Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത പതിനഞ്ചുകാരിയെ കൊന്ന് റെയിൽവെ ട്രാക്കിലിട്ടു; ഇരിങ്ങാലക്കുടയിൽ പിതാവും കാമുകിയും പന്ത്രണ്ടുകാരനായ സഹോദരനും അറസ്റ്റിൽ

അച്ഛന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത പതിനഞ്ചുകാരിയെ കൊന്ന് റെയിൽവെ ട്രാക്കിലിട്ടു; ഇരിങ്ങാലക്കുടയിൽ പിതാവും കാമുകിയും പന്ത്രണ്ടുകാരനായ സഹോദരനും അറസ്റ്റിൽ

തൃശൂർ: കോഴിക്കോട്ട് റെയിൽവേ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ കുട്ടിയുടെ പിതാവും കാമുകിയുമുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശി ബെന്നി, കാമുകി തിരൂർ സ്വദേശിനി ബിനിത എന്നിവരും പെൺകുട്ടിയുടെ പന്ത്രണ്ടുവയസുള്ള സഹോദരനുമടക്കമുള്ളവരാണ് അറസ്റ്റിലായത്. പിതാവിന്റെ അവിഹിതബന്ധത്തെ എതിർത്തതിനാണ് മകളെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 21നാണ് പതിനഞ്ച് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് ക്രൗൺ തിയേറ്ററിനു പിൻവശത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. തലയും കൈകാലുകളും വേർപെട്ട നിലയിലായിരുന്നു റെയിൽവേട്രാക്കിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.

കുട്ടി ജീവനൊടുക്കിയതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം പുറത്തായത്. കുട്ടിക്ക് ഉറക്കഗുളിക നൽകി മയക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകളെ കാണാനില്ലെന്നു കാണിച്ച് ബെന്നിയുടെ ഭാര്യ ജൂലിയാണ് പരാതി നൽകിയത്.

ഭാര്യയുമായി വേർപിരിഞ്ഞുകഴിയുകയാണ് ബെന്നി. ഇയാൾക്കൊപ്പമായിരുന്നു മകളും. ബിനിതയുമായി ഒന്നിച്ചുജീവിക്കാൻ തുടങ്ങിയതോടെയാണ് മകൾ എതിർപ്പുമായി രംഗത്തുവന്നത്. ഇതോടെയാണ് മകളെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP