1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

സിനിമ - റിയൽ - എസ്റ്റേസ്റ്റ് - ഗുണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ വേരറുക്കണം; ലാലിനെ ചോദ്യം ചെയ്യാൻ മടിച്ചു നിൽക്കരുത്; സൂപ്പർ സ്റ്റാറിന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം: കോംപ്രമൈസുകളുടെ സർക്കാരെന്ന പേരുദോഷം മാറ്റാൻ പിണറായി ഈ അവസരം വിനിയോഗിക്കണം

February 22, 2017 | 09:28 AM IST | Permalink



സിനിമ - റിയൽ - എസ്റ്റേസ്റ്റ് - ഗുണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ വേരറുക്കണം; ലാലിനെ ചോദ്യം ചെയ്യാൻ മടിച്ചു നിൽക്കരുത്; സൂപ്പർ സ്റ്റാറിന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം: കോംപ്രമൈസുകളുടെ സർക്കാരെന്ന പേരുദോഷം മാറ്റാൻ പിണറായി ഈ അവസരം വിനിയോഗിക്കണം

എഡിറ്റോറിയൽ

തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു വഴിയിൽ ഇറക്കി വിട്ട സംഭവം ഉണ്ടായത് കേരളം പോലൊരു നാട്ടിൽ ആണ് എന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്? ആരു കണ്ടാലും തിരിച്ചറിയാൻ കഴിയുന്ന പ്രശസ്തയായ ഒരു നടിക്കായിരുന്നു ഈ ദുരന്തം എന്നറിയുമ്പോൾ ആശങ്കയുടെ വ്യാപ്തി കൂടുകയാണ്. അതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു അതിപ്രശസ്തയായ നായിക നടി ഒരു ഹോട്ടൽ മുറിയിൽ വച്ചു പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ലോകത്തിന്റെ ബലാംത്സഗ ക്യാപിറ്റലായി ഇന്ത്യ ചിത്രീകരിക്കപ്പെടുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെ ഒക്കെ അരങ്ങേറുന്നത് നിർഭാഗ്യകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജിഷ എന്ന പെൺകുട്ടി അതിക്രൂരമായി ബലാംത്സഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ അനുരണനം ഇനിയും കേരളത്തിൽ നിന്നും മാറിയിട്ടില്ല. സൗമ്യ എന്നൊരു പെൺകുട്ടിയെ ട്രെയിനിൽ നിന്നു പിടിച്ചു തള്ളിയിട്ടു ബലാംത്സഗം ചെയ്തതിന്റെ ഷോക്ക് മാറും മുൻപായിരുന്നു ജിഷയുടെ കൊലപാതകം. ജിഷയെയും സൗമ്യയെയും പോലെ അനേകം പേർ പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയാകുന്നതിന്റെ തുടർച്ചയായാണ് നടിയുടെ ദുരന്തവും വാർത്തയായത്. ജിഷയുടെ കൊലപാതകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പിടിപ്പുകേടിനുള്ള ഉദാഹരണമായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ആരോപിച്ചവർ ഇന്നു ഭരിക്കുമ്പോൾ ഒരു നടി പോലും പീഡനത്തിന് ഇരയാകുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.

ജിഷയുടെ മരണത്തിന് ഉമ്മൻ ചാണ്ടി ഉത്തരവാദി ആണെങ്കിൽ നടിയുടെ ദുരന്തത്തിന് പിണറായി വിജയനും ഉത്തരവാദി തന്നെയാണ് എന്നു പറയാതെ വയ്യ. ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രി സ്ഥാനം രാജി വച്ച മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. രാജി വച്ചില്ലെങ്കിലും ഇത്തരം ക്രിമിനൽ പ്രവർത്തികളിൽ പങ്കാളികളാകുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ നമുക്ക് സാധിക്കണം. കേരളത്തിൽ ഇന്നേ വരെ നടന്നിട്ടുള്ള ഇത്തരം കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളുടെ ഒക്കെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വാരൻ സാധിക്കുന്നില്ല എന്നതാണ് ഇതു ആവർത്തിക്കപ്പെടാനുള്ള പ്രധാന കാരണം.

പോൾ മുത്തൂറ്റ് വധക്കേസ് ആണെങ്കിലും ടിപി വധക്കേസ് ആണെങ്കിലും ജിഷ വധക്കേസ് ആണെങ്കിലും ഒക്കെ യഥാർത്ഥ പ്രതികൾ അല്ല പിടിക്കപ്പെടുന്നത് എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ട് എന്നത് സത്യമാണ്. ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ ഒട്ടേറെ പ്രമുഖരുടെ പേരുകൾ അതുമായി ബന്ധപ്പെട്ടു ഉയർന്നു വരും. അത്തരം വാർത്തകൾ പലതും വിശ്വസനീയമാണെങ്കിൽ പോലും പിന്നീട് അതേക്കുറിച്ചൊന്നും കേൾക്കാറില്ല എന്നതാണ് സത്യം. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കിയേ മതിയാവൂ. ഇങ്ങനെ ഉയർന്നു വരുന്ന പേരുകാർക്ക് എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അതു അന്വേഷിച്ചു വെളിയിൽ കൊണ്ടു വരേണ്ടതുണ്ട്. അങ്ങനെയല്ല അടിസ്ഥാന രഹിതമായാണ് ഇത്തരം പേരുകൾ വരുന്നതെങ്കിലും അവരെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴക്കപ്പെടുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാവേണ്ടതുണ്ട്.

ഉദാഹരണത്തിന് നടിക്കുണ്ടായ ദുരന്തത്തിന്റെ കഥ മാത്രം എടുക്കുക. ഗൂഢാലോചനക്കാരനായി ഒരു സൂപ്പർ സ്റ്റാറിലേക്കാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്. മാദ്ധ്യമങ്ങൾ ഒന്നും ആ സൂപ്പർ സ്റ്റാറിന്റെ പേരു പറയുന്നില്ലെങ്കിലും വായനക്കാർക്കെല്ലാം അറിയാം ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന്. ആ നടന്റെ പേര് ഏതെങ്കലും ഗാഢാലോചനാസംഘം ഉണ്ടാക്കിയെടുത്തതല്ല. അന്വേഷണ സംഘം നൽകുന്ന സൂചനകളും സംഭവവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചേർത്തു വച്ചു സൃഷ്ടിക്കപ്പെടുന്നതാണ്. എന്നാൽ നടന്റെ പേരു പറയാൻ പറ്റിയ തെളിവുകൾ ഇല്ലാത്തതു കൊണ്ട് മാദ്ധ്യമങ്ങൾ പേരു പറയുന്നില്ല എന്നു മാത്രം.

ജിഷയുടെ മരണത്തിന് ഉമ്മൻ ചാണ്ടി ഉത്തരവാദി ആണെങ്കിൽ നടിയുടെ ദുരന്തത്തിന് പിണറായി വിജയനും ഉത്തരവാദി തന്നെയാണ് എന്നു പറയാതെ വയ്യ. ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രി സ്ഥാനം രാജി വച്ച മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. രാജി വച്ചില്ലെങ്കിലും ഇത്തരം ക്രിമിനൽ പ്രവർത്തികളിൽ പങ്കാളികളാകുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ നമുക്ക് സാധിക്കണം.ഇത്രയധികം ആരോപണങ്ങൾ ആ നടന്റെ പേരിൽ ഉയർന്ന സ്ഥിതിക്ക് അതേക്കുറിച്ചു അന്വേഷിക്കുകയും നടനു എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുകയും ചെയ്യേണ്ടത് പൊലീസാണ്. അപമാനിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മിലുള്ള പ്രശ്‌നങ്ങളും നടിയുടെ മൊഴിയും നടനു പ്രതികൂലമായുള്ള ബന്ധവും ഒക്കെ പൊലീസ് അന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച ശേഷം യാതൊരു ബന്ധവും നടനു ഇല്ലെങ്കിൽ അതു വ്യക്തമാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കേണ്ട ചുമതല പൊലീസിനാണ്. അനാവശ്യമായി ആരെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് ഉചിതമല്ല.

ഈ നടനും കുറ്റവാളി എന്നു പൊലീസ് സംശയിക്കുന്ന പൾസർ സുനിയും തമ്മിലുള്ള ബന്ധവും എങ്ങനെയാണ് നടിക്കു ഇഷ്ടമല്ലാതിരുന്നിട്ടും പൾസർ സുനി നടിയുടെ ഡ്രൈവറായത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷ വിധേയമാക്കേണ്ടതുണ്ട്. വാസ്തവത്തിൽ പൊലീസിന്റെ അന്വേഷണം തുടങ്ങേണ്ടത് നടൻ ലാലിൽ നിന്നാകണം. ലാലിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ ഈ നടി അഭിനയിക്കുന്ന സിനിമയുടെ ഡ്രൈവറായിരുന്നു പൾസർ സുനി എന്നത് ചെറിയ കാര്യമല്ല. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സുനി ഈ നടിയിൽ നിന്നും 50 ലക്ഷം രൂപ ഈടാക്കും എന്നു പലരോടും പറഞ്ഞതായും തെളിവുകൾ ഉണ്ട്. എന്നിട്ടും എങ്ങനെ ഇയാൾ നടിയുടെ ഡ്രൈവറായി എന്നത് കണ്ടു പിടിക്കണം എങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് ലാലിനെയാണ്.

ഇത്രയധികം ആരോപണ വിധേയനായ ഒരാളെ ജോലിക്കു വച്ചത് തന്നെ സംശയാസ്പദമാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട നടിയെ ലാലിന്റെ വീടിനു മുൻപിൽ കൊണ്ടു വിട്ടതും അന്വേഷണ വിധേയാമാക്കണം. ലാലിനു എന്തെങ്കിലും തരത്തിലുള്ള ബന്ധം ഈ കേസുമായി ഉണ്ട് എന്നല്ല പറഞ്ഞു വരുന്നത്. എന്നാൽ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിനാൽ അന്വേഷണം ആരംഭിക്കേണ്ടത് ലാലിൽ നിന്നു തന്നെയാണ്. എങ്കിൽ മാത്രമേ അന്വേഷണത്തിനു വിശ്വാസ്യത ഉണ്ടാകൂ. അല്ലെങ്കിൽ ജിഷാ വധക്കേസ് പോലെ ആരുടെയോ പുറത്തു കെട്ടി വച്ചു ഒഴിഞ്ഞതായി ജനങ്ങൾ ആശങ്കപ്പെട്ടെന്നു വരാം. പൾസർ സുനി കൊള്ള നടത്താൻ വേണ്ടി ഒരുക്കിയ ഒരു കെണി മാത്രമായി തീർത്തു കേസ് അവസാനിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ എല്ലാം പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ പൊലീസിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യൂ.

ഇത്രയധികം ആരോപണങ്ങൾ ആ നടന്റെ പേരിൽ ഉയർന്ന സ്ഥിതിക്ക് അതേക്കുറിച്ചു അന്വേഷിക്കുകയും നടനു എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുകയും ചെയ്യേണ്ടത് പൊലീസാണ്. അപമാനിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മിലുള്ള പ്രശ്‌നങ്ങളും നടിയുടെ മൊഴിയും നടനു പ്രതികൂലമായുള്ള ബന്ധവും ഒക്കെ പൊലീസ് അന്വേഷിക്കേണ്ടതാണ്.ഉറച്ച നിലപാടുകളും തീരുമാനങ്ങളും ഉള്ള മുഖ്യമന്ത്രി പക്ഷേ, വിവാദ വിഷയങ്ങളിൽ ഒന്നും ജനമനസിനോടൊപ്പമല്ല എന്നൊരു തോന്നൽ ഉണ്ട്. ലോ അക്കാദമി വിഷയം ആണെങ്കിലും ശരി, നെഹ്രു കോളജ് വിഷയം ആണെങ്കിലും ശരി മുഖ്യമന്ത്രിയുടെ നിലപാട് ജനപക്ഷത്ത് ആയിരുന്നില്ല. അതിന് അദ്ദേഹത്തിന്റെ കാര്യങ്ങൾ ഉണ്ടാവാം. എങ്കിലും ജനവികാരത്തെ പാടേ തമസ്‌കരിച്ചുകൊണ്ട് എത്ര പ്രഗത്ഭനായ ഒരു ഭരണാധികാരിക്കും മുൻപോട്ട് പോകാൻ പറ്റില്ല. ലക്ഷ്മി നായർ വിവാദം അടക്കമുള്ള വിഷയങ്ങളിൽ തിളക്കം നഷ്ടപ്പെട്ട പിണറായി സർക്കാരിന് മുഖം മിനുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ കരുതുക. ആർക്കൊക്കെ എതിരെ ആരോപണം ഉയരുന്നുവോ അവരെയൊക്കെ വിളിച്ച് ചോദ്യം ചെയ്തുവേണം ഈ തിളക്കം ഉറപ്പിക്കാൻ. എന്നിട്ട് അവർ നിരപരാധികൾ ആണെങ്കിൽ എന്തുകൊണ്ട് അവർ നിരപരാധികൾ ആണെന്ന് പരസ്യമായി പറയട്ടെ. മാദ്ധ്യമങ്ങൾ ആരോപിക്കുന്ന പോലെ ഗൂഢാലോചന അവരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ മുഖം നോക്കാതെ നടപടിയും എടുക്കട്ടെ. പ്രത്യേകിച്ച് സിപിഎമ്മുമായി ചേർന്ന് നിൽക്കുന്ന ഒരു സിനിമാതാരത്തിന്റെ പങ്കിനെ കുറിച്ച് സംശയപരമായ ചില വിവരങ്ങൾ പുറത്തുവരുമ്പോൾ അതായിരിക്കും ഏറ്റവും ഉചിതം.

ഈ വിഷയവുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടിങ്ങിനെ കുറിച്ചു രണ്ടു വാക്കു പറയാതെ എഡിറ്റോറിയൽ അവസാനിപ്പിക്കാൻ സാധ്യമല്ല. നടിയുടെ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ട രീതിയാണ് ഏറെ വിമർശനങ്ങൾക്ക് ഇടയായത്. പതിവു പോലെ ചാനലുകളാണ് ഈ സംഭവം ആദ്യം ബ്രേക്ക് ചെയ്തത്. തൊട്ടു പിന്നാലെ ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയായും വാർത്തകൾക്കായി മത്സരിച്ചു. തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു എന്നതായാരിന്നു വിഷയം എന്നിരുന്നാലും ഇര ഒരു നടി ആയിരുന്നതിനാലും പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ നിമിഷ നേരം കൊണ്ടു വളർന്നു.

അന്നു സന്ധ്യ ആയപ്പോഴേക്കും സംഭവത്തിന്റെ പ്രധാന്യത്തെ കുറിച്ചു കുറച്ചു കൂടി വ്യക്തത വന്നു. തുടർന്നു ചാനലുകളും പിറ്റേന്നത്തെ ഒട്ടു മിക്ക പത്രങ്ങളും പേരുകൾ പിൻവലിച്ചു. എന്നാൽ ഓൺലൈൻ പത്രങ്ങളോ സോഷ്യൽ മീഡിയായോ മംഗളം പോലെയുള്ള പത്രങ്ങളോ തിരുത്താൻ തയ്യാറായില്ല. അതിനൊരു കാരണം മഞ്ജു വാര്യർ പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരെല്ലാം നടിയുടെ പേരു പറഞ്ഞു തന്നെയായിരുന്നു പ്രതികരണങ്ങൾ നടത്തിയത്. ഇന്നലെയാണ് പൊലീസ് വിഷയത്തിൽ ഗൗരവമായി ഇടപെട്ടത്. തുടർന്നാണ് ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും പേരുകളും ചിത്രങ്ങളും പിൻവലിച്ചത്.

നടിയുടെ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ട രീതിയാണ് ഏറെ വിമർശനങ്ങൾക്ക് ഇടയായത്. പതിവു പോലെ ചാനലുകളാണ് ഈ സംഭവം ആദ്യം ബ്രേക്ക് ചെയ്തത്. തൊട്ടു പിന്നാലെ ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയായും വാർത്തകൾക്കായി മത്സരിച്ചു. തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു എന്നതായാരിന്നു വിഷയം എന്നിരുന്നാലും ഇര ഒരു നടി ആയിരുന്നതിനാലും പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ നിമിഷ നേരം കൊണ്ടു വളർന്നു.പ്രശ്‌നത്തിന്റെ ഗൗരവം ആഴത്തിൽ മനസ്സിലായിട്ടും പേരു ഒഴിവാക്കാനോ ചിത്രങ്ങൾ പിൻവലിക്കാനോ തയ്യാറാകാതെ ചില ഓൺലൈൻ പത്രങ്ങൾ നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്നുണ്ട്. ഷെയറും ലൈക്കും മാത്രം ലക്ഷ്യമിട്ടു എന്തു നുണയും വാർത്തയാക്കുന്ന ഇത്തരക്കാർക്കെതിരെ നിയമ നടപടി എടുക്കേണ്ടതാണ്. മാത്രമല്ല ഇവരിൽ ചിലർ ഇരയായ നടിയെ വളരെ മോശക്കാരിയാക്കുന്ന ചില വാർത്തകളും പ്രസിദ്ധീകരിച്ചത് കണ്ടു. വളരെ ഹൃദയഭേദകമായ ഒരവസ്ഥയാണിത്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന ഈ അവസ്ഥക്ക് അറുതി വരുത്തേണ്ടത് തന്നെയാണ്. ഇരയെ പേരെടുത്തു പറഞ്ഞു അപമാനിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിട്ടു കൂടൂ.

അതേ സമയം ഒരു വലിയ ധാർമ്മിക പ്രശ്‌നം അവശേഷിക്കുന്നുണ്ട്. വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു എന്ന ആരോപണം ഉണ്ടായപ്പോൾ പേരുകൾ കൊടുത്ത മാദ്ധ്യമങ്ങൾ അതു പിൻവലിച്ചതുകൊണ്ട് മാത്രം ഇരയുടെ പേരു രഹസ്യമായി വയ്ക്കുക എന്ന ഉദ്ദേശം നടക്കുമോ എന്ന ചോദ്യമാണത്. ഇരയുടെ പേരു എല്ലാവരും തന്നെ ചർച്ച ചെയ്തതിനാൽ പേരു തുടരാൻ അനുവദിച്ചു കൊണ്ടു തന്നെ ലൈംഗികമായ ആക്രമത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതായിരുന്നില്ലേ ഉചിതം എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. നിയമം ഇരകളെ രക്ഷിക്കാനുള്ളതാണ് എന്ന സങ്കൽപ്പം വച്ചു നോക്കുമ്പോൾ പേരുകൾ വെളിപ്പെട്ട സ്ഥിതിക്ക് ഇരകളുടെ പേരു ഒഴിവാക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ലൈംഗിക ആക്രമണം ഇല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആയിരുന്നു. അത്തരത്തിൽ നിയമം മാറ്റി എഴുതിയാൽ മാത്രമേ നിയമത്തിന്റെ ഉദ്ദേശശുദ്ധി സഫലമാകൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം
എംഎൽഎ ആയത് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കള്ളവോട്ട് നേടിയെന്നാരോപിച്ചുള്ള കേസ് ഇപ്പോഴും നടത്തി തോറ്റ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ; മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംഎൽഎ അകാലത്തിൽ മരിക്കുമ്പോൾ കെ സുരേന്ദ്രനെ നേരിടാൻ അടിയന്തിരമായി ലീഗിന് നേതാവിനെ കണ്ടെത്തേണ്ടി വരും; ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേമത്ത് തുറന്ന അക്കൗണ്ട് മഞ്ചേശ്വരത്തേക്ക് വ്യാപിപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി
ജമാൽ ഖഷോഗിയെ കൊന്നുവെന്ന് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ; ചോദ്യം ചെയ്യലിനിടയിൽ കൈയബദ്ധം പറ്റിയെന്ന് സമ്മതിച്ച് 18 പേര അറസ്റ്റ് ചെയ്തു; രഹസ്യാന്വേഷണ സംഘത്തിലെ ഉപമേധാവിയെ പുറത്താക്കി; കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ഉത്തരവ് നൽകിയ കൊലപാതകം എന്നാരോപിച്ച് തുർക്കി ആക്രമണത്തിന് മൂർച്ച കൂട്ടി; അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധവും വഷളായേക്കുമെന്ന ആശങ്ക അറബ് ലോകത്ത് ശക്തം
രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം; ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടി; പൊലീസ് സംരക്ഷണം ചോദിച്ചെങ്കിലും മടി കാണിച്ച് പൊലീസ്; ആവേശം കെട്ടടങ്ങിയപ്പോൾ പിന്നാലെ ആരൊക്കെയോ ഉണ്ടെന്ന് ഭയന്ന് ഇരുവരും; പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാൻ ശ്രമിച്ചവരുടെ സുരക്ഷ ആരൊരുക്കും?
ആരാണ് ജമാൽ ഖഷോഗി? എന്തുകൊണ്ടാണ് വിളിച്ചുവരുത്തി സൗദി അറേബ്യ കൊന്നുകളഞ്ഞത്? സൗദി ഭരണകൂടത്തിന് ഈ ക്രൂര കൊലപാതകത്തിൽ പങ്കുണ്ടോ? പ്രതികളെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് തുർക്കിക്ക് അധികാരമില്ലാത്തത്? വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റിനെ കൊന്നുകളഞ്ഞാൽ അമേരിക്ക കൈയുംകെട്ടി നിൽക്കുമോ? മാധ്യമപ്രവർത്തകന്റെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ ഇവ
കാനനപാതയിൽ തടയാനെത്തുന്ന ഭക്തരെ നേരിടാനാവാതെ പൊലീസ്; ലാത്തിവീശിയാൽ അഗാത ഗർത്തത്തിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി; എതുവിധവും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന വാശിയിൽ ചുംബന സമരക്കാരിയെ ചുമന്നതോടെ പൊതു ജനവികാരം സർക്കാരിന് എതിരായി; മലകയറാൻ തൽകാലം ഒരു സ്ത്രീയ്ക്കും സുരക്ഷ ഒരുക്കേണ്ടെന്ന വികാരം പൊലീസിലും ശക്തം; ആക്ടിവിസ്റ്റുകൾക്ക് വേണ്ടി സർക്കാരിന്റെ മാനം കളയരുതെന്ന നിലപാടിലേക്ക് സിപിഎം മാറുന്നു
ശബരിമല പ്രശ്‌നത്തിനിടയിലും ചർച്ചയാകുന്നത് സെക്‌സ് റാക്കറ്റ് കേസ്; പൊലീസ് യൂണിഫോം നൽകി രഹ്നാ ഫാത്തിമയെ മലകയറ്റിയത് ശരീരം വിറ്റ് രശ്മി പശുപാലൻ അഴിക്കുള്ളിലായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; കെ സുരേന്ദ്രനുമായി രഹ്ന കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആരോപിച്ചത് ഇരുവരോടുമുള്ള പഴയ പകതീർക്കാൻ; രശ്മിയുടെ പ്രസ്താവന വിശ്വസിച്ച് പ്രതികരിച്ച മന്ത്രി കടകംപള്ളിയും വെട്ടിലായി
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
രാത്രി പതിനൊന്നരയോടെ ഓടിയെത്തിയത് 17കാരി; ആരോ തന്റെ വാതിലിൽ മുട്ടി വിളിച്ചതിന്റെ ഭയത്താലായിരുന്നു ആ കുട്ടി; പേടിച്ചു വിറച്ച കുട്ടിക്കും അമ്മൂമ്മയ്ക്കും തന്റെ മുറിയിൽ സുരക്ഷിതത്വം ഒരുക്കി; അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല; വെറുമൊരു രാത്രിഭയം; സംഭവിച്ചത് 25-26 കൊല്ലം മുമ്പും; കേസും പുലിവാലുമായപ്പോൾ വിശദീകരണവുമായി രേവതി രംഗത്ത്; കൊച്ചി പ്രസ് ക്ലബ്ബിലെ വെളിപ്പെടുത്തലിൽ പുതിയ വിശദീകരണം ഇങ്ങനെ
ഇതൊരു സുവർണ്ണാവസരമാണ്; അയ്യപ്പൻ സ്വയം കഴിവ് തെളിയിക്കട്ടേ! കിളവികളെ വേണോ അതോ നല്ല സൊയമ്പൻ പെമ്പിള്ളേരെ വേണോ; തീരുമാനം അയ്യപ്പനെന്ന് പോസ്റ്റിട്ട ജീവനക്കാരന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എംഎ യൂസഫലി; ലുലു ഗ്രൂപ്പിൽ നിന്ന് ദീപക് പവിത്രനെ പുറത്താക്കി അയ്യപ്പ വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് പ്രവാസി വ്യവസായിയുടെ ഇടപടെൽ; ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരന് പണി പോയത് സോഷ്യൽ മീഡിയയിലെ പൊങ്കാല കാരണം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം