Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പൻ കോഴയാണ് മകൻ കോഴിയും; ഇനി മുതൽ ഞങ്ങളും മാണിയെയും മകനെയും തെറി വിളിക്കാം; ഒരു പ്രയോജനവുമില്ലാതെ ഈ നഷ്ടക്കച്ചവടത്തിൽ നിന്നും പിന്മാറട്ടെ

അപ്പൻ കോഴയാണ് മകൻ കോഴിയും; ഇനി മുതൽ ഞങ്ങളും മാണിയെയും മകനെയും തെറി വിളിക്കാം; ഒരു പ്രയോജനവുമില്ലാതെ ഈ നഷ്ടക്കച്ചവടത്തിൽ നിന്നും പിന്മാറട്ടെ

എഡിറ്റോറിയൽ

ബാർ കോഴ വിവാദത്തിൽ ശ്രദ്ധേയമായ ചില റിപ്പോർട്ടുകൾ മറുനാടൻ മലയാളി പുറത്തുകൊണ്ടു വന്നിരുന്നു. മറുനാടൻ ആദ്യം മുതൽ പറഞ്ഞ വസ്തുതകളിലേക്കാണ് പിൽക്കാലത്ത് കാര്യങ്ങളിൽ പലതും എത്തിയത്. കെഎം മാണി ബാർ കോഴ ഇടപാടിൽ കൈക്കൂലി വാങ്ങിയെന്ന തിയറിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ മാണി മാത്രമല്ല കൈക്കൂലിക്കാർ എന്ന നിലപാടിലായിരുന്നു ഞങ്ങൾ ആദ്യം മുതൽ. കെ. ബാബും ചെന്നിത്തലയും അടക്കമുള്ള മന്ത്രിമാർക്ക് ബാർ കോഴയിൽ ഉള്ള പങ്കിനെ കുറിച്ച് ഏറ്റവും ആദ്യം എഴുതിയ മാദ്ധ്യമം മറുനാടൻ ആയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മുൻനിർത്തി പിസി. ജോർജും അടൂർ പ്രകാശും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു ബാർ കോഴ മുതൽ നടന്ന സംഭവങ്ങൾ എന്ന ഞങ്ങളുടെ വാദത്തെ സാധൂകരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാൽ മാത്രം ഈ തിരക്കഥ സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാവും. പരസ്പരം മക്കളെ കെട്ടിച്ച് കൊടുത്ത് ബന്ധം ഊട്ടിയുറപ്പിക്കാൻ ഒരുങ്ങുന്നതിനിടയിൽ തന്റെ അടുത്ത സുഹൃത്ത് അടൂർ പ്രകാശ് മന്ത്രി ആയിരിക്കുന്ന മന്ത്രി സഭയെ അട്ടിമറിക്കുന്ന തരത്തിലുള്ള വെളപ്പെടുത്തലുകൾ നടത്താൻ ബിജു രമേശിന് എങ്ങനെ കഴിയും എന്ന ഒറ്റ ചോദ്യം മാത്രം.

ഇതുമായി ബന്ധപ്പെട്ട ഒരുപാട് ദുരൂഹ ചോദ്യങ്ങൾ ഉണ്ട്. കെഎം മാണിയെ ഏറ്റവും വലിയ കള്ളനായി ചിത്രീകരിക്കുന്നവർ എന്തു കൊണ്ട് ബാബുവിന്റെയും ചെന്നിത്തലയുടെയും ശിവകുമാറിന്റെയും പേര് വന്നിട്ടും മിണ്ടാതിരിക്കുന്നു എന്നതാണ് അതിൽ ഒരു ചോദ്യം? പ്രതിപക്ഷ നേതാവ് വി എസ് പോലും മാണിയെ മാത്രം ആണ് ഇപ്പോഴും കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി ആക്കാം എന്ന ജോർജിന്റെ പ്രഖ്യാപനത്തിൽ തുടങ്ങിയ കെണിയിൽ മാണി വീണു പോയതിന്റെ ദയനീയമായ ദുരന്തമാണ് നമ്മൾ കാണുന്നത്.

ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.

യാതൊരു തെളിവും ഇല്ലാതെ ജോർജ് ദിവസവും അനേകം ആരോപണങ്ങൾ ആണ് മാണിക്കും മകനും എതിരെ പുറത്ത് വിടുന്നത്. ഇത്രയധികം കാര്യങ്ങൾ അറിയാവുന്ന ജോർജിന് എന്തു കൊണ്ട് തെളിവുകൾ പുറത്ത് വിട്ട് കൂടാ എന്ന് ആരും ചോദിക്കുന്നേയില്ല. പല ആരോപണങ്ങളും പ്രത്യക്ഷത്തിൽ തന്നെ തമാശയായി അനുഭവപ്പെടാറുണ്ടെങ്കിലും അവയെല്ലാം നന്നായി മാർക്കറ്റ് ചെയ്യാൻ ജോർജിന് കഴിയുന്നത് ജോർജിന്റെ സാമർത്ഥ്യം കൊണ്ട് തന്നെയാണ്. മാണി കള്ളനല്ലെന്നോ മാണിയുടെ മകൻ വ്യഭിചാരിയല്ലെന്നോ ഞങ്ങൾ ഒരിടത്തും സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ശത്രുതയോടെ ഒരാൾ പറയുന്ന കാര്യങ്ങൾ അതേ പടി വിഴുങ്ങുന്നതിലെ അനൗചിത്യം ഞങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. എക്കാലവും മറുനാടൻ അങ്ങനെ ആയിരുന്നു. ഏത് ക്രിമിനലിനും പറയാനുള്ളത് കൂടി കേൾക്കണം എന്ന അടിസ്ഥാന മാദ്ധ്യമ പ്രവർത്തന നിയമം ഞങ്ങൾ എക്കാലത്തും പാലിച്ചിരുന്നു. നിർഭാഗ്യവശാൽ മറുനാടൻ മലയാളി ചരിത്രത്തിലെ ഏറ്റവും കനത്ത വിമർശനം ആണ് ഈ നിലപാടിന്റെ പേരിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. സത്യസന്ധമായ ഞങ്ങളുടെ നിലപാടുകളെ അംഗീകരിക്കുന്നവരാണ് ഭൂരിപക്ഷം വായനക്കാരും എന്നതുകൊണ്ടാവും അവർ ഒരുപോലെ ഞങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്.

അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി മാദ്ധ്യമങ്ങൾ ഉയർത്തി കാട്ടുന്ന ജോർജിന്റെ ഒട്ടേറെ അഴിമതികളുടെ രേഖകൾ ഞങ്ങളുടെ കൈയിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരെണ്ണം പ്രസിദ്ധീകരിച്ചപ്പോഴേക്കും ഞങ്ങൾക്കെതിരെയുള്ള വിമർശനം കടുക്കുകയാണ് ചെയ്തത്. അഴിമതി വിരുദ്ധ നിയമ പ്രകാരം സൃഷ്ടിക്കപ്പെട്ട ആദ്യ ജനപ്രിതനിധിയാണ് ജോർജ് എന്ന വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെ അനുകൂലിക്കാൻ ആരുമില്ലായിരുന്നു. പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ സ്വന്തം അദ്ധ്വാനം കൊണ്ട് അഞ്ചര ഏക്കർ ഭൂമി വാങ്ങി തുടങ്ങിയ ഒട്ടേറെ രസകരമായ വാർത്തകളുടെ രേഖകൾ ഞങ്ങളുടെ കൈവശം ഉണ്ടെങ്കിലും ഇനി അവയൊന്നും പ്രസിദ്ധീകരിക്കേണ്ട എന്നാണ് ഞങ്ങളുടെയും തീരുമാനം.ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.

സോഷ്യൽ മീഡിയ എത്തിച്ചേർന്നിരിക്കുന്ന ഉപരിവിപ്ലവമായ നിഗമനങ്ങളുടെ അടിത്തറ മാന്തുക പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ സിപിഐ(എം), സംഘ പരിവാർ, ലീഗ്, ഇസ്ലാം തുടങ്ങിയ ഏതെങ്കിലും ഒരു സംവിധാനത്തിന് ഇഷ്ടപ്പെടുന്ന നിലപാടായിരിക്കണം ജനകീയമല്ലാത്ത നമ്മുടെ നിലപാട്. അല്ലാതെയുള്ള ഏത് നിലപാടും എത്ര ഉറച്ച ബോധ്യത്തിന്റെ പുറത്താണെങ്കിലും ഗുണകരമായ ഫലം ഉണ്ടാക്കില്ല. കെഎം മാണിയെയും മകനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം മറുനാടന്റെ വിമർശകർ ഉയർത്തുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കി സഹായിക്കാൻ ഒരു കേരള കോൺഗ്രസ്സുകാരനെ പോലും കണ്ടില്ല. അത്രയ്ക്കും ദുർബലമാണ് മുകളിൽ സൂചിപ്പിച്ചവരല്ലാത്ത സംഘടനകളുടെ സൈബർ സാന്നിദ്ധ്യം.

ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ ബോധ്യം ഉറച്ചതാണെങ്കിലും മറുനാടനെ ഒരു തരത്തിലും സഹായിക്കാത്ത ഈ നിലപാടിൽ നിന്നും ഞങ്ങൾ പിന്മാറുകയാണ്. ജോർജിനെ അഴിമതി വിരുദ്ധ പോരാട്ട നായകനാക്കുന്നതും മാണിയെ കള്ളന്മാരുടെ രാജാവാക്കി മാറ്റുന്നതും മാണിയുടെ മകനെ കോഴികളെ തമ്പുരാനാക്കി മാറ്റുന്നതുമായ വാർത്തയിലേക്ക് ഞങ്ങളും പോവുകയാണ്. മുഖ്യ ധാരാ മാദ്ധ്യമങ്ങൾ പലപ്പോഴും മത - സാമുദായിക സംഘടനകൾക്കെതിരെ നിലപാട് എടുക്കാത്തത് ഈ മാനദണ്ഡം കണക്കാക്കിയാണ്. കാരണം അവയെ തൊടുമ്പോൾ ആർക്കെങ്കിലും ഒക്കെ പൊള്ളും.

മറുനാടനെ സംബന്ധിച്ചിടത്തോളം അതിന്റെ നട്ടെല്ല് വായനക്കാർ തന്നെയാണ്. വായനക്കാർ ഒന്നടങ്കം ഒരു നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ മറ്റൊരു നിലപാട് എടുക്കേണ്ട ഒരു സാഹചര്യം ഇല്ല എന്നത് തന്നെയാണ് സത്യം. പറയാൻ ഉദ്ദേശിക്കുന്നത് എന്തുമാവട്ടെ അത് വായനക്കാർ മനസ്സിലാക്കുന്നത് മറ്റൊരു അർത്ഥത്തിൽ ആണെങ്കിൽ ആ നിലപാട് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കരുതുന്നതാവും ഉചിതം.

കെഎം മാണിയുടെ ബാർ കോഴയിൽ നിന്നും വീതം കൈപ്പറ്റി കൊണ്ട് ആ അഴിമതിക്കാരനെ സംരക്ഷിക്കുകയാണ് എന്ന് പോലും പലരും ഞങ്ങൾക്കെതിരെ ആരോപിക്കുന്നു. സ്ഥിരം വായനക്കാരിൽ ചിലർ അതിന് സമുദായിക കാരണം കണ്ടെത്തുകയാണ് കൂടുതൽ കഷ്ടം. വാർത്തയുടെ സത്യസന്ധത ഉറപ്പ് വരുത്താൻ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത മറുനാടനെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമായ ആരോപണം ആണ്. ഈ രണ്ടാഴ്ചക്കുള്ളിൽ പോലും രണ്ട് വലിയ സാമ്പത്തിക പ്രലോഭനങ്ങളെ അതിജീവിച്ചാണ് ഞങ്ങൾ കടന്ന് വരുന്നത്. എത്രയോ സാമ്പത്തിക പ്രലോഭനങ്ങൾ ഞങ്ങളെ തേടി വരുന്നു. അതിനെ ഒക്കെ അതിജീവിച്ച് വളർന്നു വരുന്ന മറുനാടന്റെ മേൽ അനാവശ്യമായി ഒരു കരിനിഴൽ വീഴാൻ ആഗ്രഹിക്കാത്തതിനാലാണ് ഈ നിലപാട് മാറ്റം.ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.

കുവൈറ്റ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മണർകാടുകാരൻ വർഗീസ് ഉതുപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊടിപൊടിക്കുമ്പോഴാണ് ഗൾഫിൽ നിന്നും ഒരു ഇടനിലക്കാരൻ കഴിഞ്ഞാഴ്ച പ്രലോഭനവുമായി വിളിച്ചത്. മറ്റ് മാദ്ധ്യമങ്ങളെ എല്ലാം വശത്താക്കിയെന്നും നിങ്ങൾ തൊടാതിരുന്നാൽ ഞങ്ങൾ ഊരി പോരുമെന്നുമായിരുന്നു ഇടനിലക്കാരന്റെ അവകാശ വാദം. അതിന് എന്ത് വേണം എന്ന് ഞങ്ങൾ പറഞ്ഞാൽ മതിയെന്നും ഇടനിലക്കാരൻ അറിയിച്ചു.

ആ പ്രലോഭനത്തിന് തൊട്ട് പിന്നാലെയാണ് കരിക്കിനേത്ത് ടെക്സ്റ്റയിലിന്റെ പുതിയ ലോജിങ്ങുമായി ബന്ധപ്പെട്ട് പ്രലോഭനം ഉണ്ടാകുന്നത്. ഒരു തൊഴിലാളിയെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ട കരിക്കിനേത്ത് മുതലാളിയെ കുറിച്ചുള്ള പഴയ വാർത്തകൾ നീക്കം ചെയ്യാൻ എത്ര വേണമെങ്കിലും തരാം എന്ന് പറഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പ് ചിലർ ഞങ്ങളെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കരിക്കിനേത്ത് റിലോജിങ്ങ് ചെയ്തപ്പോൾ കൊലയാളിയുടെ മുഖം കാട്ടിയ സംഭവം വീണ്ടും ഞങ്ങൾ വാർത്ത ആക്കിയപ്പോഴും വാദങ്ങളുമായി ഫോൺ കോൾ വന്നിരുന്നു. അത്തരം പ്രലോഭനങ്ങളെ നിരന്തരം തിരസ്‌കരിച്ച് വളരുന്ന മറുനാടനെ സംബന്ധിച്ചടുത്തോളം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആരോപണം ഉയരുന്നത് പോലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

ഈ പ്രത്യേക സാഹചര്യത്തിൽ സത്യം വേറെ ആണെങ്കിലും കെഎം മാണിക്കും ജോസ് കെ മാണിക്കും വേണ്ടിയുള്ള നിലപാടിൽ നിന്നും ഞങ്ങൾ പിന്മാറുന്ന കാര്യം ഖേദപൂർവ്വം അറിയിക്കുന്നു. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലെ അനീതി അംഗീകരിച്ചു കൊണ്ടും വായനക്കാരോടാണ് കൂടുതൽ പ്രതിബദ്ധത എന്ന ഒറ്റക്കാരണം കൊണ്ടുമാണ് ഞങ്ങൾ നിലപാട് മാറ്റുന്നത്. ഒരു നിലപാടും മറച്ച് വച്ച് രഹസ്യമായി ചെയ്യേണ്ടതല്ല എന്നുറപ്പുള്ളതു കൊണ്ടാണ് ആ അപ്പനേയും മകനെയും അനുകൂലിച്ച കാര്യം തുറന്ന് പറയുന്നതും കോഴയെയും കോഴിയെയും ഇപ്പോൾ തള്ളിപ്പറയുന്ന് കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നതും. വായനക്കാർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP