Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ

മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ

എഡിറ്റോറിയൽ

'ഡോ. ശശികുമാറിന് സീനിയോറിറ്റി പ്രകാരം രണ്ട് വർഷം മുൻപ് തന്നെ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. ഇടത് യൂണിയൻ നേതാവ് എന്ന നിലയിൽ അത് രണ്ട് വർഷം വൈകിപ്പിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിനും കഴിഞ്ഞു. സംഘടനാ പ്രവർത്തനം നടത്തിയ കുറ്റത്തിന് കഴിഞ്ഞ അഞ്ചു വർഷം അദ്ദേഹത്തെ ചവിട്ടിത്തേച്ചിട്ടിരിക്കുകയായിരുന്നുവെന്നും പറയാം. ഒരോ തവണയും പ്രമോഷനുകൾക്കു വേണ്ടി അദ്ധ്യാപകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്ന നിബന്ധനയെ എതിർത്തതാണ് അദ്ദേഹത്തിന്റെ കുറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.

ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ട ന്യായമയാ പ്രൊമോഷൻ അടിയന്തിരമായി നൽകി. ഇന്നലെ വിരമിച്ചാലും ഇന്ന് വിരമിച്ചാലും പ്രൊമോഷൻ പ്രമോഷനാണ്. പ്രമോഷൻ അന്യായമായിരുന്നെന്നോ, അദ്ദേഹത്തിന് യോഗ്യതയില്ലായിരുന്നുവെന്നോ ആരും പറയുന്നുമില്ല. ഐ.ഐ.ടി മദ്രാസിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എം.ടെക്കും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം പലതവണ സിൻഡിക്കേറ്റ് സെനറ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഏതായാലും യുഡിഎഫ് കാലത്തെ പല വിസി മാരേക്കാളും അക്കാദമിക് യോഗ്യതയുള്ള വ്യക്തിയാണന്ന കാര്യം അപവാദപ്രചാരകർ മറന്ന് പോകരുതായിരുന്നു.

എഐസിടി വ്യവസ്ഥകൾ അനുസരിച്ച് അസിസ്റ്റന്റ് അസോസിയേറ്റ്, പ്രൊഫസർ, പ്രൊഫസർ എന്നൊക്കെയുള്ള വ്യത്യാസമേയുള്ളു. പ്രിൻസിപ്പൾ എന്ന തസ്തികയ്ക്ക് പ്രത്യേകം ശമ്പള സ്‌കെയിലില്ല. അതായത് അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസിപ്പളിന്റെ ആനുകൂല്യങ്ങൾ പറ്റി സർവ്വീസിൽ ഇരിക്കുന്നയാളാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയും അദ്ദേഹത്തിന് രണ്ട് മണിക്കൂർ നേരത്തേക്ക് പ്രിൻസിപ്പൾ പദവി നൽകി ആ കസേരയിൽ ഇരുത്തിയതുകൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച്, ഒരു വ്യക്തിക്ക് നീതി ഉറപ്പാക്കുന്നതിൽ ഭാഗഭാക്കായി എന്ന് അഭിമാനിക്കകയും ചെയ്യാം.

പറഞ്ഞു വന്നത് പ്രൊഫ. ശശികുമാറിനെ തിരു. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി നിയമിച്ചത് തികച്ചും രാഷ്ട്രീയമായ തീരുമാനമായിരുന്നു എന്നതാണ്. അതിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടുമില്ല, അത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുമില്ല. വിദ്യാഭ്യാസ മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും അംഗീകരിച്ച നിയമനമാണത്. ഇതൊക്കെ കൂടി ചെയ്യാനാണ് സർ, ജനങ്ങൾ 'ഇടതുമുന്നണിയെ' അധികാരത്തിലേറ്റിയത്. ഈ വസ്തുതകളൊക്കെ കൂടി ഒന്നന്വേഷിച്ചിട്ട് അച്ചു നിരത്താനുള്ള ഉത്സാഹം ശ്രീ ഷാജൻ സ്‌കറിയ കാണിക്കണമായിരുന്നു. കാരണം താങ്കൾ താറ് കോരിയൊഴിച്ചത് ശ്രീ. രവീന്ദ്രനാഥ് എന്ന മാന്യനായ ഒരു മനുഷ്യന്റെ മുഖത്ത് കൂടിയാണ്.

വാർത്തയിൽ പരാമർശ വിധേയനായ മന്ത്രി സി രവീന്ദ്രനാഥിന്റെ വിശ്വസ്ഥതയിലോ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലോ സംശയം ഇല്ലാത്തത് പോലെ തന്നെ അനധികൃതമായി പ്രൊമോഷൻ ലഭിച്ചു എന്നു ആരോപിക്കപ്പെടുന്ന ശശികുമാറിന്റെ യോഗ്യതയിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ആദ്യമേ പറയട്ടെ.പിന്നെ, താങ്കൾക്ക് വളച്ചൊടിച്ച ഈ വാർത്ത എത്തിച്ചു തന്ന, സ്വാശ്രയ സ്വകാര്യ എഞ്ചിനീയറിങ് ലോബികൾ വിചാരിച്ചാൽ ഡോ. ശശികുമാറിനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ നിന്നും മാറ്റി നിറുത്താമായിരിക്കും. പക്ഷേ, പഴയതുപോലെ അവർക്കൊന്നും അവരുടെ കളിയും നടത്തി ഈ സർക്കാരിന്റെ കാലത്ത് മുന്നോട്ട് പോകാനാവില്ലെന്ന് കൂടി പറഞ്ഞേക്ക്... ഈ വാർത്തയും അവിടെ നോട്ട് ചെയ്തിട്ടുണ്ടെന്ന് അവരോട് പറഞ്ഞേര് മോനേ...:

ടത് സൈബർ ലോകത്തെ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളായ ശ്രീ ടികെ സുജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണിത്. വിഷയം ഇന്നലെ മറുനാടൻ മലയാളി അടക്കം ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഒരു പ്രൊമോഷൻ വിഷയമാണ്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിനെ പാലക്കാട്ടേയ്ക്ക് സ്ഥലം മാറ്റി ഒരു മണിക്കൂർ പ്രൊമോഷൻ നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത സുഹൃത്തും ഇടത് യൂണിയൻ നേതാവുമായ ശ്രീ ശശികുമാറെ പ്രിൻസിപ്പൽ ആക്കി എന്ന വാർത്തയാണ് പരാമർശ വിഷയം. ഈ വാർത്തയിൽ പരാമർശ വിധേയനായ മന്ത്രി സി രവീന്ദ്രനാഥിന്റെ വിശ്വസ്ഥതയിലോ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലോ സംശയം ഇല്ലാത്തത് പോലെ തന്നെ അനധികൃതമായി പ്രൊമോഷൻ ലഭിച്ചു എന്നു ആരോപിക്കപ്പെടുന്ന ശശികുമാറിന്റെ യോഗ്യതയിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ആദ്യമേ പറയട്ടെ.

ഒരു ദിവസം കൊണ്ട് അപേക്ഷ നൽകലും ചട്ടപ്രകാരമുള്ള പരിഗണനകളും ഒഴിവാക്കാൻ വേണ്ടി ഒരാളുടെ സ്ഥലമാറ്റവും എല്ലാം പൂർത്തിയാക്കി റിട്ടയർ ചെയ്യുന്ന ദിവസത്തിന്റെ അവസാന മണിക്കൂർ പ്രൊമോഷൻ ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നതാണ് ആദ്യത്തെ കാര്യം. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ചട്ടലംഘനം നിയമവിരുദ്ധവും അഴിമതിയുമാണ്.എന്നാൽ ഇതൊരു അഴിമതിയും സ്വജനപക്ഷപാതവും ആണെന്നും, ജനാധിപത്യപരവുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സ്വീകരിക്കേണ്ട വഴിയല്ലെന്നു തീർത്തു പറയട്ടെ. ശ്രീ ശശികുമാറിന് അർഹതപ്പെട്ട പ്രൊമോഷൻ ആണ് ലഭിച്ചത് എന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇതൊരു അഴിമതി ആണ് എന്ന് പറയുന്നത്. അഴിമതി എന്നാൽ അതിൽ സാമ്പത്തിക ലാഭം ഉണ്ടാവണമെന്നില്ല. സ്വജനപക്ഷപാതവും അഴിമതിയുടെ വകുപ്പിൽ പെടും. ഇവിടെ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ ആണുള്ളത്. ഒരു ദിവസം കൊണ്ട് അപേക്ഷ നൽകലും ചട്ടപ്രകാരമുള്ള പരിഗണനകളും ഒഴിവാക്കാൻ വേണ്ടി ഒരാളുടെ സ്ഥലമാറ്റവും എല്ലാം പൂർത്തിയാക്കി റിട്ടയർ ചെയ്യുന്ന ദിവസത്തിന്റെ അവസാന മണിക്കൂർ പ്രൊമോഷൻ ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നതാണ് ആദ്യത്തെ കാര്യം. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ചട്ടലംഘനം നിയമവിരുദ്ധവും അഴിമതിയുമാണ്.

ഇത്തരം അനീതി മൂലം എട്ടും പത്തും വർഷമായി ശമ്പളം പോലും ലഭിക്കാത്ത എത്രയോ പേരുണ്ട് സർക്കാർ സർവ്വീസിൽ. ഡെപ്യൂട്ടി കളക്ടറായി ജോലിക്ക് കയറിയാൽ മൂന്നാം വർഷം ഐഎഎസ് കിട്ടുന്ന നാടാണ് നമ്മുടേത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കം ഇന്നു സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുടെ പ്രധാനപ്പെട്ട തലവന്മാരെല്ലാം ഇങ്ങനെ സർവ്വീസിൽ കയറിയവരാണ്. എന്നാൽ കാൽനൂറ്റാണ്ടായി ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ കയറിയ ഒരു ദളിതൻ ഇപ്പോഴും ആ പോസ്റ്റിൽ തന്നെ തുടരുകയാണ്. ഇവരൊന്നും ഒരു മണിക്കൂർ കൊണ്ട് നടപടി ക്രമങ്ങൾ ഉണ്ടാക്കി പ്രൊമോഷൻ ആഗ്രഹിക്കുന്നവരല്ല. എന്നെങ്കിലും നീതി ലഭിക്കുമെന്ന് കരുതുന്നവരാണ്. അവർക്കൊക്കെ തുടർച്ചയായി നിഷേധിക്കപ്പെടുന്ന നീതി ഒരു സുപ്രഭാതത്തിൽ ശ്രീ ശശികുമാറിന് നൽകിയത് സ്വജനപക്ഷപാതം ആണ് എന്ന് പറയുന്നതിൽ ആർക്കാണ് സംശയം ഉള്ളത്.

കാൽനൂറ്റാണ്ടായി ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ കയറിയ ഒരു ദളിതൻ ഇപ്പോഴും ആ പോസ്റ്റിൽ തന്നെ തുടരുകയാണ്. ഇവരൊന്നും ഒരു മണിക്കൂർ കൊണ്ട് നടപടി ക്രമങ്ങൾ ഉണ്ടാക്കി പ്രൊമോഷൻ ആഗ്രഹിക്കുന്നവരല്ല. എന്നെങ്കിലും നീതി ലഭിക്കുമെന്ന് കരുതുന്നവരാണ്. അവർക്കൊക്കെ തുടർച്ചയായി നിഷേധിക്കപ്പെടുന്ന നീതി ഒരു സുപ്രഭാതത്തിൽ ശ്രീ ശശികുമാറിന് നൽകിയത് സ്വജനപക്ഷപാതം ആണ് എന്ന് പറയുന്നതിൽ ആർക്കാണ് സംശയം ഉള്ളത്.അവർക്കൊന്നും ലഭിക്കാത്ത നീതി ശ്രീ ശശികുമാറിന് ലഭിച്ചത് മന്ത്രിയുടെ സുഹൃത്ത് അല്ലെങ്കിൽ യൂണിയൻ നേതാവ് എന്ന ഒറ്റക്കാരണം കൊണ്ടാണ് എന്ന് പറയുന്നതിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല. ഇങ്ങനെ ധൃതിപിടിച്ച് നീതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധനെങ്കിൽ ഒരു നിമിഷം പോലും വൈകാതെ പാവപ്പെട്ട ആദിവാസികൾക്ക് വീടും ഭൂമിയും കൊടുക്കട്ടെ. നമ്മുടെ ആദിവാസികളുടെ ദയനീയ അവസ്ഥയെക്കുറിച്ച് ഞങ്ങൾ എന്തെങ്കിലും പറയേണ്ടതുണ്ടോ? ഈ ഭൂമിയുടെ അവകാശികളായ ആദിവാസികൾ എന്തുകൊണ്ടാണ് സ്വന്തമായി വീടോ മണ്ണോ ഇല്ലാത്തവരായി മാറിയത്. അവർക്ക് വേണ്ടി നീക്കി വയ്ക്കപ്പെടുന്ന പണത്തിന്റെ ചെറിയൊരു അംശമെങ്കിലും അവരുടെ കൈകളിൽ എത്താൻ ഏതെങ്കിലും സർക്കാർ ശ്രമിക്കാറുണ്ടോ?

ചെങ്ങറ സമരം മുതൽ നിൽപ്പ് സമയം വരെ ആദിവാസികൾ നടത്തിയ ഒട്ടുമിക്ക സമരങ്ങളും ഒത്തു തീർത്തത് ഭൂമി കൊടുക്കാം എന്ന വാഗ്ദാനം നൽകിയാണ്. എന്നിട്ടെന്തേ അവർക്ക് മാത്രം നീതി ഇല്ലാത്തത്? എന്തുകൊണ്ടാണ് എല്ലാ സർക്കാരുകളും അവരോട് മാത്രം നുണ പറയുന്നത്? എന്തുകൊണ്ടാണ് നിരന്തരമായി വാക്ക് പറഞ്ഞിട്ടും അവർക്ക് മാത്രം ഭൂമി വീതിച്ചു കൊടുക്കാൻ കഴിയാത്തത്? മറ്റൊരു മഴക്കാലം കൂടി വരുമ്പോൾ നനഞ്ഞൊലിക്കുന്ന കൂരകളിൽ അന്തിയുറങ്ങാൻ അവരെ തള്ളിവിടുന്നതിനെ ഓർത്ത് എന്തു കൊണ്ടാണ് ആർക്കും ഒരു വേവലാതിയും ഇല്ലാത്തത്. എന്തു കൊണ്ടാണ് ശശികുമാറിന് നീതി നടത്തി കൊടുക്കാൻ കാട്ടിയ ധൃതിയോ അതിന്റെ ആയിരത്തിൽ ഒന്നു അശംമോ ആദിവാസികളുടെ വിഷയം തീർക്കാനായി ഉപയോഗിക്കാത്തത്?

രാഷ്ട്രീയ വൈരാഗ്യം തീർക്കുകയോ, അല്ലെങ്കിൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയോ ചെയ്യുന്ന എല്ലാ ഫയലുകളിലും തീർപ്പു കൽപ്പിക്കുന്നതിനോ അവർക്ക് നീതി നേടി കൊടുക്കുന്നതിനോ ഒരെതിർപ്പും ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുമ്പോൾ നൽകാവുന്ന തുല്ല്യ പരിഗണന മാത്രമേ ശ്രീ ശശികുമാറിനും നൽകാവൂ എന്ന് മാത്രമാണ് പറയാൻ ശ്രമിക്കുന്നത്.രാഷ്ട്രീയ വൈരാഗ്യം തീർക്കുകയോ, അല്ലെങ്കിൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയോ ചെയ്യുന്ന എല്ലാ ഫയലുകളിലും തീർപ്പു കൽപ്പിക്കുന്നതിനോ അവർക്ക് നീതി നേടി കൊടുക്കുന്നതിനോ ഒരെതിർപ്പും ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുമ്പോൾ നൽകാവുന്ന തുല്ല്യ പരിഗണന മാത്രമേ ശ്രീ ശശികുമാറിനും നൽകാവൂ എന്ന് മാത്രമാണ് പറയാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ ഇതിന് വേണ്ടി ഒരു നിയമം നിർമ്മിക്കുയോ ആവശ്യം എങ്കിൽ ഓർഡിനൻസ് ഇറക്കുകയോ പോലും ചെയ്യാവുന്നതാണ്. ചുവപ്പ് നാട അഴിച്ചു ഇങ്ങനെ ഇരയാകപ്പെട്ട എല്ലാവർക്കും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകട്ടെ. അതു മന്ത്രിയുടെ സുഹൃത്തിന് അല്ലെങ്കിൽ യൂണിയൻ നേതാവിന് എന്ന പരിഗണനയുടെ പുറത്താവരുത് എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്.

ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ ശ്രീ രവീന്ദ്രനാഥിനെ കാണുന്നത്. കേളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള ഒരു മന്ത്രിയാണ് അദ്ദേഹം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ഇത്തരം ചെറിയ കാര്യങ്ങളിൽ കൂടി അങ്ങ് ശ്രദ്ധിച്ചേ മതിയാവൂ. ശ്രീ ഇഎംഎസ് മന്ത്രിസഭ ആദ്യം അധികാരം ഏറ്റപ്പോൾ ഇക്കാര്യം അദ്ദേഹം പ്രത്യേകം വ്യക്തമാക്കിയിരുന്നു. അതിന്റെ ഒരു തുടർച്ചയാണ് ആദ്യ പത്ര സമ്മേളനങ്ങളിൽ ആവർത്തനങ്ങൾ എന്ന പദപ്രയോഗം വഴി മുഖ്യ മന്ത്രി നടത്തിയത്. യൂണിയൻ ആണെങ്കിലും ശരി പാർട്ടിയെങ്കിലും. ശരി, വീട്ടുകാർ ആണെങ്കിലും ശരി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കാര്യങ്ങൾ ചെയ്തു വിവാദത്തിലാക്കാതിരിക്കാനുള്ള വിവേകം മന്ത്രി കാണിക്കണം. അതിന് പ്രേരിപ്പിക്കുന്ന അവതാരങ്ങളെ അകറ്റി നിർത്തുക തന്നെ വേണം. അല്ലെങ്കിൽ കേരളം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ആ മന്ത്രിസഭയെ തേടി ഇങ്ങനെ വിവാദങ്ങൾ എത്തി കൊണ്ടിരിക്കും. സോഷ്യൽ മീഡിയായുടെ കാലത്ത് ഒരു വിവാദത്തിനും പൂട്ടിടാൻ ഒരു പിആർഡി പരസ്യത്തിനും സാധിക്കില്ല എന്ന് മനസ്സിലാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP