Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി നമുക്ക് ധൈര്യമായി അപകടത്തിൽപ്പെട്ടവരെ സഹായിക്കാം; പൊലീസിനും കോടതിക്കും മൊഴി നൽകേണ്ട; അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും; അഡ്‌മിറ്റ് ചെയ്യാത്ത ഡോക്ടർമാർക്ക് പിഴ

ഇനി നമുക്ക് ധൈര്യമായി അപകടത്തിൽപ്പെട്ടവരെ സഹായിക്കാം; പൊലീസിനും കോടതിക്കും മൊഴി നൽകേണ്ട; അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും; അഡ്‌മിറ്റ് ചെയ്യാത്ത ഡോക്ടർമാർക്ക് പിഴ

റോഡിലൂടെ ഒരു കാർ കുതിച്ച് വരികയാണ്... വളവ് തിരിഞ്ഞ് വന്ന ടിപ്പറിനെ അത് കാണാത്തതിനാൽ ഇരുവാഹനങ്ങളും ശക്തമായി കൂട്ടിയിടിച്ചു. കാറിന്റെ മുൻഭാഗം തകരുകയും അകത്തുള്ളവർ പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. പലരുടെയും തല പൊട്ടി രക്തം ഒലിക്കുന്നുണ്ട്.. പത്ത് മിനുറ്റോളം റോഡിൽ കിടന്ന് പിടഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല... 'ഓ.. എന്തെങ്കിലുമാകട്ടെ... വെറുതെ പുലിവാൽ പിടിക്കാൻ ആർക്കാ നേരം...' . ഇങ്ങനെ പറഞ്ഞ് എല്ലാവരും അപകടത്തിന് നേരെ മുഖം തിരിച്ച് നടക്കുകയാണ്. റോഡപകടങ്ങൾ നടക്കുമ്പോൾ മിക്കവാറും കണ്ടു വരുന്ന കാഴ്ചകൾ ഇവയാണ്. രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ആളുകൾ മുഖം തിരിക്കുന്നതിനെ പൂർണമായും കുറ്റപ്പെടുത്താൻ വയ്യ. കാരണം റോഡപകടങ്ങളിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ പ്രതികളായി മുദ്രകുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്.

എന്നാൽ ഇനി മുതൽ ഈ വക സംഗതികളിൽ മാറ്റങ്ങൾ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇനിമുതൽ റോഡപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്നവർ പൊലീസിനോ കോടതിക്കോ മൊഴി നൽകേണ്ടതില്ല. പകരം അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് നൽകി അവരെ ആദരിക്കുകയാണ് ചെയ്യുക. റോഡപകടങ്ങളിൽ പെട്ടവരെ അടിയന്തിര ചികിത്സക്കായി ആശുപത്രികളിൽ എത്തിച്ചാലും പല ഡോക്ടർമാരും അത്തരം കേസുകൾ അറ്റൻഡ് ചെയ്യാൻ തയ്യാറാകാറില്ല. ഇതിനും പരിഹാരമുണ്ടാകാൻ പോകുകയാണ്. ഇതുപ്രകാരം ഇത്തരം കേസുകളെ അഡ്‌മിറ്റ് ചെയ്യാത്ത ഡോക്ടർമാരിൽ നിന്നും കനത്ത പിഴ ഈടാക്കും. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കെ സ്‌കന്ദൻ കമ്മിറ്റിയാണ് വിപ്ലവകരമായ ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്.

ഇത്തരം കേസുകൾ അഡ്‌മിറ്റ് ചെയ്യാത്ത ഡോക്ടർമാർക്കെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം നടപടിയെടുക്കണമെന്നാണ് പ്രസ്തുത കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. വാഹനാപകട കേസുകളിൽ ആശുപത്രിയിലെത്തുമ്പോൾ രജിസ്‌ട്രേഷൻ കൂടാതെ അവരെ പരിചരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകണം. എന്നാൽ അപകടത്തിൽ പെട്ടയാളുടെ ബന്ധുവാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നതെങ്കിൽ ഇതിൽ മാറ്റമുണ്ടാകാം. ഈ നിയമങ്ങൾ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളടക്കമുള്ളവയ്ക്ക് മാർഗനിർദ്ദേശം നൽകണമെന്നും അതനുസരിച്ച് അവ മാറ്റങ്ങൾ രണ്ടു മാസത്തിനകം പ്രാവർത്തികമാക്കമമെന്നും കെ.സ്‌കന്ദൻ കമ്മിറ്റി ശിപാർശ ചെയ്യുന്നു. രണ്ടു മാസത്തിനകം മാറ്റങ്ങൾ നടപ്പിലാക്കാത്ത ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നും നിർദേശമുണ്ട്. റോഡപകടങ്ങളിൽ പെട്ടവർക്ക് ആശുപത്രികൾ ലഭ്യമാക്കുന്ന സേവനങ്ങൾ സുതാര്യമാക്കണമെന്നും അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിച്ചയാൾ ഒരു അക്ക്‌നോളഡ്ജ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാൻ ആശുപത്രികൾ തയ്യാറാവണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

സ്‌കന്ദൻ കമ്മിറ്റിയുടെ റിപ്പോർട്ട് റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയവും നിയമമന്ത്രാലയവും അംഗീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ചിലപ്പോൾ സാക്ഷിമൊഴി നൽകേണ്ടിയും വരാറുണ്ട്. ഇത്തരം വേളകളിൽ അവരെ കോടതിയിലേക്ക് വിളിപ്പിക്കുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും സ്‌കന്ദൻ കമ്മിറ്റി ശിപാർശ ചെയ്യുന്നു. പൊലീസ് ഓഫീസർമാർ ഇവരെ ആക്ഷേപിക്കുകയോ മർദിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും. സഹായിക്കാൻ സന്നദ്ധരായവർക്കെതിരെ സിവിലോ ക്രിമിനലോ ആയ നടപടികളൊന്നുമെടുക്കാൻ പാടില്ലെന്നും അവരടെ ഐഡൻരിറ്റി വെളിപ്പെടുത്താൻ നിർബന്ധിക്കരുതെന്നും കമ്മിറ്റി നിർദേശിക്കുന്നു. പൊലീസോ കോടതിയോ ഇവരെ ആക്ഷേപിച്ച് സംസാരിക്കാനും പാടില്ലെന്നും സ്‌കന്ദൻ കമ്മിറ്റി ശിപാർശ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP