1 usd = 72.65 inr 1 gbp = 95.60 inr 1 eur = 85.49 inr 1 aed = 19.78 inr 1 sar = 19.38 inr 1 kwd = 240.06 inr

Sep / 2018
25
Tuesday

ഭയപ്പെടുത്തലുകളെ അവഗണിക്കുന്നത് പുതിയൊരു മാദ്ധ്യമ സംസ്‌കാരം പടുത്തുയർത്താൻ; പണത്തിന് വേണ്ടി നടുവളച്ചാൽ നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം; എന്നിട്ടും എന്തുകൊണ്ടാണ് ചിലരെങ്കിലും ഇങ്ങനെ കല്ലെറിഞ്ഞ് കൊണ്ടിരിക്കുന്നത്? മറുനാടന്റെ നാലാം പുനർജന്മ വാർഷികത്തിൽ വായനക്കാരോട് പറയാനുള്ളത്

August 14, 2016 | 06:33 PM IST | Permalinkഭയപ്പെടുത്തലുകളെ അവഗണിക്കുന്നത് പുതിയൊരു മാദ്ധ്യമ സംസ്‌കാരം പടുത്തുയർത്താൻ; പണത്തിന് വേണ്ടി നടുവളച്ചാൽ നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം; എന്നിട്ടും എന്തുകൊണ്ടാണ് ചിലരെങ്കിലും ഇങ്ങനെ കല്ലെറിഞ്ഞ് കൊണ്ടിരിക്കുന്നത്? മറുനാടന്റെ നാലാം പുനർജന്മ വാർഷികത്തിൽ വായനക്കാരോട് പറയാനുള്ളത്

എഡിറ്റോറിയൽ

നിങ്ങൾ മറുനാടൻ മലയാളി വായിക്കാൻ തുടങ്ങിയിട്ട് നാലു വർഷത്തിൽ ഏറെയായോ? എങ്കിൽ നിങ്ങൾക്ക് ഈ ദിവസം മറക്കാൻ കഴിയുകയില്ല. കൃത്യം രണ്ട് വർഷം മുൻപ് ഇതേ പോലെ ഒരു ഓഗസ്റ്റ് 15 ന് ആയിരുന്നു ശത്രുവിന്റെ ആക്രമണത്തിൽ പിടഞ്ഞു വീണ് മരണം കാത്ത് മറുനാടൻ മലയാളി ഒരു ദിവസം നിരാലംബരായി തെരുവിൽ ഉറങ്ങിയത്. 2007 ൽ യുകെയിലെ മലയാളികൾക്ക് വേണ്ടി ആരംഭിച്ച ബ്രിട്ടീഷ് മലയാളിയുടെ അത്ഭുതപൂർവ്വമായ വിജയത്തെ തുടർന്ന് 2009 ൽ ആരംഭിച്ച മറുനാടൻ മലയാളി ആദ്യത്തെ സമ്പൂർണ്ണ സ്വതന്ത്ര മലയാളം ഓൺലൈൻ ന്യൂസ് പോർട്ടൽ എന്ന നിലയിൽ ലോകമെങ്ങും കത്തിപ്പടർന്ന് തുടങ്ങവെ 2012 ഓഗസ്റ്റ് 15 ന് ആയിരുന്നു അതിന്റെ ഡിസൈനർ ആയിരുന്ന കൊച്ചിയിലെ ടെക്‌നിക്കൽ കമ്പനി ഇത് അകാരണമായി അടച്ചു പൂട്ടിയത്. വിംങ്‌വാഗ് ടെക്‌നോളജീസ് എന്ന ഈ സ്ഥാപനം നടത്തിയ ആൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് മറുനാടന്റെ വിലാസം അവരുടെ പേരിലേക്ക് കള്ളത്തരത്തിൽ മാറ്റുകയും വിലപേശലിന് വരികയുമായിരുന്നു. വിലപേശലിന് നിൽക്കാതെ വന്നപ്പോഴായിരുന്നു മറുനാടന് അവർ താഴിട്ടത്.

ഫേസ്‌ബുക്കിന്റെ അന്നത്തെ സാധ്യത തിരിച്ചറിഞ്ഞ് കമന്റ് ബോക്‌സുമായി ബന്ധപ്പെട്ട് വായനക്കാർക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഓരോ വാർത്തയെക്കുറിച്ചും അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുന്നതിന് ആദ്യമായി വേദി ഒരുക്കിയത് മറുനാടൻ ആയിരുന്നു. അതുവരെ ചാനലുകളും പത്രങ്ങളും എത്തുന്നത് വായിക്കാൻ മാത്രം വിധിക്കപ്പെട്ട മലയാളികൾക്ക് അപ്പോൾ തന്നെ എഴുത്തുകളിലെ പിശകുകളും ചൂണ്ടിക്കാട്ടാനും വാർത്തയ്ക്ക് പിന്നിലെ തട്ടിപ്പുകൾ എടുത്തു പറയാനും ഞങ്ങൾ അവസരം ഒരുക്കി. കമന്റുകൾ നിയന്ത്രിക്കാനുള്ള അവസരം ഉണ്ടായിട്ടും വായനക്കാരന്റെ സത്യസന്ധമായ ഇടപെടൽ ഉറപ്പ് വരുത്താൻ ഞങ്ങൾ അതിന് ശ്രമിച്ചില്ല. മനോരമയും ദീപികയും അടങ്ങുന്ന മുഖ്യധാര പത്രങ്ങളുടെ ഓൺലൈനിൽ നിന്നിരുന്ന വായനക്കാർ പ്രധാനമായും മറുനാടനിലേക്ക് എത്തിയത് ഈ ഒരു സൗകര്യം കണക്കിലെടുത്തായിരുന്നു. ഒപ്പം അവർക്ക് ഒരിക്കലും കൊടുക്കാൻ കഴിയാത്ത വാർത്തകളും ഞങ്ങൾ കൊടുത്തിട്ടുണ്ട്. മറുനാടൻ ആരംഭിച്ച് ഏഴ് വർഷം പൂർത്തിയായി കഴിയുമ്പോൾ മനോരമ അടക്കമുള്ള എല്ലാ മാദ്ധ്യമങ്ങളും ഫേസ്‌ബുക്ക് വഴി ആക്കിയിരിക്കുന്നു കമന്റുകൾ എന്നത് ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമായാണ് കരുതുന്നത്.

ജനങ്ങൾക്ക് സംവദിക്കാനുള്ള അവസരവും അതുവരെ ലോകം അറിയാത്ത വാർത്തകളുമായി മറുനാടൻ കത്തിപ്പടരുന്നതിന് ഇടയിലായിരുന്നു സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരുന്നവർ ഈ ചതി കാണിച്ചത്. അന്ന് മറുനാടൻ മലയാളി എന്ന വാക്കിന്റെ അവസാനത്തെ രണ്ടക്ഷരം 'ee'ആയിരുന്നു. ഓഗസ്റ്റ് 15 ന് വിലപേശലിന്റെ ഭാഗമായി അവർ മറുനാടൻ ഓഫ്‌ലൈനിൽ ഇട്ടെങ്കിലും വിലാസത്തിൽ 'ee'മാറ്റി 'li'എന്നാക്കി പുതിയ സൈറ്റ് ഉണ്ടാക്കി മറുനാടൻ പുനർജനിക്കുക ആയിരുന്നു. നീണ്ട നാളത്തെ നിയമ യുദ്ധത്തിന് ശേഷം സൈറ്റിന്റെ ഉടമസ്ഥാവകാശം കോടതി ഞങ്ങൾക്ക് തിരിച്ചു തന്നെങ്കിലും പുതിയ വിലാസത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അത്രമേൽ വലിയ കുതിപ്പാണ് ഈ നാല് വർഷക്കാലം കൊണ്ടു ഞങ്ങൾ നടത്തിയത്. ഈ കാലയളവിൽ കാക്കത്തൊള്ളായിരം ഓൺലൈൻ പത്രങ്ങൾ കേരളത്തിൽ ഉണ്ടായെങ്കിലും മറുനാടന് പകരം വയ്ക്കാൻ മറ്റൊരു ഓൺലൈൻ പത്രവുമില്ല എന്നതാണ് അവസ്ഥ. മുഖ്യധാര പത്രങ്ങളിൽ വരില്ല എന്നുറപ്പുള്ളതും ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നതുമായ വാർത്തകൾ ശരിയാണോ എന്നു തീരുമാനിക്കാൻ ജനങ്ങൾ മറുനാടൻ നോക്കുന്ന അവസ്ഥയിലേക്ക് മാറി എന്നത് അഭിമാനകരമായ നേട്ടമാണ്.

മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം ഉണ്ടായ അകാലമരണവും പുനർജന്മവും ഞങ്ങൾക്ക് നൽകിയ പുതുജീവൻ ചില്ലറയൊന്നുമല്ല. നവ മാദ്ധ്യമ പ്രവർത്തന രംഗത്ത് തന്നെ വ്യത്യസ്തമായ വഴി തെളിച്ച മറുനാടന് ആദ്യ മൂന്ന് വർഷത്തെ ചരിത്രം മുഴുവൻ മറന്ന് 2012 ഓഗസ്റ്റ് 16 ന് അതിന്റെ ജന്മ വാർഷികമായി കരുതാൻ തീരുമാനിക്കുക ആയിരുന്നു. ആ അർത്ഥത്തിൽ ഇന്ന് മറുനാടന്റെ നാലാം ജന്മവാർഷികമാണ്. ഇതിനെ പുനർജന്മ വാർഷികം എന്ന് വിളിക്കാൻ ആണ് ഞങ്ങൾക്ക് കൂടുതൽ താൽപ്പര്യം. മറുനാടന്റെ വായനക്കാർ ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ട് ഏതാനും മാസങ്ങൾ കൊണ്ട് ആദ്യ മറുനാടന് ഉണ്ടായിരുന്നത്രയും വായനക്കാരെ ഞങ്ങൾക്ക് വീണ്ടും കണ്ടെത്താൻ കഴിഞ്ഞു. ഒന്നാം വാർഷികം ആയപ്പോഴേയ്ക്കും മറുനാടന്റെ ദിവസ വായനക്കാർ മൂന്ന് ലക്ഷം കഴിഞ്ഞിരുന്നു. രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ മറുനാടനിൽ ദിവസവും എത്തുന്നത് അഞ്ച് ലക്ഷത്തിൽ അധികം വായനക്കാരായി മാറി. നാലു വർഷം പൂർത്തിയാകുമ്പോൾ നേരിട്ടുള്ള വായനക്കാർ, മൊബൈലിലൂടെ വായിക്കുന്നവർ, ആൻഡ്രോയിഡ് ഐഫോൺ ആപ്ലിക്കേഷനിലൂടെ വായിക്കുന്നവർ, ഡെയ്‌ലി ഹണ്ട് എന്ന ആപ്ലിക്കേഷനിലൂടെ വായിക്കുന്നവർ ജനങ്ങളെ എല്ലാം കൂടി ചേർത്താൽ ദിവസം മറുനാടൻ എത്തുന്നത് 15 ലക്ഷത്തോളം ആളുകളുടെ അടുത്താണ്.അത്രമേൽ വലിയ കുതിപ്പാണ് ഈ നാല് വർഷക്കാലം കൊണ്ടു ഞങ്ങൾ നടത്തിയത്. ഈ കാലയളവിൽ കാക്കത്തൊള്ളായിരം ഓൺലൈൻ പത്രങ്ങൾ കേരളത്തിൽ ഉണ്ടായെങ്കിലും മറുനാടന് പകരം വയ്ക്കാൻ മറ്റൊരു ഓൺലൈൻ പത്രവുമില്ല എന്നതാണ് അവസ്ഥ. മുഖ്യധാര പത്രങ്ങളിൽ വരില്ല എന്നുറപ്പുള്ളതും ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നതുമായ വാർത്തകൾ ശരിയാണോ എന്നു തീരുമാനിക്കാൻ ജനങ്ങൾ മറുനാടൻ നോക്കുന്ന അവസ്ഥയിലേക്ക് മാറി എന്നത് അഭിമാനകരമായ നേട്ടമാണ്.

ഇന്ന് മറുനാടൻ എഴുതുന്ന ഒരു വാർത്ത അധികാര കേന്ദ്രങ്ങളിൽ അടുത്ത നിമിഷം തന്നെ എത്തുന്നു. ബിസിനസ്സ് താൽപ്പര്യങ്ങളെ ഹനിക്കുന്നതെങ്കിലും ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുന്നു. വമ്പന്മാർക്കെതിരെ വാർത്തകൾ വരുമ്പോൾ അവർ പ്രതിരോധവുമായി രംഗത്തിറങ്ങുകയും പണം മുടക്കി മുഖ്യധാര പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നൽകി മുഖം മിനുക്കുകയും ചെയ്യുന്നു. പൊലീസും മാദ്ധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കിയ സാധാരണക്കാർ തങ്ങളുടെ ജീവിതം പറയാൻ മറുനാടനെ തേടി എത്തുന്നു. മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കും മാത്രമല്ല മറുനാടനെതിരെയുള്ള വാർത്തകൾ പോലും പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാണിക്കുന്നു. ഏതെങ്കിലും ഒരു വാർത്ത മുക്കി അല്ലെങ്കിൽ പണം വാങ്ങി കൊണ്ട് ഒരു വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നു ശത്രുവിന് പോലും മറുനാടനെ കുറിച്ച് പറയാൻ കഴിയാത്ത സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. വമ്പന്മാർക്കെതിരെ ആഞ്ഞടിച്ചിട്ടും അപവാദ പ്രചാരണമല്ലാത്ത ഒരു ചെറുവിരൽ പോലും അനക്കാൻ അവർക്ക് കഴിയാത്തത് സത്യത്തോടുള്ള വിട്ടു വീഴ്‌ച്ചയില്ലാത്ത ഞങ്ങളുടെ നിലപാട് കൊണ്ട് മാത്രമായിരുന്നു.താൽപ്പര്യങ്ങൾ ഹനിക്കപ്പെട്ടവർ ഒരുമിച്ചു നിന്നു കല്ലെറിയുന്ന കാഴ്‌ച്ച ഞങ്ങൾ ദിവസവും കാണുന്നു. ശത്രുക്കളുടെ എണ്ണം പെരുകി വരുന്നതനുസരിച്ച് കല്ലെറിയുന്നവരുടെ എണ്ണവും പെരുകി വരുന്നു. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ ബിംബങ്ങളെ തകർക്കാൻ ശ്രമിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ഞങ്ങളെ സംശയിക്കുമെന്ന് ഞങ്ങൾക്കറിയാം. രാഷ്ട്രീയം നോക്കാതെ ചില സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേറൊരു വിഭാഗം ആശങ്കപ്പെടുമെന്നും ഞങ്ങൾക്കറിയാം. 

താൽപ്പര്യങ്ങൾ ഹനിക്കപ്പെട്ടവർ ഒരുമിച്ചു നിന്നു കല്ലെറിയുന്ന കാഴ്‌ച്ച ഞങ്ങൾ ദിവസവും കാണുന്നു. ശത്രുക്കളുടെ എണ്ണം പെരുകി വരുന്നതനുസരിച്ച് കല്ലെറിയുന്നവരുടെ എണ്ണവും പെരുകി വരുന്നു. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ ബിംബങ്ങളെ തകർക്കാൻ ശ്രമിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ഞങ്ങളെ സംശയിക്കുമെന്ന് ഞങ്ങൾക്കറിയാം. രാഷ്ട്രീയം നോക്കാതെ ചില സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേറൊരു വിഭാഗം ആശങ്കപ്പെടുമെന്നും ഞങ്ങൾക്കറിയാം. എന്നാൽ ഇന്നല്ലെങ്കിൽ നാളെ ഇവരൊക്കെ ഞങ്ങളുടെ നിഷ്പക്ഷത അംഗീകരിക്കുമെന്നും ഞങ്ങൾ പറഞ്ഞത് സത്യമാണ് എന്ന് അംഗീകരക്കുമെന്നും ഉറപ്പാണ്. ഞങ്ങൾക്ക് സത്യത്തിൽ ശത്രുക്കൾ ഇല്ലെന്നും വിഷയങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് ഞങ്ങൾ ശത്രുതയും മിത്രവും തീരുമാനിക്കുന്നതെന്നും മറുനാടൻ സൂക്ഷ്മമായി വായിക്കുന്നവർക്കറിയാം. ഇന്നല്ലെങ്കിൽ നാളെ എല്ലാ വായനക്കാർക്കും അത് തിരിച്ചറിയുമെന്നാണ് ഞങ്ങളുടെ ആത്മവിശ്വാസം.

താൽപ്പര്യങ്ങൾ ഹനിക്കപ്പെട്ടവർ ഒരുമിച്ചു നിന്നു ആക്രമിക്കുന്ന അനുഭവം ഞങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. പണം ചോദിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് എന്നു പറഞ്ഞു ആക്ഷേപിക്കുകയാണ് തുടക്കം. രാഷ്ട്രീയക്കാരെയും പൊലീസിനെയും ഒക്കെ ഉപയോഗിച്ച് ശല്യം ചെയ്യുകയാണ് അടുത്ത വഴി. ഇത്തരം ധാരാളം അനുഭവങ്ങൾ ആദ്യകാലത്ത് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ആഴ്‌ച്ചയിൽ ഒരു ദിവസമെങ്കിലും പൊലീസ് സ്റ്റേഷനിൽ ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. നൂറു കണക്കിന് പ്രമുഖർക്കെതിരെ ഞങ്ങൾ വാർത്തകൾ കൊടുത്തിട്ടും ഇതുവരെ ഒരൊറ്റ കേസ് മാത്രമാണ് കോടതിയിൽ ഉള്ളത് എന്നറിയുമ്പോൾ അറിയാം ഞങ്ങൾ എടുക്കുന്ന നിലപാടിലെ സുതാര്യത. ഒന്നോ രണ്ടോ കേസുകൾ കൂടിയുണ്ട്. അവയൊക്കെ കോടതിയിൽ ചെല്ലും മുൻപ് ഇല്ലാതാക്കുമെന്ന് വിശ്വാസം കൂടി ഞങ്ങൾക്കുണ്ട്. കോടതിയിൽ നിലവിലുള്ള കേസ് പോലും നൂറ് ശതമാനവും വിജയിക്കുമെന്ന് ഞങ്ങൾ കരുതുന്നത സത്യത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ്.

മറുനാടൻ കൈകാര്യം ചെയ്ത സംശയാസ്പദമായ വിഷയങ്ങളിൽ ഒന്നായിരുന്നു കെഎം മാണിയുടെ ബാർ കോഴ വിഷയം. മാണി കോഴ വാങ്ങി എന്നു വിശ്വസിക്കുമ്പോഴും മാണിയെ മാത്രം ടാർജറ്റ് ചെയ്യുന്നതിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണ് ഞങ്ങൾ അന്ന് വാർത്തകൾ പ്രസിദ്ധീകരിച്ചത്. ഒന്നര കൊല്ലത്തിന് ശേഷം മാണിയുടെ പാർട്ടി പറഞ്ഞതും യുഡിഎഫ് പ്രതിസന്ധിയിലായതും ഞങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എന്ന് വരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിവെയ്ക്കപ്പെടുന്നു. ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. കരിക്കിനേത്ത് ജീവനക്കാരന്റെ കൊലപാതകം, മലബാർ ഗോൾഡിന്റെ സ്വർണ്ണക്കടത്ത്, ബോബി ചെമ്മണ്ണൂരിന്റെ ദുരൂഹ ഇടപാടുകൾ, യൂസഫലിയുടെ സ്ഥലം ഇടപാട് തുടങ്ങിയ അനേകം വിഷയങ്ങളാണ് ഞങ്ങൾ വായനക്കാരുടെ മുൻപിലെത്തിച്ചത്. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം മുതൽ നിസാം എന്ന കൊലയാളിക്കെതിരെയുള്ള നിലപാട് വരെ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത വിഷയങ്ങളിൽ പലതും ആദ്യം ചൂടുപിടിപ്പിച്ചത് മറുനാടനാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സോളാർ വിഷയം പോലും ഒരു പക്ഷേ മറുനാടൻ പിടിച്ചില്ലായിരുന്നെങ്കിൽ വലിയ ചർച്ചയാകാതെ അവസാനിക്കുമായിരുന്നു എന്ന് സ്ഥിരം വായനക്കാർക്കറിയാം.കരിക്കിനേത്ത് ജീവനക്കാരന്റെ കൊലപാതകം, മലബാർ ഗോൾഡിന്റെ സ്വർണ്ണക്കടത്ത്, ബോബി ചെമ്മണ്ണൂരിന്റെ ദുരൂഹ ഇടപാടുകൾ, യൂസഫലിയുടെ സ്ഥലം ഇടപാട് തുടങ്ങിയ അനേകം വിഷയങ്ങളാണ് ഞങ്ങൾ വായനക്കാരുടെ മുൻപിലെത്തിച്ചത്. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം മുതൽ നിസാം എന്ന കൊലയാളിക്കെതിരെയുള്ള നിലപാട് വരെ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത വിഷയങ്ങളിൽ പലതും ആദ്യം ചൂടുപിടിപ്പിച്ചത് മറുനാടനാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

പലരും ചോദിക്കുന്നു എങ്ങനെയാണ് എല്ലാവരെയും ഒരു പോലെ വിമർശിച്ചു ഇങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കുന്നത് എന്ന്. പലരും കരുതുന്നു ഒരു സ്റ്റേജ് കഴിയുമ്പോൾ ഞങ്ങളും കോംപ്രമൈസിംഗിന് ശ്രമിക്കുമെന്ന്. അക്കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. ഒരു കാരണവശാലും ഒരു തരത്തിലുള്ള വിട്ടുവീഴ്‌ച്ചയും വാർത്തയുടെ കാര്യത്തിൽ ഞങ്ങൾ സ്വീകരിക്കില്ല. ബോബി ചെമ്മണ്ണൂരും കരിക്കിനേത്തും അടക്കം അനേകം സ്ഥാപനങ്ങൾ ഇടനിലക്കാർ മുഖേന വലിയ തുകകൾ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് അവരെക്കുറിച്ചുള്ള വാർത്തകൾ അവസാനിപ്പിക്കാൻ. എന്നാൽ, ഈ പ്രലോഭനങ്ങളിൽ ഞങ്ങൾ വീണു പോകാത്തത് സത്യത്തോടുള്ള പ്രതിബദ്ധത കൊണ്ട് തന്നെയാണ്. ഈ പണി ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങൾ വാർത്തയുടെ കാര്യത്തിൽ യാതൊരു കോംപ്രമൈസിംഗിനും ശ്രമിക്കില്ല എന്ന് വായനക്കാർക്ക് ഉറപ്പ് നൽകുകയാണ്. പരസ്യക്കാരന്റെ മുൻപിൽ തല കുനിക്കാതെ സത്യം വിളിച്ചു പറയുന്ന വ്യത്യസ്തമായ ഒരു സ്ഥാപനം ആണ് ഞങ്ങളുടെ സ്ഥാപനം. അതിൽ ഞങ്ങൾ വിട്ടു വീഴ്‌ച്ച ചെയ്താൽ നിങ്ങൾക്ക് ഞങ്ങളെ തല്ലിക്കൊല്ലുകയോ പുലഭ്യം വിളിക്കുകയോ ചെയ്യാം. ഞങ്ങളതിന് തടസ്സം നിൽക്കില്ല.

ഇങ്ങനെ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുന്നത് ഞങ്ങൾ വളർത്തിയെടുത്ത രീതിയുടെ കൂടിയാണ്. ഞങ്ങൾ വരുമാനത്തിന്റെ സിംഹഭാഗവും അഫിലിയ്റ്റഡ് പരസ്യങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ആരാണ് ഞങ്ങൾക്ക് പരസ്യം ചെയ്യുന്നത് ഞങ്ങൾക്കോ നിങ്ങൾക്കോ പരസ്യം ചെയ്യുന്നതെന്ന് പരസ്യം നൽകുന്നവർക്കോ അറിയാത്ത സംവിധാനമാണ് അഫിലിയേറ്റഡ് പരസ്യങ്ങൾ. ഇതിൽ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. നേരിട്ടുള്ള പരസ്യങ്ങൾ ലഭിച്ചാൽ എടുക്കും എന്നല്ലാതെ പരസ്യക്കാരുടെ പിന്നാലെ നടക്കുന്ന രീതി ഞങ്ങൾക്കില്ല. ഇതാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന രീതി. വായനക്കാർ കൂടുന്നത് അനുസരിച്ച് ഞങ്ങളുടെ വരുമാനവും കൂടി കൊണ്ടിരിക്കും. അതേ സമയം ഒരു വായനക്കാരും ഒരു പണം പോലും മുടക്കേണ്ടിയും വരില്ല. പൂർണ്ണമായും വാർത്തകൾ നൽകുകയാണ് ഞങ്ങളുടെ രീതി. അമിതലാഭം ഉണ്ടാക്കാൻ സാധിക്കില്ലെങ്കിലും ദൈനം ദിനം വളരാൻ ഞങ്ങൾക്ക് ഇതുവഴി കഴിയുന്നുണ്ട്. പത്തുജീവനക്കാർ പോലും ഇല്ലാതെ തുടങ്ങിയ മറുനാടനിൽ ഇന്നു ഏതാണ്ട് എൺപതോളം ജീവനക്കാരുണ്ട്. കേരളത്തിൽ മാത്രം രണ്ട് ഓഫീസുകൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞങ്ങൾക്ക് റിപ്പോർട്ടർമാരുണ്ട്. അത്തരത്തിലേക്കുള്ള വളർച്ച കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് ഉണ്ടായത്. ഇതൊക്കെ ഞങ്ങൾ നേടുന്നത് പരസ്യക്കാരന്റെ ഔദാര്യത്തിന് വേണ്ടി കാണിച്ചതായാണ് എന്നോർക്കണം.

ഇതൊക്കെയാണെങ്കിലും ഒരു വിഭാഗം വായനക്കാർ ഞങ്ങളെ നിരന്തരമായി അസഭ്യം പറയുകയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നതിന്റെ ദുഃഖം പങ്ക് വയ്ക്കാതിരിക്കാൻ വയ്യ. മറുനാടനിലെ മത വിമർശനങ്ങളാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. മതങ്ങൾ വിമർശനത്തിന് അതീതരല്ല എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഏതു മതവിഭാഗത്തെ കുറിച്ചും ഞങ്ങൾ കടുത്ത വിമർശനങ്ങൾ നടത്തും. എന്നാൽ വായനക്കാർ മതകാര്യത്തിൽ ഒട്ടും നിഷ്പക്ഷരല്ലാത്തതിനാൽ കാലാകാലങ്ങളായി അവരിൽ ചിലർ ഞങ്ങളെ ശത്രുതയോടെ കാണുന്നു. ഇങ്ങനെ ശത്രുത പുലർത്തുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവരില്ല. അവർ പക്ഷേ തങ്ങളുടെ മതത്തെ വിമർശിക്കുന്നത് മാത്രമേ കാണാനുള്ളൂ. അവരാണ് ഏറ്റവും കൂടുതൽ ഐക്യത്തിൽ പറഞ്ഞ് പരത്തുന്നത്. യഥാർത്ഥത്തിൽ മതഭ്രാന്തന്മാർ ഉയോഗിക്കുന്നത് മറ്റ് താൽപ്പര്യങ്ങൾ നഷ്ടപ്പെട്ടവരാണ് എന്നതാണ് സത്യം. യൂസഫലിയും കരിക്കിനേത്തും രവി പിള്ളയും ബോബി ചെമ്മണ്ണൂരും മാത്രമല്ല ചില രാഷ്ട്രീയ നേതാക്കൾ പോലും മതഭ്രാന്തന്മാരെ ഉപയോഗിച്ചു ഞങ്ങളെ നേരിടുകയാണ്.മറുനാടനിലെ മത വിമർശനങ്ങളാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. മതങ്ങൾ വിമർശനത്തിന് അതീതരല്ല എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഏതു മതവിഭാഗത്തെ കുറിച്ചും ഞങ്ങൾ കടുത്ത വിമർശനങ്ങൾ നടത്തും. എന്നാൽ വായനക്കാർ മതകാര്യത്തിൽ ഒട്ടും നിഷ്പക്ഷരല്ലാത്തതിനാൽ കാലാകാലങ്ങളായി അവരിൽ ചിലർ ഞങ്ങളെ ശത്രുതയോടെ കാണുന്നു. ഇങ്ങനെ ശത്രുത പുലർത്തുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവരില്ല.

ഈ ദിവസങ്ങളിൽ ഞങ്ങൾക്കെതിരെയുണ്ടായ ആക്രമണത്തിന്റെ മൂലകാരണം സലഫിസത്തിനെതിരെ ഞങ്ങൾ എടുത്ത നിലപാടും വാർത്തകളുമാണ്. അതിന്റെ പേരിൽ അവർ പുഴയിൽ സ്ത്രീ വീണ വിഷയം മുൻപിൽ നിർത്തി ആക്രമിക്കുകായിരുന്നു. കോൺഗ്രസ്സ് നേതാവ് ടി സിദ്ദിഖിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഞങ്ങൾ കൊടുത്തിരുന്നു. പിന്നീട് രാഹുൽ ഗാന്ധിയെക്കുറിച്ച് ഒരു വാർത്ത വന്നപ്പോൾ അതിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാചകം കടന്നു കൂടിയതിന് കടന്നൽ കൂടു പോലെ ചിലർ ഞങ്ങളെ ആക്രമിക്കാൻ എത്തിയിരുന്നു. അത് താൻ തന്നെ ഏർപ്പാടാക്കിയ ആക്രമണം ആയിരുന്നെന്ന് ടി സിദ്ദിഖ് പിന്നീട് ചില മാദ്ധ്യമ സുഹൃത്തുക്കളോടെ സമ്മതിച്ചിരുന്നു. ഇത്തരം ധാരാളം അനുഭവങ്ങൾ വേറെയുമുണ്ട്. യാതൊരു വിധ പ്രലോഭനത്തിനും വീഴാതെ വമ്പന്മാർക്കെതിരെ ഉറച്ച് നിലപാട് എടുക്കുന്ന ഞങ്ങളെ പണത്തിന് വേണ്ടി വാർത്ത എഴുതുന്നവർ എന്ന് ചിത്രീകരിക്കുന്നത് അൽപ്പം കടന്ന കയ്യാണ് എന്നു സൂചിപ്പിക്കാനാണ് ഇതെഴുതുന്നത്.

ഞങ്ങളുടെ പരിമിതികൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. അക്ഷര തെറ്റുകളും ഘടനാപിശകുകളും വാർത്തകളുടെ ഭംഗി കെടുത്തുന്നു എന്നറിയാം. കൂടുതൽ റിപ്പോർട്ടർമാരും കൂടുതൽ എഡിറ്റർമാരും ജോലി ചെയ്തു എല്ലാം കൂടുതൽ ഭംഗിയാക്കാനുള്ള പ്രയത്‌നത്തിലാണ് ഞങ്ങൾ. ഓരോ വർഷം ചെല്ലും തോറും ഞങ്ങൾ ഈ വിഷയങ്ങളിൽ ഒരുപാട് മുന്നേറുന്നുണ്ട്. ഇനിയും അങ്ങനെ തന്നെയാകും. വായനക്കാർ നൽകുന്ന വാർത്തകൾക്കായിരിക്കും വരുന്ന കാലത്ത് മുൻഗണന. അങ്ങനെ വായനക്കാരനും മാദ്ധ്യമവും തമ്മിൽ ഒട്ടും അകലം ഇല്ലാത്ത ഒരു കാലമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. വായനക്കാർ മുഴുവൻ പത്രപ്രവർത്തകരായി വിവരങ്ങൾ ശേഖരിക്കുകയും അതു ധൈര്യപൂർവ്വം ഞങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമംകാലം അധികം വൈകാതെ ഉണ്ടാവുമെന്ന് നമുക്ക് സ്വപ്നം കാണാം. അതിന് എന്തും നൽകാൻ ഞങ്ങൾ തന്നെ നിങ്ങളോടൊപ്പം ഉണ്ടാകും.

സത്യത്തിന്റെ കലവറയായി ഞങ്ങൾ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ഒരിക്കലും പ്രലോഭനങ്ങളിൽ വീഴാതെ ഞങ്ങൾ സമൂഹത്തിന്റെ കണ്ണാടിയായി ഉണർന്നിരിക്കാം. ചില വാർത്തകൾ നിങ്ങളുടെ താൽപ്പര്യങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്നവയാണെന്ന് വരാം. അതിൽ പിശകുണ്ടെങ്കിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണ്. അല്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആ മുറിവ് ഉണങ്ങും എന്ന് കരുതി നിങ്ങൾ കാത്തിരിക്കുക.സത്യത്തിന്റെ കലവറയായി ഞങ്ങൾ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ഒരിക്കലും പ്രലോഭനങ്ങളിൽ വീഴാതെ ഞങ്ങൾ സമൂഹത്തിന്റെ കണ്ണാടിയായി ഉണർന്നിരിക്കാം. ചില വാർത്തകൾ നിങ്ങളുടെ താൽപ്പര്യങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്നവയാണെന്ന് വരാം. അതിൽ പിശകുണ്ടെങ്കിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണ്. അല്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആ മുറിവ് ഉണങ്ങും എന്ന് കരുതി നിങ്ങൾ കാത്തിരിക്കുക. സമൂഹത്തിന് ഒരു തരത്തിൽ ശക്തിയേകാൻ മറുനാടൻ അത്യാവശ്യമാണ്. അനേകായിരം നിശബ്ദരായ വായനക്കാരുടെ പിന്തുണയോടെയാണ് ഞങ്ങൾ ഇതു പൂർത്തിയാക്കുന്നത്. എന്നാൽ ചെറിയൊരു ന്യൂനപക്ഷം വരുന്ന മൗലികവാദികൾ ഞങ്ങളെ കടന്നാക്രമിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്നതിൽ ഇടയ്‌ക്കെങ്കിലും മൗനം വെടിഞ്ഞ് പിന്തുണ നൽകേണ്ടിയിരിക്കുന്നു. ഞങ്ങൾക്ക് തെറ്റു പറ്റിയാൽ തിരുത്തേണ്ട ബാദ്ധ്യതയും നിങ്ങൾക്കുണ്ട്. കാരണം ഞങ്ങൾ ഈ നാടിന്റെ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. നിങ്ങളുടെ കൈയൊപ്പും സ്‌നേഹവുമാണ് ഞങ്ങളുടെ ശക്തി. അതിനുള്ള അനുഗ്രഹവും പ്രാർത്ഥനയും മുടങ്ങാതെ നൽകുക.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
ലൈംഗിക ശേഷി പരിശോധനയിലെ മൂന്ന് ടെസ്റ്റുകളിലും ബിഷപ്പിന് ജയം! ലൈംഗിക പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ബലാത്സംഗ വാദത്തിലെ 'അലീബി' കഥകൾ പൊളിയും; ഒന്നിനും ശേഷിയില്ലെന്ന ഫ്രാങ്കോയുടെ വാദവും പൊളിച്ച് മെത്രാനെതിരെ കൂടുതൽ സാക്ഷികളെ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം ജലന്ധറിലേക്കും; ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ അതിവേഗം കുറ്റപത്രം നൽകാനുറച്ച് പൊലീസ്
വിവാഹം കഴിഞ്ഞ് കാത്തിരുന്നത് നീണ്ട 16 വർഷം; ചികിൽസകൾ ഫലിക്കാതെ വന്നപ്പോൾ അഭയം തേടിയെത്തിയത് ദൈവങ്ങൾക്ക് മുന്നിൽ; വേദന പ്രാർത്ഥനയായി മാറിയപ്പോൾ ചിരിയും കളിയുമായി മകൾ പിറന്നു; ജീവിതത്തിൽ ഐശ്വര്യം ചൊരിഞ്ഞ തേജസ്വനിയുടെ മരണമറിയാതെ അച്ഛനും അമ്മയും വെന്റിലേറ്ററിൽ; ബാലഭാസ്‌കറിനെ വിട്ടുപിരിയുന്നത് കാത്തിരുന്ന് കിട്ടിയ കൺമണി
ഇന്ത്യയുടെ മൂക്കിന് കീഴിൽ ഇന്ത്യക്കെതിരെ നീക്കങ്ങൾ നടത്താൻ ചൈന ഒരുക്കിയ സന്നാഹങ്ങൾ എല്ലാം ഇനി പിൻവലിക്കേണ്ടി വരും; കടം വാങ്ങിയ കാശ് തിരിച്ച് കൊടുക്കേണ്ടതിനാലും വമ്പൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടും മാലിയിൽ ചൈനീസ് സാന്നിധ്യം തുടരും; എന്തുകൊണ്ടാണ് മാലിയിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ ആഹ്ലാദിക്കുന്നത്?
ലീഗ് തള്ളിപ്പറഞ്ഞപ്പോൾ ഒപ്പം നിന്ന് വളർത്തി വലുതാക്കിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ മന്ത്രി കെ ടി ജലീൽ തിരിഞ്ഞതിന്റെ 'രസതന്ത്രം' എന്തായിരിക്കും? മന്ത്രിസ്ഥാനം വെടിഞ്ഞ് പൊന്നാനി ലോക്‌സഭാ സീറ്റിൽ സ്ഥാനാർത്ഥിയാവുന്നത് ഒഴിവാക്കാനെന്ന് സൂചന; ജമാഅത്ത് നേതാക്കളെ കടന്നാക്രമിച്ച ജലീൽ ഒരു വെടിക്ക് വീഴ്‌ത്തിയത് മൂന്നും നാലും പക്ഷികളെ; മന്ത്രി ജലീലിന് കുറുക്കന്റെ ബുദ്ധിയെന്ന് സിപിഎമ്മിലെ ഒരു വിഭാഗം
വടക്കുംനാഥക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെ അപകടം; പുലർച്ച നാലരയ്ക്കുണ്ടായ അപകടത്തിൽ സംഗീത പ്രതിഭയ്ക്കും ഭാര്യയ്ക്കും മകൾക്കും ഗുരുതര പരിക്ക്; കഴക്കൂട്ടം താമരക്കുളത്തെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് പ്രാഥമിക നിഗമനം; ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്
ഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്ന് റോഡിലിട്ടു മർദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പ്രതിഷേധം ഉണ്ടായാൽ തടയാൻ ക്വട്ടേഷൻ നേതാവിനെ ഹോട്ടലിന് മുന്നിൽ നിയോഗിച്ചും താൽ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ക്യാപ്ടനായിരുന്നപ്പോൾ സിനിമയിൽ നക്ഷത്രമാകുമെന്ന് പറഞ്ഞ് ജ്യോത്സ്യൻ ആദ്യം വിശ്വാസമുറപ്പിച്ചു; കടം കയറി മുടിഞ്ഞപ്പോൾ 33-ാം ദിവസം വീട് വിൽക്കുമെന്ന് പറഞ്ഞ ജ്യോത്സ്യൻ അതുറപ്പിച്ചു; എവിടെ കയറി ഒളിച്ചിരുന്നാലും മൂന്ന് മാസത്തിനകം അപകടം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച അതേ ജ്യോൽസ്യൻ അന്ധവിശ്വാസിയാക്കി; അന്തരിച്ച ക്യാപ്ടൻ രാജു എന്തുകൊണ്ടായിരുന്നു ജ്യോത്സ്യത്തെ ഇത്രയേറെ കണ്ണുമടച്ച് വിശ്വസിച്ചത്?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ