Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമാഫിയ 'കൊലപ്പെടുത്തിയ' എഎപി നേതാവ് അറസ്റ്റിൽ; കൊലപാതകനാടകത്തെക്കുറിച്ച് അന്വേഷിക്കും; പകരം മരിച്ചതാരെന്ന് കണ്ടെത്താനുള്ള തത്രപ്പാടിൽ പൊലീസ്

ഭൂമാഫിയ 'കൊലപ്പെടുത്തിയ' എഎപി നേതാവ് അറസ്റ്റിൽ; കൊലപാതകനാടകത്തെക്കുറിച്ച് അന്വേഷിക്കും; പകരം മരിച്ചതാരെന്ന് കണ്ടെത്താനുള്ള തത്രപ്പാടിൽ പൊലീസ്

ന്യൂഡൽഹി: മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടുവെന്ന് കരുതിയ വിവരാവകാശ പ്രവർത്തകനും ആംആദ്മി പ്രവർത്തകനുമായ ചന്ദ്രമോഹൻ ശർമ്മ പൊലീസ് പിടിയിലെന്ന് സൂചന. ബാംഗ്‌ളൂരിൽ നിന്നാണ് ശർമ്മയെ അറസ്റ്റ് ചെയ്തതെന്ന് നോയ്ഡ പൊലീസിനെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളിൽ ഇയാളെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നേപ്പാൾ അതിർത്തിയിലും ബാംഗ്‌ളൂരിലും അന്വേഷണ സംഘത്തെ അയയ്ക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലായതെന്ന് പറയുന്നു. ശർമ്മയെ ബംഗളുരുവിൽ കണ്ടെന്ന വിവരത്തെതുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചതെന്ന് എസ്പി പ്രീതിന്ദർ സിങ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ഗ്രേറ്റർ നോയ്ഡയിൽ കാറിൽ കത്തികരിഞ്ഞ നിലയിലാണ് ചന്ദ്രൻ മോഹൻ ശർമ്മയുടെ ബോഡി കണ്ടെത്തിയത്. ഇയാളുടെതെന്ന് കരുതിയ ബോഡി ആരുടെതേന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഡിഎൻഎ ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് കിട്ടിയാലേ ഇത് അറിയാൻ കഴിയൂ.കൊലപാതക നാടകം നടത്തിയത് എന്തിനാണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

ശർമ്മയുടെ ഭാര്യ സവിതയുടെ മൊഴിയും ശർമ്മ ജീവിച്ചിരിക്കുന്നെണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ എത്തിച്ചത്. മറ്റൈാരു സ്ത്രീക്കൊപ്പം ശർമ്മ എവിടെയോ താമസിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സവിത ശർമ്മ നേരത്തെ ആരോപിച്ചിരുന്നു. വീടിന് അടുത്ത് തന്നെയുള്ള ഒരു പെൺകുട്ടിയുമായി ശർമ്മയ്ക്ക് ബന്ധം ഉണ്ടായിരുന്നെന്നും അധികമാർക്കും അറിയാത്ത ശർമ്മയുടെ സ്വകാര്യ ഫോണിലേക്ക് പെൺകുട്ടി വിളിക്കാറുണ്ടായിരുന്നതായും സവിത പറയുന്നു. ശർമ്മയുടെ മരണത്തിനു ഒരു മാസം മുമ്പ് ഈ പെൺകുട്ടിയെ കാണാതായതായും സവിത പൊലീസിനെ അറിയിച്ചിരുന്നു.

ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ശർമ്മ അപകടത്തില്പെട്ടത്. ഭൂമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്ന് വീട്ടുകാരുടെ ആരോപണം. വിവരാവകാശ പ്രവർത്തകനായതിനാൽ ഇയാൾക്കെതിരെ ഭൂമാഫിയയുടെ നിരവധി ഭീഷണികളും ഉണ്ടായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP