Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവരാവകാശമെന്ന പിടിവള്ളി സാധാരണക്കാർക്ക് നഷ്ടമാകുമോ! മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് വിവരാവകാശത്തിലെ മദ്രാസ് ഹൈക്കോടതി വിധിയെന്ന് അഭിപ്രായം

വിവരാവകാശമെന്ന പിടിവള്ളി സാധാരണക്കാർക്ക് നഷ്ടമാകുമോ! മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് വിവരാവകാശത്തിലെ മദ്രാസ് ഹൈക്കോടതി വിധിയെന്ന് അഭിപ്രായം

ന്യൂഡൽഹി: സാധാരണക്കാരുടെ നിയമപോരാട്ടങ്ങൾക്ക് കരുത്ത് പകരനാണ് വിവരാവകാശ നിയമം അവതരിപ്പിച്ചത്. സാധാരണക്കാരന് നീതി നേടിയെടുക്കാൻ ജനാധിപത്യ ഭരണകൂടം അനുവദിച്ച ആയുധം. പല വമ്പന്മാർക്കും പണി കിട്ടി. വിവരാവകാശ നിയമപ്രകാരം പത്ത് രൂപ നൽകി അപേക്ഷയിട്ടാൽ മുപ്പത് ദിവസത്തിനകം മറുപടി നൽകണം.

ചുവപ്പുനാടയിൽ കുരുങ്ങിയ പല ഫയലുകളും പുറംലോകത്ത് എത്തി. അശരണർക്ക് നീതിയും കിട്ടി. പുറത്തു പറയാതെ മറച്ചുവച്ചതെല്ലാം വിവരാവകാശ പ്രവർത്തകർ പുറത്തു കൊണ്ടുവന്നു. പല കേസിലും വിവരാവകാശ പ്രകാരം കിട്ടിയ രേഖകൾ തെളിവുമായി. വിവരാവകാശ നിയമം കൂടുതൽ ലളിതമാക്കണമെന്ന ആവശ്യവും സജീവമായി. ഈ പ്രതീക്ഷകളെയെല്ലാം തകർക്കുന്നതാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഉയരുന്നു.

വിവരാവകാശപ്രവർത്തകർ വിവരങ്ങൾ ആരായുമ്പോൾ അപേക്ഷയോടൊപ്പം വിവരങ്ങൾ തേടാനുണ്ടായ കാരണങ്ങൾകൂടി വ്യക്തമാക്കണമൊണ്് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് വിവരാവകാശപ്രവർത്തകൻ സമർപ്പിച്ച ഹരജിയിലാണു കോടതി ഉത്തരവ് എന്നതാണ് ശ്രദ്ധേയം. ഹൈക്കോടതി രജിസ്ട്രാർക്കാണ് ഇതിലൂടെ അശ്വാസം കിട്ടുന്നത്. കോടതി ഉത്തരവുള്ളതിനാൽ മജിസ്‌ട്രേറ്റിനെതിരായ പരാതിയുമായി ബന്ധപ്പെട്ട ഫയൽ രജിസ്ട്രാർക്ക് വെളിപ്പെടുത്തേണ്ടി വരില്ല.

ജസ്റ്റിസുമാരായ എൻ പോൾ വസന്തകുമാർ, കെ രവി ചന്ദ്രബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിവരാവകാശ നിയമത്തിനു കനത്ത തിരിച്ചടി നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ വിവരാവകാശപ്രവർത്തകൻ അപേക്ഷ സമർപ്പിക്കുമ്പോൾ, അതിന്റെ കാരണമൊന്നും കാണിക്കേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിലെ ആറാം(രണ്ട്) വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വകുപ്പിനെക്കുറിച്ചു കോടതി ഉത്തരവിൽ പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്. ഈ വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാനാണ് വിവരാവകാശ പ്രവർത്തകരുടെ തീരുമാനം.

ഹൈക്കോടതി ഉത്തരവിനെതിരേ വിമർശനങ്ങളും സജീവമായിക്കഴിഞ്ഞു. കോടതി ഉത്തരവ് നിയമവിരുദ്ധവും വിവരാവകാശ നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണെന്നു മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കോടതിയുടെ ഭരണസുതാര്യത തടയുന്ന മുൻ ഉത്തരവുകളുടെ ചുവടുപിടിച്ചുള്ള സ്വയം സേവിക്കുന്ന ഉത്തരവാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

വിവരാവകാശ നിയമത്തിനേറ്റ ആഘാതമാണ് മദ്രാസ് ഹൈക്കോടതി ഉത്തരവെന്ന് വിവരാവകാശപ്രവർത്തകൻ സി ജെ കതാരിയ പറഞ്ഞു. വിവരാവകാശം മൗലികാവകാശമാണെന്നും വിവരങ്ങൾ തേടുന്നതിന്റെ കാരണം വെളിപ്പെടുത്തേണ്ടതില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവരാവകാശ വിദഗ്ധൻ ശേഖർ സിങ് വിശദീകരിക്കുന്നു. മൗലികാവകാശം എന്നാൽ ഉപാധികളില്ലാത്തതാണ്. ഉത്തരവു നിയമവിരുദ്ധവും സുപ്രിംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP