Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡോക്ടർമാർ പ്രസവരംഗം പകർത്താൻ തുടങ്ങിയാൽ സ്ത്രീകളെങ്ങനെ പ്രസവമുറിയിൽ പോകുമെന്ന് ഹൈക്കോടതി; വിവാദത്തിൽപ്പെട്ട ജീവനക്കാർക്ക് ജാമ്യമില്ല; മൂന്ന് ഡോക്ടർമാരെയും സർക്കാർ സസ്‌പെൻഡ് ചെയ്തു

ഡോക്ടർമാർ പ്രസവരംഗം പകർത്താൻ തുടങ്ങിയാൽ സ്ത്രീകളെങ്ങനെ പ്രസവമുറിയിൽ പോകുമെന്ന് ഹൈക്കോടതി; വിവാദത്തിൽപ്പെട്ട ജീവനക്കാർക്ക് ജാമ്യമില്ല; മൂന്ന് ഡോക്ടർമാരെയും സർക്കാർ സസ്‌പെൻഡ് ചെയ്തു

കൊച്ചി: ഡോക്ടർമാർ പ്രസവരംഗങ്ങൾ പകർത്താൻ തുടങ്ങിയാൽ സ്ത്രീകൾ എങ്ങനെ ആശുപത്രിയിൽ പോകുമെന്ന് ഹൈക്കോടതിയുടെ സംശയം. അതീവ ഗുരുതരമാണിതെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പ്രസവദൃശ്യം ചിത്രീകരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതുകഴിഞ്ഞപ്പോൾ സർക്കാർ തീരുമാനവുമെത്തി. വിവാദത്തിൽപ്പെട്ട മൂന്ന് ഡോക്ടർമാരേയും സർക്കാർ സസ്‌പെന്റ് ചെയ്തു.

ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം അതീവ ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത വയറ്റാട്ടിമാരെ അന്വേഷിച്ച് പോകേണ്ട അവസ്ഥയാണെന്നും പറഞ്ഞു. ഡോക്ടർമാരല്ല നഴ്‌സിങ് അസിസ്റ്റന്റുമാരാണ് മൊബൈലിൽ ഫോട്ടോയെടുത്തതെന്നും കൗതുകത്തിന് പേരിൽ മാത്രമാണിതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഈ വാദം മുഖവിലയ്‌ക്കെടുത്തില്ല. ഡോക്ടർമാരുടെ ജാമ്യാപേക്ഷ 30 ലേക്ക് മാറ്റി.

ഈ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന ഡി.എം.എയുടെ റിപ്പോർട്ടും സർക്കാർ അംഗീകരിച്ചു. ഡോക്ടർ മധുസൂദനൻ, ഡോക്ടർ മനോജ്, ഡോക്ടർ സുനിൽ കുമാർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ ആരോഗ്യ മന്ത്രി വി എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയുടെ ഉത്തരവും ഇറങ്ങി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. പ്രസവരംഗം ആരാണ് ചിത്രീകരിച്ചതെന്ന് അറിയാൻ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ഡി.എം.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നരമാസം മുമ്പാണ് സംഭവം. തൃക്കരിപ്പുർ മാണിയാട്ടുള്ള യുവതിയാണ് ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്നു കുട്ടികളുടെയും ചിത്രം മൊബൈൽ ഫോണിൽ എടുത്തതിനിടെ പ്രസവിച്ച് കിടന്ന അമ്മയുടെ ചിത്രവും പതിഞ്ഞിരുന്നു. എടുത്ത ചിത്രങ്ങൾ വാട്ട്‌സ്ആപ്പിലൂടെ സഹപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ഇവർ അയയ്ക്കുകയും ചെയ്തു. രണ്ടു ഗൈനക്കോളജി ഡോക്ടർമാരും അനസ്‌തേഷ്യ ഡോക്ടറുമാണ് ഈ സമയത്ത് തിയറ്ററിലുണ്ടായിരുന്നത്. ഇവർക്കെതിരെയാണ് നടപടി.

ഇരുപതോളം ഫോട്ടോകൾ വാട്‌സ് അപ്പിൽ പ്രചരിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർക്കും രണ്ടു നഴ്‌സുമാർക്കും രണ്ട് അറ്റൻഡർമാർക്കുമെതിരെയാണ് യുവതിയുടെ പരാതിയെത്തുടർന്ന് പയ്യന്നൂർ പൊലീസ് കേസെടുത്തത്. വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ പ്രസവമെടുത്ത ഡോക്ടർ കുട്ടിയുമായി നിൽക്കുന്നതും അതിനടുത്ത് താൻ കിടക്കുന്നതുമായ ദൃശ്യങ്ങളുണ്ടെന്ന് യുവതി മൊഴി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP