്ഥ. സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി ഷാനവാസ്, രാജേഷ് തുടങ്ങി പ്രഗത്ഭരായ ഒരു നിര നേതാക്കൾ അവിടെ ഉള്ളപ്പോഴാണ് ആർക്കും വേണ്ടാത്ത ജോർജ്ജ് ജെ മാത്യുവിനെയും പി സി ജോർജ്ജിനെയും ഇവിടെ പാർട്ടി പരിഗണിക്കുന്നത് എന്നതാണ് നാണം കെടുത്തുന്ന സത്യം.
ആര് സീറ്റ് കൊടുത്താലും ഇല്ലെങ്കിലും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന പി സി ജോർജ്ജ് അവിടെ സ്ഥാനാർത്ഥിയാകും എന്നുറപ്പായിരിക്കവേ രൂപപ്പെടുന്ന ത്രികോണ മത്സരത്തിൽ അനായാസം ഇടതു സ്ഥാനാർത്ഥിക്ക് ജയിക്കാം എന്നിരിക്കേയാണ് ഈ ഒത്തുതീർപ്പ് എന്നതാണ് ഏറെ ഖേദകരം. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസും കോൺഗ്രസും അവിടെ കടിപിടിയാണ്. ആർക്ക് സീറ്റ് കിട്ടിയാലും വാരുമെന്ന് ഇരു പാർട്ടികളും അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. പി സി ജോർജ്ജിന് സീറ്റ് നൽകിയില്ലെങ്കിൽ ജോർജ്ജ് അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്നത് ഇടതു പക്ഷത്തിന്റെ വിജയത്തിന് അവസരം ഒരുക്കുകയും ചെയ്യുമെന്ന് ആരും ആരോടും പറഞ്ഞ് കൊടുക്കേണ്ട സാഹചര്യം ഇല്ല. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ ആണ് ജോർജ് ജെ മാത്യു വളഞ്ഞ വഴിയിലൂടെ മെത്രാനെ പിടിച്ചു രംഗത്ത് വന്നത്. ഈ കെണിയിലാണ് സിപിഐ(എം) നേതാക്കൾ വീണു പോയത്.ആര് സീറ്റ് കൊടുത്താലും ഇല്ലെങ്കിലും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന പി സി ജോർജ്ജ് അവിടെ സ്ഥാനാർത്ഥിയാകും എന്നുറപ്പായിരിക്കവേ രൂപപ്പെടുന്ന ത്രികോണ മത്സരത്തിൽ അനായാസം ഇടതു സ്ഥാനാർത്ഥിക്ക് ജയിക്കാം എന്നിരിക്കേയാണ് ഈ ഒത്തുതീർപ്പ് എന്നതാണ് ഏറെ ഖേദകരം. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസും കോൺഗ്രസും അവിടെ കടിപിടിയാണ്. ആർക്ക് സീറ്റ് കിട്ടിയാലും വാരുമെന്ന് ഇരു പാർട്ടികളും അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു.
മതനേതാക്കളുടെ മുമ്പിൽ കുനിഞ്ഞ് നിൽക്കുന്ന പിണറായി വിജയനെ ഞങ്ങൾക്ക് ആവശ്യമില്ല. മോദി സ്റ്റൈലിൽ മിസ്ഡ് കോൾ അടിച്ച് വോട്ട് പിടിക്കുന്ന പിണറായി വിജയനെയും അത്ര എളുപ്പം ദഹിക്കില്ല. മതമേലധ്യക്ഷന്മാരുടെ അനാവശ്യ രാഷ്ട്രീയ ഇടപെടലിനെതിരെ നട്ടെല്ലോടെ നിലപാടെടുത്തിരുന്ന പഴയ പിണറായി വിജയനെ ആയിരുന്നു ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. വിവാദങ്ങളെ ഭയപ്പെടാത്ത ആ പരുക്കൻ മുഖഭാവത്തിന് പിന്നിലുള്ള ദർശനത്തെ ക്കുറിച്ചായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഒരു മണ്ഡലത്തിലെ കാര്യം മാത്രം ഞങ്ങൾ എടുത്ത് പറഞ്ഞു എന്ന് മാത്രം. എങ്ങനെയും അധികാരത്തിൽ എത്താൻ ആഗ്രഹിക്കുന്ന സിപിഐ(എം) സ്വന്തം സ്വത്വബോധം നഷ്ടപ്പെടുത്തി ഇങ്ങനെ കുരുക്കിൽ വീണു കിടക്കുന്നത് അനേകം ഇടങ്ങളിലാണ്. സഭയുടെ അക്കൗണ്ടിൽ മെത്രാന്മാരുമായി ചേർന്ന് തിരുവമ്പാടി സീറ്റ് നേടാൻ ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം മാത്രം ചികഞ്ഞാൽ അറിയാം സിപിഐ(എം) വീണിരിക്കുന്ന കെണിയുടെ ആഴം. ലീഗും താമരശ്ശേരി രൂപതയും തമ്മിൽ ഇടഞ്ഞതിനാൽ സഭക്ക് കൂടി ഇഷ്ടമുള്ള ഒരു നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കാൻ സാധ്യത ഉണ്ട് എന്ന് തീർച്ച. എന്നാൽ അതിന് സിപിഐ(എം) ചെയ്യേണ്ടത് താമരശ്ശേരി രൂപതയ്ക്ക് എതിർപ്പില്ലാത്ത ഇടതുപക്ഷ സാഹയാത്രികനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്തുകയാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ക്രിസ്ത്യാനിയായ ഒരു കമ്മ്യൂണിസ്റ്റുകാരനെ അല്ലെങ്കിൽ ഇടത് പക്ഷവുമായി ചേർന്ന് നിൽക്കുന്ന ഒരു ക്രിസ്ത്യാനിയെ നിർത്തുക എന്നതാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ശ്രമം വിചിത്രമാണ്. കാഞ്ഞിരപ്പള്ളി മെത്രാന്റെ നോമിനിയായി മാത്യു സ്റ്റീഫൻ എന്ന ഇടുക്കിക്കാരായ വിമത കേരള കോൺഗ്രസ്സുകാരനെ കൊണ്ട് പോയി നിർത്താൻ ആണ് ശ്രമം നടക്കുന്നത്. ഈ ശ്രമത്തോട് താമരശ്ശേരി രൂപത പോലും യോജിക്കില്ല എന്നറിയാൻ സിപിഐ(എം) നേതൃത്വവും കണ്ണ് തുറന്നാൽ മാത്രം മതി.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന വിട്ടുവീഴ്ച്ചകൾ ആരുടെയൊക്കെയോ വാക്കുകൾ കേട്ട് നടത്തുന്ന മൂഢത്തരങ്ങളാണ് സിപിഎമ്മിന് വിനയാവുക.ഇത്തരം ഇടപെടൽ വഴി ഇവിടുത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വലിയ തോതിൽ ധ്രുവീകരിക്കും എന്ന് സഖാവ് മനസിക്കേണ്ടിയിരിക്കുന്നു. ക്രിസ്റ്റി ഫെർണാണ്ടസിന്റെയും ജോയ്സ് ജോർജിന്റെയും പ്രേതത്തെ ഒഴിപ്പിക്കാൻ സിപിഐ(എം) ഇനിയെങ്കിലും തയ്യാറാവണം. ഇടതും വലതും ഒരു പോലെ ന്യനപക്ഷ പ്രീണം നടത്തിയാൽ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ വേറിട്ട് ചിന്തിച്ച് പോയാൽ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും?
മതനേതാക്കളുടെ മുമ്പിൽ കുനിഞ്ഞ് നിൽക്കുന്ന പിണറായി വിജയനെ ഞങ്ങൾക്ക് ആവശ്യമില്ല. മോദി സ്റ്റൈലിൽ മിസ്ഡ് കോൾ അടിച്ച് വോട്ട് പിടിക്കുന്ന പിണറായി വിജയനെയും അത്ര എളുപ്പം ദഹിക്കില്ല. മതമേലധ്യക്ഷന്മാരുടെ അനാവശ്യ രാഷ്ട്രീയ ഇടപെടലിനെതിരെ നട്ടെല്ലോടെ നിലപാടെടുത്തിരുന്ന പഴയ പിണറായി വിജയനെ ആയിരുന്നു ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്. വിവാദങ്ങളെ ഭയപ്പെടാത്ത ആ പരുക്കൻ മുഖഭാവത്തിന് പിന്നിലുള്ള ദർശനത്തെ ക്കുറിച്ചായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. വെള്ളാപ്പള്ളി നടേശനും മെത്രാന്മാർക്കും മുസ്ലിയാർമാർക്കും ഒക്കെ എതിരെ നിന്ന് തന്റേടത്തോടെ നിലപാട് വ്യക്തമാക്കുന്ന പിണറായി വിജയനെ. ഇപ്പോൾ ഞങ്ങൾ കാണുന്നത് സ്വന്തം സ്വത്വം പണയം വച്ച് മുഖ്യമന്ത്രിയാകാൻ എങ്ങനെയും വളഞ്ഞ വഴി നോക്കുന്ന ഒരു പിണറായി വിജയനെയാണ്. വിജയന്മാരുടെ നട്ടെല്ല് ഇങ്ങനെ വളഞ്ഞ് പോയാൽ ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ ആരുമില്ലാതാവും എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. സഖാവ് ഇത് വായിക്കുമെന്നും സ്വന്തം സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്