1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
25
Sunday

ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്‌കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?

May 24, 2016 | 11:52 AM | Permalinkഎഡിറ്റോറിയൽ

ഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഏറ്റ സാഹചര്യം ഓർക്കുന്നവർക്കറിയാം ആ തുടക്കം തന്നെ നാണക്കേടിന്റേതായിരുന്നു എന്ന്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ മന്ത്രിമാരാവുന്നത് നഗ്‌നമായ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു. ഈഴവന് രണ്ട്, നായർക്ക് രണ്ട്, ലത്തീൻ കത്തോലിക്കനും സിറിയൻ കത്തോലിക്കനും യാക്കോബായക്കാരനും ഓർത്തഡോക്സ്‌കാരനും ഓരോന്ന്, കോൺഗ്രസ്സിലെ മുസ്ലീമിന് ഒന്നു തുടങ്ങിയ രീതിയിലുള്ള മന്ത്രിസ്ഥാനത്തിന്റെ ലേലം വിളി ആയിരുന്നു തുടക്കത്തിലെ ഏറ്റവും വലിയ നാണക്കേട്. നായർ ക്വോട്ട തികഞ്ഞതുകൊണ്ട് പ്രതിഭാധനരായ ജി കാർത്തികേയനും കെ മുരളീധരനും അന്ന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. കോൺഗ്രസ്സിന്റെ വീതം കൂടാതെ കേരള കോൺഗ്രസ്സിന്റെ വകയായി ക്രിസ്ത്യാനിയും ലീഗിന്റെ വകയായ മുസ്ലീമും ചേർന്നപ്പോൾ എന്നിട്ടും ജാതി സമവാക്യം തെറ്റി. പിന്നീട് അഞ്ചാം മന്ത്രി എന്ന ലീഗിന്റെ വാദം ഉയർത്തിയ കോലാഹലങ്ങളും സുകുമാരൻ നായർ ഉയർത്തിയ ബഹളവും ഒക്കെ ആർക്കാണ് മറക്കാനാവുന്നത്.

പിന്നീട് എൻഎസ്എസിന്റെ പിൻബലത്തോടെ ന്യൂനപക്ഷ പ്രീണന വാദം ഉയർത്തി ചെന്നിത്തല മുഖ്യമന്ത്രിയാവാൻ നടത്തിയ നാടകങ്ങളും ഈ സർക്കാരിനെ നാണം കെടുത്തുകയായിരുന്നു. ചെന്നിത്തലയിലേക്ക് ആഭ്യന്തര മന്ത്രി സ്ഥാനം പോവാതിരിക്കാൻ മറ്റൊരു നായരായ തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിയാക്കിയ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ വേറൊരു നാണം കെട്ട നാടകം ആയിരുന്നു. അങ്ങനെ എണ്ണെയെണ്ണി പറഞ്ഞാൽ അവസാനിക്കാത്ത അനേകം നാണക്കേടുകളാണ് ഉമ്മൻ ചാണ്ടി സർക്കാർ സമ്മാനിച്ചത്. പിന്നീട് സോളാർ അഴിമതിയും ബാർ കോഴയും മദ്യനയത്തിന്റെ പേരിലുള്ള പോരാട്ടങ്ങളും മന്ത്രിമാരുടെ രാജി നാടകങ്ങളും അവസാന കാലത്തെ കൊള്ളയും ഒക്കെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു. ജനസമ്പർക്ക പരിപാടി മൂലം ആ നാണക്കേട് തെല്ലൊന്ന് കുറക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചെങ്കിലും തുടക്കം മുതൽ ഉണ്ടായ പാളിച്ചകൾ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു.

എന്നാൽ പിണറായി വിജയന്റെ തുടക്കം പ്രതിപക്ഷത്തിന് പോലും കുറ്റം പറയാൻ കഴിയാത്ത വിധമാണ്. 19 മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്. 12 മന്ത്രിമാരെ നിശ്ചയിച്ച സിപിഐ(എം) പോലൊരു പാർട്ടി വെറും മൂന്ന് പേരെയാണ് മുൻ മന്ത്രിമാരിൽ നിന്നും നിയമിച്ചതെന്നത് ചില്ലറ കാര്യമല്ല. പരിചയ സമ്പന്നരായ തോമസ് ഐസക്കിനെയും, ജി സുധാകരനെയും, എകെ ബാലനെയും ഒഴിച്ചുള്ളവരെല്ലാം മാറി നിൽക്കുന്നു എന്നത് എത്ര അഭിനന്ദിച്ചാലും മതിയാവാത്ത തീരുമാനം ആണ്. എളമരം കരീമിനെയും, പി കെ ഗുരുദാസനെയും പോലെയുള്ള തലമുതിർന്ന നേതാക്കളെ മത്സരിപ്പിക്കാതെ മാറ്റി നിർത്തിയതിന്റെ തുടർച്ചയാണ് ഈ പരിഷ്‌കാരം.മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്.

ഈ സർക്കാരിന്റെ തുടക്കത്തിലെ ഏറ്റവും വലിയ നേട്ടം ഉമ്മൻ ചാണ്ടി സർക്കാരിന്റേത് പോലെ സമ്മർദ്ദവുമായി ഒരു ആത്മീയ നേതാവും പിന്നാലെ നടക്കുന്നില്ല എന്നതാണ്. പിണറായിയോ മറ്റേതെങ്കിലും നേതാവോ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മതനേതാക്കളുടെ താമസ സ്ഥലങ്ങളിൽ പോയി അനുഗ്രഹം ചോദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും. അതേ സമയം യാതൊരു വിധത്തിലുള്ള ജാതി പരിഗണനയും സമുദായവ്യവസ്ഥയും സർക്കാർ പരിഗണിച്ചിട്ടുമില്ല. രണ്ട് മുസ്ലീമും രണ്ട് ക്രസ്ത്യാനിയുമെയുള്ളു എന്ന് പറഞ്ഞ് ഒരു മതനേതാവും ബഹളം വയ്ക്കാൻ വരുന്നുമില്ല.

തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും.മുൻപ് മന്ത്രിമാരായിരുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും പരിചയസമ്പന്നരും അഴിമതി ആരോപണം ഇതുവരെ ഉയർന്നിട്ടില്ലാത്തവരും ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. എകെ ബാലന് പകരം ആറ്റിങ്ങലിൽ നിന്നും ജയിച്ച സത്യനെ പോലെ ഒരാളെ പരിഗണിക്കേണ്ടി ഇരുന്നു എന്ന വാദം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും കാര്യത്തിൽ പ്രതിപക്ഷം പോലും എതിരഭിപ്രായം പറയില്ല. കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് വരുത്താൻ ഐസക്കിന് പകരം മറ്റൊരു പേര് ആർക്കും ചൂണ്ടിക്കാട്ടാൻ തന്നെ ഉണ്ടാവില്ല. ജി സുധാകരരന്റെ അഴിമതിക്കെതിരെയുള്ള വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ പ്രതിപക്ഷം പോലും ശരി വയ്ക്കുന്നതാണ്. കൊള്ള സങ്കേതമായി മാറിയ ദേവസ്വത്തെ ചുരുങ്ങിയ കാലം കൊണ്ട് സുധാകരൻ തൂത്തു വൃത്തിയാക്കിയത് എല്ലാവർക്കും അറിയാം. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

മന്ത്രിമാരുടെ വകുപ്പുകൾ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകൾ ആണ്. വിദ്യാഭ്യാസ മന്ത്രിയായി ഒരു പ്രഫസറെ തന്നെ തെരഞ്ഞെടുത്തതാണ് ഇതിൽ ഏറ്റവും പ്രധാനം. അബ്ദു റബ്ബിനെ പോലൊരാൾ മതവും ജാതിയും കലർത്തി നശിപ്പിച്ചിട്ട ഒരു വകുപ്പ് ശുദ്ധീകരിച്ചെടുക്കാൻ മതനിരപേക്ഷ ബോധമുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണം തന്നെ രംഗത്ത് വരുന്നത് ഏറെ ആശ്വാസകരമാണ്. എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും ഒക്കെ കുത്തവകാശമാക്കി വച്ചവരിൽ നിന്നും ജനം മോചനം ആവശ്യപ്പെട്ടപ്പോൾ അവർക്ക് നൽകിയ ഒന്നാന്തരം പ്രതിഫലം തന്നെയാണ് പുതുമുഖങ്ങളെ അണിയിച്ചുള്ള ഈ പരീക്ഷണം. ഓരോ മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സമയം ഏറെയുണ്ടെങ്കിലും അഴിമതിക്ക് വശംവദരാകാൻ സാധ്യതപോലുമുള്ളവർ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ എന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവായ ഇപി ജയരാജൻ മന്ത്രി എന്ന നിലയിൽ വിവാദങ്ങളിൽ നിന്നും മാറി നിന്നു പ്രവർത്തിക്കും എന്നു കരുതാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം. രാഷ്ട്രീയ ചതുരംഗത്തിലെ നീക്കങ്ങളിൽ വിദഗ്ദ്ധനായ കടകംപള്ളി സുരേന്ദ്രനും കേരള ജനതയെ ഒട്ടും നിരാശപ്പെടുത്തുകയില്ല എന്നു കരുതട്ടെ.

കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ശ്രീ എംഎം മണിക്ക് നൽകിയ ചീഫ് വിപ്പ് സ്ഥാനം ഇക്കൂട്ടത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടത് തന്നെയാണ്. എംഎൽഎ ആയ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളിൽ നാലു പേരും മന്ത്രിമാരാകുമ്പോൾ എംഎം മണിയെ മാത്രം ഒഴിവാക്കിയതിൽ ഒരു അനീതി ഉണ്ടായിരുന്നു. അതേ സമയം തികച്ചും ഗ്രാമീണനായ മണിയുടെ സംഭാഷണ ശൈലി, മണിയുടെ സഹോദരൻ സമ്പാധിച്ച അനധികൃത സ്വത്തിനെക്കുറിച്ചുള്ള ആരോപണം എന്നിവ കണിക്കിലെടുക്കുമ്പോൾ മണിയെ മന്ത്രിയാക്കുന്നത് അനാവശ്യ വിമർശനങ്ങൾക്ക് കാരണം ആകുമെന്ന് പിണറായി കരുതിയാൽ കുറ്റം പറയാൻ സാധിക്കത്തുമില്ല. മണിയാശാൻ അഴിമതി നടത്തുമെന്ന് ആരും കരുതുന്നില്ലെങ്കിലും മന്ത്രി എന്ന നിലയിലുള്ള ഗൗരവമായ ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക പാർട്ടി നേതൃത്വത്തിന് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മണിക്ക് ചീഫ് വിപ്പ് സ്ഥാനം നൽകിയത് ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്.

സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരിചയ സമ്പന്നത പരിഗണിച്ച് നിരത്തിയ പലരെയും അവർക്ക് ഉറപ്പായും ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ നിന്നും മാറ്റി പരീക്ഷിച്ചു. സി ദിവാകരന്റെ കുത്തക സീറ്റായ കരുനാഗപ്പള്ളിയിൽ നിന്നും മാറ്റി വിദൂരമായ ജയ സാധ്യത മാത്രമുള്ള നെടുമങ്ങാട്ട് സിറ്റിംങ് എംഎൽഎ ആയ പാലോട് രവിയെ നേരിടാൻ നിയോഗിച്ചു. അത് വഴി കരുനാഗപ്പള്ളിയും നെടുമങ്ങാടും സിപിഐ ഉറപ്പു വരുത്തി. വൻ ഭൂരിപക്ഷത്തിൽ കൈപ്പമംഗലത്ത് നിന്നും വിജയിക്കുകയും നിയമസഭയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്ത സുനിൽകുമാറിനെ നിയോഗിച്ചത് കോൺഗ്രസ്സിന്റെ കുത്തക സീറ്റായ തൃശ്ശൂരിൽ സാക്ഷാൽ കരുണാകരന്റെ മകളെ നേരിടാൻ ആണ്. അതുകൊണ്ട് സിപിഐയ്ക്ക് ലഭിച്ചത് കൈപ്പമംഗലവും തൃശ്ശൂരും ഒരുമിച്ചാണ്. മൂവാറ്റുപുഴയിലെ എൽദോസിനെ പോലെ ഒരു സാധാരണക്കാരനെ സ്ഥാനാർത്ഥി ആക്കിയതും പട്ടാമ്പിയിലെ മൊഹ്‌സീനെ സ്ഥാനാർത്ഥിയാക്കിതും ഒക്കെ സിപിഐ എന്ന പാർട്ടിയുടെ മികവിന്റെ ലക്ഷണങ്ങളിൽ പെടും.

ഇങ്ങനെ ഒരു പരീക്ഷണത്തിന് കോൺഗ്രസ്സ് തയ്യാറായിരുന്നെങ്കിൽ എത്ര സീറ്റുകൾ ലഭിക്കുമായിരുന്നു. പുതുപ്പള്ളിയിൽ നിന്നും മാറി മറ്റൊരിടത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി എങ്കിലും മാതൃക കാട്ടേണ്ടതല്ലേ? അതു വഴി ഒരു സീറ്റ് കൂടി ഉറപ്പിക്കാൻ യുഡിഎഫിന് കഴിയുമായിരുന്നില്ലേ? പലപ്പോഴും കോൺഗ്രസ്സിൽ സംഭവിക്കുന്നത് തങ്ങൾ കുത്തക ആക്കി വച്ചിരുന്ന സീറ്റുകളിൽ തോൽവി ഉണ്ടായാൽ കൂടുതൽ സുരക്ഷിതമായ സീറ്റിലേക്ക് മാറുകയാണ്. തൃപ്പൂണിത്തുറയ്ക്ക് പകരം താൻ ആഗ്രഹിച്ചിരുന്നത് തൃക്കാക്കരയായിരുന്നു എന്ന് കെ ബാബു ഇന്നലെ പ്രസ്താവിച്ചതാണ് ഉത്തമ ഉദാഹരണം. കുത്തക സ്ഥാനാർത്ഥികളെ മാറ്റാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇരിക്കൂറിലെ ജനങ്ങൾ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും അവിടെ നിന്നും മാറി കൊടുക്കാൻ കെ സി ജോസഫ് തയ്യാറാവാത്തത് മറ്റൊരു ഉദാഹരണമാണ്.

സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്.വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.ഇപ്പോൾ മന്ത്രിസഭ തീരുമാനം വന്നപ്പോൾ നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്. സി ദിവാകരനെ പോലെ ഒരാൾ മന്ത്രിസ്ഥാനം അർഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് മന്ത്രിസ്ഥാനം ഇല്ല എന്നു പറഞ്ഞപ്പോൾ നടത്തിയ അന്തസില്ലാത്ത പ്രതികരണം. അതേ സമയം മന്ത്രിസ്ഥാനം ലഭിക്കത്തില്ലെന്നതിനെ കുറിച്ച് മുല്ലക്കര രത്നാകരൻ നടത്തിയ പാക്വമായ പ്രതികരണം ആ മനുഷ്യനെക്കുറിച്ച് നമ്മൾ ഇതുവരെ പുലർത്തിയ ചിന്തകൾ എല്ലാം അടിവരയിടുന്നത് തന്നെയാണ്. വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.

അർഹതയുള്ള എല്ലാവരെയും മന്ത്രിയാക്കുക അസാദ്ധ്യം ആണ് അറിയാം. നിലവിലുള്ള സാഹചര്യത്തിൽ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് തെരഞ്ഞെടുത്തത് എന്നും പറയാതെ വയ്യ. എങ്കിൽ പോലും യുഡിഎഫ് കോട്ടയിൽ സ്ഥിരമായി വിജയിക്കുന്ന സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരെ കൂടി ഏതെങ്കിലും തരത്തിൽ പരിഗണിക്കേണ്ടായിരുന്നു എന്ന് പറയാതെ വയ്യ. ഇവർ കൂടി ഉണ്ടായിരുന്നെങ്കിൽ മന്ത്രിസഭ കൂടുതൽ തിളങ്ങുമായിരുന്നുവെന്ന് തീർച്ച. പി ശ്രീരാമകൃഷനെ സ്പീക്കർ ആക്കാനുള്ള തീരുമാനവും അനൗചിത്യമാണ് എന്ന് പറയേണ്ടി വരും, സ്പീക്കർ പോലെ ആദരണീയമായ പദവികളിൽ കുറച്ചു കൂടി പക്വതയും പ്രായവും ഉള്ള ഒരാളെയായിരുന്നു നിയമിക്കേണ്ടത്. മറ്റെല്ലാവരെക്കാളും അർഹനായ ശ്രീരാമരാമകൃഷ്ണനെ തീർച്ചയായും ഒരു മന്ത്രിയായി ഉൾപ്പെടുത്തേണ്ടതായിരുന്നു. കടന്നപള്ളി രാമചന്ദ്രനെ പോലെ ഒരു സ്റ്റേറ്റ്മെന്റ് സ്പീക്കർ പദവിയിലേക്ക് പരിഗണിച്ച് ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.

ഇനി നിശ്ചയിക്കാനുള്ളത് രണ്ട് മന്ത്രിമാരെയാണ്. ജനതാദളിന്റെ കാര്യത്തിൽ ആർക്കും ആശങ്കയുടെ കാര്യമില്ല. മന്ത്രിയാകാൻ ആഗ്രഹിക്കുന്ന മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും പ്രഗൽഭന്മാരും പേരുദേഷം കേൾക്കേണ്ടവരുമാണ്. അതുകൊണ്ട് തന്നെ ഇവരിൽ ആര് മന്ത്രിയായാലും കേരള വകുപ്പുകളിൽപ്പെടുകയില്ല. എന്നാൽ എൻസിപിയുടെ കാര്യം അങ്ങനെയല്ല. ഏറ്റവും ഒടുവിൽ കേട്ട സൂചന അനുസരിച്ച് എ കെ ശശീന്ദ്രൻ ആദ്യം മന്ത്രിയാകേണ്ടത് ആവശ്യകരമാണ്. ഇതുവരെ പ്രഖ്യാപിച്ച മന്ത്രിമാരുടെ കൂടെ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത വ്യക്തയാണ് തോമസ് ചാണ്ടി. ഇടത് മുന്നണി അധികാരത്തിൽ എത്തിയാൽ താൻ ആയിരിക്കും എൻസിപി മന്ത്രി എന്നും താൻ കൈകാര്യം ചെയ്യുന്നത് ജലസ്വേജന വകുപ്പായിരിക്കും എന്നും തെരഞ്ഞെടുപ്പിന് മുൻപേ പ്രഖ്യാപിച്ച തോമസ് ചാണ്ടി മന്ത്രിയായാൽ പെയ്ഡ് മന്ത്രി എന്ന പേരുദേഷം കേൾക്കേണ്ടി വരും എന്ന തിരിച്ചറിവ് പിണറായിക്ക് ഉണ്ടായി എന്ന് വേണം കരുതാൻ. ആരെയും വിലക്ക് വാങ്ങാൻ കെൽപ്പുള്ള കോടീശ്വരനായ തോമസ് ചാണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികൾ എടുത്തു ചികിത്സയ്ക്ക് മുടക്കി എന്നത് മാത്രം മതി ഈ മന്ത്രിസഭയിൽ ഇരിക്കാൻ അർഹതയില്ലാതായാൽ അന്ന് എന്ന് തെളിയിക്കാൻ. അതുകൊണ്ട് തന്നെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ആയിരിക്കും ഏറ്റവും വലിയ ശുഭ വാർത്ത. ഈ അപകടം ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം പിണറായി കാണിക്കുമെന്ന് കരുതാം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ
20 പേർ കാടുകയറിയത് വർഷമോൾ എന്ന ഓട്ടോയിലും രണ്ട് ജീപ്പിലും; നേതൃത്വം നൽകിയത് ഷുഹൈബും; ഗുഹയിൽ പാകം ചെയ്യുകയായിരുന്ന മധുവിനെ കാട്ടിക്കൊടുത്തത് വനപാലകർ തന്നെ; മോഷണം തടയാൻ നാട്ടുകാർ തന്നെ പ്രതിയെ പിടിക്കണമെന്ന് ഉപദേശിച്ചത് പൊലീസുകാരും; അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം കുടിയേറ്റക്കാരും; ആർക്കിടെക്ടുകൾക്ക് പോലും പരിശീലനം നൽകിയ മധു എന്തിന് ജോലി രാജിവച്ച് കാടുകയറി? അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ഉത്തരംമുട്ടി സർക്കാർ സംവിധാനങ്ങൾ
ആർത്തവകാലത്ത് മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും കണ്ടെന്ന് പോസ്റ്റിട്ട് സംഘികളെ പ്രതിരോധിച്ച ബാലസംഘം നേതാവിനെ കയ്യൊഴിഞ്ഞ് സിപിഎം; മല്ലപ്പള്ളി ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞതോടെ കൂടെ നിന്ന സൈബർ സഖാക്കളും പേടിച്ച് പിന്മാറി; നവമിക്കും സഹോദരിക്കുമെതിരെ ആക്രമണം ഉണ്ടായിട്ടും അക്കാര്യം മിണ്ടാതെ സ്വന്തം പാർട്ടി; പ്രതിഷേധത്തിന് ശക്തികൂട്ടി ഇന്ന് ഭക്തജനസംഘം റാലി
ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്‌കറിയ എഴുതുന്നു...
ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ
മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ കനത്തപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം താരം ദത്തെടുത്തെന്ന നുണ പ്രചരണവുമായി ഫാൻസുകാർ; എവിടെ എന്നു ചോദിച്ചപ്പോൾ മറുപടിയില്ല; മോദിയെ തൃപ്തിപ്പെടുത്താൻ ഗോഞ്ചിയൂർ ഗ്രാമം ദത്തെടുത്ത സുരേഷ് ഗോപി പിന്നീട് തിരിഞ്ഞു നോക്കാതെ മുങ്ങിയെന്നും ആക്ഷേപം
ഒമറിക്ക സിനിമയിൽ സ്ത്രീകഥാപാത്രങ്ങളെ ഉപയോഗിക്കുന്നത് മറ്റു പല ആവശ്യങ്ങൾക്കുമാണ്: അശ്‌ളീലച്ചുവയുള്ള കമന്റുകൾക്ക് പുറമെ ഒമർ ലുലുവിന്റെ നായികമാർക്ക് എതിരെ കേട്ടാലറയ്ക്കുന്ന തെറിവിളി; അട്ടപ്പാടിയിൽ സദാചാരവാദികളാൽ കൊല്ലപ്പെട്ട മധുവിനെ അപമാനിച്ചും പോസ്റ്റുകൾ; കറുത്തവന് എതിരെ പോസ്റ്റുകൾ ഇട്ടതോടെ ഞരമ്പുരോഗികളായ 65000 അംഗങ്ങളുള്ള ഫാൻ ഫൈറ്റ് ക്‌ളബ് അടച്ചുപൂട്ടി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?