1 usd = 67.84 inr 1 gbp = 90.17 inr 1 eur = 78.96 inr 1 aed = 18.47 inr 1 sar = 18.09 inr 1 kwd = 224.24 inr

Jun / 2018
22
Friday

അനധികൃതമായി കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വീഴ്ചയായി മാറുന്നത്? കുരിശ് ഇരിക്കുന്ന മലകളിൽ എല്ലാം ഓരോ ശൂലം കൂടി സ്ഥാപിച്ചാലും ഇതു തന്നെയാവുമോ താങ്കളുടെ നിലപാട്? സഖാവ് പിണറായി വിജയൻ... ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്?

April 22, 2017 | 01:13 PM IST | Permalink



അനധികൃതമായി കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വീഴ്ചയായി മാറുന്നത്? കുരിശ് ഇരിക്കുന്ന മലകളിൽ എല്ലാം ഓരോ ശൂലം കൂടി സ്ഥാപിച്ചാലും ഇതു തന്നെയാവുമോ താങ്കളുടെ നിലപാട്? സഖാവ് പിണറായി വിജയൻ... ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്?

എഡിറ്റോറിയൽ

ട്ടെല്ലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും നട്ടെല്ലുള്ള ഭരണകർത്താക്കളും ഇന്ത്യ മഹാരാജ്യത്ത് മഷിയിട്ടു നോക്കിയാൽ കിട്ടുകയില്ല. ധീരവും ഭാവനപൂർണ്ണവുമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭരണാധികാരികൾ നമുക്ക് കുറവാണ്.

അവിടെയും ഇവിടെയും ഒക്കെ ചിലരെ നമ്മൾ കണ്ടെത്തുമ്പോൾ പലപ്പോഴും അവർ അധികാര ഗർവ്വിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകങ്ങളായി മാറുന്നു. ഉദ്യോഗസ്ഥരുടെ കാര്യം പറയുകയേ വേണ്ട. പൊടിപ്പും തൊങ്ങലും വച്ചു ചില മന്ത്രികളെ മാധ്യമങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കാറുണ്ടെങ്കിലും അവരിൽ പലരും പ്രശസ്തിക്കുവേണ്ടി മാത്രം വേഷം കെട്ടുന്നവരാണ് എന്നതാണ് സത്യം.

ഇത്തരം ഒരു സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് സഖാവ് പിണറായി വിജയൻ കേരളത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. ഒരുപാടു പേർക്ക് പരാതികൾ ഉണ്ടെങ്കിലും നെട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയേ കിട്ടൂ എന്നു ബഹുഭൂരിപക്ഷം വരുന്നവർ ചിന്തിച്ചു തുടങ്ങിയ സമയത്ത് തന്നെയാണ് കേരളത്തിന് നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയെയും കിട്ടിയത്. മറ്റു പല നേതാക്കളെയും പോലെ അവിടെയും ഇവിടെയും മുറിവേൽപ്പിക്കാതെ എല്ലാവരെയും ഒരുമിപ്പിച്ചു നിർത്താൻ വേണ്ടി നാടകം കളിക്കുന്ന ഒരു നേതാവായിരുന്നില്ല പിണറായി വിജയൻ.

മുല്ലപ്പെരിയാർ- ആതിരപ്പള്ളി വിഷയങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ പോലും സ്വന്തം നിലപാട് ഭയം കൂടാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ പിണറായി മാതൃകാപരമായ സത്യസന്ധതയാണ് കാട്ടിയത്. ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളും ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. മാധ്യമങ്ങളുമായുള്ള സുഖകരമല്ലാത്ത ബന്ധം മൂലം അത്തരം ക്ഷേമ പ്രവർത്തനങ്ങൾ പലതും പുറം ലോകം അറിഞ്ഞതേയില്ലെന്നതാണ് സത്യം.

ഇതൊക്കെ ശരിയാണെങ്കിലും ഉറച്ച പല നിലപാടുകളും അറിയാതെ ജനവിരുദ്ധമാവുകയോ ധൈര്യത്തിന്റെ വഴിയെ സഞ്ചരിക്കുകയോ ചെയ്യുന്നു എന്നു പറയാതെ വയ്യ. തികച്ചും ജനവുരുദ്ധമായ നിലപാട് എടുക്കുകയും ആ നിലപാടിൽ ഒരു ലജ്ജയും ഇല്ലാതെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ നമ്മൾ ഈ അടുത്തകാലത്തായി കാണുകയാണ്.

എണ്ണി എണ്ണി പറയാൻ ഒരു പാട് സംഭവങ്ങൾ ഉണ്ടെങ്കിലും പിണറായി സർക്കാരിനെ ഏറെ വിവാദങ്ങളിലാക്കിയ ചില വിഷയങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം. ജിഷ്ണുവിന്റെ ആത്മഹത്യ തുടർന്ന് നെഹ്‌റു കോളേജിൽ ഉണ്ടായ സംഘർഷങ്ങളും മഹിജയുടെ സമരവും വരെയുള്ള കാര്യങ്ങളാണ് അവയിൽ ഏറ്റവും പ്രധാനം.

തുടർച്ചയായ ഇത്തരം ദുരന്തങ്ങളിൽ ഏറെ ഭീതിദമായ കാഴ്ചയാണ് മൂന്നാർ വിഷയത്തിലൂടെ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മൂന്നാർ വിഷയത്തിൽ നിയമം ലംഘിക്കുന്ന സ്വന്തം പാർട്ടിയെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കഴിയുന്നില്ല. ഒരു മന്ത്രി തന്നെയാണ് നിയമ ലംഘനത്തിന് ആഹ്വനം ചെയ്യുന്നതും നേതൃത്വം നൽകുന്നുതും. പാർട്ടിയുടെ എംഎൽഎ താമസിക്കുന്നത് പോലും കയ്യേറ്റ ഭൂമിയിലാണ്.ജനാഭിപ്രായത്തിന് അനുകൂലമാണെങ്കിൽ കൂടി വിഷയത്തിൽ എടുത്തു നിയമവിരുദ്ധമായ നിലപാടുകളും ലോ അക്കാദമി പ്രശ്‌നത്തിലെ അലംഭാവവും ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകരുടെ നിയമനവും പൊലീസിന്റെ നിയന്ത്രണം ഇല്ലായ്മയും ജേക്കബ് തോമസിന്റെ സ്ഥാനചലനവും ഒക്കെ ഇതിന്റെ ഉദാഹരണങ്ങൾ ആണ്.

പിണറായി വിജയന്റെ ആരാധകനായിരുന്ന ജിഷ്ണു മരിച്ചപ്പോൾ ഒന്നു പോയി കാണാൻ മനസ്സു വച്ചിരുന്നെങ്കിൽ തീരേണ്ട വിഷയമായിരുന്നു ആഴ്ചകളോളം സർക്കാരിനെ വേട്ടയാടിയ വിഷയമായി മാറിയത്. മഹിജയെയും ബന്ധുക്കളെയും ഡിജിപി കാണാൻ എത്തിയപ്പോൾ കാണാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്രയും വലിയ സംഘർഷത്തിന് കാരണം ആവുമായിരുന്നോ? എന്നാൽ മുഖ്യ മന്ത്രിയുടെ പിടിവാശിയും ധാർഷ്ട്യവും അതിനു അനുവദിച്ചില്ല. ആ വിഷയം ജനമനസ്സുകളിൽ ഉണ്ടാക്കിയ മുറിവ് അത്ര നിസ്സാരമല്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഒരു അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ചെയ്തു കൊടുത്തിരുന്ന പിആർ ജോലികൾ ചെയ്യാൻ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ മൂന്നു പേരും അഞ്ചു ഇൻഫോർമേഷൻ ഓഫീസർമാരും വരെ പ്രവർത്തിക്കുന്നു എന്നത് പിണറായി വിജയൻ സർക്കാരിന്റെ പ്രതിച്ഛായയെ ഏറെ ബാധിക്കുന്ന ഒരു ദുരന്തമാണ്.

എന്നിട്ടു ഹിന്ദു പോലെയുള്ള പത്രങ്ങളിൽ ചില മിനുക്കു വാർത്തകൾ വരുത്താൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല എന്നോർക്കണം. മംഗളത്തിന്റെ മാധ്യമ പ്രവർത്തന ശൈലിയോട് എതിർപ്പുണ്ടെങ്കിലും ഒരു വാർത്തയുടെ പേരിൽ മൂന്നാഴ്ചയിൽ അധികമായി രണ്ടു മാധ്യമ പ്രവർത്തകർ അഴിയെണ്ണുന്ന സാഹചര്യവും അത്ര നല്ലതല്ല. ഖജനാവ് കൊള്ളയടിച്ചും മറ്റും കൊടും കുറ്റവാളികൾ ഒരു പോറൽ പോലും ഏൽക്കാതെ ജീവിക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം.

തുടർച്ചയായ ഇത്തരം ദുരന്തങ്ങളിൽ ഏറെ ഭീതിദമായ കാഴ്ചയാണ് മൂന്നാർ വിഷയത്തിലൂടെ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മൂന്നാർ വിഷയത്തിൽ നിയമം ലംഘിക്കുന്ന സ്വന്തം പാർട്ടിയെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കഴിയുന്നില്ല. ഒരു മന്ത്രി തന്നെയാണ് നിയമ ലംഘനത്തിന് ആഹ്വനം ചെയ്യുന്നതും നേതൃത്വം നൽകുന്നുതും. പാർട്ടിയുടെ എംഎൽഎ താമസിക്കുന്നത് പോലും കയ്യേറ്റ ഭൂമിയിലാണ്. അതിനെയൊക്കെ ന്യായീകരിക്കുക മാത്രമല്ല തന്നിൽ നിഷിപ്തമായിരിക്കുന്ന കടമ നിറവേറ്റാൻ ശ്രമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി ആക്ഷേപിക്കുകയും ശ്വാസിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഭരണം മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മൂന്നാറും പരിസരപ്രദേശങ്ങളും ഏതാണ്ട് പൂർണ്ണമായി തന്നെ അനധികൃതമായി കൈവശം വയ്ക്കപ്പെട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും ദയ അർഹിക്കുമ്പോഴും അവരുടെ ലേബലിൽ വൻകിട ഭൂമി മാഫിയ മൂന്നാറിനെ കാർന്നു തിന്നുകയാണ്. കൃഷിയാവശ്യത്തിനും വീടു പണിതു സ്ഥാപിക്കാനും മാത്രം പതിച്ചു കൊടുക്കാൻ പറ്റുന്ന ഭൂമി എങ്ങനെ ശതകോടികൾ മുടക്കി പണിത റിസോർട്ടുകളുടെ സ്വന്തമായി എന്നത് കണ്ടെത്തേണ്ടതുണ്ട്.

ശ്രീരാം ഇന്നലെ കുരിശു പൊളിച്ചതും സി.പി.എം നേതാക്കളോട് മെക്കിട്ടു കേറിയതും ഒക്കെ നിയമനം അനുശാസിക്കുന്ന കടമയുടെ ഭാഗമായി മാത്രമാണ്. മന്ത്രിയും കളക്ടറും നിർദ്ദേശിച്ചിട്ടാണ് ഇന്നലെ കുരിശു പൊളിച്ചത് എന്നു ശ്രീരാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സിആർപിസിയിലെ 133ാം വകുപ്പ് അനുസരിച്ച് സബ് കളക്ടർക്ക് അതിനുള്ള അധികാരം ഉണ്ട്. ആ അധികാരം പ്രയോഗിച്ചതിനെതിരെയാണ് ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്.തൂമ്പ കേറ്റാൻ പോലും നിയന്ത്രണം ഉള്ള ഇടുക്കി വനാന്തരങ്ങളിൽ എങ്ങനെ വൻകിട പാറമടകൾ ഉയർന്നു വന്നു എന്നും ഇല്ലിക്കാടുകൾ എങ്ങനെ പാട്ടാക്കാലാവധി കഴിഞ്ഞു മുതലാളിമാരുടെ കയ്യിലെ സാധാരണ ഭൂമിയായി എന്നും ടാറ്റായുടെ കയ്യിൽ ഇരിക്കുന്ന അൻപതിനായിരത്തോളം ഏക്കാർ എന്തുകൊണ്ട് പിടിച്ചെടുക്കുന്നില്ല എന്നുമൊക്കെയുള്ള അനേകം ചോദ്യങ്ങളാണ് ഉയരുന്നത്.

വല്ലപ്പോഴും ദേവികുളത്തെത്തുന്ന സബ് കളക്ടർമാരും ഇടുക്കിയിലെ ജില്ലാ കളക്ടർമാരും നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയും ചില മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ബാബു പോളും അൽഫോൻസ് കണ്ണന്താനവും ഒക്കെ ഇങ്ങനെ ദേവീകുളത്ത് പരീക്ഷണങ്ങൾ നടത്തി മടങ്ങിയവരാണ്. അവരുടെ പിൻഗാമിയായാണ് ശ്രീരാം എന്ന യുവ ഐഎഎസുകാരൻ വരുന്നത്. ശ്രീരാം ഇന്നലെ കുരിശു പൊളിച്ചതും സി.പി.എം നേതാക്കളോട് മെക്കിട്ടു കേറിയതും ഒക്കെ നിയമനം അനുശാസിക്കുന്ന കടമയുടെ ഭാഗമായി മാത്രമാണ്. മന്ത്രിയും കളക്ടറും നിർദ്ദേശിച്ചിട്ടാണ് ഇന്നലെ കുരിശു പൊളിച്ചത് എന്നു ശ്രീരാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സിആർപിസിയിലെ 133ാം വകുപ്പ് അനുസരിച്ച് സബ് കളക്ടർക്ക് അതിനുള്ള അധികാരം ഉണ്ട്.

ആ അധികാരം പ്രയോഗിച്ചതിനെതിരെയാണ് ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. വിശ്വാസികൾ പോലും ഉയർത്താത്ത മതവികാരത്തിന്റെ കാര്യം മുഖ്യമന്ത്രി തന്നെ പറയേണ്ടി വരുന്ന സാഹചര്യം അപമാനകരവും വേദനാജനകവുമാണ്. ഇടുക്കിയിൽ മാത്രമല്ല കേരളത്തിലെ മിക്ക മലനിരകളിലും ഇങ്ങനെ കുരിശുകൾ കാണാം. ദുഃഖവെള്ളിയാഴ്ച ദിവസങ്ങളിൽ ഈ കുരിശിനു സമീപം പ്രാർത്ഥിക്കാനായി മലകയറുന്നവർക്ക് മനസ്സിലാക്കാം. എന്നാൽ പലരും ഈ മലനിരകളിൽ സ്ഥിരം കുരിശു സ്ഥാപിക്കുകയും ആരാധനകൾ നടത്തുകയും ചെയ്യുന്നു. തികച്ചും നിയമവിരുദ്ധമായാണ് ഈ കയ്യേറ്റങ്ങൾ.

കുരിശ് കൂടംകൊണ്ട് അടിച്ചും ജെസിബി കൊണ്ടു തള്ളിക്കേറിയും തകർക്കുന്നത് കണ്ടു പലരുടെയും വികാരം പൊട്ടിയെന്നാണ് മറ്റൊരു വിമർശനം. രണ്ടു മരക്കുമ്പുകൾ കുറുകെയെടുത്ത് കാട്ടിയാൽ ഒരു കുരിശാവുകയില്ല. അതു കുരിശാകണമെങ്കിൽ വിശുദ്ധീകരിക്കപ്പെടുകയും പ്രാർത്ഥനയുടെ ഭാഗം ആവുകയും ചെയ്യണം. അനധികൃതമായി ഭൂമി പിടിച്ചെടുത്ത് നിയമവിരുദ്ധമായി കുരിശു നാട്ടി ഉദ്യോഗസ്ഥരെ തടയാൻ മാർഗ്ഗതടസ്സം ഉണ്ടാക്കിയവർ സ്ഥാപിച്ചത് എങ്ങനെയാണ് കുരിശാവുക. ഇങ്ങനെ കുരിശു നാട്ടുന്ന മലനിരകളിൽ എല്ലാം വിശ്വഹിന്ദു പരിഷത്തുകാർ ശൂലം കൂടി നാട്ടിയാൽ എന്തായിരിക്കും സർക്കാരിന്റെ നിലപാട്. പുറംപോക്കു ഭൂമിയിൽ കുരിശു നാട്ടാമെങ്കിൽ ശൂലവും സ്ഥാപിക്കാം എന്നു പറഞ്ഞാൽ അതിനെ നിഷേധിക്കാൻ ആർക്കും സാധിച്ചെന്നു വരില്ല. അത്തരം ഒരു സംഘർഷത്തിലേക്ക് നാടിനെ നയിക്കാൻ വേണ്ടിയാണണോ മുഖ്യമന്ത്രി ക്രൈസ്തവർക്ക് പോലും ഇല്ലാത്ത മതവികാരത്തെ കുറിച്ചു ഇന്നലെ വാചാലനായത്?

കുരിശു പൊളിക്കലിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന കത്തോലോക്ക മെത്രാന്മാർ ഇന്നലെ നിലപാടു മാറ്റിയത് പോലും മുഖ്യമന്ത്രി നൽകിയ ധൈര്യത്തിന്റെ പുറത്തായിരുന്നു. ഒരു കുരിശും പൊളിക്കുന്നതിനോട് സർക്കാർ യോജിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ കാട്ടിയത് തെറ്റാണ് എന്നുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

എന്നാൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശു ശരിക്കുള്ള കുരിശല്ലെന്നും അതൊരു കോൺക്രീറ്റ് നിർമ്മിതി മാത്രമാണ് എന്നും വിശ്വാസികളും ഭൂരിപക്ഷം മെത്രാന്മാരും വൈദികരും കരുതുന്നു. അതു അംഗീകരിക്കാൻ കഴിയാത്തത് സിപിഎമ്മിനും ദേശാഭിമാനിക്കും മാത്രമാണ്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും അത്തരം ഒരു നിലപാടാണ്. സർക്കാർ ഭൂമി കയ്യേറി കുരിശല്ല തൃശൂലം സ്ഥാപിച്ചാലും അതു പൊളിച്ചു കളയണം. മലയാറ്റൂർ പള്ളിയും ശബരി മല ക്ഷേത്രവും പോലെയുള്ള ചില സ്ഥാലങ്ങൾക്ക് മാത്രമേ ഇളവനുവധിക്കാവൂ. കേരളത്തിലെ മിക്ക മലനിരകളിലും അനധികൃതമായ കുരിശുകൾ ഇപ്പോൾ ഉണ്ട്. അവയൊക്കെ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ദുഃഖവെള്ളിയാഴ്ച ദിവസം മല കയറുമ്പോൾ പ്രത്യേക മരക്കുരിശ് സ്ഥാപിക്കട്ടെ.

പിണറായി വിജയന് ശരിക്കും എന്തു പറ്റി എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. കേരളത്തിൽ ഒരു സമഗ്രമായ മാറ്റം പ്രതീക്ഷിച്ചാണ് വിജയനെ ആളുകൾ അധികാരത്തിൽ കയറ്റിയത്. എന്നാൽ പലപ്പോഴും പ്രതികൂലമായ നിലപാട് എടുക്കുകയാണ് ഈ സർക്കാർ. സമരം കൊണ്ടെന്ത് നേടി? എന്തിനു വേണ്ടി ആയിരുന്നു സമരം എന്നൊക്കൊ ചോദിക്കുന്ന മാനസികാവസ്ഥയിലേക്ക് സഖാവി വിജയൻ മാറിയിരിക്കുന്നു.കുരിശ് കൂടംകൊണ്ട് അടിച്ചും ജെസിബി കൊണ്ടു തള്ളിക്കേറിയും തകർക്കുന്നത് കണ്ടു പലരുടെയും വികാരം പൊട്ടിയെന്നാണ് മറ്റൊരു വിമർശനം. രണ്ടു മരക്കുമ്പുകൾ കുറുകെയെടുത്ത് കാട്ടിയാൽ ഒരു കുരിശാവുകയില്ല. അതു കുരിശാകണമെങ്കിൽ വിശുദ്ധീകരിക്കപ്പെടുകയും പ്രാർത്ഥനയുടെ ഭാഗം ആവുകയും ചെയ്യണം. അനധികൃതമായി ഭൂമി പിടിച്ചെടുത്ത് നിയമവിരുദ്ധമായി കുരിശു നാട്ടി ഉദ്യോഗസ്ഥരെ തടയാൻ മാർഗ്ഗതടസ്സം ഉണ്ടാക്കിയവർ സ്ഥാപിച്ചത് എങ്ങനെയാണ് കുരിശാവുക. അതിൽ യേശുക്രിസ്തുവില്ല പകരം സാത്താൻ ആണ് വസിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഒരു കുരിശു തകർച്ചയെ കുറിച്ചു ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല.

ഇനി അഥവാ അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ഒരു മറുചോദ്യം ചോദിക്കാനുണ്ട് കേരളത്തിലെ പുരാതനമായ അനേകം പള്ളികൾ കാലാകാലങ്ങളിൽ പൊളിച്ചു കളഞ്ഞിട്ടുണ്ട്, നൂറ്റാണ്ടുകളായി വിശ്വാസികൾ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്ത ആ പള്ളികൾ പൊളിച്ചു കളഞ്ഞപ്പോൾ അതോടൊപ്പം ആ കുരിശുകളും നശിപ്പിക്കപ്പെട്ടു.

അവയൊക്ക നശിപ്പിക്കപ്പെട്ടത് ചുറ്റികയും കൂടവും ഒക്കെ ഉപയോഗിച്ചു തന്നെയാണ്. അന്നൊന്നും ആർക്കും തോന്നാത്ത വികാരം ഇപ്പോൾ തോന്നേണ്ട കാര്യമില്ല. ഇനി അഥവാ അതു തെറ്റാണെങ്കിൽ കുരിശിനു മേൽ കൂടം കയറുന്നതും ജെസിബി കയറുന്നതു ഒക്കെ ലൈവായി കാണിച്ച ചാനലുകൾ മാത്രമാണ് ഉത്തരവാദികൾ. അവരെയാണ് ശിക്ഷിക്കേണ്ടത് അല്ലാതെ നിയമനം നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയല്ല.

പിണറായി വിജയന് ശരിക്കും എന്തു പറ്റി എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. കേരളത്തിൽ ഒരു സമഗ്രമായ മാറ്റം പ്രതീക്ഷിച്ചാണ് വിജയനെ ആളുകൾ അധികാരത്തിൽ കയറ്റിയത്. എന്നാൽ പലപ്പോഴും പ്രതികൂലമായ നിലപാട് എടുക്കുകയാണ് ഈ സർക്കാർ. സമരം കൊണ്ടെന്ത് നേടി? എന്തിനു വേണ്ടി ആയിരുന്നു സമരം എന്നൊക്കൊ ചോദിക്കുന്ന മാനസികാവസ്ഥയിലേക്ക് സഖാവി വിജയൻ മാറിയിരിക്കുന്നു.

സോഷ്യൽ മീഡിയായിൽ വിമർശനം ഉന്നയിക്കുന്നവരെ പോലും പിടിച്ചു അകത്തിടുന്ന അസഹിഷ്ണുതയുടെ കാലത്തേക്ക് വിജയന്റെ പൊലീസ് മാറിയിരിക്കുന്നു. സമരത്തെ സഹായിക്കുന്നവരെ ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനക്കാരാക്കി മാറ്റുന്നു. ഈ മാറ്റം ആശങ്കാജനകമാണ്. നിരാശാജനകമാണ്. എവിടെയാണ് പിശക് പറ്റിയതെന്ന് കണ്ടെത്തി തിരുത്താൻ സമയമായിരിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആശുപത്രിയിൽ ചികിൽസ തേടിയത് ഓട്ടോറിക്ഷ തട്ടിയെന്ന് പറഞ്ഞ്; പരാതി കൊടുത്തത് ഡ്രൈവർ പീഡിപ്പിച്ചെന്നും; ഡോക്ടറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ കുരുക്ക് മുറുകിയെന്ന് തിരിച്ചറിഞ്ഞ് എഡിജിപി; സുധേഷ് കുമാറിനെതിരെ വ്യാജ പരാതി ചമച്ചതിന് കേസെടുക്കേണ്ടി വരും; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളും ഊരാക്കുടുക്കിൽ; സ്നിഗ്ദയുടെ അപമാനിക്കൽ പരാതി വ്യാജമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; അതിവേഗം രേഖ കോടതിയിൽ സമർപ്പിച്ചത് വിനയാകും
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെ അർജന്റീന പുറത്തേക്കുള്ള വഴിതുറന്നു; നൈജീരിയയെ തോൽപിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ടുകളികളിലും തോൽക്കുകയും ചെയ്യാതെ പ്രീക്വാർട്ടർ സ്വപ്‌നം ഫലിക്കില്ല; ക്രൊയേഷ്യയുടെ മൂന്നുഗോളുകളും നിശബ്ദമായി നോക്കിനിന്നു കണ്ട് സാക്ഷാൽ ലയണൽ മെസ്സി; മറ്റെന്തിനെക്കാൾ മെസ്സിപ്പടയെ ഇഷ്ടപ്പെട്ട മലബാറിലെ കളിഭ്രാന്തന്മാർക്ക് ചിന്തിക്കാൻപോലും ആകാത്ത നിരാശ; തോറ്റുമടങ്ങുന്നത് ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ രാജ്യം
മൊബൈൽ ഫോണിൽ ആശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥരുടെ രക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ ജനസേവന കേന്ദ്രത്തിലെ ക്രൂരതകൾ തുറന്നുപറഞ്ഞ് കുട്ടികൾ; കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ സർക്കാർ ഏറ്റെടുത്ത നടപടിയെ ചോദ്യംചെയ്തുള്ള ഹർജി പിൻവലിച്ചു തടിതപ്പി  
'സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും'; ഓസ്‌ട്രേലിയൻ പൊലീസിനെ ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിച്ചത് അരുൺ കമലാസനന്റെ ചതിയിൽ വീണ മറ്റൊരു കാമുകി; സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയേയും കാമുകനേയും അകത്താക്കിയത് മലയാളി യുവതിയുടെ ഇടപെടൽ; മെൽബൺ കൊലയിൽ സോഫിയും അരുണും ഇരുമ്പഴിയിക്കുള്ളിലായത്‌ ഇങ്ങനെ
ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ
മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു